ഡ
മലയാള അക്ഷരമാലയിലെ പതിനാലാമത്തെ വ്യഞ്ജനമാണ് ഡ. ടവർഗത്തിലെ മൂന്നാക്ഷരമായ "ഡ" ഒരു മൃദുവുമാണ്.
മലയാള അക്ഷരം | |
---|---|
ഡ
| |
വിഭാഗം | {{{വിഭാഗം}}} |
ഉച്ചാരണമൂല്യം | {{{ഉച്ചാരണമൂല്യം}}} |
തരം | ഹ്രസ്വസ്വരം |
ക്രമാവലി | {{{ക്രമാവലി}}} |
ഉച്ചാരണസ്ഥാനം | |
ഉച്ചാരണരീതി | തീവ്രയത്നം |
ഉച്ചാരണം | |
സമാനാക്ഷരം | ഢ |
സന്ധ്യാക്ഷരം | {{{സന്ധ്യാക്ഷരം}}} |
സർവ്വാക്ഷരസംഹിത | {{{സർവ്വാക്ഷരസംഹിത}}} |
ഉപയോഗതോത് | {{{ഉപയോഗതോത്}}} |
ഓതനവാക്യം | {{{ഓതനവാക്യം}}} |
പേരിൽ | ഡ |
{{{}}}←
{{{}}}
→{{{}}}
|
ശബ്ദവായുവിനെ മൂർദ്ധന്യത്തിൽ ഒരുക്ഷണം തടസപ്പെടുത്തി വിട്ടയക്കുമ്പോൾ ഡ് എന്ന കേവലവ്യഞ്ജനശബ്ദം ലഭിക്കുന്നു. ഡ് + അ = ഡ
ഡകാരം
തിരുത്തുകമലയാള അക്ഷരമാലയിലെ പതിമൂന്നാമത്തെ വ്യഞ്ജനമാണ് ഡ. മൂർധന്യമായ 'ട' വർഗത്തിലെ മൃദുസ്വനമാണിത്. സംവാരം, നാദം, ഘോഷം, അല്പപ്രാണം, എന്നിവയാണ് ബാഹ്യപ്രയത്നങ്ങൾ. സംസ്കൃതത്തിലും ഹിന്ദി, ബംഗാളി തുടങ്ങിയ ഉത്തരേൻഡ്യൻ ഭാഷകളിലും തെലുഗു, കന്നഡ എന്നീ ദ്രാവിഡ ഭാഷകളിലും പതിമൂന്നാമത്തെ വ്യഞ്ജനമാണിത്. തമിഴിൽ ഈ അക്ഷരമില്ല.
ഉച്ചാരണ സൗകര്യത്തിനുവേണ്ടി വ്യഞ്ജനത്തോട് അകാരം ചേർത്തുച്ചരിക്കുന്ന രീതിക്ക് 'ഡ്' എന്നതിനോട് 'അ' ചേർന്ന രൂപമാണ് 'ഡ' (ഡ്+അ=ഡ). മറ്റു സ്വരങ്ങളുമായിചേർന്ന് ഡാ, ഡി, ഡീ, ഡു, ഡൂ, ഡൃ, ഡെ, ഡേ, ഡൈ, ഡൊ, ഡോ, ഡൗ എന്നീ രൂപങ്ങളുണ്ടാകുന്നു.
