സംവാദം:മലയാളം അക്ഷരമാല
Why don't Malayalam Wikipedia contain "ചില്ലക്ഷരങ്ങൾ"? The font AnjaliOldLipi has them but doesn't show them in Character Map. You have to use Private Character Editor to see them. (Win2000/NT/XP: Start > Run > eudcedit > OK)
- റ-ക്കു ശേഷം അവസാനമായി ‘ന’ ഇട്ടിരുന്നതിന് എന്തെങ്കിലും കാര്യമുണ്ടായിരുന്നോ? ഞാൻ നീക്കം ചെയ്തിട്ടുണ്ട്.--Vssun 17:35, 8 മാർച്ച് 2007 (UTC)
മലയാളത്തിലെ പൂജ്യം Numeral Zero in Malayalam
തിരുത്തുകയുണികോട് ഫോർമാറ്റിൽ എൻകോഡ് ചെയ്തിരിക്കുന്ന പൂജ്യം ൦ തെറ്റ് ആണ് മലയാളതിലെ പൂജ്യവും മറ്റ് ഇന്ത്യൻ ഭാഷകളിലേതുപോലെതന്നെ 0 ആണ്. See the section 2.1 of article Malayalam Numerals or refer old books, text books, references etc. Then make necessary steps to correction. Thr zero used in the old statues at Trivandrum also shows that malayalam zero is 0 not ൦. Naveen Sankar 22:01, 23 മാർച്ച് 2007 (UTC)
അല്ലല്ലൊ നവീനെ മലയാള അക്കങ്ങൾ ശരിയായിട്ടാണല്ലൊ കൊടുത്തിരിക്കുന്നത്. ലിജു മൂലയിൽ 02:36, 24 മാർച്ച് 2007 (UTC)
മദ്ധ്യമങ്ങൾ,ഊഷ്മാക്കൾ എന്നിങ്ങനെ
തിരുത്തുകമലയാളം അക്ഷരമാല എഴുതുമ്പോൾ വർഗ്ഗാക്ഷരങ്ങൾക്കു ശേഷം മദ്ധ്യമങ്ങൾ,ഊഷ്മാക്കൾ എന്നിങ്ങനെയാണ് കൊടുക്കുക പതിവ്. അത് മാറ്റി വ്യഞ്ജനങ്ങൾ എന്ന് എല്ലാറ്റിനേയും ചേർത്ത് എഴുതിയാൽ മതിയോ? പോര എന്നാണ് എൻറെ പക്ഷം. ഡോ.മഹേഷ് മംഗലാട്ട് 12:51, 16 ഏപ്രിൽ 2007 (UTC)
- മഹേഷ് സാറെ അത് താങ്കൾ പറഞ്ഞതു പോലെ ഒന്നു പുനഃക്രമീകരിക്കാമോ?--Shiju Alex 13:07, 16 ഏപ്രിൽ 2007 (UTC)
- ക്രമീകരിക്കാമായിരുന്നു. ഖരം,അതിഖരം,മൃദു,ഘോഷം,അനുനാസികം എന്നിങ്ങനെ തരം തിരിച്ച് കള്ളികളിലാക്കി എഴുതാനുള്ള വിദ്യ അറിയില്ല.ദ്രാവിഡമദ്ധ്യമങ്ങൾ,ഊഷ്മാക്കൾ, ചില്ലുകൾ എന്നിവ വേറെ വിഭാഗമായും കളം വരച്ച് എഴുതാനുള്ള വിദ്യ പരഞ്ഞു തരിക. അങ്ങനെ കാണിച്ചാലേ ഭംഗിയുണ്ടാകൂ. ഡോ.മഹേഷ് മംഗലാട്ട് 14:51, 16 ഏപ്രിൽ 2007 (UTC)
- inthe 2405:201:F01B:E8BA:C027:D08D:9D51:62D4 11:23, 4 ജനുവരി 2023 (UTC)
- മുകളിലുള്ള ടൂള് ബാറില് Insert Table എന്ന ബട്ട്ണ് അമര്ത്തിയാല് ഒരു കോഡു വരും അതില് താങ്ങള്ക്ക് ആശ്യമായ നിരയും വരിയും (കോളവും റോയും) മാറ്റിയാല് മതി.
ഉദാ:
തലെക്കെട്ട് 1 | header 2 | header 3 |
---|---|---|
വരി 1, നിര 1 | ഒന്നാം വരിയിലെ രണ്ടാം നിര | row 1, cell 3 |
row 2, cell 1 | row 2, cell 2 | row 2, cell 3 |
മലയാളം വിക്കിയിലെ ആദ്യത്തെ ലേഖനം
തിരുത്തുകഇതാണെന്നു തോന്നുന്നു മലയാളം വിക്കിയിലെ ആദ്യത്തെ ലേഖനം :)--Shiju Alex 09:41, 16 ഏപ്രിൽ 2007 (UTC)
ഇത് ചേർക്കണ്ടെ?
