പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത്
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ, പെരുമ്പടപ്പ് ബ്ളോക്കിലാണ് 14.92 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1968-ൽ ഈ പഞ്ചായത്ത് രൂപീകൃതമായി. ഈ ഗ്രാമപഞ്ചായത്തിന് 18 വാർഡുകളാണുള്ളത്.
പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
10°41′52″N 75°59′5″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | മലപ്പുറം ജില്ല |
വാർഡുകൾ | പുതിയിരുത്തി ഈസ്റ്റ, പുതിയിരുത്തി വെസ്റ്റ്, കോടത്തൂർ നോർത്ത്, അയിരൂർ ഈസ്റ്റ്, പുത്തൻപളളി, കുഴപ്പുളളി, ചെറവല്ലൂർ ഈസ്റ്റ, തവളക്കുന്ന്, ചെറവല്ലൂർ വെസ്റ്റ, പെരുമ്പടപ്പ്, ചെറായി, വന്നേരി, അയിരൂർ വെസ്റ്റ്, കോടത്തൂർ സൌത്ത്, പൂവാങ്കര, പാലപ്പെട്ടി ഈസ്റ്റ, പാലപ്പെട്ടി വെസ്റ്റ, തട്ടുപറമ്പ് |
വിസ്തീർണ്ണം | 14.28 ചതുരശ്ര കിലോമീറ്റർ (2019) ![]() |
ജനസംഖ്യ | 27,204 (2001) ![]() |
• പുരുഷന്മാർ | • 13,066 (2001) ![]() |
• സ്ത്രീകൾ | • 14,138 (2001) ![]() |
സാക്ഷരത നിരക്ക് | 84.4 ശതമാനം (2001) ![]() |
കോഡുകൾ • തപാൽ | • |
![]() | |
LSG കോഡ് | G101504 |
അതിരുകൾതിരുത്തുക
- കിഴക്ക് - നന്നംമുക്ക് പഞ്ചായത്ത്, തൃശ്ശൂർ ജില്ലയിലെ കാട്ടകാമ്പാൽ പഞ്ചായത്ത് എന്നിവ.
- പടിഞ്ഞാറ് – അറബിക്കടൽ
- തെക്ക് - തൃശ്ശൂർ ജില്ലയിലെ പുന്നയൂർക്കുളം, കാട്ടകാമ്പാൽ പഞ്ചായത്തുകൾ
- വടക്ക് – വെളിയങ്കോട്, നന്നംമുക്ക് പഞ്ചായത്തുകൾ
ചരിത്രംതിരുത്തുക
ഈ പഞ്ചായത്തിലെ വന്നേരിയിലുള്ള ചിത്രകൂടം എന്ന സ്ഥലമായിരുന്നു പെരുമ്പടപ്പ് സ്വരൂപത്തിൻറെ ആദ്യ തലസ്ഥാനം. ഇവിടം ഈ പഞ്ചായത്തിലാണ്. രാജപരമ്പരകളോടനുബന്ധിച്ച് പണ്ട് നിലനിന്നിരുന്ന അയിരൂർമന, കൊരട്ടിക്കരമന, ചേരിയത്ത് ചേമംഗലമന എന്നിവ ഇവിടെ സ്ഥിതിചെയ്യുന്നു. പെരുമ്പടപ്പ് സ്വരൂപം നിലനിന്നിരുന്നതിനാലാണ്, പെരുമ്പടപ്പ് എന്ന പേർ ഉൽഭവിച്ചത്. 1930-40 കളിൽ ഇവിടെയും സ്വാതന്ത്ര്യ പ്രസ്ഥാനം സജീവമായി. മാക്കാലിക്കൽ കുമാരൻ മാസ്റ്റർ, കുവ്യക്കാട്ടിൽ കുത്തുമോൻ തുടങ്ങിയവർ ആദ്യകാല കോൺഗ്രസ് പ്രവർത്തകരായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയും ഇക്കാലത്തുതന്നെ പ്രവർത്തനമാരംഭിച്ചു [1].
