ഉച്ചാരണസ്ഥാനം

(മൂർദ്ധന്യം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഉച്ചരിക്കുന്ന വർണ്ണങ്ങളുടെ ധ്വനി കണ്ഠ്യം, താലവ്യം, മൂർദ്ധന്യം, വർത്സ്യം, ദന്ത്യം, ഓഷ്ഠ്യം എന്നീ ഉച്ചാരണസ്ഥാനങ്ങളുടെ അടിസ്ഥാനത്തിൽ വേർതിരിക്കുന്ന രീതിയെയാണ് ഉച്ചാരണസ്ഥാനം അടിസ്ഥാനമായ സ്വനവിജ്ഞാനം എന്ന് പറയുന്നത്. 2500 വർഷം മുൻപ് രചിക്കപ്പെട്ട സംസ്‌കൃത പാണിനി ഗ്രന്ഥമടിസ്ഥാനമാക്കിയാണ് ഭാരതത്തിലെ ഭാഷകളുടെ അക്ഷരമാല നിർവചിക്കപ്പെട്ടിട്ടുള്ളത്.[1]

ഉച്ചാരണസ്ഥാനം അടിസ്ഥാനമായ സ്വനവിജ്ഞാനം

മലയാളം ഭാഷ പിന്തുടരുന്നത് മറ്റ് ഇന്ത്യൻ ഭാഷകളെ പോലെ തന്നെ സംസ്‌കൃത പാണിനീയം ആണെങ്കിലും മലയാളത്തിൽ സംസ്‌കൃതം ഭാഷകളെക്കാളും അക്ഷരങ്ങൾ വർണ്ണങ്ങളായി നിലനിൽക്കുന്നുണ്ട്. തമിഴിലും തൊൽക്കാപ്പിയം മുതലായ വ്യാകരണ നൂലുകൾ രചിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇപ്പോൾ പൊതുവായും ഇന്ത്യ മുഴുക്കെ പാലിച്ചു പോരുന്നത് സംസ്‌കൃത പാണിനീയ ഉച്ചാരണ രീതി തന്നെയാണ്. ലീലാതിലക കാരനും കേരള പാണിനിയും ഇവയെല്ലാം പരാമർശിക്കുന്നുമുണ്ട്.[2]

18 ഉച്ചാരണസ്ഥാനങ്ങൾ

തിരുത്തുക
 
Places of articulation (passive & active):
1. ബാഹ്യോഷ്ഠ്യം (exo-labial)
2. അന്തോഷ്ഠ്യം (endo-labial)
3. ദന്ത്യം (dental)
4. വർത്സ്യം (alveolar)
5. വർത്സ്യപരസ്ഥാനിയം (post-alveolar)
6. താലവ്യപ്രതിസ്ഥാനീയം (pre-palatal)
7. താലവ്യം (palatal)
8. മൃദുതാലവ്യം (velar)
9. പ്രതിജിഹ്വം (uvular)
10. ഗ്രാസനീയം (pharyngal)
11. ശ്വാസദ്വാരിയം (glottal)
12. പ്രാജിഹ്വീയം (epiglottal)
13. ജിഹ്വമൂലം (Radical)
14. പശ്ചപൃഷ്ഠ്യം (postero-dorsal)
15. അഗ്രപൃഷ്ഠ്യം (antero-dorsal)
16. ജിഹ്വദളീയം (laminal)
17. ജിഹ്വാഗ്രം (apical)
18. ജിഹ്വാധസ്ഥ്യം (sub-laminal)

കണ്ഠ്യം

തിരുത്തുക

കണ്ഠത്തിൽ അഥവാ തൊണ്ടയിൽ വെച്ച് നിശ്വാസവായു തടസ്സപ്പെടുന്ന രീതി. ഉദാഹരണം:,,,,,

അഗ്രസ്വരങ്ങൾ

തിരുത്തുക

വായ്ക്കുള്ളിൽ പല്ല് ഉറച്ചു നിൽക്കുന്ന ഭാഗത്ത് നാക്ക് വെച്ച് പലക്രമത്തിൽ ഉച്ചരിക്കുന്ന സ്വരങ്ങൾ അഗ്രസ്വരങ്ങൾ എന്നറിയപ്പെടുന്നു. ഉദാഹരണം. ,

താലവ്യം

തിരുത്തുക

ഉച്ചാരണകരണമായ നാവ് താലുപ്രദേശത്ത് സ്പർശിച്ചു (അണ്ണാക്കിൽ വച്ച് നിശ്വാസവായു തടസ്സപ്പെടുത്തുന്നു) വായുപ്രവാഹത്തെ തടഞ്ഞുച്ചരിക്കുന്ന ഭാഷണശബ്ദം. ഉദാഹരണം: , , , , , , ,

മൂർദ്ധന്യം

തിരുത്തുക

മൂർദ്ധാവ് അഥവാ മുകളിലത്തെ അണകൾക്ക് മദ്ധ്യേ ഉള്ള വായുടെ മേൽത്തട്ട് ഇവിടെവെച്ച് നിശ്വാസവായു തടസ്സപ്പെടുന്നു. ഉദാഹരണം: ,,,,,,

വർത്സ്യം

തിരുത്തുക

മൂർദ്ധന്യത്തിനും ദന്ത്യത്തിനും ഇടയിലുള്ള ഭാഗത്തുവച്ച് നാവുകൊണ്ട് വായു തടഞ്ഞുനിർത്തപ്പെടുന്നു. ​ഉദാഹരണം: ,, , റ്റ,

ദന്ത്യം

തിരുത്തുക

ദന്തത്തിൽ അഥവാ പല്ലിൽ വച്ച് വായുവിൻറെ പ്രവാഹത്തിന് തടസ്സം നേരിടുന്നു. ഉദാഹരണം:,,,,

ഓഷ്ഠ്യം

തിരുത്തുക

ഓഷ്ഠ്യത്തിൽ വച്ച് ചുണ്ടിൽ വായു തടസ്സപ്പെടുത്തുന്നു ഉദാഹരണം: ,,,,,

കണ്ഠ്യതാലവ്യം

തിരുത്തുക

മൃദുതാലവ്യം

തിരുത്തുക

ഓഷ്ഠ്യതാലവ്യം

തിരുത്തുക

ഇതും കാണുക

തിരുത്തുക

അവലമ്പം

തിരുത്തുക
  1. ഉച്ചാരണസ്ഥാനം വിശകലനം വിവരണം അടിസ്ഥാനത്തിൽ
  2. Preface, Ashtadhyayi of Panini Translated by Sumitra M.Katre ഉച്ചാരണം