തിരുത്തുകസ്വര ചിഹ്നങ്ങൾ ാിീുൂൃെേൈൊോൗംഃ വിരാമം ് ൌ പിന്നെ ഇംഗ്ലീഷ് ഉച്ചാരണവും --JasminBabu 23:55, 8 ഫെബ്രുവരി 2008 (UTC)
അൺഡു/റീഡു ഫെസ്റ്റിവൽ
തിരുത്തുകനവീൻ ശങ്കർ, പ്രവീൺ, ഷിജു അലെക്സ് എന്നിവരുടെ ശ്രദ്ധയ്ക്ക്
ഇവിടെ എന്താണ് നടക്കുന്നതെന്ന് വ്യക്തമാകിയാൽ നന്നായിരുന്നു --സാദിക്ക് ഖാലിദ് 16:06, 9 ഏപ്രിൽ 2008 (UTC)
- en:WP:3RR ഇതൊന്നും അറിയാത്തവരാണോ നമ്മുടെ അഡ്‌മിന്മാരും തലമൂത്ത മെമ്പർമാരും? ആരും ഉപയോഗിക്കാത്ത ഒരു അക്ഷരത്തിനു വേണ്ടി ഇങ്ങനെ റിവേർട്ട് ചെയ്ത് കളിക്കാൻ --അനൂപൻ 16:23, 9 ഏപ്രിൽ 2008 (UTC)
- ശരിക്കും ൿ എന്നൊരക്ഷരം നമുക്കുണ്ട്--പ്രവീൺ:സംവാദം 02:52, 10 ഏപ്രിൽ 2008 (UTC)
- ഈ അക്ഷരം എവിടെയെങ്കിലും ഉപയോഗിക്കുന്നുണ്ടോ? ഇതിന്റെ ഉച്ചാരണം എങ്ങനെയാണ്? ക് എന്നു തന്നെയാണോ? വിക്കിയിൽ മലയാളം ടൈപ്പ് ചെയ്യുമ്പോൾ ഇതും കാണാറുണ്ട് . ഞാൻ വിചാരിച്ചത് ന്ര് (n+r) പോലെ സംഭവിച്ച ഒരു പിഴവായിരിക്കാം എന്നാണ്(അല്ല ന്ര്' എന്നതും ഒരു അക്ഷരമാണോ?). ഞാൻ ഇതുവരെ ൿ എന്ന അക്ഷരം എവിടെയും ഉപയോഗിച്ച് കണ്ടിട്ടില്ല. --അനൂപൻ 07:09, 10 ഏപ്രിൽ 2008 (UTC)
- ഇതൊന്ന് 0D79 (Malayalam Date Mark), 0D7F (Malayalam Letter Chillu K) നോക്കിക്കേ --സാദിക്ക് ഖാലിദ് 07:34, 10 ഏപ്രിൽ 2008 (UTC)
ഒരു കാര്യത്തെക്കുറിച്ച് അറിയില്ലെങ്കിൽ സംവാദം താളിൽ ഒരു കുറിപ്പിട്ടു അതിനെ പറ്റി അന്വേഷിക്കാം. അതിനു പകരം തൻപ്രമാണിത്വം കാണിച്ചു താളിൽ നടന്നിരിക്കുന്ന റിവേർട്ടും അതോടൊപ്പം എന്നെ പ്രതിസ്ഥാനത്തു നിർത്തി മുകളിൽനടന്നിരിക്കുന്ന സംവാദവും (സംവാദത്തിൽ തലമൂത്ത മെമ്പർമാർ, ആരും ഉപയോഗിക്കാത്ത ഒരു അക്ഷരം എന്നൊക്കെയുള്ള ആരോപണങ്ങൾ വേറെയും) വിക്കിപീഡിയയിൽ നടക്കുന്ന ആനാരോഗ്യകരമായ പ്രവണതകളിലേക്കാണു സൂചിപ്പിക്കുന്നത്. ഞാൻ ഇതിൽ ഒരു റിവേറ്ട്ടും നടത്തിയിട്ടില്ല എന്നൊരു കാര്യം കൂടി ആരോപണം ഉന്നയിക്കുന്നവർ മനസ്സിലാക്കിയാൽ നന്നായിരുന്നു.
മുകളിലെ സംവാദം വായിക്കുന്ന ഒരാൾക്കു തോന്നുക ഞാൻ മലയാളത്തിൽ ഒരു പുതിയ അക്ഷരം കണ്ടു പിടിച്ചു അവതരിപ്പിച്ചു എന്നാവും. അങ്ങനെ കരുതുന്നു എങ്കിൽ ആദ്യം മനസ്സിലാക്കേണ്ടതു ഫോണ്ടിൽ അങ്ങനെയൊരു ഗ്ലിഫില്ലായിരുന്നുവെങ്കിൽ അതു ആ താൾ നോക്കുന്നവർക്കു അതു ൿ എന്നു കാണാൻ പറ്റില്ലായിരുന്നു എന്നാണ്. അതു മനസ്സിലാക്കാൻ ഫോണ്ടു കാർത്തികയാക്കി മാറ്റി മാത്രം നോക്കിയാൽ മതി. അജ്ഞലി, രചന എന്നീ ഫോണ്ട് ഉപയോഗിക്കുന്നവർക്കു മാത്രമേ അതു കാണാൻ കഴിയൂ. കാരണം ഈ ഗ്ലിഫുകൾ തൽക്കാലം അതിലേ ഉള്ളൂ. ൿ എന്നതു ഇപ്പോഴും ഉപയോഗിക്കുന്ന ഒരക്ഷരം ആണെങ്കിലും (മലയാളം ബ്ലൊഗുകൾ നോക്കിയാൽ മനസ്സിലാക്കാം ആ അക്ഷരത്തിന്റെ പ്രസക്തി) പ്രശ്ലേഷം(അവഗ്രഹ), മലയാളം അക്കങ്ങൾ, ൠ, ഌ, ൡ , അളവു ചിഹ്നങ്ങൾ , ഫ്രാക്ഷനുകൾ തുടങ്ങി കുറേയേറെ അക്ഷരങ്ങൾ മലയാളികൾ ഇപ്പോൾ ഉപയോഗിക്കാത്തവയായി ഉണ്ട്. ഇതിൽ ചില അക്ഷരങ്ങൾ യൂണിക്കോഡ് 5.01ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ൿ എന്ന അക്ഷരം കാണണമെങ്കിൽ ഇപ്പൊഴും അച്ചടിച്ചു പ്രസിദ്ധീകരിക്കുന്ന സത്യവേദപുസ്തകത്തിന്റെ ഒരു കോപ്പി എടുത്തു നോക്കിയാൽ മതി. അതിൽ ൿ മാത്രമല്ല രേഫവും മലയാളഅക്കങ്ങളും ഒരു മാതിരി എല്ലാ തരത്തിലുള്ള കൂട്ടക്ഷരവും കാണാം.
