തിരൂരങ്ങാടി നഗരസഭ

മലപ്പുറം ജില്ലയിലെ നഗരസഭ

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ‌പെടുന്ന മുനിസിപ്പാലിറ്റിയാണ്‌ തിരൂരങ്ങാടി മുനിസിപ്പാലിറ്റി. താലൂക്ക് ആസ്ഥാനമായ ചെമ്മാട് നഗരമാണ് നഗരസഭയുടെയും ആസ്ഥാനം.

ചരിത്രംതിരുത്തുക

1962 ജനുവരി ഒന്നിന് തിരൂരങ്ങാടി, തൃക്കുളം അംശങ്ങൾ ചേർന്ന് രൂപീകരിക്കപ്പെട്ട തിരൂരങ്ങാടി ഗ്രാമപഞ്ചായത്ത് നഗരസഭയാക്കി ഉയർത്താൻ 2015 ഫെബ്രുവരി നാലിനു നടന്ന കേരള മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. [1] വടക്കുഭാഗത്ത് മൂന്നിയൂർ, എ.ആർ.നഗർ, വേങ്ങര പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് വേങ്ങര, തെന്നല പഞ്ചായത്തുകളും, തെക്കുഭാഗത്ത് നന്നമ്പ്ര, തെന്നല പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത്നന്നമ്പ്ര പഞ്ചായത്തും പരപ്പനങ്ങാടി നഗരസഭയുമാണ്.

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=തിരൂരങ്ങാടി_നഗരസഭ&oldid=2292973" എന്ന താളിൽനിന്ന് ശേഖരിച്ചത്