പെരുമ്പടപ്പ് സ്വരൂപത്തിൻറെ മേൽക്കോയ്മാ സ്ഥാനവും കൊച്ചിരാജാക്കന്മാരുടെ പട്ടാഭിഷേകവും നടന്നത് ഇവിടെ വച്ചായിരുന്നു. രാജപരമ്പരകളോടനുബന്ധിച്ച് ഒരുകാലത്ത് നിലനിന്നിരുന്ന അയിരൂർമന, കൊരട്ടിക്കരമന, ചേരിയത്ത് ചേമംഗലമന എന്നിവ ഇവിടെ സ്ഥിതിചെയ്യുന്നു.
സ്ഥലോല്പത്തിതിരുത്തുക
പെരുമ്പടപ്പ് സ്വരൂപം നിലനിന്നിരുന്നതിനാലാണ്, പെരുമ്പടപ്പ് എന്ന പേർ ഉൽഭവിച്ചത്
സ്വാതന്ത്രസമര പ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികൾ, സംഭവങ്ങൾതിരുത്തുക
1930 - 40 കളിൽ സ്വാതന്ത്ര്യ പ്രസ്ഥാനം സജീവമായി. മാക്കാലിക്കൽ കുമാരൻ മാസ്റ്റർ, കുവ്യക്കാട്ടിൽ കുത്തുമോൻ തുടങ്ങിയവർ ആദ്യകാല കോൺഗ്രസ് പ്രവർത്തകരായിരുന്നു.
സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനങ്ങൾതിരുത്തുക
പുത്തൻപള്ളിമൂപ്പർ പുത്തൻപള്ളിക്കു സമീപം സ്ഥാപിച്ച എൽ.പി. സ്കൂളാണ് ഈ പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയം. ഈ പഞ്ചായത്തിൽ 1930 - 40 കളിൽ കമ്യൂണിസ്റ്റ് പാർട്ടി സജീവമായി.
പഞ്ചായത്ത് രൂപീകരണം / ആദ്യകാല ഭരണസമിതികൾതിരുത്തുക
1968 ൽ പെരുമ്പടപ്പ് ബോർഡ് വിഭജിച്ച് പെരുമ്പടപ്പ്, എരമംഗലം പഞ്ചായത്തുകളായി. എ.എസ്. ഹസ്സൻകുട്ടിയായിരുന്നു ആദ്യത്തെ പഞ്ചായത്ത് പ്രസിഡൻറ്.
വാർഡുകൾതിരുത്തുക
- പുതിയിരുത്തി വെസ്റ്റ്
- പുതിയിരുത്തി ഈസ്റ്റ്
- അയിരൂർ ഈസ്റ്റ്
- കോടത്തൂർ നോർത്ത്
- പുത്തൻപള്ളി
- കൊഴപ്പുള്ളി
- ചെറവല്ലൂർ വെസ്റ്റ്
- ചെറവല്ലൂർ ഈസ്റ്റ്
- തവളക്കുന്ന്
- പെരുമ്പടപ്പ്
- വന്നേരി
- ചെറായി
- കോടത്തൂർ സൗത്ത്
- അയിരൂർ വെസ്റ്റ്
- പാലപ്പെട്ടി ഈസ്റ്റ്
- പൂവാങ്കര
- പാലപ്പെട്ടി വെസ്റ്റ്
- തട്ടുപറമ്പ്
സ്ഥിതിവിവരക്കണക്കുകൾതിരുത്തുക
ജില്ല | മലപ്പുറം |
ബ്ലോക്ക് | പെരുമ്പടപ്പ് |
വിസ്തീര്ണ്ണം | 14.92 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 27,204 |
പുരുഷന്മാർ | 13,066 |
സ്ത്രീകൾ | 14,138 |
ജനസാന്ദ്രത | 1811 |
സ്ത്രീ : പുരുഷ അനുപാതം | 1082 |
സാക്ഷരത | 84.4% |
വിദ്യാഭ്യാസസ്ഥാപനങ്ങൾതിരുത്തുക
പുത്തൻപള്ളിമൂപ്പർ പുത്തൻപള്ളിക്കു സമീപം സ്ഥാപിച്ച എൽ.പി. സ്കൂളാണ് ഈ പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയം[1].
അവലംബംതിരുത്തുക
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/perumpadappapanchayat Archived 2013-11-30 at the Wayback Machine.
- Census data 2001