മലപ്പുറം ജില്ല

കേരളത്തിലെ ഒരു ജില്ല
(Malappuram District എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലപ്പുറം ജില്ല
അപരനാമം:

11°02′N 76°03′E / 11.03°N 76.05°E / 11.03; 76.05
{{{ബാഹ്യ ഭൂപടം}}}
ഭൂമിശാസ്ത്ര പ്രാധാന്യം ജില്ല
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ആസ്ഥാനം മലപ്പുറം
ഭരണസ്ഥാപനങ്ങൾ ജില്ലാ ഭരണകൂടം, മലപ്പുറം
ജില്ലാ കലക്ടർ

ജില്ലാ പോലീസ് മേധാവി
വി.ആർ. പ്രേംകുമാർ (ഐ.എ.എസ്.)[1]

സുജിത് ദാസ്.എസ്. (ഐ.പി.എസ്.)
വിസ്തീർണ്ണം 3,550ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ (2011)
പുരുഷൻ‌മാർ
സ്ത്രീകൾ
സ്ത്രീ പുരുഷ അനുപാതം
41,10,956[2]
19,61,014
21,49,942
1,096
ജനസാന്ദ്രത 1158/ച.കി.മീ
സാക്ഷരത 93.55[3] %
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
{{{Pincode/Zipcode}}}
+91 494, +91 483, +91 4933
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ തുഞ്ചൻപറമ്പ്, കോട്ടകുന്ന്, കടലുണ്ടി പക്ഷി സങ്കേതം, നിലമ്പൂർ തേക്ക് മ്യൂസിയം, മിനി ഊട്ടി, നാടുകാണി ചുരം
വെബ്‌സൈറ്റ് ഔദ്യോഗിക വെബ്സൈറ്റ്

കേരളത്തിന്റെ വടക്കേ അറ്റത്തു നിന്നും അഞ്ചാമതായി സ്ഥിതി ചെയ്യുന്ന ജില്ലയാണ് മലപ്പുറം. മലപ്പുറം നഗരമാണ് ജില്ലയുടെ ആസ്ഥാനം. ജനസാന്ദ്രതയേറിയ ജില്ലകളിലൊന്നാണിത്. നിലവിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രാമപഞ്ചായത്തുകൾ ഉള്ള ജില്ലയാണ് ഇത്.[4] 2011-ലെ സെൻസസ് പ്രകാരം 41,10,956 പേർ അധിവസിക്കുന്നു. 3550 ചതുരശ്ര കിലോമീറ്ററാണിതിന്റെ വിസ്തൃതി. 80% ജനങ്ങളും ഗൾഫിനെ ആശ്രയിച്ച് കഴിയുന്നു[അവലംബം ആവശ്യമാണ്]. കേരളത്തിൽ ജനസംഖ്യ കൊണ്ട് ആദ്യ സ്ഥാനത്തും വിസ്തൃതി കൊണ്ട് മൂന്നാം സ്ഥാനത്തുമാണ് ഈ ജില്ല. മലനാടും ഇടനാടും തീരപ്രദേശവുമുള്ള ഈ ജില്ലയിൽ പടിഞ്ഞാറേക്കര അഴിമുഖവും വള്ളിക്കുന്ന് അഴിമുഖവും ബിയ്യം കായലും തെങ്ങിൻതോപ്പുകളാൽ നിറഞ്ഞ തീരവും മലബാർ സ്പെഷൽ പോലീസിന്റെ ആസ്ഥാനവും കോട്ടക്കൽ ആര്യ വൈദ്യശാലയും മലയാള സർവകലാശാലയും അലീഗഢ് സർവചലാശാല, ഇഫ്ളു, എന്നിവയുടെ കേരള കേന്ദ്രങ്ങളും കടലുണ്ടി പക്ഷി സങ്കേതവും കരിമ്പുഴ വന്യജീവി സങ്കേതവും നെടുങ്കയം മഴക്കാടും അമരമ്പലം സംരക്ഷിത വനമേഖലയും ആഢ്യൻപാറ വെള്ളച്ചാട്ടവും സ്ഥിതി ചെയ്യുന്നു. കനോലി കനാൽ ഈ ജില്ലയിൽ ഉൾനാടൻ ജലഗതാഗതത്തിനു വഴിയൊരുക്കുന്നു. മനോഹരമായ കുന്നിൻചെരിവുകൾ ഏറനാട്, വള്ളുവനാട് പ്രദേശങ്ങളുടെ പൊതു സവിശേഷതയാണ്. ജില്ലയുടെ കിഴക്കേ അതിർത്തിയിൽ പശ്ചിമഘട്ടത്തിന്റെ ഭാഗമായ നീലഗിരി പർവത നിരകളാണ്.

1969[5] ജൂൺ 16-നാണ് മലപ്പുറം ജില്ല രൂപീകൃതമായത്. 7 താലൂക്കുകളും 15 ബ്ലോക്ക് പഞ്ചായത്തുകളും 94 ഗ്രാമപഞ്ചായത്തുകളും ജില്ലയിലുണ്ട്[6]. മലപ്പുറം, മഞ്ചേരി, കൊണ്ടോട്ടി,തിരൂർ, പൊന്നാനി,പെരിന്തൽമണ്ണ, നിലമ്പൂർ, കോട്ടക്കൽ , വളാഞ്ചേരി, താനൂർ, പരപ്പനങ്ങാടി, തിരൂരങ്ങാടി, എന്നിവയാണ് ജില്ലയിലെ 12 നഗരസഭകൾ.

