ൻ്റ
(ഈ ലേഖനത്തിന്റെ ശീർഷകത്തിലും ഉള്ളടക്കത്തിലും പരാമർശിക്കുന്ന അക്ഷരത്തിന്റെ ലിപി, അനുയോജ്യമായ നൂതന യുണികോഡ് ഫോണ്ടുകളില്ലാതെ, നിങ്ങളുടെ സ്ക്രീനിൽ യഥാരൂപത്തിൽ ദൃശ്യമായെന്നു വരില്ല. ലിപിരൂപം അറിയാൻ ചിത്രം കാണുക.)
മലയാളലിപിയിലെ ഒരു കൂട്ടക്ഷരമാണ് ൻ്റ. ഺ-വർഗ്ഗത്തിലെ അനുനാസികമായ "ഩ"[൧], ഖരമായ "ഺ" എന്നീ അക്ഷരങ്ങളുടെ സ്വനിമങ്ങൾ കൂടിച്ചേർന്നതാണ് ൻ്റ ഉണ്ടാകുന്നത്. ഺ-വർഗ്ഗത്തിന് പ്രത്യേക ലിപികൾ പ്രയോഗത്തിലില്ലാത്ത മലയാളത്തിൽ ൻ എന്ന അക്ഷരം ഩ-യുടെ ചില്ലായി പ്രവർത്തിക്കുന്നു; അതിനുതാഴെ ഺ എന്ന സ്വനിമം കൂടി എഴുതാനുപയോഗിക്കുന്ന റ ചേർത്താണ് സാധാരണയായി ഈ കൂട്ടക്ഷരം എഴുതുന്നത്. എന്നാൽ ൻ, റ എന്നിവ അടുപ്പിച്ചെഴുതുന്ന രീതിയും (ൻറ) നിലവിലുണ്ട്. 1970-നു മുമ്പുള്ള അച്ചടിയിൽ "ൻറ" എന്ന രൂപമാണ് ഉപയോഗിച്ചിരുന്നത്. 1800-നു മുമ്പുള്ള അച്ചടിയിലും, മലയാളം അച്ചടി വരുന്നതിനു മുൻപുള്ള മിക്കവാറും കൈയ്യെഴുത്ത് പ്രതികളിലും "ൻററ" എന്ന രൂപവുമാണ്[1] കാണുന്നത്. "റൻറ" എന്ന രൂപം ഉപയോഗിച്ചിരുന്ന പഴയ പ്രമാണങ്ങളും[2] ലഭ്യമാണ്.
കമ്പ്യൂട്ടറുകളിൽ
തിരുത്തുകയൂണികോഡ് ഫോണ്ടുകളിൽ ഈ കൂട്ടക്ഷരം പ്രദർശിപ്പിക്കുന്നതിന് പല രീതികൾ പ്രചാരത്തിലുണ്ട്.
- മിക്കവാറും യൂണികോഡ് ഫോണ്ടുകളും ന, ്, റ എന്നീ മൂന്ന് ഘടകങ്ങൾ കൂട്ടിച്ചേർത്താൽ ൻ്റ എന്ന കൂട്ടക്ഷരം പ്രദർശിപ്പിക്കുന്നു.
- മൈക്രോസോഫ്റ്റ് വിൻഡോസിനൊപ്പമുള്ള മലയാളം ഫോണ്ടായ കാർത്തികയിൽ ന, ്, zwj, റ എന്നീ നാല് ഘടകങ്ങൾ ഉപയോഗിച്ചാലാണ് ൻ്റ ശരിയായി പ്രദർശിപ്പിക്കപ്പെടുക.
- സാധാരണയായി, യൂണികോഡിൽ കൂട്ടക്ഷരങ്ങൾ എങ്ങനെയെഴുതണം എന്ന് നിർവചിക്കാറില്ലെങ്കിലും, ൻ്റ എങ്ങനെ പ്രതിനിധീകരിക്കപ്പെടണം എന്നത് നിർവചിക്കപ്പെട്ടിട്ടുണ്ട്. ൻ, ്, റ എന്നീ ഘടകങ്ങൾ ചേർക്കുമ്പോഴാണ് ൻ്റ വരേണ്ടതെന്നാണ് യൂണികോഡ് മാനദണ്ഡം.[3]. അതിനാൽ ഇതാണ് ൻ്റയുടെ മാനകരീതി. എന്നാൽ മുമ്പ് ഈ മാനദണ്ഡം പിന്തുടരുന്ന ഇൻപുട് മെത്തേഡുകൾ വിരളമായിരുന്നു. ആൻഡ്രോയിഡ് ഒഴികെ മറ്റൊരു പ്രമുഖ ഓപ്പറേറ്റിംഗ് സിസ്റ്റവും സ്വതേ ഈ ശ്രേണിയെ സ്വാഭാവികമായി പിന്തുണച്ചിരുന്നില്ല. അതേസമയം അഞ്ജലി ഓൾഡ് ലിപി, ഗൂഗിളിന്റെ നോട്ടോ എന്നീ ഫോണ്ടുകളും ക്രോം, ഫയർഫോക്സ് എന്നീ ബ്രൗസറുകളും ഈ ശ്രേണിയെ പിന്തുണയ്ക്കുന്നുണ്ട്. വിൻഡോസ് 8.1 മുതലെങ്കിലും മലയാളത്തിനായി സ്വതേ ഉപയോഗിക്കുന്ന നിർമ്മല ഫോണ്ട് ബ്രൗസറുകളിൽ ഈ മാനകരീതിയെ പിന്തുണക്കുന്നുണ്ട്.
ഫോണ്ടുകൾ വിവിധ ശ്രേണികളെ പ്രദർശിപ്പിക്കുന്ന വിധം | |||
---|---|---|---|
ൻ ് റ | ന ് റ | ന ് ZWJ റ | |
ടെക്സ്റ്റിൽ | ൻ്റ | ന്റ | ൻറ |
കാർത്തിക | |||
അഞ്ജലി ഓൾഡ് ലിപി | |||
രചന | |||
മീര | |||
നോട്ടോ സാൻസ് മലയാളം | |||
നിർമ്മല യു ഐ |
കുറിപ്പുകൾ
തിരുത്തുക- ൧ ^ പന, വനം തുടങ്ങിയ പദങ്ങളിലെ ന-യുടെ ഉച്ചാരണമാണ് ഩ-ക്കുള്ളത്. ഈ ഉച്ചാരണം മലയാളത്തിൽ വ്യാപകമായുണ്ടെങ്കിലും തവർഗ്ഗത്തിലെ അനുനാസികമായ ന ആണ് ഩ എഴുതുന്നതിന് ഉപയോഗിക്കുന്നത്.
അവലംബം
തിരുത്തുക- ↑ http://archive.org/stream/HortusMalabaricus/31753003370076#page/n11/mode/2up
- ↑ http://commons.wikimedia.org/w/index.php?title=File%3AGrammar_of_the_Malabar_Language_Robert_Dummond.pdf&page=33
- ↑ "യൂണികോഡ് 5.1.0" (html) (in ഇംഗ്ലീഷ്). ദ യൂണികോഡ് കൺസോർഷ്യം. 2011 സെപ്റ്റംബർ 27. Retrieved 2013 ഫെബ്രുവരി 22.
The sequence <0D7B, 0D4D, 0D31> represents
{{cite web}}
: Check date values in:|accessdate=
and|date=
(help)