ഇപ്പോൾ അധികം ഉപയോഗിക്കാത്തെ അക്ഷരങ്ങൾ എന്നൊരു വിഭാഗം ഉണ്ടാക്കി പ്രശ്ലേഷം(അവഗ്രഹ), മലയാളം അക്കങ്ങൾ, ൠ, ഌ, ൡ , അളവു ചിഹ്നങ്ങൾ , ഫ്രാക്ഷനുകൾ തുടങ്ങി കുറേയേറെ അക്ഷരങ്ങളെ അതിൽ ചേർക്കുന്നതാവും നല്ലത്. സാദിക്ക് ചൂണ്ടിക്കാണിച്ച പിഡീഫിൽ ഉള്ള എല്ലാ അക്ഷരരൂപങ്ങളും അജ്ഞലിയിലോ, രചനയിലോ, കാർത്തികയിലോ, മീരയിലോ ഇല്ലാത്തതിനാൽ ഇതൊക്കെ കാണണമെങ്കിൽ അതു ചിത്രമായി ചേർക്കുകയോ ഈ ഗ്ലിഫുകൾ ഉള്ള ഫോണ്ടുകൾ റിലീസ് ചെയ്യുകയോ വേണം. --ഷിജു അലക്സ് 08:59, 10 ഏപ്രിൽ 2008 (UTC)
- പിഡീഎഫ് ലിങ്ക് ഇട്ടത് ഞാനാണ്, പവീണല്ല. അതുപോലെ ഇതൊരു തെറ്റായ രീതിയിലുള്ള ആരോപണമായി കണക്കാക്കേണ്ട. എഡിറ്റ് ചെയ്ത് മൂന്നുപേരും ശ്രദ്ധിക്കുവാൻ വേണ്ടി സൂചിപ്പിച്ചെന്നേയുള്ളൂ. മൂന്നുപേരുടെയും വ്യത്യസ്തങ്ങളായ അഭിപ്രായമായിരിക്കുമല്ലോ. --സാദിക്ക് ഖാലിദ് 09:44, 10 ഏപ്രിൽ 2008 (UTC)
- ശരി, ഞാൻ സത്യവേദപുസ്തകമോ,ബ്ലോഗുകളോ വായിക്കാത്തതിനാലുള്ള പ്രശ്നമാണ്. വിചാരത്തേക്കാൾ വികാരത്തിന് പ്രാധാന്യം നൽകുന്ന ഒരു വ്യക്തിയോടാണ് ഞാൻ സംവദിക്കുന്നത് എന്നതിനാലും, ബാക്കിയുള്ളവക്കൊക്കെ മറുപടി നൽകിയാൽ അനാരോഗ്യ പ്രവണതകൾ കൂടുകയേ ഉള്ളൂ എന്നതിനാലും ഈ സംവാദം ഞാൻ ഇവിടെ നിർത്തുന്നു. ഈ അക്ഷരത്തെക്കുറിച്ച് (ഇതിന്റെ ഉച്ചാരണം, ഉപയോഗം എന്നിവയെക്കുറിച്ച്)ഞാൻ മറ്റെവിടെ നിന്നെങ്കിലും മനസ്സിലാക്കിക്കോളാം.--അനൂപൻ 09:49, 10 ഏപ്രിൽ 2008 (UTC)
അപൂർണം
തിരുത്തുകഅക്ഷരമാല എന്ന നിലയിൽ ഇനി എന്താണ് ഇതിൽ ചേർക്കാനുള്ളത്?--അഭി 11:17, 10 ഏപ്രിൽ 2008 (UTC)
- ആദികാരികതാ ഫലകം നീക്കിയിട്ടുണ്ട്. മലയാളം അക്ഷരമാല അറിയില്ലങ്കില് ഈ ലേഖനം ഉപയോഗപ്പെട്ടേക്കാം ;-). അപൂർണ്ണം കിടക്കട്ടെ എന്നെന്റെ അഭിപ്രായം. കാരണം ഇപ്പോൾ അക്ഷരമാല മാത്രമല്ലേ ഉള്ളു. ലിപിയുടെ ഉരുത്തിരിയല് തുടങ്ങിയ കാര്യങ്ങളൊന്നും ഇല്ലല്ലോ--പ്രവീൺ:സംവാദം 11:29, 10 ഏപ്രിൽ 2008 (UTC)
മലയാളം അക്ഷരമാലയിൽ എന്തിനാണ് അക്കങ്ങൾ? .{{unreferenced}} ഫലകത്തിനും തെളിവോ? മഹാത്മാഗാന്ധി ആരാണ് എന്നതിനു തെളിവ് കൊടുക്കുന്നത് പോലെ ഇതിനും തെളിവ് കൊടുക്കണം -- നീലമാങ്ങ ♥♥✉ 11:43, 10 ഏപ്രിൽ 2008 (UTC)
മലയാളം ലിപി/അക്ഷരമാല
തിരുത്തുകലിപിയും അക്ഷരമാലയും ഒന്നാണോ?
