മലയാള അക്ഷരമാലയിലെ പതിനേഴാമത്തെ വ്യഞ്ജനമാണ് . തവർഗത്തിലെ രണ്ടാക്ഷരമായ "ഥ" ഒരു അതിഖരമാണ്.

മലയാള അക്ഷരം
ഥ മലയാളം അക്ഷരം
വിഭാഗം {{{വിഭാഗം}}}
ഉച്ചാരണമൂല്യം {{{ഉച്ചാരണമൂല്യം}}}
തരം ദീർഘസ്വരം
ക്രമാവലി {{{ക്രമാവലി}}}
ഉച്ചാരണസ്ഥാനം
ഉച്ചാരണരീതി തീവ്രയത്നം
ഉച്ചാരണം
സമാനാക്ഷരം
സന്ധ്യാക്ഷരം {{{സന്ധ്യാക്ഷരം}}}
സർവ്വാക്ഷരസംഹിത {{{സർവ്വാക്ഷരസംഹിത}}}
ഉപയോഗതോത് {{{ഉപയോഗതോത്}}}
ഓതനവാക്യം {{{ഓതനവാക്യം}}}
പേരിൽ
{{{}}}←
{{{}}}
→{{{}}}

അഥികാരം

തിരുത്തുക

മലയാള അക്ഷരമാലയിലെ പതിനേഴാമത്തെ വ്യഞ്ജനമാണ് . 'ത' വർഗത്തിലെ അതിഖരം. ദന്ത്യവും നാദയുക്തമല്ലാത്തതും മഹാപ്രാണവുമായ വിരാമം. സ്വനവിജ്ഞാനപ്രകാരം മഹാപ്രാണീകൃതവും നാദരഹിതവുമായ സ്പർശ വ്യഞ്ജനം. മിക്ക ഭാരതീയ ഭാഷകളിലും തമിഴ് ഒഴികെയുള്ള ദ്രാവിഡഭാഷകളിലും 'ഥ' തന്നെയാണ് പതിനേഴാമത്തെ വ്യഞ്ജനം. തമിഴിൽ ഈ അക്ഷരം ഇല്ല. ഉച്ചാരണസൗകര്യത്തിന് വ്യഞ്ജനങ്ങളോട് 'അ'കാരം ചേർത്ത് ഉച്ചരിക്കുന്ന രീതിക്ക് 'ഥ്' എന്നതിനോട് 'അ' ചേർന്നതാണ് 'ഥ' എന്ന രൂപം (ഥ = ഥ് + അ). മറ്റു സ്വരങ്ങൾ ചേരുമ്പോൾ ഥാ, ഥി, ഥീ, ഥു, ഥൂ, ഥൃ, ഥെ, ഥേ, ഥൈ, ഥൊ, ഥോ, ഥൗ എന്നീ ലിപിരൂപങ്ങളുണ്ട്. മറ്റു മഹാപ്രാണങ്ങളെപ്പോലെ ഈ വർണവും മലയാളം സംസ്കൃതത്തിൽനിന്നു സ്വീകരിച്ചതാണ്. മലയാളത്തിൽ പദമധ്യത്തിലേ ഈ രൂപം വരാറുള്ളൂ. ഈ അക്ഷരംകൊണ്ട് തുടങ്ങുന്ന പദങ്ങൾ സംസ്കൃതത്തിലും വിരളമാണ്. സംസ്കൃതപദങ്ങളിലെ 'ഥ' കാരം തത്സമങ്ങളിൽ മാറ്റമില്ലാതെ തുടരുകയും തദ്ഭവങ്ങളിൽ അധികവും 'ത'കാരമായി മാറുകയും ചെയ്യുന്നു.

വ്യഞ്ജനങ്ങൾക്ക് ഇരട്ടിപ്പ്, മറ്റു വ്യഞ്ജനങ്ങളുമായുള്ള ചേർച്ച എന്നിവ വരുന്ന രീതിക്കുള്ള വികാരങ്ങൾ ഈ അക്ഷരത്തിനുണ്ടെങ്കിലും ഇരട്ടിപ്പ് അക്ഷരത്തിന്റെ മഹാപ്രാണം ഒഴിച്ചുള്ള ഭാഗത്തേ സംഭവിക്കുന്നുള്ളൂ. ഥ്ന, ഥ്യ, ഥ്വ, ക്ഥ, ക്ഥ്യ, ത്ഥ, ത്ഥ്വ, ത്സ്ഥ, ന്ഥ, മ്സ്ഥ, ർത്ഥ, ർത്ഥ്യ, ർഥ, ല്സ്ഥ, സ്ഥ, സ്ഥന എന്നിങ്ങനെയാണ് കൂട്ടക്ഷരങ്ങളും ലിപികളും. ഉദാ. ന്ഥ-ഗ്രന്ഥം,ഥ്യ-പഥ്യം, ഥ്വ-പൃഥ്വി, ക്ഥ-സക്ഥി, ക്ഥ്യ-ഉക്ഥ്യം, ത്ഥ-ഇത്ഥം, ത്ഥ്വ-പൃത്ഥ്വി, ത്സ്ഥ-കാകുത്സ്ഥൻ, ന്ഥ-പന്ഥാവ്, മ്സ്ഥ-സംസ്ഥാനം, ർത്ഥ-അർത്ഥം, ർത്ഥ്യ-സാമർത്ഥ്യം,ർഥ-അർഥം, ല്സ്ഥ-കാകുല്സ്ഥൻ, സ്ഥ-പ്രസ്ഥാനം, സ്ഥ്ന- അസ്ഥ്നി. ഈ വ്യഞ്ജന സംയുക്തങ്ങളിൽ 'സ്ഥ' മാത്രമേ പദാദിയിൽ പ്രയോഗിച്ചു കാണുന്നുള്ളൂ: സ്ഥലം, സ്ഥാനം തുടങ്ങിയവ.സംസ്കൃതസന്ധിപ്രകാരം ചിലപ്പോൾ 'ഥ' കാരം 'ഠ' കാരമായി മാറുന്നു.

ഥ എന്ന അക്ഷരത്തിന് ഭക്ഷണം, ഏഴ് എന്ന സംഖ്യ (പരൽ പേരനുസരിച്ച്) എന്നീ അർഥങ്ങളും ഥൻ എന്ന പദത്തിന് രക്ഷകൻ എന്ന അർഥവും ഥം എന്ന പദത്തിന് പർവതം, ആപത്സൂചന, ഒരു രോഗം, ഭയം, മംഗളം എന്നീ അർഥങ്ങളും നിഘണ്ടുക്കളിൽ നല്കിയിട്ടുണ്ട്.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഥ&oldid=3649156" എന്ന താളിൽനിന്ന് ശേഖരിച്ചത്