ൠ
മലയാള അക്ഷരമാലയിലെ എട്ടാമത്തെ അക്ഷരമാണ് ൠ. ഋ എന്ന ഹ്രസ്യസ്വരത്തിന്റ ദീർഘ സ്വരമാണ്. ഉപയോഗം വളരെ കുറവ് ആയതിനാലും പ്രചാരം വളരെയേറെ ലോപിച്ചതിനാലും ആധുനികകാലത്ത് ൠ എന്ന അക്ഷരം മലയാള അക്ഷരമാലയിൽ ഗണിക്കപ്പെടുന്നില്ല.[3]
മലയാള അക്ഷരം | |
---|---|
ൠ
| |
വിഭാഗം | സ്വരാക്ഷരം |
ഉച്ചാരണമൂല്യം | Rúú (r̻ː) |
തരം | ദീർഘം |
ക്രമാവലി | ൮ (എട്ട്-8) |
ഉച്ചാരണസ്ഥാനം | മൂർദ്ധന്യം |
ഉച്ചാരണരീതി | ഈഷൽസ്പൃഷ്ടം |
സമാനാക്ഷരം | ഋ,ർ |
സന്ധ്യാക്ഷരം | റ്ര ,ര്ര |
സർവ്വാക്ഷരസംഹിത | U+0D60[1] |
ഉപയോഗതോത് | ചുരുക്കം |
ഓതനവാക്യം | ൠബിക്ക[2] |
പേരിൽ | ൠത്വിക(👧)ൠദ്രാജു(👦) |
മലയാളം അക്ഷരമാല | ||||||
---|---|---|---|---|---|---|
അ | ആ | ഇ | ഈ | ഉ | ഊ | |
ഋ | ൠ | ഌ | ൡ | എ | ഏ | |
ഐ | ഒ | ഓ | ഔ | അം | അഃ | |
ക | ഖ | ഗ | ഘ | ങ | ||
ച | ഛ | ജ | ഝ | ഞ | ||
ട | ഠ | ഡ | ഢ | ണ | ||
ത | ഥ | ദ | ധ | ന | ||
പ | ഫ | ബ | ഭ | മ | ||
യ | ര | ല | വ | ശ | ഷ | സ |
ഹ | ള | ഴ | റ | ഩ | റ്റ | ന്റ |
ർ | ൾ | ൽ | ൻ | ൺ | ||
ൿ | ൔ | ൕ | ൖ | ക്ഷ | ||
ൠ ഒരു മൂർധന്യസ്വരമാണ്. ൠകാരത്തിൽ തുടങ്ങുന്ന വാക്കുകൾ വിരളമാണ്. മറ്റ് ഭാഷകളെ അപേക്ഷിച്ചു തെലുങ്ക്,ഇംഗ്ലീഷ് ഭാഷകളിൽ ഈ അക്ഷരത്തിന്റ ഉച്ചാരണ തോത് വളരെ കൂടുതൽ ആണ്
ൠ എന്നാൽ ഉറവിടം, പാരമ്പര്യം,ഉയർച്ച, ഉയർന്നത്, തുടർച്ച എന്ന തരം അർത്ഥങ്ങളാണ് ഉൾപ്രേരിതമാകുന്നത്. ഇംഗ്ലീഷിൽ റൂട്ട് എന്ന വാക്കിന്റ അടിസ്ഥാനം സംസ്‌കൃതത്തിലെ ൠ(ruu) എന്ന അക്ഷരം ആണെന്ന് കരുതപ്പടുന്നു.മലയാളത്തിൽ റൂ എന്ന അക്ഷരം ൠ എന്ന അക്ഷരതിനോട് സാമ്യത പുലർത്തുന്നതിനാൽ ൠ ഉപയോഗിക്കാതെ റൂ ഉപയോഗിക്കുന്ന സ്വഭാവം ആണ് കൂടുതലായി ഉളളത്.
ഉദാ:- ൠഭോഷൻ = കൊള്ളരുതാത്തവനും നീചനുമായ വിഡ്ഢി[4].