- മലയാളം ലിപി Redirects -> മലയാള അക്ഷരമാല
- മലയാള അക്ഷരമാല ലേഖനത്തിൽ ഇവ കൂടി കാണുക എന്ന വിഭാഗത്തിൽ മലയാള ലിപി എന്ന ചുവന്ന ലിങ്കുമുണ്ട്.
- അക്ഷരമാലയും ലിപിയും രണ്ടാണ്. ഭാഷയിൽ ഏതൊക്കെ അക്ഷരങ്ങൾ ഉപയോഗിക്കുന്നു എന്നതാണ് അക്ഷരമാല. ലിപി എന്നത് ഈ അക്ഷരങ്ങൾ എഴുതുന്ന രീതിയാണ്. ഹിന്ദിയുടേയും സംസ്കൃതത്തിന്റേയും അക്ഷരമാലയിൽ വ്യത്യാസമുണ്ട്. എങ്കിലും അവ പൊതുലിപി ഉപയോഗിക്കുന്നു. --Vssun 17:17, 31 ജൂലൈ 2008 (UTC)
→ ഈ ലേഖനംകൊണ്ട് ഉദ്ദേശിക്കുന്നത് ഇംഗ്ലീഷിൽ sound system അഥവാ phonology എന്നുവിളിക്കുന്ന സംഗതിയെ ആണെന്നു തോന്നുന്നു. ഇതിനുള്ള മലയാളം വർണ്ണവ്യവസ്ഥ/വർണ്ണവിജ്ഞാനം എന്നൊക്കെയാണ്. ഒരു പ്രത്യേകഭാഷയിലെ സ്വീകൃതസ്വനിമങ്ങളെ എല്ലാംകൂടി സ്വനിമസഞ്ചയം/വർണ്ണസഞ്ചയം (phonemic inventory) എന്നെല്ലാം വിളിക്കുന്നു. ഇവയ്ക്കെല്ലാം ലിപി ഉണ്ടാവണമെന്നില്ല. ചിലപ്പോൾ യുഗ്മാങ്കനം(diagraph) ഉപയോഗിക്കുക. (ഇംഗ്ലീഷിൽ /ഷ/ എന്ന സ്വനിമത്തെ സൂചിപ്പിക്കാൻ <sh> ഉപയോഗിക്കുന്നതുപോലെ.)
'അക്ഷരമാല' എന്ന പേർ ഇംഗ്ലീഷിലെ alphabet, syllabary എന്നിവയ്ക്കെല്ലാം പകരം ഉപയോഗിക്കുന്നുണ്ട്. ലിപി എന്നതിന്റെ ഉപനാമമോ(hyponym) പര്യായമോ ആണ് ഈ വാക്ക്. തീർച്ചയായും phonemic inventory എന്ന പദത്തിനു പകരമായും ഈ വാക്ക് ഉപയോഗിക്കുന്നുണ്ട്. സംസ്കൃതാക്ഷരമാല മലയാളം സ്വീകരിച്ചു എന്നു പറഞ്ഞാൽ സംസ്കൃതത്തിന്റെ വർണസഞ്ചയം മലയാളം സ്വീകരിച്ചു എന്നാണല്ലോ.
ഈ ലേഖനം w:phonology of English എന്നപോലെ മാറ്റിയെഴുതണം. അക്കങ്ങൾ, സ്വര-വ്യഞ്ജനചിഹ്നങ്ങൾ(allographs), ചിഹ്നനം തുടങ്ങിയവ ലിപിയുടെ ഭാഗമാണ്. ചില്ലുകളെ പ്രത്യേകത നിമിത്തം ഇതിൽ ഉൾപ്പെടുത്താം.--തച്ചന്റെ മകൻ 09:44, 25 ജൂൺ 2009 (UTC)
മലയാളം അക്ഷരമാലയെ സ്വരങ്ങൾ, വ്യഞ്ജനങ്ങൾ എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു
തിരുത്തുകകേരളപാണിനീയം/പീഠിക/അക്ഷരമാല
ഏ.ആർ. രാജരാജവർമ്മയുടെ കേരളപാണിനീയം എന്ന പുസ്തകത്തിൽ അക്ഷരമാല എന്നഭാഗത്ത് പറയുന്നുണ്ട്. ലേഖനത്തിന്റെ ആരംഭത്തിൽ അവലംബം ആയി ചേർക്കുക. Aronjos1 06:28, 24 ഫെബ്രുവരി 2009 (UTC)
Done--Vssun 09:48, 24 ഫെബ്രുവരി 2009 (UTC)
- ൿ വേണ്ട അക്ഷരമാണ് :-(--പ്രവീൺ:സംവാദം 04:52, 25 ഫെബ്രുവരി 2009 (UTC)
ൌ / ൗ
തിരുത്തുകഔ - ന്റെ സ്വരചിഹ്നമായി ഇപ്പോൾ കൂടുതലായി ഉപയോഗിക്കുന്നത് ൗ അല്ലേ? സ്വരചിഹ്നങ്ങളുടെ പട്ടികയിൽ മാറ്റം വരുത്തട്ടെ? -- Jairodz 10:12, 27 ഏപ്രിൽ 2011 (UTC)
- ശരിയാണു്. ഇത് മാറ്റണം--ഷിജു അലക്സ് 11:09, 27 ഏപ്രിൽ 2011 (UTC)
"കൌ" ഇദെങ്ങഩേണ് വായിക്കണദ്? വെറും "കൗ" ആയിട്ട അല്ലങ്കി? AleksiB 1945 (സംവാദം) 18:17, 19 ഡിസംബർ 2020 (UTC)
ചില്ലക്ഷരങ്ങളുടെ ക്രമം
തിരുത്തുകചില്ലക്ഷരങ്ങളുടെ ക്രമം ഇങ്ങനെ തന്നെയാണോ? ൾ ൽ ൻ ർ ൺ.
