ദ
മലയാള അക്ഷരമാലയിലെ പതിനെട്ടാമത്തെ വ്യഞ്ജനമാണ് ദ. തവർഗത്തിലെ മൂന്നാക്ഷരമായ "ദ" ഒരു മൃദുവാണ്.
മലയാള അക്ഷരം | |
---|---|
ത
| |
വിഭാഗം | {{{വിഭാഗം}}} |
ഉച്ചാരണമൂല്യം | {{{ഉച്ചാരണമൂല്യം}}} |
തരം | ഹ്രസ്വസ്വരം |
ക്രമാവലി | {{{ക്രമാവലി}}} |
ഉച്ചാരണസ്ഥാനം | |
ഉച്ചാരണരീതി | തീവ്രയത്നം |
ഉച്ചാരണം | |
സമാനാക്ഷരം | ധ |
സന്ധ്യാക്ഷരം | {{{സന്ധ്യാക്ഷരം}}} |
സർവ്വാക്ഷരസംഹിത | {{{സർവ്വാക്ഷരസംഹിത}}} |
ഉപയോഗതോത് | {{{ഉപയോഗതോത്}}} |
ഓതനവാക്യം | {{{ഓതനവാക്യം}}} |
പേരിൽ | ത |
{{{}}}←
{{{}}}
→{{{}}}
|
മലയാളം അക്ഷരമാലയിലെ പതിനെട്ടാമത്തെ വ്യഞ്ജനമാണു് ദ എന്ന അക്ഷരം. ത വർഗ്ഗത്തിലെ മൃദു. നാദിയും അല്പപ്രാണവുമായ വിരാമം. സ്വന വിജ്ഞാനപ്രകാരം ദന്ത്യവും ഘോഷിയുമായ സ്പർശവ്യഞ്ജനം. മിക്ക ഭാരതീയ ഭാഷകളിലും തമിഴ് ഒഴികെയുള്ള ദ്രാവിഡ ഭാഷകളിലും 'ദ'യാണ് പതിനെട്ടാമത്തെ വ്യഞ്ജനം. തമിഴിൽ ഈ വ്യഞ്ജനം ഇല്ല.
ഉച്ചാരണ സൗകര്യത്തിന് വ്യഞ്ജനങ്ങളോട് 'അ'കാരം ചേർത്ത് ഉച്ചരിക്കുന്ന രീതിയിൽ 'ദ്' എന്നതിനോട് 'അ'കാരം ചേർത്ത് 'ദ' എന്നെഴുതുന്നു (ദ് + അ = ദ). മറ്റു സ്വരങ്ങൾ ചേരുമ്പോൾ ദാ, ദി, ദീ, ദു, ദൂ, ദൃ, ദെ, ദേ, ദൈ, ദൊ, ദോ, ദൗ എന്നീ രൂപങ്ങൾ കൈവരുന്നു. സംസ്കൃതപദങ്ങളിലെ 'ദ' കാരം തത്സമങ്ങളിൽ മാറ്റമില്ലാതെയും തദ്ഭവങ്ങളിൽ 'ത'കാരമായി മാറിയും കാണുന്നു. (ദണ്ഡം-തണ്ഡം).
