ഫ
മലയാള അക്ഷരമാലയിലെ ഇരുപത്തിരണ്ടാമത്തെ വ്യഞ്ജനാക്ഷരമാണ് ഫ.
മലയാളവ്യാകരണമനുസരിച്ച് വ്യഞ്ജനങ്ങളെ വർഗീകരിക്കുന്നതിൽ, 'പ'വർഗത്തിലെ അതിഖരമാണ് ഫ. ചുണ്ടുകൾ തമ്മിൽ സ്പർശിച്ച് ഉച്ഛാസവായുവിനെ തടഞ്ഞുനിർത്തിക്കൊണ്ട് ഉച്ചരിക്കപ്പെടുന്ന വ്യഞ്ജനമായതിനാൽ സ്വനവിജ്ഞാനപ്രകാരം ഇതൊരു ഓഷ്ഠ്യസ്പർശവ്യഞ്ജനമാണ്.
ലിപിപ്രയോഗങ്ങൾതിരുത്തുക
ആധുനിക മലയാളത്തിൽ, 'ഫ' എന്ന ലിപി ഓഷ്ഠ്യവ്യഞ്ജനമായ 'ഫ'യെ സൂചിപ്പിക്കുന്നതിന് പുറമേ, ഇംഗ്ലീഷിലെ ' f ' എന്ന സ്വനത്തെ കുറിക്കാനും ഉപയോഗിക്കുന്നു.
- ഉദാഹരണങ്ങൾ:
- ഫിഡിൽ, ഫിസിക്സ്, ഫൊണറ്റിക്സ്, ഫാൻ
സിദ്ധാർഥങ്ങൾതിരുത്തുക
മലയാളത്തിൽതിരുത്തുക
സംസ്കൃതത്തിൽതിരുത്തുക
'ഫ' എന്ന അക്ഷരത്തിന് സംസ്കൃതത്തിൽ പാഴ്വാക്ക്, വർധന, വികാസം, കോട്ടുവായിടൽ എന്നീ അർഥങ്ങളുണ്ട് .