യൂണിക്കോഡിൽ വ്യത്യാസമുണ്ടല്ലോ - ൺ ൻ ർ ൽ ൾ ൿ. -- Jairodz 10:20, 27 ഏപ്രിൽ 2011 (UTC)
സ്വരാക്ഷരങ്ങൾ
തിരുത്തുകഅം, അ: എന്നിവയെ യഥാർഥത്തിൽ സ്വരാക്ഷരങ്ങളായി ഗണിക്കാൻ പറ്റുമോ?Anoop Manakkalath (സംവാദം) 11:03, 7 ഓഗസ്റ്റ് 2012 (UTC)
- മിക്ക പുസ്തകങ്ങളിലും മലയാളം അക്ഷരമാലയിലെ സ്വരങ്ങളുടെ കൂട്ടത്തിലാണല്ലോ ഇവയെ ഉൾപ്പെടുത്താറുള്ളത്. എതിർവാദങ്ങൾ കുറിപ്പായി നൽകുന്നത് നന്നായിരിക്കും. --Vssun (സംവാദം) 16:59, 7 ഓഗസ്റ്റ് 2012 (UTC)
- ഇവ വായിച്ചു കാണുമ്പോൾ അ എന്ന ലിപിയുടെ കൂടെ കാണുന്നതുകൊണ്ടാണു് ഈ സംശയം വരുന്നതു്. 'അ' ചേർക്കാതെ, ം, ഃ ഈ ശബ്ദങ്ങൾ മാത്രം പരിഗണിച്ചുനോക്കൂ. ഇവയുടെ സ്വരഭാവം മനസ്സിലാവും. ഇങ്ങനെ കുത്തിട്ട വട്ടത്തിന്റെ കൂടെ ഒറ്റയ്ക്കെഴുതാൻ പറ്റുന്നതു് യുണികോഡിന്റെ രീതി മൂലമാണു്. വിശ്വപ്രഭ ViswaPrabha Talk 17:38, 7 ഓഗസ്റ്റ് 2012 (UTC)
- അയോഗവാഹുക്കൾ--Naveen Sankar (സംവാദം) 19:42, 7 ഓഗസ്റ്റ് 2012 (UTC)
- अयोगेन एव वहति कार्यम् इति अयोगवाहः। अयोगवाहा विज्ञेया आश्रयस्थानभागिनः - अयोगवाहौ अनुस्वारविसर्गौ।
- അയോഗവാഹുക്കൾ--Naveen Sankar (സംവാദം) 19:42, 7 ഓഗസ്റ്റ് 2012 (UTC)
स्वराणामूष्मणां चैव विवृतं करणं स्मृतम् ।
तेभ्योऽपि विवृतावेङौ ताभ्यामैचौ तथैव च ।। २१ ।।
अनुस्वारयमानां च नासिका स्थानमुच्यते ।
अयोगवाहा विज्ञेया आश्रयस्थानभागिनः ।। २२ ।।
अलाबुवीणानिर्घोषो दन्त्यमूल्यस्वराननु ।
अनुस्वारस्तु कर्तव्यो नित्यं ह्रोः शषसेषु च ।। २३ ।।
अनुस्वारे विवृत्त्यां तु विरामे चाक्षरद्वये ।
द्विरोष्ठ्यौ तु विगृह्णीयाद्यत्रोकारवकारयोः ।। २४ ।।
व्याघ्री यथा हरेत्पुत्रान्दंष्ट्राभ्यां न च पीडयेत् ।
भीता पतनभेदाभ्यां तद्वद्वर्णान्प्रयोजयेत् ।। २५ ।।
രൂപയുടെ ചിഹ്നം
തിരുത്തുകരൂപയുടെ ചിഹ്നം മലയാളം അക്ഷരമാലയുടെ ഭാഗമാക്കേണ്ടതുണ്ടോ? --Vssun (സംവാദം) 02:40, 26 സെപ്റ്റംബർ 2012 (UTC)
- വേണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അത് മലയാള അക്ഷരമാലയുടെ ഭാഗമല്ല എന്നാണ് എന്റെ അഭിപ്രായം.--ഷിജു അലക്സ് (സംവാദം) 04:58, 26 സെപ്റ്റംബർ 2012 (UTC)
- അങ്ങനെ വന്നാൽ രൂപയുടെ ചിഹ്നം എല്ലാ ഭാരതീയ ഭാഷകളുടെയും അക്ഷരമാലയിൽ വരേണ്ടതായി വരില്ലെ? അത് ശരിയാണോ? മലയാളഭാഷയുടെ മാത്രം അക്ഷരമാലയല്ലെ ഇത്? --AneeshJose (സംവാദം) 06:05, 26 സെപ്റ്റംബർ 2012 (UTC)
- ഒഴിവാക്കി. --Vssun (സംവാദം) 09:04, 26 സെപ്റ്റംബർ 2012 (UTC)
ഉപയോഗത്തിലില്ലാത്ത സ്വരാക്ഷരങ്ങൾ
