മലയാള അക്ഷരമാലയിലെ പതിനൊന്നാമത്തെ വ്യഞ്ജനമാണ് . ടവർഗത്തിലെ ഒന്നാക്ഷരമായ "ട" ഒരു ഖരമാണ്.

മലയാള അക്ഷരം
ട മലയാളം അക്ഷരം
വിഭാഗം {{{വിഭാഗം}}}
ഉച്ചാരണമൂല്യം {{{ഉച്ചാരണമൂല്യം}}}
തരം ഹ്രസ്വസ്വരം
ക്രമാവലി {{{ക്രമാവലി}}}
ഉച്ചാരണസ്ഥാനം
ഉച്ചാരണരീതി തീവ്രയത്നം
ഉച്ചാരണം
സമാനാക്ഷരം
സന്ധ്യാക്ഷരം {{{സന്ധ്യാക്ഷരം}}}
സർവ്വാക്ഷരസംഹിത {{{സർവ്വാക്ഷരസംഹിത}}}
ഉപയോഗതോത് {{{ഉപയോഗതോത്}}}
ഓതനവാക്യം {{{ഓതനവാക്യം}}}
പേരിൽ
{{{}}}←
{{{}}}
→{{{}}}

ശബ്ദവായുവിനെ മൂർദ്ധന്യത്തിൽ ഒരുക്ഷണത്തിലതികം തടസപ്പെടുത്തി വിട്ടയക്കുമ്പോൾ ട് എന്ന കേവലവ്യഞ്ജനശബ്ദം ലഭിക്കുന്നു. ട് + അ = ട

മലയാള അക്ഷരമാലയിലെ പതിനൊന്നാമത്തെ വ്യഞ്ജനമാണ് . 'ട' വർഗത്തിലെ ഖരാക്ഷരവും ആദ്യത്തെ അക്ഷരവുമാണ് 'ട'. ഇതിന്റെ ശുദ്ധവ്യഞ്ജനരൂപം 'ട്' ആണ്. സ്പർശിയായ മൂർധന്യസ്വനമാണിത്. ഭാഷാശാസ്ത്രത്തിൽ ഇത് 'പ്രതിവേഷ്ടിതസ്വനം' എന്നറിയപ്പെടുന്നു. (നാക്കിന്റെ മുകൾഭാഗം ഉയർത്തി പിറകോട്ട് വളച്ച് മൂർധാവിൽ സ്പർശിച്ചതിനുശേഷം, സ്പർശം നീക്കുമ്പോൾ പുറപ്പെടുന്ന സ്വനം.) ഉച്ചാരണസൗകര്യത്തിനു വേണ്ടി 'ട്' എന്ന വ്യഞ്ജനത്തോട് അകാരം ചേർത്തുണ്ടാക്കുന്ന രൂപമാണ് 'ട'. (ട് + അ = ട). മറ്റു സ്വരങ്ങൾ ചേരുമ്പോൾ ടാ, ടി, ടീ, ടു, ടൂ, ടൃ, ടെ, ടേ, ടൈ, ടൊ, ടോ, ടൗ എന്നീ ലിപിരൂപങ്ങൾ ലഭിക്കുന്നു. ആഭ്യന്തര പ്രയത്നത്തെ സംബന്ധിച്ചിടത്തോളം ഇത് സ്പൃഷ്ട'മെന്ന വിഭാഗത്തിൽപ്പെടുന്നു. ബാഹ്യപ്രയത്നത്തിന്റെ കാര്യത്തിൽ 'ശ്വാസി' (നാദരഹിതം) ആണ്. ഉച്ചാരണത്തിൽ ഹകാരധ്വനി കലരാത്തത് എന്ന അടിസ്ഥാനത്തിൽ കേരളപാണിനി ഇതിനെ 'അഘോഷി'യായി കണക്കാക്കുന്നു. ഭാഷാശാസ്ത്രപ്രകാരം 'അല്പപ്രാണ'മാണിത്. മിക്ക ഭാരതീയ ഭാഷകളിലും 'ട' തന്നെയാണ് പതിനൊന്നാമത്തെ വ്യഞ്ജനം. എന്നാൽ തമിഴിൽ ഇതിന് അഞ്ചാമത്തെ സ്ഥാനമാണുള്ളത്.

മലയാളത്തിൽ 'ട'യിലോ 'ട' ചേർന്ന കൂട്ടക്ഷരത്തിലോ തുടങ്ങുന്ന തനതു പദങ്ങൾ ഇല്ല. ഇംഗ്ലീഷ്, ഫ്രഞ്ച്, പേർഷ്യൻ തുടങ്ങിയ അന്യഭാഷകളിൽ നിന്നു കടമെടുത്തവയോ, സ്വനപരിണാമംമൂലം കാലാന്തരത്തിൽ രൂപം കൊണ്ടവയോ ആയ പദങ്ങൾ മാത്രമാണ് മലയാളത്തിൽ 'ട'കാരത്തിൽ ആരംഭിക്കുന്നതായുള്ളത്.

ഉദാ:
ട്രെയിൻ, ട്രാം, ടർപെന്റയിൻ, ടപ്പ തുടങ്ങിയവ.