കാലിക്കറ്റ് സർ‌വ്വകലാശാല, തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല, അലീഗഡ് മുസ്ലിം യൂണിവേഴ്സിറ്റി ഓഫ് കാമ്പസ്, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം (കരിപ്പൂർ വിമാനത്താവളം) എന്നിവ മലപ്പുറം ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്.

കേരളത്തിന്റെ തനതായ സാംസ്കാരിക പൈതൃകത്തിന് വളരെയേറെ സംഭാവനകൾ നൽകിയിട്ടുള്ള പ്രദേശമാണ് ഇന്നത്തെ മലപ്പുറം ജില്ല. കോഴിക്കോട് സാമൂതിരിയുടെ യഥാർഥ തലസ്ഥാനമായിരുന്ന നെടിയിരുപ്പും കൊച്ചി രാജാവിന്റെ യഥാർഥ തലസ്ഥാനമായിരുന്ന പെരുമ്പടപ്പും പാലക്കാട് രാജാവിന്റെ ആദ്യകാല ആസ്ഥാനവും ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ കേന്ദ്രവുമായിരുന്ന ആതവനാടും വള്ളുവനാട് രാജവംശത്തിന്റെ ആസ്ഥാനമായ അങ്ങാടിപ്പുറവും ഇന്ന് സ്ഥിതി ചെയ്യുന്നത് മലപ്പുറം ജില്ലയുടെ ഭൂപടത്തിലാണ്. തിരുവിതാംകൂർ രാജവംശത്തിലേക്ക് അംഗങ്ങളെ ദത്തെടുത്തിരുന്ന പരപ്പനാടു രാജവംശത്തിന്റെ ആസ്ഥാനം മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയും കൊച്ചി രാജവംശത്തിലേക്ക് ദത്തെടുത്തിരുന്ന വെട്ടത്തു സ്വരൂപത്തിന്റെ ആസ്ഥാനം ഇതേ ജില്ലയിലെ താനൂർ നഗരവുമായിരുന്നു. കേരള വർമ വലിയ കോയി തമ്പുരാൻ, രാജ രാജ വർമ, രാജാരവിവർമ മുതലായവർ പരപ്പനാടു രാജവംശത്തിലെ അംഗങ്ങളായിരുന്നു. മലപ്പുറം ജില്ലയുടെ ഭാരതപ്പുഴയോരത്തുള്ള തിരുനാവായ, തൃപ്രങ്ങോട്, പൊന്നാനി മുതലായ പ്രദേശങ്ങൾക്ക് പുരാതന മധ്യകാല കേരള ചരിത്രത്തിൽ സവിശേഷമായ സ്ഥാനമാണുള്ളത്. തിരുനാവായയിലെ മാമാങ്കം മധ്യ കാല കേരളത്തിന്റെ രാഷ്ട്രീയ ഗതി നിർണയിച്ചിരുന്നു. ചരിത്ര പ്രാധാന്യമേറിയ ഏറനാട്, വള്ളുവനാട്, വെട്ടത്തുനാട്, എന്നീ പ്രദേശങ്ങളെ സംയോജിപ്പിച്ചു കൊണ്ടാണ് മലപ്പുറം ജില്ല രൂപമെടുക്കുന്നത്. മലയാള ഭാഷയുടെ പിതാവ് തുഞ്ചത്തെഴുത്തച്ഛനും, അദ്ദേഹത്തിന്റെ സമകാലികരായ പൂന്താനം നമ്പൂതിരി, മേൽപത്തൂർ നാരായണ ഭട്ടതിരി എന്നിവരും മലപ്പുറത്തിന്റെ വളക്കൂറുള്ള മണ്ണിൽ വളർന്നവരാണ്. മലയാള സാഹിത്യത്തിന് ശില പാകിയ ഉറൂബ്, ഇടശ്ശേരി, മുതലായി ഒട്ടേറെപ്പേർ മലപ്പുറം ജില്ലയിലാണ് ജനിച്ചു വളർന്നത്. കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനും മലയാളത്തിന്റെ ആധുനിക കവിത്രയത്തിൽ അംഗവുമായ വള്ളത്തോൾ നാരായണ മേനോന്റെ സ്വദേശം ഈ ജില്ലയിലെ തിരൂർപ്പുഴയോരത്ത് സ്ഥിതി ചെയ്യുന്ന മംഗലം ആയിരുന്നു. മാപ്പിളപ്പാട്ട് എന്ന് കേൾക്കുമ്പോൾ ആദ്യം മനസിലേക്കു വരുന്ന രണ്ടു കവികൾ, മോയിൻകുട്ടി വൈദ്യരും പുലിക്കോട്ടിൽ ഹൈദരും, ഏറനാടൻ മണ്ണിൽ ജനിച്ചുവളർന്നവരാണ്. അറബിമലയാളം എന്ന സങ്കര ഭാഷയുടെ ഉത്ഭവം ഈ ജില്ലയിലെ പൊന്നാനിയിലായിരുന്നു. കഥകളിയെ വീണ്ടെടുത്ത