തിരുത്തുകൠ, ഌ, ൡ , എന്നീ ചിഹ്നങ്ങൾ അപൂർവ്വം സന്ദർഭങ്ങളിൽ മാത്രമേ ഉപയോഗിക്കാറുള്ളൂ എന്ന് ലേഖനത്തിൽ കണ്ടു."ഌ"," ൡ" എന്നീ അക്ഷരങ്ങളെപ്പറ്റി പറഞ്ഞാൽ സംഗതി ശരിയാണ് . ഉദാഹരണം - "ഌ" എന്ന അക്ഷരം "ക്ഌപ്തം" ഇന്നത്തെ "ക്ലിപ്തം " (Limited) , ക്ലീറ്റസ് മുതലായ വാക്കുകൾ എഴുതാൻ വേണ്ടി ഉപയോഗിക്കുന്നു . പറഞ്ഞിരിക്കുൡ", "കണ്ടിരിക്കുൡ" മുതലായ വാക്കുകൾ "പറഞ്ഞിരിക്കുന്നു " , " കണ്ടിരിക്കുന്നു" എന്നാണു എഴുതാറ് . എന്നാൽ " ൠ" എന്ന വാക്കും അതിൻറെ ചിഹ്നവും സാധാരണയായി ഉപയോഗിക്കുന്നവയാണ് . ഉദാഹരണം - ഋതു, ഋതുഭേദം , ഋതുമതി , ഋഷി , ഋഷികേശൻ , ഋതുക്കൾ , ഋതു, ഋണബാധ്യത എന്നീ പദങ്ങൾ. അതുപോലെ അതിൻറെ സ്വരചിഹ്നങ്ങൾ ഉൾപ്പെടുന്ന വാക്കുകളും - ഉദാഹരണം - കൃഷ്ണൻ, ആകൃതി , പ്രകൃതി , കൃത്യം , കൃത്യവിലോപം , കൃതി , സൃഗാലൻ , മസൃണം , തൃപ്പാദം , നൃപൻ , ഭൃംഗം , മൃഗം , ശൃംഗാരം , വൃന്ദം , ഹൃദയം മുതലായവ .
കൂടാതെ ഈ വാക്കുകൾക്കുള്ള (ഉദാഹരണം - പാല് , വാല് , വയറ് , പയര് , കയറ് , മതില് , കാട് , പാട് , നാട് മുതലായവ) സ്വരചിഹ്നവും (ചന്ദ്രക്കല) ഉച്ചാരണവും ഇപ്പോഴത്തെ മലയാള സ്വരാക്ഷരങ്ങളിലില്ല. ഇവ രണ്ടും നിർബന്ധമായും ഒന്നാം ക്ലാസ്സിലെ പുസ്തകത്തിൽ ചേർക്കേണ്ടതാണ് എന്ന അഭിപ്രായക്കാരനാണ് ഞാൻ . "സ, സാ, സി, സീ, സു, സൂ, സൃ , സെ , സേ , സൈ , സൊ, സോ , സൗ , സം , സഃ " എന്നീ സ്വരങ്ങളിൽ "പാസ് " എന്ന വാക്ക് എഴുതാനുള്ള സ്വരചിഹ്നമില്ല. "പാസൃ " എന്ന് എഴുതിയാൽ തെറ്റും ആണ് . ഗൗരവമേറിയ ഈ വിഷയം സംവാദത്തിനായി ചേർക്കുന്നു.--Raveendrankp (സംവാദം) 08:55, 6 ജനുവരി 2013 (UTC)
- ഋ അല്ല, ൠ . ആദ്യത്തേതു് ലഘുവും രണ്ടാമത്തേതു് ഗുരുവുമാണു് ('അ'യും 'ആ'യും പോലെ). ഈ രണ്ടാമത്തെ രൂപം മലയാളത്തിൽ ഉപയോഗിച്ചിട്ടുതന്നെയുണ്ടോ എന്നു സംശയമാണു്. അതേപോലെ, 'ന്നു' എന്നാണോ 'ൡ' എന്ന അക്ഷരത്തിന്റെ ഉച്ചാരണം? എവിടെയാണു് അങ്ങനെ എഴുതിക്കണ്ടിട്ടുള്ളതു്? അതിന്റെ ശരിയായ ഉച്ചാരണമറിയാൻ എന്താണു് വഴി?
- രവീന്ദ്രൻ രണ്ടാമതു പറഞ്ഞതു് ശരിക്കും മനസ്സിലായില്ല. പാതിരിമലയാളത്തിൽ പാലു, വാലു എന്നൊക്കെ എഴുതിയിരുന്നതു് പിന്നീടു് തനതുലിപിയുടെ തെക്കൻ പ്രയോഗത്തിൽ പാലു്, വാലു് എന്നൊക്കെ ഒരേ സമയം കുനിപ്പും ചന്ദ്രക്കലയുമിട്ടു് എഴുതാൻ തുടങ്ങി. സംവൃതോകാരമെന്നോ വിവൃതോകാരമെന്നോ ഒക്കെ ഇവയുടെ അവസാനം വരുന്ന ശബ്ദത്തെ വിശേഷിപ്പിക്കുന്നു. അതിലെ കുനിപ്പു് കളഞ്ഞു് പാല്, വാല് എന്നിങ്ങനെ ചന്ദ്രക്കല മാത്രമിട്ടെഴുതുകയും ഉച്ചരിക്കുമ്പോൾ ചില്ലിന്റെ സ്വഭാവം നൽകാതെ, അർദ്ധ ഉകാരം ചേർത്തു് ഉച്ചരിക്കുകയുമാണു് വടക്കൻ കേരളത്തിൽ ചെയ്തതു്. അതുതന്നെ ലിപി പരിഷ്കരണത്തിലൂടെ ഉറച്ചു. പ്രത്യേക സ്വരചിഹ്നമൊന്നും അതിനായി നമുക്കില്ല എന്നതല്ലേ വാസ്തവം? Sebinaj (സംവാദം) 18:45, 24 ഫെബ്രുവരി 2013 (UTC)
