ഓഷ്ഠ്യം

വ്യഞ്ജനാക്ഷരങ്ങളിൽ ഉച്ചാരണത്തിന് ഒന്നോ രണ്ടോ ചുണ്ടുകൾ സജീവമായത്

രണ്ടു ചുണ്ടുകളും ഉപയോഗിച്ചോ കീഴ്ച്ചുണ്ടും മേൽവരിപ്പല്ലും ഉപയോഗിച്ചോ ഉച്ചരിക്കപ്പെടുന്നവയാണ് ഓഷ്ഠ്യസ്വനങ്ങൾ(Labial consonant). പവർഗ്ഗാക്ഷരങ്ങൾ (, , , , ) വകാരം, ഓഷ്ഠ്യഘർഷമായ /f/ തുടങ്ങിയവയാണ് ഓഷ്ഠ്യവ്യഞ്ജനങ്ങൾ.

ചില സ്വരങ്ങളുടെയും വ്യഞ്ജനങ്ങളുടെയും ഉച്ചാരണത്തിന് ഓഷ്ഠ്യരഞ്ജനത്തിന്റെ സഹായം വേണം. മലയാളത്തിലെ പിൻസ്വരങ്ങളായ , തുടങ്ങിയവ ഓഷ്ഠ്യരഞ്ജിതങ്ങളാണ്. ഇംഗ്ലീഷിലെ /w/ ഓഷ്ഠ്യരഞ്ജിതമായ മൃദുതാലവ്യപ്രവാഹിയാണ്. ഇവയെയും ഓഷ്ഠ്യാക്ഷരങ്ങൾ എന്ന് വിളിക്കാം.

ചലകരണത്തിന്റെയും സ്ഥിരകരണത്തിന്റെയും ഭേദമനുസരിച്ച് ഓഷ്ഠ്യാക്ഷരങ്ങളെ രണ്ടായി തിരിക്കുന്നു:

പവർഗ്ഗം ദ്വയോഷ്ഠ്യവും വ, f തുടങ്ങിയവ ഓഷ്ഠ്യദന്ത്യവുമാണ്. ദ്വയോഷ്ഠ്യഘർഷവും ദ്വയോഷ്ഠ്യപ്രവാഹിയും മാനകഇംഗ്ലീഷ് ഉച്ചാരണത്തിലില്ലെങ്കിലും വിവിധ ലോകഭാഷകളിൽ ഉണ്ട്. പല ഭാഷകളിലും അർത്ഥവ്യാവർത്തനംകൂടാതെ രണ്ടുച്ചാരണങ്ങളും നിലനിൽക്കുന്നുണ്ടെങ്കിലും ഈവ് ഭാഷയിൽ ദ്വയോഷ്ഠ്യവും ഓഷ്ത്യദന്ത്യവുമായ ഉച്ചാരണങ്ങൾക്ക് സ്വനിമികഭേദം തന്നെയുണ്ട്.

ഇവ കൂടി കാണുക

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഓഷ്ഠ്യം&oldid=3016621" എന്ന താളിൽനിന്ന് ശേഖരിച്ചത്