വള്ളത്തോളും മോഹിനിയാട്ടത്തെ വീണ്ടെടുത്ത കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയും മലപ്പുറത്തിന് ചാരുതയേകുന്നു. എം ടി വാസുദേവൻ നായർ, അക്കിത്തം അച്യുതൻ നമ്പൂതിരി, നാലപ്പാട്ട് നാരായണ മേനോൻ, ബാലാമണിയമ്മ, കമലാ സുരയ്യ എന്നിവർ പഴയ പൊന്നാനി താലൂക്കിൽ ജനിച്ചവരാണ്. മധ്യകാലത്ത് കേരളത്തിലെ ഏറ്റവും വലിയ ഇസ്ലാമിക പഠന കേന്ദ്രമായിരുന്ന പൊന്നാനിയും ഹൈന്ദവ പഠന കേന്ദ്രമായിരുന്ന തിരുനാവായയും മലപ്പുറം ജില്ലയിലെ നിളയോരത്താണുള്ളത്. പറങ്കികൾക്കെതിരെ സാമൂതിരിയോടൊപ്പം ചേർന്ന പടപൊരുതിയ കുഞ്ഞാലി മരക്കാർ മാരുടെയും കേരള ചരിത്രം എഴുതിയ ആദ്യത്തെ കേരളീയനായി ഗണിക്കപ്പെടുന്ന സൈനുദ്ദീൻ മഖ്ദൂം രണ്ടാമന്റെയും പ്രധാന പ്രവൃത്തി മണ്ഡലം സാമൂതിരിയുടെ നാവിക ആസ്ഥാനം കൂടിയായ പൊന്നാനി ആയിരുന്നു. കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇ എം എസ് നമ്പൂതിരിപ്പാടും വിശ്വപ്രസിദ്ധമായ കോട്ടയ്ക്കൽ ആര്യ വൈദ്യശാലയുടെ സ്ഥാപകൻ വൈദ്യരത്നം പി എസ് വാരിയരും ഈ ജില്ലക്കാരാണ്. കേരളത്തിലെ ഏറ്റവും നീളമേറിയ അഞ്ചു നദികളിൽ മൂന്നെണ്ണം, നിളയും ചാലിയാറും കടലുണ്ടിപ്പുഴയും, ഈ ജില്ലയിലൂടെ ഒഴുകുന്നു. നിളയോരത്തെ മണൽപ്പരപ്പും ചാലിയാറിന്റെ തീരത്തുള്ള നിലമ്പൂരിൽ സ്ഥിതി ചെയ്യുന്ന സ്വർണ ഖനികളും കടലുണ്ടിപ്പുഴയോരത്തെ കുന്നുകളും ഭൂമിശാസ്ത്രപരമായ സവിശേഷതയാണ്. ഇന്ത്യൻ ദേശീയ പ്രസ്ഥാനം ശക്തിയാർജിക്കുന്നതിന് ഒരു നൂറ്റാണ്ടു മുമ്പേ ബ്രിട്ടീഷുകാരോട് നികുതി നിഷേധ സമരം പ്രഖ്യാപിച്ച വെളിയങ്കോട് ഉമർ ഖാസിയും മലപ്പുറത്തുകാരനാണ്. ലോകത്തിലെ ഏറ്റവും പഴക്കമേറിയ മനുഷ്യ നിർമിത തേക്കിൻ കൂട്ടം നിലമ്പൂരിലാണ് സ്ഥിതി ചെയ്യുന്നത്. 1803ൽ ഫ്രാൻസിസ് ബുക്കാനൻ അങ്ങാടിപ്പുറം ചെങ്കല്ലിനെ കുറിച്ച് നടത്തിയ പഠനം പിൽക്കാല ലോകചരിത്രത്തെ തന്നെ സ്വാധീനിച്ചു.[അവലംബം ആവശ്യമാണ്] കേരളത്തിലെ ആദ്യ റെയിൽപ്പാത 1861ൽ തിരൂരിൽ നിന്ന് താനൂർ, പരപ്പനങ്ങാടി, വള്ളിക്കുന്ന്, കടലുണ്ടി വഴി കോഴിക്കോട് ബേപ്പൂരിനു തെക്കുള്ള ചാലിയം വരെ ആയിരുന്നു. അതേ വർഷം അത് തിരൂരിൽ നിന്ന് തിരുനാവായ വഴി കുറ്റിപ്പുറത്തേക്കും അടുത്ത വർഷം പട്ടാമ്പി വഴി ഷൊർണൂരിലേക്കും നീട്ടി. ഈ പാത നീണ്ടുനീണ്ടാണ് ഇന്നത്തെ മംഗലാപുരം-ചെന്നൈ റെയിൽപ്പാത രൂപം കൊള്ളുന്നത്. നിലമ്പൂർ തേക്കിന്റെ ഗതാഗത സൗകര്യം മുൻനിറുത്തി വെള്ളക്കാർ നിർമിച്ച നിലമ്പൂർ-ഷൊർണൂർ കാനന റെയിൽപാത ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായ പാതകളിലൊന്നാകുന്നു. തേക്കിൻകൂട്ടത്തിനിടയിലൂടെ ഇടയ്ക്ക് ഗുൽമോഹർ പൂക്കളുടെ കാഴ്ചയും പ്രസ്തുത പാത യാത്രികന് സമ്മാനിക്കുന്നു. മലബാർ കലാപവും ഈ നാടിന് ചരിത്ര പ്രാധാന്യം നൽകുന്നുണ്ട്.