മലയാളത്തിൽ ൠ കൂട്ടി വരുന്ന വാക്കുകൾ കുറവാണ് എങ്കിലും ഇംഗ്ലീഷിൽ നിന്നും വിവർത്തനം ചെയ്യുന്ന വാക്കുകൾ എഴുതുവാൻ ഉപയോഗിക്കാൻ സാധിക്കുന്നതാണ്.
- ഉദാഹരണം: ൠബി (ruubi-റൂബി).
ൠബിക്ക
തിരുത്തുകൠ എന്ന അക്ഷരം താരതമ്യേന മലയാളത്തിൽ ഉപയോഗം വളരെ കുറവ് ആയതിനാലും എഴുതുവാൻ വളരെ പ്രയാസം അനുഭവപ്പെടുന്നതിനാലും ൠ എന്ന അക്ഷരത്തിനു പകരം റൂ എന്ന ഉച്ചാരണം ഉപയോഗിച്ച് എഴുതുന്ന രീതിയാണ് മലയാളത്തിൽ കാണുന്നത്.
ഋഷി (r̥ṣi) എന്നത് റിഷി (ṟiṣi) എന്ന് എഴുതുന്നത് പോലെ ൠബിക്ക (r̥̄bikka) എന്നത് റൂബിക്ക (ṟūbikka) എന്ന് എഴുതുന്നു.
ൠ ഉൾപ്പെടുന്ന ചില വാക്കുകൾ
തിരുത്തുകൠ എന്ന അക്ഷരം ഉപയോഗിച്ചുള്ള വാക്കുകൾ സംസ്കൃതത്തിലും മലയാളത്തിലും താരതമ്യേനെ കുറവാണ്. പണ്ട് നില നിന്നിരുന്ന വാക്കുകൾ ഉപയോഗിക്കാതെ വരുകയും ഉപേക്ഷിക്കുകയും പരിണമിക്കുകയും ര, റ മുതലായ അക്ഷരങ്ങളുടെ ലളിതമായ ഉച്ചാരണം കാരണം ഇവ ലോപിച്ചു പോയിരിക്കാം. എന്നിരുന്നാലും ലോകത്തിലെ പല ഭാഷകളിലും ൠ എന്ന ഉച്ചാരണവും ഉപയോഗവും നിലനിൽക്കുന്നുണ്ട്.
ഇന്ത്യൻഭാഷകളിൽ
തിരുത്തുക- ൠഭോഷൻ
- ൠബിക്ക
- ൠത്തം
- ൠതം
- ൠഹ്
- ൠക്ക്
- ൠക്കം
- ൠദ്രം
ഇംഗ്ലീഷിൽ
തിരുത്തുക- ൠമർ
- ൠബി
- ൠബിക്സ്ക്യൂബ്
- ൠട്ട്
- ൠമ്
- ൠഫ്
അന്യഭാഷകളിൽ
തിരുത്തുക- ൠഹ
- ൠഹ്
- ൠയോക
- ൠയൂക്കി
- ൠയോഗി
- ൠക്ക്
- ൠക്ക
മേൽപ്പടി ഉള്ള നിരവധി വാക്കുകൾ ഇംഗ്ലീഷ് വാക്കുകളാണ് നിലവിൽ ൠ ഇംഗ്ലീഷ് വാക്കുകൾ എഴുതാൻ ഉപയോഗിക്കാൻ സാധിക്കുന്നതാണ്.ജപ്പാനീസ് ചൈനീസ് വാക്കുകളിൽ നിറയെ വാക്കുകൾ ൠ അടങ്ങുന്നതാണ്.
ൠ മിശ്രിതാക്ഷരങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ സർവ്വാക്ഷര സഹിതം,അക്ഷരം ൠ.
- ↑ Lim, T. K. (2013). Flacourtia rukam. ൠബിക്ക Edible Medicinal and Non-Medicinal Plants Volume 5. Springer. pp 776-79.
- ↑ വരുന്ന മലയാളം വാക്കുകൾ[പ്രവർത്തിക്കാത്ത കണ്ണി] ൠ നിലവിൽ ഉപയോഗം അർത്ഥം വാക്കുകൾ
- ↑ ൠഭോഷൻ[പ്രവർത്തിക്കാത്ത കണ്ണി] =കൊള്ളരുതാത്തവനും നീചനുമായ വിഡ്ഢി