- അതേ പോലെ പാസ് എന്നതു് ഇംഗ്ലീഷിലെ pass ഉച്ചരിക്കുന്നതുപോലെയാണോ അതോ കാട്, മേട് എന്നിങ്ങനെയൊക്കെയുള്ള മലയാളപദങ്ങൾ ഉച്ചരിക്കുമ്പോലെ സംവൃതോകാരത്തോടു് കൂടിയ ഉച്ചാരണമാണോ ഉദ്ദേശിച്ചതു്? ഇംഗ്ലീഷ് ഉച്ചാരണം പോലെയാണെങ്കിൽ അവിടെ സ എന്ന വ്യഞ്ജനത്തിന്റെ ഒടുവിലെ സ്വരശബ്ദം ഇല്ലായ്മ ചെയ്യപ്പെടുകയല്ലേ? അങ്ങനെയുള്ളവയല്ലേ, ചില്ലക്ഷരമെന്നു് വിളിക്കപ്പെടുന്നതു്? അപ്പോൾ സയുടെ ചില്ലിനു് അക്ഷരരൂപമില്ലാ എന്നാണോ രവീന്ദ്രൻ ഉദ്ദേശിച്ചതു്? Sebinaj (സംവാദം) 18:50, 24 ഫെബ്രുവരി 2013 (UTC)
താങ്കൾ പറഞ്ഞതിനോട് വിയോജിപ്പ് ഉണ്ട്. ആർക്കും സ്വരം "അ" ഇല്ലാതെ വ്യഞ്ജനം പറയാൻ കഴിയില്ല. "കുത്തി " , "പകുതി " എന്ന വാക്കുകൾ "ക്ു ത്തി" എന്നും " പ ക് ു തി " എന്നും എഴുതിയാൽ എങ്ങനെയിരിക്കും ? ഋ -ൻറെ രണ്ടാമത്തെ ഉച്ചാരണം ഞാനിതുവരെ കേട്ടിട്ടില്ല. ഈ സ്വരം ഉപയോഗിച്ചുള്ള വാക്കും. ഏതാണ് ആ വാക്ക് ? പിന്നെ " ഋ" എന്ന സ്വരത്തിന് മലയാളത്തിൽ സ്വരചിഹ്നമുണ്ട് . പക്ഷേ സ്രാവ് എന്നെഴുതാനും സ്യാലൻ എന്നെഴുതാനും മലയാളത്തിൽ "അ , ആ, ഇ , ഈ "-യിൽ ചിഹ്നങ്ങൾ ഇല്ലല്ലോ ?--Raveendrankp (സംവാദം) 00:12, 25 ഫെബ്രുവരി 2013 (UTC)
- വർണ്ണമാല ഉപയോഗിക്കുന്ന ഭാഷകളിൽ (ഉദാ: ഇംഗ്ലീഷ്) വ്യഞ്ജനം സ്വരസാന്നിദ്ധ്യമില്ലാതെയാണു്, ആൽഫബെറ്റിൽ നിരത്താറുള്ളതു്. എന്നാൽ വാക്കിൽ അതേ വ്യഞ്ജനമെത്തുമ്പോൾ സ്വരസഹായത്തോടെ വായിക്കുകയും ചെയ്യുന്നു. അതുകൊണ്ടു സ്വരംതൊടാത്ത ശുദ്ധവ്യഞ്ജനമില്ലാതെയാകുന്നില്ല. ഇൻഡിൿ ഭാഷകളിൽ വർണ്ണമാലയല്ല, അക്ഷരമാലയാണു് എന്നതിനാൽ നാം സ്വരത്തോടുകൂടി വ്യഞ്ജനമെഴുതുന്നു. അപ്പോഴും മലയാളത്തിൽ സ്വരം ചേർക്കാത്ത വ്യഞ്ജനമുണ്ടു്. അവയെ മാത്രതിരിക്കുമ്പോൾ / വൃത്തം അടയാളപ്പെടുത്തുമ്പോൾ തൊട്ടുമുമ്പത്തെ വ്യഞ്ജനവുമായി ചേർത്തു് ഒറ്റ യൂണിറ്റായാണു് കണക്കാക്കാറ്. ചില്ലക്ഷരങ്ങൾ എന്നാണു നാം അവയെ പറയുന്നതു്. ഉദാഹരണത്തിനു് കൽമണ്ഡപം എന്ന വാക്കെടുക്കുക. ഇവിടെ കൽ ഒറ്റ യൂണിറ്റാണു്. അല്ലാതെ ക, ൽ എന്നിവ പ്രത്യേകമായി എടുക്കാറില്ല. സ്രാവു് എന്ന വാക്കിൽ സ എന്ന വ്യഞ്ജനത്തോടുചേരുന്നതു് സ്വരമല്ല. രേഫമാണു്. ദ, ഗ, ബ എന്നീ മൃദുക്കളോടു രേഫം ചേരുമ്പോൾ രകാരോച്ചാരണവും മറ്റുവ്യഞ്ജനങ്ങളോടു രേഫം ചേരുമ്പോൾ റകാരോച്ചാരണവും സിദ്ധം. സ്യാലൻ എന്നവാക്കിലാവട്ടെ, യകാരമാണു ചേരുന്നതു്. യകാരത്തിന്റെ ചിഹ്നമാണു്, ്യ. ഋവിന്റെ രണ്ടാമത്തെ ഉച്ചാരണത്തെക്കുറിച്ചു് ഇവിടാരും പറഞ്ഞില്ല. ഋ അല്ല, ൠ എന്നും ആദ്യത്തേതു് ലഘുവും രണ്ടാമത്തേതു് ഗുരുവും (ദീർഘം) ആണെന്നുമാണു പറഞ്ഞതു്. absolute_void(); 06:30, 29 ജൂലൈ 2015 (UTC)