ആധുനിക കാലത്തും ഗുഹകളിൽ താമസിക്കുന്ന ആദിവാസി വിഭാഗമായ ചോലനായ്ക്കർ മലപ്പുറം ജില്ലയിലെ കരുളായി നെടുങ്കയം വന മേഖലയിൽ താമസിക്കുന്നു. മറ്റൊരു ആദിവാസി വിഭാഗമായ ആളർ ഗോത്ര വിഭാഗം പെരിന്തൽമണ്ണക്കു സമീപമുള്ള മലനിരകളിൽ താമസിക്കുന്നു. ഒരു കാലത്ത് നിലമ്പൂർ കാടുകൾ ഭരിച്ചിരുന്ന മുത്തൻമാർ എന്ന ഗോത്രവിഭാഗം ഊർങ്ങാട്ടിരി, എടവണ്ണ, മമ്പാട്, ചാലിയാർ തുടങ്ങിയ പഞ്ചായത്തുകളിലെ പശ്ചിമ ഘട്ടത്തിന്റെ ഭാഗമായ മലനിരകളിൽ താമസിക്കുന്നു. പണിയൻ, കുറുമ്പൻ, അറനാടൻ, കാട്ടുനായ്ക്കർ തുടങ്ങി മറ്റു വിഭാഗത്തിലുള്ള ആദിവാസി ഗോത്ര വിഭാഗങ്ങളെയും നിലമ്പൂർ കാടുകളിൽ കാണാം

.

അതിർത്തികൾ

തിരുത്തുക

വടക്ക് കോഴിക്കോട്, വയനാട് ജില്ലകൾ, വടക്കു കിഴക്കു വശത്ത് തമിഴ്‌നാട്ടിലെ നീലഗിരി ജില്ല, തെക്കുഭാഗത്തും തെക്കു കിഴക്കു വശത്തുമായി പാലക്കാട് ജില്ല. തെക്കു പടിഞ്ഞാറു വശത്തായി തൃശ്ശൂർ ജില്ല, പടിഞ്ഞാറ് അറബിക്കടൽ ഇവയാണ് മലപ്പുറം ജില്ലയുടെ അതിർത്തികൾ.

 
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ വെളിയംകോട് സ്കൂൾ പടിയിൽ പ്രവർത്തിക്കുന്ന പ്ലാൻറ് വില്ലേജ് ചാരിറ്റബിൾ സൊസൈറ്റി (Plant village charitable society)എന്ന നേച്ചർ ക്ലബ് പ്രവർത്തകർ ഒരു അരയാൽ മരത്തെ ദത്തെടുത്ത് സംരക്ഷിക്കുന്നു.Peepal tree ശാസ്ത്രീയ നാമം Ficus religiosa കുടുംബം Moraceae.

ചരിത്രം

തിരുത്തുക

മദിരാശി സംസ്ഥാനത്തിലെ പ്രമുഖ ജില്ലയാ‍യിരുന്ന മലബാർ കേരളപ്പിറവിക്കു ശേഷം (1956 നവംബർ 1) കണ്ണൂർ,കോഴിക്കോട്,പാലക്കാട് എന്നീ മൂന്നുജില്ലകളായി വിഭജിക്കപ്പെട്ടു. അതിൽ കോഴിക്കോടു ജില്ലയിലെ ഏറനാട് താലൂക്കും തിരൂർ താലൂക്കും പാലക്കാട് ജില്ലയിലെ പൊന്നാനി, പെരിന്തൽമണ്ണ താലൂക്കിലെ ഭൂരിഭാഗം വരുന്ന പ്രദേശങ്ങളും കൂട്ടിച്ചേർത്തുകൊണ്ടാണ് 1969 ജൂൺ 16ന് ഈ ജില്ല രൂപവത്കരിച്ചത്.

മലബാർ‍ കലാപവും ഖിലാഫത്ത് സമരവും മലപ്പുറത്തിന് ചരിത്ര പ്രാധാന്യം നല്കുന്നു. ബ്രിട്ടീഷുകാരുടെ ആധിപത്യത്തിനും നാട്ടുകാരായ ജന്മികൾക്കും എതിരെയുള്ള കലാപം ഇന്ത്യാചരിത്രത്തിലെ ശ്രദ്ധേയമായ അദ്ധ്യായമാണ്. ഈ പോരാട്ടങ്ങൾ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായാണ് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നത്.

മലപ്പുറം ജില്ലയിലെ തിരുനാവായയിലെ ഭാരത പുഴയുടെ തീരത്തായിരുന്നു മാമാങ്കം എന്ന ബൃഹത്തായ നദീതീര ഉത്സവം പന്ത്രണ്ടു വർഷത്തിലൊരിക്കൽ നടത്തിയിരുന്നത്.

