ഭാഷയിലെ സ്വയം പ്രകാശന ശേഷിയുള്ള ഏറ്റവും ചെറിയ കണികയാണ് വർണ്ണം. എന്നാൽ എല്ലാ വർണ്ണങ്ങളും സ്വമേതയാ നിലനിക്കാൻ കെൽപ്പുള്ളവ അല്ല ചില വർണ്ണകൾ ,, സ്വരങ്ങളുടെ സഹായത്തോട് കൂടിയോ സംവൃതം എന്ന സ്വരത്തിന്റ സഹായത്തോടൊ മാത്രമേ നിലനിൽക്കു. സ്വരം അക്ഷരങ്ങൾ അല്ലാതെ സ്വയം പ്രകാശന ശേഷിയുള്ള വർണ്ണങ്ങൾ ചില്ലക്ഷരങ്ങൾ മാത്രമാണ് ഇവ എണ്ണത്തിൽ ചുരുക്കമാണ്.

മലയാള ഭാഷയിൽ വർണ്ണവും അക്ഷരവും ഒരേ അർത്ഥത്തിലാണ് ഉപയോഗിക്കുന്നത് എങ്കിലും ശാസ്ത്രീയമായി ഇത് ശരിയല്ല. വർണ്ണവും അക്ഷരവും രണ്ടാണ്. ഒരക്ഷരത്തിൽ ഒന്നിലധികം വർണ്ണങ്ങൾ ഉണ്ടാകാം. ഉദാഹരണത്തിന് ‘’ ഒരക്ഷരമാണ് ഇതിൽ ക്, എന്നീ വർണ്ണങ്ങൾ അടങ്ങിയിരിക്കുന്നു. ‘അസ്വസ്ഥത’ എന്ന വാക്കിൽ അ,സ്വ,സ്ഥ,ത എന്നിങ്ങനെ നാല് അക്ഷരങ്ങളാണുള്ളത്. എന്നാൽ ഇതിൽ അ, സ്,വ്,അ,സ്,ഥ്,അ,ത്,അ എന്നീ വർണ്ണങ്ങളുണ്ട്.

സ്വരങ്ങൾ

തിരുത്തുക

സ്വരാക്ഷരങ്ങൾ എല്ലാം സ്വയം പ്രകാശന ശേഷി ഉള്ളവയാണ് എങ്കിലും എല്ലാ സ്വരങ്ങളും പൂർണ്ണ ഏക വർണ്ണങ്ങൾ അല്ല.


സ്വരങ്ങളിൽ ഇവ മാത്രമാണ് ഏക വർണ്ണങ്ങൾ ആയി നില കൊള്ളുന്നവ. , മുതലായ അക്ഷരങ്ങൾ സ്വരങ്ങൾ ആണ് എങ്കിൽ തന്നെയും അവയിൽ ഒന്നിൽ അതികം സ്വരങ്ങൾ ഇണ ചേരുന്നുണ്ട് ആയതിനാൽ അവയെ ശുദ്ധ വർണങ്ങൾ ആയി കണക്കാക്കാൻ നിർവാഹം ഇല്ല.

സംവൃതം എന്ന സ്വര ചന്ദ്രക്കല സ്വയം പ്രകാശന ശേഷി ഉള്ള ഒരു സ്വരം അക്ഷരമാണ് പക്ഷെ മറ്റ് സ്വരം അക്ഷരങ്ങളെ പോലെ സംവൃതത്തിന് സ്വര അക്ഷര ലിപി ഇല്ല, സ്വര ചിഹ്നം മാത്രമാണ് ഉള്ളത് എങ്കിലും സംവൃതത്തെ ഒരു പൂർണ്ണ വർണ്ണമായി കണക്കാക്കാവുന്നതാണ്.

വ്യഞ്ജന വർണ്ണങ്ങൾ

തിരുത്തുക

മലയാളം ഭാഷയിൽ വ്യഞ്ജനം അക്ഷരങ്ങളായി നില കൊള്ളുന്നതിനാൽ ഒരുപാട് അക്ഷരങ്ങൾ കാണുവാൻ സാധിക്കും എന്നാൽ വർണ്ണ അടിസ്ഥാനത്തിൽ നോക്കുക ആണെങ്കിൽ അവയുടെ എണ്ണത്തിൽ ചുരുക്കം സംഭവിക്കും.

കുറിപ്പ്

തിരുത്തുക

മലയാള അക്ഷരങ്ങളിൽ ഒരു സ്വര വർണ്ണം ഉണ്ടായിരിക്കും. ഒന്നിലധികം വ്യഞ്ജനങ്ങളും സ്വരവും ചേർന്ന അക്ഷരങ്ങളും ഉണ്ടാകും. ഉദാ:-സ്വ-സ്+വ്+അ, ക്ഷ്യ- ക്+ഷ്+യ്+അ. അപ്പോൾ അക്ഷരമാല എന്നതിനു പകരം വർണ്ണമാല എന്നോ തിരിച്ചോ പ്രയോഗിക്കുന്നത് തെറ്റാണ്.

ഇതും കാണുക

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വർണ്ണം_(ഭാഷ)&oldid=3925388" എന്ന താളിൽനിന്ന് ശേഖരിച്ചത്