വിസർഗം

(അഃ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാള അക്ഷരമാലയിലെ പതിനെട്ടാമത്തെ അക്ഷരമാണ് അഃ അഥവാ വിസർഗ്ഗം.[1] എന്ന അക്ഷരത്തിന്റ അർത്ഥ സ്വരാംശമാണ് അഃകാരം.സാധാരണയായ് ചേർത്ത് അക്ഷരങ്ങൾ എഴുതുന്നു.

മലയാള അക്ഷരം
അഃ
അഃ അക്ഷരം
വിഭാഗം സ്വരാക്ഷരം
ഉച്ചാരണമൂല്യം Ah (aḥ)
തരം പ്ലൂതം
ക്രമാവലി ൧൮ (പതിനെട്ട്-18)
ഉച്ചാരണസ്ഥാനം കണ്ഠതാലവ്യം
ഉച്ചാരണരീതി അസ്പൃഷ്ടം
സമാനാക്ഷരം ഇഃ,ഉഃ,എഃ
സന്ധ്യാക്ഷരം
സർവ്വാക്ഷരസംഹിത U+0D03[2]
ഉപയോഗതോത് വിരളം
ഓതനവാക്യം അഃർത്ഥ
അം
മലയാളം അക്ഷരമാല
അം അഃ
റ്റ ന്റ
ൿ ക്ഷ

സ്വരത്തിനു ശേഷം ഉപയോഗിക്കുന്ന അർധ 'ഹ' കാരശബ്ദമാണ് വിസർഗം (സംസ്കൃതം: विसर्गः, വിസർഗഃ). മലയാളത്തിൽ വിസർഗ്ഗം എന്നും എഴുതാറുണ്ട്.

വിസർഗം മലയാളത്തിൽ

തിരുത്തുക

മലയാള ലിപിയിൽ അക്ഷരത്തെ തുടർന്ന് ലംബമായി ഇടുന്ന രണ്ട് ചെറിയ വൃത്തങ്ങൾ കൊണ്ടാണ് () വിസർഗം സൂചിപ്പിക്കുന്നത്. അർധ'ഹ'കാരോച്ചരണമുള്ള ഈ ഉപലിപിയെ വിസർഗ്ഗചിഹ്നം എന്ന് പറയുന്നു. വിസർഗ്ഗം സംസ്കൃതത്തിലാണ് കൂടുതലായി ഉപയോഗിക്കുന്നത്. മലയാളത്തിലും ഉപയോഗിക്കുന്നുണ്ടെങ്കിലും ഹ എന്ന ഉച്ചാരണത്തിനു പകരം പൂർവ്വാക്ഷരത്തിന്‌ ബലം വർദ്ധിപ്പിക്കുകയാണ്‌ ചെയ്യുന്നത്. വിസർഗത്തിനുശേഷം വരുന്ന ക,പ എന്നിവയ്ക്ക് ഇരട്ടിപ്പ് ആവശമില്ല ഉദാഹരണം: ദുഃഖം, മനഃപ്രയാസം, പുനഃസൃഷ്ടി

അപ്പാശവും കയറുമായ്ക്കൊണ്ടജാമിളനെ മുൽപാടുചെന്നു കയറിട്ടോരു കിങ്കരരെ മുൽപുക്കുചെന്നഥ തടുത്തോരു നാൽവരെയു മിപ്പോഴെ നൌമി ഹരി നാരായണായ നമഃ ഹരിനാമകീർത്തനത്തിലെ ഈ വരികളുടെ ആദ്യാക്ഷരം അഃ - വിസർഗ്ഗമാണ്.

വിസർഗം സംസ്കൃതത്തിൽ

തിരുത്തുക

ദേവനാഗരീലിപിയിൽ അക്ഷരത്തെ തുടർന്ന് ലംബമായി ഇടുന്ന രണ്ട് ചെറിയ ബിന്ദുക്കൾ കൊണ്ടാണ് () വിസർഗം സൂചിപ്പിക്കുന്നത്.

അഃ ഉൾപ്പെടുന്ന ചില വാക്കുകൾ

തിരുത്തുക

അംകാരം ഉം അ്കാര ഉം വരാത്തതായുള്ള വാക്കുകളിൽ കാരത്തിന്റ ഉച്ചാരണം നിലനിർത്താൻ പദ അന്ത്യത്തിൽ മാത്രമേ അഃ കാരം ഉപയോഗിക്കുന്നുള്ളു.

  • അഃ
  • ആഃ
  • ആഃഹ

അഃ മിശ്രിതാക്ഷരങ്ങൾ

തിരുത്തുക
  1. അഃകാരം
  2. സർവ്വാക്ഷര സഹിതം,അക്ഷരം അഃ.
"https://ml.wikipedia.org/w/index.php?title=വിസർഗം&oldid=3840155" എന്ന താളിൽനിന്ന് ശേഖരിച്ചത്