ഭരണ സംവിധാനം

തിരുത്തുക

റവന്യൂ ഭരണം

തിരുത്തുക

ജില്ലാ ഭരണകൂടത്തിന്റെ ആസ്ഥാനം മലപ്പുറം നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ജില്ലാ കലക്ടർ ആണ് ജില്ലാ ഭരണകൂടത്തിന് നേതൃതം നൽകുന്നത്. കലക്ടറേറ്റ് എന്ന പേരിലാണ് ഈ കാര്യാലയം പൊതുവെ അറിയപ്പെടുന്നത്. ജില്ലയുടെ റവന്യൂ ഭരണം, പൊതുഭരണം, ക്രമസമാധാനപാലനം എന്നിവയിൽ ജില്ലാ ഭരണകൂടം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഭരണസൌകര്യാർഥം മലപ്പുറം ജില്ലയെ തിരൂർ, പെരിന്തൽമണ്ണ എന്നീ രണ്ടു റവന്യൂ ഡിവിഷനുകൾ ആയി തിരിച്ചിട്ടുണ്ട്. ഇവയ്ക്ക് നേതൃത്വം നൽകുന്നത് ഒരു റവന്യൂ ഡിവിഷണൽ ഓഫീസർ ആണ്. റവന്യൂ ഡിവിഷനുകൾക്ക് കീഴിലായി പൊന്നാനി, തിരൂർ, തിരൂരങ്ങാടി, പെരിന്തൽമണ്ണ, ഏറനാട്, കൊണ്ടോട്ടി, നിലമ്പൂർ എന്നീ 7 താലൂക്കുകൾ ആയി തിരിച്ചിരിക്കുന്നു. ഓരോ താലൂക്കുകൾക്കും നേതൃത്വം നൽകുന്നത് ഒരു തഹസിൽദാർ ആണ്. ഈ 7 താലൂക്കുകളിൽ ആയി 138 റവന്യൂ വില്ലേജുകൾ ഉൾപ്പെടുന്നു.

താലൂക്കുകൾ

തിരുത്തുക
  1. ഏറനാട് താലൂക്ക് (ആസ്ഥാനം: മഞ്ചേരി)
  2. പെരിന്തൽമണ്ണ താലൂക്ക്
  3. നിലമ്പൂർ താലൂക്ക്
  4. കൊണ്ടോട്ടി താലൂക്ക്
  5. തിരൂരങ്ങാടി താലൂക്ക്
  6. തിരൂർ താലൂക്ക്
  7. പൊന്നാനി താലൂക്ക്

മലപ്പുറം ജില്ലാ‍പഞ്ചായത്ത് ആണ് ജില്ലയിലെ മുനിസിപ്പാലിറ്റി (നഗരസഭ) മേഖലകൾ ഒഴിച്ചുള്ള മറ്റ് പ്രദേശങ്ങളുടെ ഭരണം നടത്തുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ആണ് ഇതിന് നേതൃത്വം നൽകുന്നത്. ജില്ലാപഞ്ചായത്തിന് കീഴിൽ ബ്ലോക്ക് പഞ്ചായത്തുകളും മറ്റ് എല്ലാ ഗ്രാമ പഞ്ചായത്തുകളും ഉൾപ്പെടുന്നു.

തദ്ദേശ ഭരണം

തിരുത്തുക

ജില്ലയിലെ ഗ്രാമീണ-നഗര ഭരണത്തിനായി അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉണ്ട്. ഗ്രാമീണ മേഖലയിൽ ഗ്രാമതലത്തിൽ 94 ഗ്രാമപഞ്ചായത്തുകളും ബ്ലോക്ക് തലത്തിൽ 15 ബ്ലോക്ക് പഞ്ചായത്തുകളും ജില്ലാ തലത്തിൽ മലപ്പുറം ജില്ലാ പഞ്ചായത്തും ഉണ്ട്. നഗരങ്ങളുടെ ഭരണത്തിനായി 12 നഗരസഭകളും ഉണ്ട്.

നഗര തലത്തിൽ

തിരുത്തുക

ജില്ലയിലെ പ്രധാന നഗരങ്ങളായ മലപ്പുറം, തിരൂർ, പെരിന്തൽമണ്ണ, മഞ്ചേരി, നിലമ്പൂർ, കൊണ്ടോട്ടി, പൊന്നാനി, കോട്ടക്കൽ, തിരൂരങ്ങാടി, പരപ്പനങ്ങാടി, വളാഞ്ചേരി എന്നിവയുടെ ഭരണത്തിനായി നഗരസഭകൾ ഉണ്ട്. ആകെ 12 മുനിസിപ്പാലിറ്റികൾ ആണുള്ളത്;

ഗ്രാമീണ തലത്തിൽ

തിരുത്തുക

മലപ്പുറം ജില്ലാ പഞ്ചായത്ത്

തിരുത്തുക

കേരളത്തിലെ ഏറ്റവും വലിയ ജില്ലാ പഞ്ചായത്തും അതോടൊപ്പം തന്നെ സംസ്ഥാനത്തെ ഏറ്റവും വലിയ തദ്ദേശ സ്ഥാപനവുമാണ് മലപ്പുറം ജില്ലാ പഞ്ചായത്ത്. ജില്ലയുടെ ഗ്രാമീണ ഭരണത്തിന് നേതൃത്വം നൽകുന്നത് ജില്ലാ പഞ്ചായത്ത് ആണ്. 94 ഗ്രാമപഞ്ചായത്തുകളും, 15 ബ്ലോക്ക് പഞ്ചായത്തുകളും ജില്ലയിൽ ഉണ്ട്.