ദകാരത്തിന്റെ സംയുക്താക്ഷരങ്ങൾ
തിരുത്തുകദകാരത്തിന് ഇരട്ടിപ്പ്, മറ്റു വ്യഞ്ജനങ്ങളുമായുളള ചേർച്ച എന്നിവ അനുസരിച്ച് രൂപങ്ങളും ലിപികളും കൊടുക്കുന്നു. ദ്ഗ-ഉദ്ഗാരം, ദ്ഗ്ര-ഉദ്ഗ്രഥനം, ദ്ഘ-ഉദ്ഘാടനം, ദ്ദ-മദ്ദളം, ദ്ധ-പദ്ധതി, ദ്ധ്ന-ബുദ്ധ്നം, ദ്ധ്മ-സിദ്ധ്മം, ദ്ധ്യ-ദദ്ധ്യന്നം, ദ്ധ്രം-ഗൃദ്ധ്രം, ദ്ധ്വ-അദ്ധ്വാനം, ദ്ബ-ഉദ്ബണം, ദ്ഭ-ഉദ്ഭവം, ദ്ഭ്ര-ഉദ്ഭ്രമണം, ദ്മ-പദ്മം, ദ്യ-പദ്യം, ദ്ര-ഭദ്രം, ദ്യ്ര-ദാരിദ്ര്യം, ദ്വ-ഉദ്വാസം, ദ്വ്യ-ഹൃദ്വ്യഥ, ഗ്ദ-വാഗ്ദേവത, ഗ്ദ്ധ-വിദഗ്ദ്ധൻ, ഗ്ദ്ധ്യ-വൈദഗ്ദ്ധ്യം, ന്ദ-ചന്ദനം, ന്ദ്യ-വന്ദ്യൻ, ന്ദ്ര-ചന്ദ്രൻ, ന്ദ്വ-ദ്വന്ദ്വം, ബ്ദ-അബ്ദം, മ്ദ-സംദത്തം, ർദ-കർദമം, ർദ്ദ-മാർദ്ദവം, ർദ്ദ്വ-മാർദ്ദ്വീകം, ർദ്ധ-അർദ്ധം, ർദ്ധ്ര-ഗാർദ്ധ്രം, ർദ്ധ്വ-ഊർദ്ധ്വം, ർദ്ര-ആർദ്ര, ർദ്വ-ബഹിർദ്വാരം.
ഈ വ്യഞ്ജനസംയുക്തങ്ങളിൽ ദ്യ, ദ്ര, ദ്വ, ദ്വ്യ എന്നിവ പദാദിയിലും പ്രയോഗിച്ചുകാണുന്നു. ഉദാ. ദ്യോവ്, ദ്രാവകം, ദ്വാദശി, ദ്വ്യണുകം. ഈ കൂട്ടക്ഷരത്തിൽ ആദ്യഘടകമായി വരുന്ന 'ദ'കാരം 'ല'കാരച്ഛായയിൽ മലയാളികൾ ഉച്ചരിക്കാറുണ്ട്. സ്വരമോ മധ്യമമോ പരമാകുമ്പോൾ 'ദ'കാരത്തിനു വ്യക്തമായ ഉച്ചാരണം. മറ്റു സാഹചര്യങ്ങളിൽ പലപ്പോഴും 'ല'കാരച്ഛായയിൽ ഉച്ചരിച്ചു കാണുന്നു (ഉദാ. പദ്മം-പൽമം). പദാദിയിലെ 'ദ'കാരത്തോടു ചേരുന്ന 'അ' 'എ' കാരമായി ഉച്ചരിക്കപ്പെടുന്നു (ദയ-ദെയ). സംസ്കൃതത്തിൽനിന്ന് മലയാളം സ്വീകരിച്ചതാണ് ഈ വർണം. പ്രാചീന മലയാളത്തിൽ സംസ്കൃതപദങ്ങളിലെ 'ദ'കാരം 'ത'കാരമായി മാറിയിരുന്നു (ദന്തം-തന്തം).
അർഥങ്ങൾ
തിരുത്തുക'ദ' എന്ന അക്ഷരത്തിന് ഛേദം (അഗ്നിപുരാണം 348-ാം അധ്യായം) എന്നർഥമുണ്ട്. പദാന്ത്യത്തിൽ വരുന്ന 'ദ' ശബ്ദത്തിന് 'ദാനം ചെയ്യുന്ന' എന്ന് (ദ-ദൻ-ദം, ഇഷ്ടദൻ, വരദ, നീരദം) അർഥം ലഭിക്കുന്നു.
ദകാരത്തിന് (ദാ) ചൂട്, വഹ്നി, വേദന, പശ്ചാത്താപം, രക്ഷ, ശുദ്ധിയാക്കൽ എന്നിങ്ങനെയും ദം എന്നതിന് ഭാര്യ, സമ്മാനം, പല്ല്, പർവതം, പത്തി, ശ്വാസം തുടങ്ങിയും അർഥങ്ങൾ നിഘണ്ടുക്കളിൽ നല്കിയിട്ടുണ്ട്.
അവലംബങ്ങൾ
തിരുത്തുകകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ദ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |