ആ
മലയാളം അക്ഷരമാലയിലെ രണ്ടാമത്തെ അക്ഷരമാണ് ആ. അകാരത്തിന്റെ ദീർഘസ്വരമാണ് ആ. സംസ്കൃതഭാഷയുടെയും, പാലി, പ്രാകൃതം, അപഭ്രംശം തുടങ്ങിയ ഭാഷകളിലും രണ്ടാമത്തെ അക്ഷരമായി ഉപയോഗിച്ചിരുന്നത് ആ തന്നെ ആണ്.[3]
മലയാള അക്ഷരം | |
---|---|
ആ
| |
വിഭാഗം | സ്വരാക്ഷരം |
ഉച്ചാരണമൂല്യം | Aa (aː) |
തരം | ദീർഘം |
ക്രമാവലി | ൨ (രണ്ട്-2) |
ഉച്ചാരണസ്ഥാനം | കണ്ഠ്യം |
ഉച്ചാരണരീതി | അസ്പൃഷ്ട്ടം |
സമാനാക്ഷരം | അ |
സന്ധ്യാക്ഷരം | ആം ,ആഃ |
സർവ്വാക്ഷരസംഹിത | U+0D06[1] |
ഉപയോഗതോത് | ഏറ്റവും |
ഉച്ചാരണം | |
ഓതനവാക്യം | ആന[2] |
പേരിൽ | ആതിര(👧)ആദിത്യൻ(👦) |
മലയാളം അക്ഷരമാല | ||||||
---|---|---|---|---|---|---|
അ | ആ | ഇ | ഈ | ഉ | ഊ | |
ഋ | ൠ | ഌ | ൡ | എ | ഏ | |
ഐ | ഒ | ഓ | ഔ | അം | അഃ | |
ക | ഖ | ഗ | ഘ | ങ | ||
ച | ഛ | ജ | ഝ | ഞ | ||
ട | ഠ | ഡ | ഢ | ണ | ||
ത | ഥ | ദ | ധ | ന | ||
പ | ഫ | ബ | ഭ | മ | ||
യ | ര | ല | വ | ശ | ഷ | സ |
ഹ | ള | ഴ | റ | ഩ | റ്റ | ന്റ |
ർ | ൾ | ൽ | ൻ | ൺ | ||
ൿ | ൔ | ൕ | ൖ | ക്ഷ | ||
പ്രാചീനഭാഷാഭേദങ്ങളുടെയും ആര്യഭാഷകളുടെയും ദ്രാവിഡഭാഷകളുടെയും അക്ഷരമാലകളിലെ രണ്ടാമത്തെ അക്ഷരം ആ എന്ന ഈ ദീർഘസ്വരം തന്നെയാണ്.
ആ ഉൾപ്പെടുന്ന ചില വാക്കുകൾ
തിരുത്തുക- ആന
- ആമ
- ആട്
- ആയിരം
- ആല
- ആഴം
- ആഴ്ച്ച
- ആഴി
- ആർച്ച
- ആനന്ദം
- ആഡലോടകം
- ആടുക
- ആപ്പ്
- ആശ്ചര്യം
- ആതിര
- ആളുക
- ആക്കുക
- ആവുക
- ആട്ടം
- ആയം
- ആത്തക്ക
- ആളുക
- ആഴുക
- ആഴുവൻ
- ആഴുമീൻ
- ആഴവൻ
- ആള്
- ആളി
ആ മിശ്രിതാക്ഷരങ്ങൾ
തിരുത്തുകവ്യാകരണപരമായ സവിശേഷതകൾ
തിരുത്തുക- ഇത് ഒരു കണ്ഠ്യവിവൃതസ്വരമാണ്. വ്യഞ്ജനങ്ങളെ ദീർഘാക്ഷരങ്ങളാക്കാൻ 'ആ'യുടെ ചിഹ്നമായ 'ാ' ഹ്രസ്വാക്ഷരങ്ങളുടെ വലതുവശത്തു കൂട്ടിച്ചേർത്തെഴുതുന്നു.
- ഉദാ. കാ, താ, സാ
- ക്രിയകളോടു ചേർക്കുന്ന ഒരു നിഷേധപ്രത്യയം. 'ആ നിഷേധപ്രത്യയമാം' എന്ന് കേരളപാണിനീയം.
- ഉദാ. പോകാ, വരാ, ആകാ, കൂടാ
- അത്, ഇത് എന്ന സർവനാമങ്ങളുടെ പിൻപിൽ ചേർത്തു പ്രയോഗിക്കുന്ന ഒരു നിപാതം.
- ഉദാ. അതാ, ഇതാ
- അനുമതി, ദയ, ക്രോധം, ദുഃഖം, നിന്ദ, അനുസ്മരണം, സംശയം, അത്ഭുതം മുതലായവയെ കുറിക്കുന്ന ഒരു വ്യാക്ഷേപകം.
- ഉദാ. ആ, ഞാനും വരുന്നുണ്ട്; ആ, അത് തൊടരുത്. ആ! എനിക്ക് എന്ന് അദ്ദേഹത്തിനെ കാണാൻ കഴിയും?