ബ്ലോക്ക് പഞ്ചായത്തുകൾ

തിരുത്തുക
  1. അരീക്കോട് ബ്ലോക്ക്
    1. അരീക്കോട് ഗ്രാമപഞ്ചായത്ത്
    2. ചീക്കോട് ഗ്രാമപഞ്ചായത്ത്
  2. കാളികാവ് ബ്ലോക്ക്
    1. കാളികാവ് ഗ്രാമപഞ്ചായത്ത്
  3. കൊണ്ടോട്ടി ബ്ലോക്ക്
    1. ചേലേമ്പ്ര ഗ്രാമപഞ്ചായത്ത്
  4. കുറ്റിപ്പുറം ബ്ലോക്ക്
    1. കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത്
  5. മലപ്പുറം ബ്ലോക്ക്
    1. ആനക്കയം ഗ്രാമപഞ്ചായത്ത്
    2. മൊറയൂർ ഗ്രാമപഞ്ചായത്ത്
    3. ഊരകം ഗ്രാമപഞ്ചായത്ത്
    4. പൊന്മള ഗ്രാമപഞ്ചായത്ത്
    5. പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത്
  6. മങ്കട ബ്ലോക്ക്
    1. മങ്കട ഗ്രാമപഞ്ചായത്ത്
    2. കുറുവ ഗ്രാമപഞ്ചായത്ത്
    3. മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത്
    4. പുലാമന്തോൾ ഗ്രാമപഞ്ചായത്ത്
    5. മൂർക്കനാട് ഗ്രാമപഞ്ചായത്ത്
    6. കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത്
    7. പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത്
    8. കോഡൂർ ഗ്രാമപഞ്ചായത്ത്
    9. അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത്
  7. പെരിന്തൽമണ്ണ ബ്ലോക്ക്
    1. ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത്
    2. എടപ്പറ്റ ഗ്രാമപഞ്ചായത്ത്
    3. ഏലംകുളം ഗ്രാമപഞ്ചായത്ത്
    4. കീഴാറ്റൂർ ഗ്രാമപഞ്ചായത്ത്
    5. മേലാറ്റൂർ ഗ്രാമപഞ്ചായത്ത്
    6. താഴേക്കോട് ഗ്രാമപഞ്ചായത്ത്
    7. വെട്ടത്തൂർ ഗ്രാമപഞ്ചായത്ത്
  8. നിലമ്പൂർ ബ്ലോക്ക്
    1. ചുങ്കത്തറ ഗ്രാമപഞ്ചായത്ത്
  9. പെരുമ്പടപ്പ് ബ്ലോക്ക്
    1. പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത്
  10. പൊന്നാനി ബ്ലോക്ക്
    1. തവനൂർ ഗ്രാമപഞ്ചായത്ത്
  11. താനൂർ ബ്ലോക്ക്
    1. കല്പകഞ്ചേരി ഗ്രാമപഞ്ചായത്ത്
  12. തിരൂർ ബ്ലോക്ക്
    1. തിരുനാവായ ഗ്രാമപഞ്ചായത്ത്
  13. തിരൂരങ്ങാടി ബ്ലോക്ക്
    1. തിരൂരങ്ങാടി ഗ്രാമപഞ്ചായത്ത്
  14. വേങ്ങര ബ്ലോക്ക്
    1. വേങ്ങര ഗ്രാമപഞ്ചായത്ത്
  15. വണ്ടൂർ ബ്ലോക്ക്
    1. വണ്ടൂർ ഗ്രാമപഞ്ചായത്ത്

ക്രമസമാധാനം

തിരുത്തുക

മലപ്പുറം ജില്ല 1969 - ൽ രൂപീകരിച്ച അന്നുമുതൽ തന്നെ ജില്ലാ പോലീസും രൂപപെട്ടിട്ടുണ്ട്. ആദ്യത്തെ ജില്ലാ പോലീസ് സൂപ്രണ്ട് ജെ. പത്മഗിരീശ്വരൻ ഐ.പി.എസ് ആണ്. പെരിന്തൽമണ്ണ, തിരൂർ എന്നീ രണ്ട് സബ് ഡിവിഷനുകളും, മലപ്പുറം, മഞ്ചേരി, നിലമ്പൂർ, തിരൂർ, പൊന്നാനി തുടങ്ങി ആറു സർക്കിളുകളുമാണ് അന്ന് ഉണ്ടായിരുന്നത്. നിലവിൽ മലപ്പുറം ജില്ലാ പോലീസ്ന് കീഴിൽ മലപ്പുറം, പെരിന്തൽമണ്ണ, തിരൂർ, താനൂർ, നിലമ്പൂർ, കൊണ്ടോട്ടി എന്നീ ആറ് സബ് ഡിവിഷനുകളും 37 പോലീസ് സ്റ്റേഷനുകളും പ്രവർത്തിക്കുന്നു. കൂടാതെ ജില്ലാ ക്രൈം ബ്രാഞ്ച്, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ, നാർക്കോടിക് സെൽ തുടങ്ങീ പ്രത്യേക വിഭാഗങ്ങളും ജില്ലാ പോലീസിന് കീഴിൽ പ്രവർത്തിക്കുന്നുണ്ട്.

 
ജില്ലയിലെ പൊന്നാനി പോലീസ് സ്റ്റേഷൻ.

മലപ്പുറം ജില്ലയിലെ പോലീസ്‌ സ്റ്റേഷനുകൾ

തിരുത്തുക
  1. മലപ്പുറം പോലിസ്‌ സ്റ്റേഷൻ
  2. മഞ്ചേരി പോലിസ്‌ സ്റ്റേഷൻ
  3. മങ്കട പോലീസ്‌ സ്റ്റേഷൻ,
  4. കൽപകഞ്ചേരി പോലീസ്‌ സ്റ്റേഷൻ
  5. പെരിന്തൽമണ്ണ പോലീസ്‌ സ്റ്റേഷൻ
  6. ചങ്ങരംകുളം പോലീസ്‌ സ്റ്റേഷൻ
  7. വേങ്ങര പോലീസ്‌ സ്റ്റേഷൻ
  8. തിരൂരങ്ങാടി പോലീസ്‌ സ്റ്റേഷൻ
  9. പരപ്പനങ്ങാടി പോലീസ് സ്റ്റേഷൻ
  10. താനൂർ പോലീസ്‌ സ്റ്റേഷൻ
  11. തിരൂർ പോലീസ്‌ സ്റ്റേഷൻ
  12. പൊന്നാനി പോലീസ്‌ സ്റ്റേഷൻ
  13. ചങ്ങരംകുളം പോലീസ് സ്റ്റേഷൻ
  14. പെരുമ്പടപ്പ് പോലീസ് സ്റ്റേഷൻ
  15. നിലമ്പൂർ പോലീസ്‌ സ്റ്റേഷൻ
  16. വഴിക്കടവ് പോലീസ്‌ സ്റ്റേഷൻ
  17. കൊണ്ടോട്ടി പോലീസ്‌ സ്റ്റേഷൻ
  18. വാഴക്കാട് പോലീസ്‌ സ്റ്റേഷൻ
  19. കരിപ്പൂർ പോലീസ് സ്റ്റേഷൻ
  20. തേഞ്ഞിപ്പാലം പോലീസ് സ്റ്റേഷൻ
  21. അരീകോട് പോലീസ് സ്റ്റേഷൻ
  22. വളാഞ്ചേരി പോലീസ്‌ സ്റ്റേഷൻ
  23. കുറ്റിപ്പുറം പോലീസ്‌ സ്റ്റേഷൻ
  24. വണ്ടൂർ പോലീസ്‌ സ്റ്റേഷൻ
  25. കൊളത്തൂർ പോലീസ് സ്റ്റേഷൻ
  26. എടവണ്ണ പോലീസ് സ്റ്റേഷൻ
  27. എടക്കര പോലീസ് സ്റ്റേഷൻ
  28. കാളികാവ് പോലീസ് സ്റ്റേഷൻ
  29. കരുവാരകുണ്ട് പോലീസ് സ്റ്റേഷൻ
  30. പൂക്കോട്ടുംപാടം പോലീസ് സ്റ്റേഷൻ
  31. പാണ്ടിക്കാട് പോലീസ് സ്റ്റേഷൻ
  32. മേലാറ്റൂർ പോലീസ് സ്റ്റേഷൻ
  33. പോത്തുകൽ പോലീസ് സ്റ്റേഷൻ
  34. കാടാമ്പുഴ പോലീസ് സ്റ്റേഷൻ
  35. കോട്ടക്കൽ പോലീസ് സ്റ്റേഷൻ
  36. മലപ്പുറം വനിതാ പോലീസ് സ്റ്റേഷൻ
  37. മലപ്പുറം സൈബർ പോലീസ് സ്റ്റേഷൻ
  38. പൊന്നാനി തീരദേശ പോലീസ് സ്റ്റേഷൻ

ലോക്സഭാ മണ്ഡലങ്ങൾ

തിരുത്തുക

നിയമസഭാ മണ്ഡലങ്ങൾ

തിരുത്തുക

ജില്ലയിലെ അത്യാഹിത സംവിധാനങ്ങൾ

തിരുത്തുക

പ്രധാന നദികൾ

തിരുത്തുക

പ്രധാന ഉത്സവങ്ങൾ

തിരുത്തുക
  • തിരുമാന്ധാംകുന്ന് പൂരം
  • കോട്ടക്കൽ പൂരം
  • നിലമ്പൂർ പാട്ട്
  • തുഞ്ചൻ ഉത്സവം
  • തിരുനാവായ മാമാങ്ക ഉത്സവം
  • അമ്മഞ്ചേരി കാവ് ഉത്സവം
  • കൊണ്ടോട്ടി നേർച്ച
  • പൂത്തൻ പള്ളി നേർച്ച
  • ഓമനൂർ നേർച്ച
  • മാലാപറമ്പ് പെരുന്നാൾ

