സമുച്ചയം (അലങ്കാരം)
(സമുച്ചയം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു വസ്തുവിന് ഒരു വകഗുണമോ ക്രിയയോ വരുന്ന സമയത്തിങ്കൽ തന്നെ മറ്റൊരു വസ്തുവിന് മറ്റൊരു ഗുണമോ ക്രിയയോ ഉണ്ടാകുന്നതാണ് സമുച്ചയം
ലക്ഷണം
തിരുത്തുകഗുണക്രിയകളൊന്നിച്ചാൽ
സമുച്ചയമലംകൃതി.
ഉദാ: വാനിരുണ്ടു മങ്കയ്കു
മനം രക്തവുമായി പോൽ
- ആകാശത്തിനു കാർഷ്ണ്യ ഗുണമുണ്ടായതോടു കൂടി തന്നെ വിരഹിയുടെ മനസ്സിനുരാഗവും ഉണ്ടായി എന്നു പറഞ്ഞിരിക്കുന്നതിനാൽ ഗുണങ്ങൾക്കു സമുചയം.
അവലംബം
തിരുത്തുക- ↑ വൃത്താലങ്കാര സംഗ്രഹം .എസ് ബാലൻപിള്ള