- 'അൻ' എന്നവസാനിക്കുന്ന നാമത്തിന്റെ സംബോധനാരൂപം.
- ഉദാ. രാമാ, കൃഷ്ണാ, ഗോപാലാ
- ക്രിയ, നാമം, വിശേഷണം എന്നിവയുടെ മുൻപിൽ ചേർക്കുന്ന ഒരു അവ്യയം.
- ഉദാ. ആസ്വദിക്കുക, ആഗമിക്കുക, ആക്രമിക്കുക
- 'ആ'യുടെ അവ്യയാർഥത്തിലുള്ള പ്രയോഗം വരുമ്പോൾ അതു ചേരുന്ന പദം വിപരീതാർഥത്തെ ദ്യോതിപ്പിക്കാറുണ്ട്.
- ഉദാ. ആഗമനം (ഗമനം), ആദാനം (ദാനം)
- ഒരു ചുട്ടെഴുത്ത്.
- ഉദാ. ആ, അതാ, ഇതാ. (ആ കുതിര, അതാ പോകുന്നു, ഇതാ വരുന്നു.)
രൂപപരിവർത്തനം
തിരുത്തുക- സംസ്കൃതത്തിലെ ആകാരാന്തപദങ്ങൾ മലയാളത്തിൽ അകാരാന്തങ്ങളാകുന്നു.
- ഉദാ. അംഗനാ - അംഗന, ഗംഗാ - ഗംഗ, ചന്ദ്രികാ - ചന്ദ്രിക, ആശാ - ആശ
- സംസ്കൃതസന്ധിയനുസരിച്ച് ഹ്രസ്വമോ ദീർഘമോ ആയ അകാരങ്ങൾ തമ്മിൽ ചേരുമ്പോൾ അകാരം 'ആ'കാരമായി മാറുന്നു.
- ഉദാ. മംഗള + അവസരം = മംഗളാവസരം
- സിംഹ + ആസനം = സിംഹാസനം
വിവിധാർഥങ്ങൾ
തിരുത്തുക- കാലം, സീമ, മുതൽ-വരെ എന്നീ അർഥങ്ങൾ നല്കുന്ന ഒരു പ്രത്യയം. 'ആങ്മര്യാദാ ഭിവിധൗ' എന്ന പാണിനീയസൂത്രം ഇതു വ്യക്തമാക്കുന്നു.
- ഉദാ. ആസേതുഹിമാചലം (സീമ), ആജന്മം (കാലം), ആകല്പം (കാലം).
- അല്പം, കുറച്ച് എന്നീ അർഥങ്ങൾക്കുവേണ്ടിയും ചില പദങ്ങളോട് 'ആ' ചേർത്തു പ്രയോഗിക്കാറുണ്ട്.
- ഉദാ. ആകമ്പിതം (കുറച്ചിളകിയ), ആപാണ്ഡുരം (അല്പം വിളറിയ), ആരക്തം (അല്പം ചുവന്ന)
- മഹാലക്ഷ്മി, ശിവൻ, ബ്രഹ്മാവ് എന്നീ അർഥങ്ങളിലും 'ആ'യ്ക്കു സംസ്കൃതത്തിൽ പ്രയോഗമുണ്ട്.
- അനുകമ്പ, ഓർമ, സ്പർധ, സ്വീകാര്യം എന്നീ അർഥങ്ങളിലും 'ആ' സംസ്കൃതത്തിൽ പ്രയോഗിക്കപ്പെടുന്നുണ്ട്. അനാദരസൂചകമായും ഈ ശബ്ദം പ്രയോഗിക്കാറുണ്ട്.
- ഹിന്ദിയിലും ഉർദുവിലും 'ആ' വരിക എന്നർഥമുള്ള ക്രിയയാണ്.
- ഉദാ. തും ആഓ = നിങ്ങൾ വരിൻ; തൂ ആ = നീ വരു
- മിക്ക ഇന്തോ-യൂറോപ്യൻ ഭാഷകളിലും വെള്ളം എന്നർഥമുള്ള ഒരു പദമാണ് 'ആ'. അതുകൊണ്ട് ഈ പ്രദേശങ്ങളിലെ പല നദീനാമങ്ങളും 'ആ'യിൽ ആരംഭിക്കുകയോ അവസാനിക്കുകയോ ചെയ്യുന്നു.
- ഹാവായിയൻ ഭാഷയിൽ 'ആ'യ്ക്കു കരിപുരണ്ട, പരുക്കനായ, ലാവാദ്രാവകം എന്നെല്ലാം അർഥങ്ങളുണ്ട്.
അവലംബം
തിരുത്തുക- ↑ സർവ്വാക്ഷര സഹിതം,അക്ഷരം ആ.
- ↑ "ആനയെപ്പറ്റി ആമുഖം- ഉണ്ണിനമ്പൂതിരി". മലയാള മനോരമ ഓൺലൈൻ. 2007-04-10. Archived from the original on 2007-03-20. Retrieved 2007-04-10.
- ↑ അക്ഷരം ആ വരുന്ന വാക്കുകൾ,മലയാളം വാക്കുകൾ പദങ്ങൾ നിഘണ്ടു