പ്രധാന ആരാധനാലയങ്ങൾ

തിരുത്തുക

പ്രധാന മുസ്ലിം ആരാധനാലയങ്ങൾ

തിരുത്തുക
  1. മമ്പുറം മഖാം
  2. പൊന്നാനി വലിയ ജുമുഅത്ത് പള്ളി
  3. പുത്തൻ പള്ളി പെരുമ്പടപ്പ്
  4. മലപ്പുറം ശുഹദാ പള്ളി
  5. പാണക്കാട് ജുമാമസ്ജിദ്
  6. വെളിയങ്കോട്
  7. കൊണ്ടോട്ടി പഴയങ്ങാടി ജുമാ മസ്ജിദ് (ഓമാനൂർ ശുഹദാക്കൾ)
  8. കൊണ്ടോട്ടി തങ്ങൾ മഖാം
  9. പുല്ലാര ശുഹദാ മഖാം
  10. മുട്ടിച്ചിറ ശുഹദാ മഖാം
  11. ചേറൂർ ശുഹദാക്കളുടെ മഖാം ചെമ്മാട്
  12. താജുൽ ഉലമ ശൈഖുനാ സ്വദഖതുല്ലാഹ് മുസ്ലിയാർ മഖാം വണ്ടൂർ
  13. സയ്യിദ് അബ്ദുൽ ജബ്ബാർ ശിഹാബ് തങ്ങൾ മഖാം വലിയപറമ്പ്,തലപ്പാറ
  14. തൃപ്പനച്ചി മുഹമ്മദ് മുസ്ല്യാർ മഖാം തൃപ്പനച്ചി
  15. കോക്കൂർ ജുമാമസ്ജിദ് പാവിട്ടപ്പുറം
  16. മാങ്ങാട്ടൂർ ജാറം കാലടി വഴി
  17. സയ്യിദ് സീതിക്കോയ തങ്ങൾ മഖാം, മമ്പാട്
  18. കുണ്ടൂർ ഉസ്താദ് മഖാം
  19. യാഹൂ തങ്ങൾ മഖാം, ബി.പി അങ്ങാടി, തിരൂർ
  20. പുത്തനങ്ങാടി ശുഹദാ മഖാം, അങ്ങാടിപ്പുറം
  21. ശൈഖ് മഖാം, താനൂർ
  22. കാട്ടിൽ തങ്ങൾ, കെ.പുരം
  23. കോയപ്പാപ്പ മഖാം, വേങ്ങര
  24. ഒ.കെ ഉസ്താദ് മഖാം, ഒതുക്കുങ്ങൽ
  25. ശൈഖ് സിറാജുദ്ദീൻ ഖാദിരി മഖാം, അയിലക്കാട്
  26. മുട്ടിച്ചിറ ശുഹദാ പള്ളി
  27. ഓമാനൂർ ശുഹദാ മഖാം
  28. ചേറൂർ ശുഹദ, ചെമ്മാട്
  29. വാഴക്കാട് കണ്ണിയത്ത് ഉസ്താദ് മഖാം
  30. പയ്യനാട് തങ്ങൾ മഖാം
  31. നെല്ലിക്കുത്ത് ഉസ്താദ് മഖാം

പ്രധാന ഹൈന്ദവ ക്ഷേത്രങ്ങൾ

തിരുത്തുക

പ്രധാന ക്രിസ്ത്യൻ ദേവാലയങ്ങൾ

തിരുത്തുക
  • സിഎസ്ഐ ക്രൈസ്റ്റ് ആഗ്ലികൽ (ഇംഗ്ലീഷ്)ചർച്ച് മലപ്പുറം
  • സെന്റ് ജോസഫ് (റോമൻ കത്തോലിക്ക) ചർച്ച് മലപ്പുറം
  • ക്രിസ്തു രാജ ഫെരോന ചർച്ച് മണിമൂളി
  • സെന്റ് ജോർജ് ഓർത്തഡോൿസ്‌ വലിയ പള്ളി വടപുറം
  • സെന്റ് ജോൺ ലൂഥെരൻ ഇവാഞ്ചേലിക്കൽ ചർച്ച് മലപ്പുറം
  • ലിറ്റിൽ ഫ്ലവർ ഫെറോന ചർച്ച് നിലമ്പൂർ
  • ഫാത്തിമ മാതാ ചർച്ച് ഊരകം
  • സിഎസ്ഐ നിക്കോളാസ് മെമ്മോറിയൽ ചർച്ച് മഞ്ചേരി
  • സെന്റ് മേരീസ് സിറോ മലബാർ ചർച്ച് പയ്യനാട്

വിനോദസഞ്ചാര കേന്ദ്രങ്ങൾ

തിരുത്തുക
 
തിരൂർ തുഞ്ചൻ പറമ്പ് സ്മാരകം
 
തിരുമാന്ധാംകുന്ന് അമ്പലം
 
1921 പൂക്കോട്ടൂർ യുദ്ധ സ്മാരകഗേറ്റ്
  1. മലപ്പുറം ജില്ല
  2. സെൻസസ് ഇന്ത്യ വെബ്സൈറ്റ് സെൻസസ് വിവരങ്ങൾ ഇവിടെ കാണാം
  3. http://www.mapsofindia.com/census2011/kerala-sex-ratio.html
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-06-30. Retrieved 2017-03-16.
  5. Encyclopaedia Of Islam-Volume 6. E.J Brill. p. 458. Retrieved 3 ഒക്ടോബർ 2019.
  6. കേരളത്തിലെ ഗ്രാമാഞ്ചായത്തുകൾ "കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾ". Retrieved 2014 ഫെബ്രുവരി. {{cite web}}: Check |url= value (help); Check date values in: |accessdate= (help)

കൂടുതൽ വിവരങ്ങൾക്ക്

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മലപ്പുറം_ജില്ല&oldid=4137800" എന്ന താളിൽനിന്ന് ശേഖരിച്ചത്