'ഡ'കാരം ചേർന്ന സംയുക്താക്ഷരങ്ങൾ
തിരുത്തുകമറ്റു വ്യഞ്ജന സ്വനങ്ങളുമായി ചേർന്ന് ഡ്ഗ, ഡ്ജ, ഡ്ഢ, ഡ്ബ, ഡ്ഭ, ഡ്മ, ഡ്യ, ഡ്ല, ഡ് വ, ഡ്റ, ഡ്ഗ്ര, ഡ്ഢ്യ, ണ്ഡ,ണ്ഡ്യ, ണ്ഡ്വ, ണ്ഡ്റ, ൻഡ്യ എന്നീ സംയുക്താക്ഷരങ്ങളുണ്ടാകുന്നു. ഡ-യുടെ സംയുക്താക്ഷരം തനിമലയാളപദങ്ങളുടെ ആദിയിലില്ല. എന്നാൽ ഇംഗ്ളീഷ് തുടങ്ങിയ ഭാഷകളിൽ നിന്നും തത്സമമായി സ്വീകരിക്കുന്ന ഡ്രസ്സ്, ഡ്രാമ തുടങ്ങിയ പദങ്ങളിൽ പ്രയോഗിച്ചു കാണുന്നു. സംയുക്താക്ഷരങ്ങളുള്ള പദങ്ങൾക്കുദാഹരണമാണ് ഷഡ്ഗവ്യം, ഷഡ്ജം, ഉഡ്ഡയനം, വിഡ്ഢി, ഷഡ്ബിന്ദു, ഷഡ്ഭാഗം, കുഡ്മളം, ജാഡ്യം, ഷഡ്ലവണങ്ങൾ, പ്രാഡ്വിപാകൻ, ഔഡ്ര, ഷഡ്ഗ്രന്ഥികൾ, വിഡ്ഢ്യാൻ, അണ്ഡം, പാണ്ഡ്യൻ, പാൺഡ്വം,പുണ്ഡ്രം, ഇൻഡ്യ എന്നിവ.
പരിണാമങ്ങൾ
തിരുത്തുകമറ്റു ഭാഷകളിൽ നിന്നും മലയാളത്തിൽ സ്വീകരിച്ചിട്ടുള്ള പദങ്ങളിലെ ഡകാരം ചിലപ്പോൾ ളകാരമായും ചിലപ്പോൾ ഴകാരമായും മാറിക്കാണുന്നു. നാഡി (നാളി), നാഡിക (നാഴിക), ഷഡ്ഗവ്യം (ഷൾഗവ്യം), ജാഡ്യം (ജാള്യം) എന്നിവ ഉദാഹരണം.
വൈദിക സംസ്കൃതത്തിൽ 'ള'കാരം ഉണ്ടായിരുന്നത് ഉദാത്തസംസ്കൃതത്തിൽ ഡകാരമായി മാറുകയുണ്ടായി. ഉദാഹരണമായി 'ഈളേ' (ഞാൻ സ്തുതിക്കുന്നു-അഗ്നിമീളേ പുരോഹിതം-ഋഗ്വേദത്തിലെ പ്രഥമമന്ത്രത്തിന്റെ തുടക്കം) എന്ന ക്രിയ. ഉദാത്തസംസ്കൃതത്തിൽ ളകാരം ഇല്ലാത്തതിനാൽ 'ഈഡേ' എന്നാണ് ഈ ക്രിയാരൂപം.
മറ്റു ഭാഷകളിൽ നിന്നും മലയാളം സ്വീകരിച്ചിട്ടുള്ള പദങ്ങളിലെ ദകാരം ചിലപ്പോൾ 'ഡ'കാരമായി മാറുന്നതിനുദാഹരണമാണ് ദഫേദാർ (ഡഫേദാർ), ദംഭം (ഡംഭം), ദർബാർ (ഡർബാർ), ദാഡിമം (ഡാഡിമം) എന്നിവ.
അനുനാസികമായ ണകാരത്തെ തുടർന്ന് അതിന്റെ സംയുക്തമായി വരുന്ന ഡകാരം അനുനാസികമായി മാറാറുള്ളതിനുദാഹരണമാണ് പിണ്ഡം (പിണ്ണം), ദണ്ഡം (ദണ്ണം) എന്നീ പദങ്ങൾ.
ഗ, ജ, ഡ, ദ, ബ, യ, ര, ല എന്നീ അക്ഷരങ്ങളുടെ പ്രത്യേകതയാണ് ഇവയോടു ചേർന്നുള്ള അകാരം ചിലപ്പോൾ എകാരമായി ഉച്ചരിക്കാറുള്ളത്. ഉദാഹരണം ഡപ്പി-ഉച്ചാരണത്തിൽ 'ഡെപ്പി'.
അവലംബം
തിരുത്തുകകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |