മലയാള അക്ഷരമാലയിലെ ഇരുപതാമത്തെ വ്യഞ്ജനമാണ് . തവർഗത്തിലെ അഞ്ചാമത്തെ അക്ഷരമായ "ന" ഒരു അനുനാസികം ആണ്.

മലയാള അക്ഷരം
ന മലയാളം അക്ഷരം
വിഭാഗം {{{വിഭാഗം}}}
ഉച്ചാരണമൂല്യം {{{ഉച്ചാരണമൂല്യം}}}
തരം വ്യഞ്ജനം
ക്രമാവലി {{{ക്രമാവലി}}}
ഉച്ചാരണസ്ഥാനം ദന്ത്യം / വർത്സ്യം
ഉച്ചാരണരീതി അനുനാസികം
ഉച്ചാരണം
സമാനാക്ഷരം ന്ന,,ന്ത,
സന്ധ്യാക്ഷരം {{{സന്ധ്യാക്ഷരം}}}
സർവ്വാക്ഷരസംഹിത {{{സർവ്വാക്ഷരസംഹിത}}}
ഉപയോഗതോത് {{{ഉപയോഗതോത്}}}
ഓതനവാക്യം {{{ഓതനവാക്യം}}}
പേരിൽ
{{{}}}←
{{{}}}
→{{{}}}

ന് എന്ന കേവലവ്യഞ്ജനശബ്ദ ത്തിനോട് അ എന്ന സ്വരം ചേർക്കുമ്പോഴാണ് '"ന"' എന്ന വ്യഞ്ജനം ഉണ്ടാവുന്നത്. ന് + അ = ന

മലയാള അക്ഷരമാലയിലെ 20-ാമത്തെ വ്യഞ്ജനാക്ഷരമാണ് . സ്വനവിജ്ഞാനീയമനുസരിച്ച് ദന്ത്യമായ അനുനാസികമാണ് 'ത'വർഗത്തിലെ അഞ്ചാമത്തെ അക്ഷരമായ 'ന'. സംസ്കൃതത്തിലും തമിഴ് ഒഴികെയുള്ള മറ്റു ദ്രാവിഡഭാഷകളിലും 'ന' തന്നെയാണ് ഇരുപതാമത്തെ വ്യഞ്ജനം. സംസ്കൃതവ്യാകരണത്തിൽ നകാരത്തെ 'നകാര തവർഗ പഞ്ചമോ ദന്ത്യോ വർണഃ' എന്ന് വർണിച്ചിരിക്കുന്നു. ഭാഷയിലെ വർത്സ്യമായ അനുനാസികത്തെ കുറിക്കാനും ഈ ലിപി തന്നെയാണ് ഉപയോഗിക്കുന്നത്. ദന്ത്യമായ 'ന'കാരത്തിനും വർത്സ്യമായ 'ന'കാരത്തിനും തമിഴിൽ പ്രത്യേക ലിപികളുണ്ട്. ആധുനിക മലയാള വൈയാകരണന്മാർ വർത്സ്യമായ അനുനാസികത്തിന്റെ സവിശേഷത വ്യക്തമാക്കി പ്രത്യേകം ലിപികൾ നിർദ്ദേശിച്ചെങ്കിലും അതിന് ഭാഷയിൽ വേണ്ടത്ര പ്രചാരം ലഭിച്ചില്ല.

ഉച്ചാരണസൌകര്യത്തിന് 'ന്' എന്ന വ്യഞ്ജനത്തോട് 'അ'കാരം ചേർത്ത് 'ന' (ന്+അ = ന) എന്ന് ഉച്ചരിക്കുന്നു. മറ്റു സ്വരങ്ങൾ ചേർന്ന ലിപിരൂപങ്ങൾ നാ, നി, നീ, നു, നൂ, നൃ, നെ, നേ, നൈ, നൊ, നോ, നൌ എന്നിങ്ങനെയാണ്. 'ന'കാരത്തിന്റെ സ്വരവിയുക്തമായ ചില്ലാണ് 'ൻ' എന്ന ലിപി. സ്ഥാനഭേദമനുസരിച്ച് വർത്സ്യമായ ഉച്ചാരണമുണ്ടെങ്കിലും ദന്ത്യമായ 'ന'കാരം മാത്രമേ സംസ്കൃത അക്ഷരമാലയിൽ ഉള്ളൂ.