മലയാളലിപി/മലയാള അക്ഷരമാല
തിരുത്തുകമലയാളലിപി, മലയാള_അക്ഷരമാല ഈ ലേഖനങ്ങളിലെ ഉള്ളടക്കം മിക്കവാറും ഒക്കെ ഒന്നാണ്. ഇങ്ങനെ 2 ലേഖനങ്ങളുടെ ആവശ്യം ഉണ്ടോ. --ഷിജു അലക്സ് (സംവാദം) 02:03, 25 ഫെബ്രുവരി 2013 (UTC)
ഩ-യെ തവർഗ്ഗത്തിൽ ചേർക്കാമോ? റ്റവർഗ്ഗം എന്ന് പ്രത്യേകം നൽകുകയല്ലേ വേണ്ടത്? --Vssun (സംവാദം) 03:13, 8 ജൂൺ 2013 (UTC)
- അവലംബം ഇല്ലെങ്കിൽ അത് മാറ്റാം എന്ന് ഇപ്പോൾ റ്റവർഗ്ഗം എന്ന ലേഖനം കണ്ടതിനു ശേഷം തോന്നുന്നു--ഷിജു അലക്സ് (സംവാദം) 03:18, 8 ജൂൺ 2013 (UTC)
പക്ഷെ "ഺ-വർഗം" എന്ന ഒര് വർഗം എപ്പഴെങ്കിലും ഉണ്ടായിരുന്നൊ? AleksiB 1945 (സംവാദം) 18:21, 19 ഡിസംബർ 2020 (UTC)
അവലംബം
തിരുത്തുകഈ ലേഖനത്തിനു് അവലംബമായി കൊടുത്തിരിക്കുന്ന മൂന്നു ലിങ്കുകളിൽ ഒരെണ്ണം ഒരുവ്യക്തിയുടെ ബ്ലോഗിലെ ലേഖനത്തിലേക്കും മറ്റൊന്നു് അതേ വ്യക്തിയുടെ ഗൂഗിൾ ഡ്രൈവിലേക്കുമാണു്. ഇതു് അനുവദനീയമാണോ? വേറെ അവലംബം ചേർക്കേണ്ടതില്ലേ? absolute_void(); 10:11, 5 ഫെബ്രുവരി 2015 (UTC)
അവലംബം ഒന്നേയുള്ളു, അത് വർക്ക് ചെയ്യുന്നില്ല. ഇതാണ് ആകെയുള്ള അവലംബം. മറ്റുള്ളവ പുറത്തേക്കുള്ള കണ്ണികളാണ്.--122.174.233.221 13:21, 5 ഫെബ്രുവരി 2015 (UTC)
- പേജിന്റെ പഴയ രൂപം നോക്കൂ. അതിൽ മൂന്നു് അവലംബങ്ങളുണ്ടായിരുന്നു. രണ്ടെണ്ണവും ഒരു വ്യക്തിയുടെ ബ്ലോഗിലേക്കും ഗൂഗിൾ ഡ്രൈവിലേക്കുമായിരുന്നു. അതു്, ഞാനിവിടെ കുറിപ്പിട്ടതിനു ശേഷം ആരോ നീക്കം ചെയ്തിട്ടുണ്ടു്. absolute_void(); 07:19, 29 ജൂലൈ 2015 (UTC)
ആംഗലേയമധ്യമങ്ങൾ
തിരുത്തുകആംഗലേയ മധ്യമങ്ങൾ എന്ന പേരിൽ ഫഃ, ക്വഃ, സ്വഃ എന്നിങ്ങനെ മൂന്നക്ഷരങ്ങൾ ചേർത്തു കാണുന്നു. ഞാനിന്നേവരെ ആരും ഫാഃൻ എന്നോ ക്വിഃസ് എന്നോ സീഃബ്രാ എന്നോ എഴുതി കണ്ടിട്ടില്ല. മലയാളത്തിൽ സ്വന്തമായി അക്ഷരരൂപമില്ലാത്ത അന്യഭാഷാശബ്ദങ്ങൾക്ക് ഇങ്ങനെ വികൃതമായ അക്ഷരരൂപം സ്വീകരിക്കണോ? നിലവിൽ എഴുതിവരുന്നതുപോലെ ഫാൻ, ക്വിസ്, സീബ്രാ എന്നൊക്കെയേ ആളുകളെഴുതൂ. മലയാള അക്ഷരമാലയിൽ ഈ പുതുകണ്ടുപിടുത്തങ്ങൾക്ക് എന്താണു സ്ഥാനം? absolute_void(); (സംവാദം) 12:14, 31 ജനുവരി 2020 (UTC)
പഞ്ചമദൈകങ്ങൾ, പഞ്ചമേതരദൈകങ്ങൾ, ആംഗലേയമധ്യമങ്ങൾ
തിരുത്തുക"പഞ്ചമദൈകങ്ങൾ", "പഞ്ചമേതരദൈകങ്ങൾ", "ആംഗലേയമധ്യമങ്ങൾ" ഈ പദങ്ങളൊക്കെ ഭാഷാശാസ്ത്രത്തിൽ പ്രയോഗത്തിലുള്ളതാണോ? അംഗീകരിച്ചതാണോ? അവലംബങ്ങളൊന്നും കൊടുത്തുകാണുന്നില്ല. ചെങ്കുട്ടുവൻ (സംവാദം) 18:01, 23 മാർച്ച് 2020 (UTC)