പദമധ്യത്തിലെ'ട' ചിലപ്പോൾ 'ള' ആയി ഉച്ചരിക്കുകയും എഴുതുകയും ചെയ്യുന്ന രീതി നിലവിലുണ്ട്.[അവലംബം ആവശ്യമാണ്]

ഉദാ:
ഷട്പദം - ഷൾപദം
വിട്ചരം - വിൾചരം

ചില സംസ്കൃതപദങ്ങളിലെ മറ്റ് മൂർധന്യസ്വനങ്ങളുടെ സ്ഥാനത്ത് മലയാള തദ്ഭവങ്ങളിൽ 'ട'കാരം കാണുന്നുണ്ട്.

ഉദാ:
ശണ്ഠ - ചണ്ട
ഢക്ക - ഇടക്ക
മേഷം - മേടം

'ട'കാരം പദമധ്യത്തിൽ വരുമ്പോൾ അതിനെ മൃദുവ്യഞ്ജനമെന്നപോലെ കേരളീയർ ഉച്ചരിക്കാറുണ്ട്.

ഉദാ:
വട - വഡ
അട - അഡ

എന്നാൽ സംസ്കൃതം, ഹിന്ദി തുടങ്ങിയ ഭാഷകൾ വ്യവഹരിക്കുന്നവർ ഖരോച്ചാരണം തന്നെ നടത്തുന്നു.


അന്താരാഷ്ട്രീയ സ്വനലിപിമാലയിൽ (International Phonetic Alphabet) 't' എന്ന് രേഖപ്പെടുത്തുന്ന സ്വനത്തിന് സമാനമാണ് 'ട്' എന്ന മലയാള വ്യഞ്ജനം.

'ട'കാരത്തിന്റെ കൂട്ടക്ഷരങ്ങൾ

തിരുത്തുക

'ട'കാരത്തിന്റെ ഇരട്ടിച്ച രൂപമാണ് 'ട്ട'. ഇത് ധാരാളം മലയാള പദങ്ങളിൽ പ്രയോഗിക്കപ്പെടുന്നു. 'ട'കാരം മറ്റ് വ്യഞ്ജനങ്ങളോട് ചേർന്ന് ഉണ്ടാകുന്ന കൂട്ടക്ഷരങ്ങളാണ് ട്ക, ട്ഖ, ട്ച, ട്ട്വ, ട്ഠ, ട്ണ, ട്ത, ട്ത്ര, ട്ത്വ, ട്പ, ട്പ്ര, ട്ഫ, ട്യ, ട്ര, ട്ല, ട്വ, ട്ഷ, ട്ള, ക്ട, ണ്ട, ണ്ട്യ, ണ്ട്ര, പ്ട, മ്ഷ്ട്ര, ർഷ്ട്യ, ഷ്ട, ഷ്ട്യ, ഷ്ട്ര, ഷ്ട്വ എന്നിവ. ഈ സംയുക്താക്ഷരങ്ങൾ അടങ്ങുന്ന വാക്കുകൾക്ക് ഉദാഹരണങ്ങളായി താഴെ ചേർക്കുന്നവ ചൂണ്ടിക്കാണിക്കാം:

ഷട്കം (ആറ് എണ്ണം), വിട്ഖദിരം (പീനാറി, കറിവേലം), വിട്ചരം (പന്നി, പോർക്ക്), കുട്ടി, പട്ട്വി (സമർഥ), വിട്ഠലൻ (വിഷ്ണു), ചട്ണി (ചമ്മന്തി), ഷട്താലം (ഒരു അളവ്), ഷട്ത്രിംശത് (മുപ്പത്തിയാറ്), ഷട്ത്വം (ആറ് എണ്ണമുള്ള ശ്രേണി), ഷട്പദം (ശലഭം), ഷട്പ്രജ്ഞൻ (ധർമാർഥ കാമമോക്ഷങ്ങൾ, ലോകം, തത്ത്വാർഥം എന്നിവ അറിയുന്നവൻ), കട്ഫലം (കുമ്പിൾ, തേക്ക്, ചെറുകുമിഴ്), കട്യാലം (കുമ്പിൾവൃക്ഷം), പെട്രോൾ, ഇട്ലി (ഇഡ്ഡലി, ഇടവഴി), കട്വരം (മോര്), ഷട്ഷഷ്ടി (അറുപത്തിയാറ്), ഇട്ള (മുളങ്കൂട്, ഇടവഴി), ക്ടാവ് (പശുക്കുട്ടി), ചെണ്ട, പാണ്ട്യൻ, വണ്ട്ര (അഴുക്ക്, ബാലികമാരുടെ ഒരു കളി), പ്ടാവ് (വയലിന്റെ നടുക്ക് മുള കൊണ്ടുണ്ടാക്കുന്ന കാലിത്തൊഴുത്ത്), ദംഷ്ട്ര, ധാർഷ്ട്യം, കഷ്ടം, ദൗഷ്ട്യം (ദുഷ്ടത), രാഷ്ട്രം, ഘൃഷ്ട്വി (പന്നി, ബ്രഹ്മി, രശ്മി, മത്സരം) എന്നിവ. ഇവയിൽ പലതും സംസ്കൃതപദങ്ങളാണ്. തനി മലയാളപദങ്ങൾ ചിലതു മാത്രമാണ്.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ട&oldid=3783157" എന്ന താളിൽനിന്ന് ശേഖരിച്ചത്