ദന്ത്യമായ 'ന'കാരം പദാദിയിൽ 'യ'കാരത്തിനു മുമ്പല്ലാതെയും (നാവ്, നല്ല), പദമധ്യത്തിൽ ദന്ത്യമായ വിരാമശബ്ദങ്ങൾക്കു മുമ്പിലും (പന്ത്, അന്തരം) മാത്രം പ്രത്യക്ഷപ്പെടുന്നു. വർത്സ്യമായ 'ന'കാരം പദാദിയിൽ 'യ'കാരത്തിനു മുമ്പിലും (ന്യായം, ന്യൂനം) പദമധ്യത്തിൽ സ്വരങ്ങൾക്കിടയിലും (വനം, ജനനം) പദാന്ത്യത്തിലും (അവൻ) വർത്സ്യവിരാമത്തിനു മുമ്പിലും (എന്റെ) സാധാരണ വരുന്നു. ദന്ത്യമായ 'ന'കാരത്തിനും വർത്സ്യമായ 'ന'കാരത്തിനും തമ്മിൽ ഭാഗികമായ ആശ്രിതബന്ധം (partial complementation) ഉണ്ട്. അവ ഇരട്ടിക്കുമ്പോൾ മാത്രമേ വ്യത്യയ ബന്ധത്തോടുകൂടി വർത്തിക്കുന്നുള്ളൂ. ഉദാ. എന്നാൽ (പക്ഷേ), എന്നാൽ (ഉത്തമപുരുഷന്റെ പ്രയോജികാ വിഭക്തിരൂപം). ഇവിടെ രണ്ട് അനുനാസികങ്ങൾക്കും വ്യത്യയം ഉണ്ട്. മറ്റിടങ്ങളിൽ ഈ രണ്ട് ശബ്ദങ്ങളും ഒരേ ശബ്ദസാഹചര്യത്തിൽ പ്രത്യക്ഷപ്പെടുന്നില്ല [1]

അനുനാസികം പരമായി വന്നാൽ 'ല'കാരം വർത്സ്യമായ 'ന'കാരമായി മാറുന്നു (നെല്+മണി = നെന്മണി). മുൻ, പിൻ, പൊൻ എന്നിവയിലെ 'ന'കാരം ഖരം പരമായി വരുമ്പോൾ പ്രായേണ 'ല'കാരമായി മാറുന്നു (പിൻ+പാട് = പില്പാട്). വ്യഞ്ജനങ്ങൾ ഇരട്ടിച്ചും മറ്റു വ്യഞ്ജനങ്ങളോടു ചേർന്നും 'ന'യ്ക്ക് താഴെപ്പറയുന്ന സംയുക്തരൂപങ്ങളും ഉണ്ട്. ൻക, ൻഗ, ൻച, ന്ത, ന്ത്യ, ന്ത്ര, ന്ത്ര്യ, ന്ത്വ, ന്ഥ, ന്ദ, ന്ദ്യ, ന്ദ്ര, ന്ദ്വ, ന്ധ, ന്ധ്യ, ന്ധ്ര, ന്ന, ന്ന്യ, ൻപ, ൻപ്ര, ൻഫ, ൻബ, ൻഭ, ന്മ, ന്യ, ന്ര, ന്ല, ന്വ, ൻശ, ൻസ, ന്റ, ക്ന, ഖ്ന, ഗ്ന, ഗ്ന്യ, ഘ്ന, ഘ്ന്യ, ത്ന, ത്ന്യ, ത്സ്ന, ദ്ധ്ന, ധ്ന, പ്ന, മ്ന, മ്സ്ന, യ്ന, യ്ന്ത, യ്ന്ദ, ർത്സ്ന, ർദ്ധ്ന, ർന്ന, ർന്ന്യ, ർത്സ്ന്യ, ല്ന, ശ്ന, സ്ന, സ്സ്ന, ഹ്ന, ൾന, ഴ്ന, ഴ്ന്ത, ഴ്ന്ന.

'നാല്' എന്ന പദം സമാസത്തിൽ പൂർവപദമായി വരുമ്പോൾ 'ന' ചേർത്ത് 'നന്നാല്' ആകുന്നു. അല്ല, ഇല്ല, അങ്ങനെയല്ല, വേണ്ട മുതലായ അർഥങ്ങളിൽ ഒറ്റയ്ക്കും വിശേഷണം, നാമം, അവ്യയം എന്നിവയുടെ ആദിയിൽ ചിലയിടത്തും 'ന' പ്രയോഗമുണ്ട്; 'നൈക' (ന+ഏക = ഒന്നല്ലാത്ത), നാതിദൂരം എന്നിവ.

ഇവകൂടി കാണുക

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
  1. വി. ആർ, പ്രബോധചന്ദ്രൻ നായർ (2016). ഭാഷാശാസ്ത്രപരിചയം. തിരുവനന്തപുരം: മാളുബൻ. pp. 39–40. ISBN 9789384795115.
"https://ml.wikipedia.org/w/index.php?title=ന&oldid=3473774" എന്ന താളിൽനിന്ന് ശേഖരിച്ചത്