പൂക്കോട്ടൂർ യുദ്ധം
മലബാർ കലാപത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ പൂക്കോട്ടൂരിൽ വെച്ച് ബ്രിട്ടീഷ് സൈന്യവുമായി നടന്ന ഒരു പോരാട്ടമാണ് പൂക്കോട്ടൂർ യുദ്ധം[2][3][4]. 1857-ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനു ശേഷം ബ്രിട്ടീഷ് സാമ്രാജ്യം നേരിടേണ്ടി വന്ന ഒരു സായുധ പോരാട്ടമായിരുന്ന പൂക്കോട്ടൂർ യുദ്ധത്തെ യുദ്ധമെന്ന് (Battle of Pookkottur) തന്നെ ബ്രിട്ടീഷുകാർ രേഖപ്പെടുത്തിയിട്ടുണ്ട്[5].[6] തങ്ങളെ നേരിടാൻ ബ്രിട്ടീഷ് പട്ടാളം എത്തുന്നതറിഞ്ഞു മാപ്പിള മുസ്‌ലിങ്ങൾ പട്ടാളത്തെ ഗറില്ലാ യുദ്ധമുറയിൽ നേരിടാൻ തീരുമാനിക്കുകയായിരുന്നു.[7] എന്നാൽ ആയുധ ശേഷിയിൽ ഏറെ മുന്നിലുണ്ടായിരുന്ന ബ്രിട്ടീഷ് പട്ടാളം അഞ്ചു മണിക്കൂർ നീണ്ട പൊരിഞ്ഞ യുദ്ധത്തിനൊടുവിൽ പിൻവാങ്ങി.തുടർന്ന് 6 മാസം കിലാ ഫത്ത്ക മ്മിറ്റി യാണ്ഏറ നാട് ഭരണം നടത്തിയത്.
പൂക്കോട്ടൂർ യുദ്ധം | |||||||
---|---|---|---|---|---|---|---|
മലബാർ കലാപം ഭാഗം | |||||||
Captured Mappila prisoners taken after a battle with British troops | |||||||
| |||||||
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ | |||||||
ബ്രിട്ടീഷ് രാജ് ബ്രിട്ടീഷ് സൈന്യം | മാപ്പിള കലാപകാരികൾ മാപ്പിള മുസ്‌ലിങ്ങളുടെ സന്നദ്ധ സൈന്യം | ||||||
പടനായകരും മറ്റു നേതാക്കളും | |||||||
മേജർ ലങ്കാസ്റ്റർ †, | വടക്കെ വീട്ടിൽ മുഹമ്മദ് †, കാരാട്ട് മൊയ്‌തീൻ കുട്ടി † | ||||||
ശക്തി | |||||||
1,500: Heavy infantry with Mechine guns, Gurkha infantry, | 2,000: Volunteers with guns and swords | ||||||
നാശനഷ്ടങ്ങൾ | |||||||
കൊല്ലപ്പെട്ടത്: മേജർ ലങ്കാസ്ക്കർ, 15 - 20 Soldiers പരിക്കേറ്റത് 50 - 100 soldiers | കൊല്ലപ്പെട്ടത്: 280 Volunteers പരിക്കേറ്റത്: Unknown |
പശ്ചാത്തലം
തിരുത്തുകപൂക്കോട്ടുരിലെ ജനസംഖ്യയിൽ ഭൂരിപക്ഷമായിരുന്ന മാപ്പിള മുസ്‌ലിങ്ങളിലധികവും സ്വന്തമായി ഭൂമിയില്ലാത്തവരും മറ്റ് വരുമാന മാർഗ്ഗമില്ലാത്തവരുമായിരുന്നു. ഇവരുടെ വീടുകളിൽ മിക്ക ദിവസവും പട്ടിണിയായിരുന്നു. പൂക്കോട്ടൂരിലേയും പരിസര പ്രദേശങ്ങളിലേയും ഭൂമിയുടെ മുക്കാൽ ഭാഗവും നിലമ്പൂർ കോവിലകം വകയുള്ളതാണ്. അവർക്ക് പൂക്കോട്ടൂരിൽ ഒരു കോവിലകമുണ്ട്. കോവിലകം വക ഭൂമി ഭൂരിഭാഗവും കുടിയാൻമാരായി പാട്ടത്തിനെടുത്തിരുന്നത് കഠിനാദ്ധ്വാനികളായ മാപ്പിളമാരായിരുന്നു. ജൻമി - കുടിയാൻ ബന്ധം അക്കാലത്ത് സൌഹാർദ്ധ പൂർണ്ണമായിരുന്നില്ല. അതുകൊണ്ട് തന്നെമുൻകാലങ്ങളിൽ അനേകം ജൻമി കൂടിയാൻ സംഘട്ടനങ്ങൾ നടന്നിട്ടുണ്ടായിരുന്നു
യുദ്ധ മുന്നൊരുക്കങ്ങൾ
തിരുത്തുകപൂക്കോട്ടൂർ മേൽമുറി. പിലാക്കൽ പുല്ലാര എന്നിവിടങ്ങളിൽ നിന്നുള്ള ആളുകളും പരിസരവാസികളും ഇന്ന് ഷുഹദാകളുടെ മഖ്ബറ സ്ഥിതി ചെയ്യുന്ന പിലാക്കൽ എന്ന സ്ഥലത്ത് ഒരുമിച്ചു കൂടാനും അവിടെ വെച്ച് യുദ്ധം ചെയ്യാനും തീരുമാനം എടുത്തു.. കാരണം ഇന്ത്യൻ പോരാളികൾ ആയ അവർക്ക് ബ്രിട്ടീഷ് കാരെ പതുങ്ങി മറഞ്ഞു നിന്നു പെട്ടന്ന് ആക്രമണം നടത്താൻ പറ്റിയ സ്ഥലം അതായിരുന്നു... റോഡിനു സമീപം കടന്നു പോകുന്ന കനാലിൽ അവർ ഒളിച്ചു നിൽക്കാൻ തീരുമാനം എടുത്തു...[8]
അനന്തര സംഭവങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "പൂക്കോട്ടൂർ യുദ്ധസ്മരണകൾ നൂറ്റാണ്ടിലേക്ക് കടക്കുന്നു". 2020-08-25. Retrieved 2021-09-25.
- ↑ Kunhi, P. K. Mohamed (1982). മുസ്ലീമിങ്ങളും കേരള സംസ്കാരവും: പഠനം. Kēraḷa Sāhitya Akkādami.
- ↑ "pookkottur battle പൂക്കോട്ടൂർ യുദ്ധം നൂറാം വയസിലേക്ക്" (in അമേരിക്കൻ ഇംഗ്ലീഷ്). 2020-08-26. Retrieved 2021-09-25.
- ↑ ലേഖകൻ, മാധ്യമം (2021-08-25). "പൂക്കോട്ടൂർ യുദ്ധത്തിന് നൂറു വയസ്സ്, മാധ്യമം ദിനപത്രം". Archived from the original on 2021-09-25. Retrieved 2021-09-25.
{{cite web}}
:|archive-date=
/|archive-url=
timestamp mismatch; 2021-08-26 suggested (help); zero width space character in|title=
at position 24 (help) - ↑ "വെള്ളക്കാരനെ വിറപ്പിച്ച 'ബാറ്റിൽ ഓഫ് പൂക്കോട്ടൂർ'". Retrieved 2021-09-25.
- ↑ http://www.lsg.kerala.gov.in/pages/history.php?intID=5&ID=934&ln=ml
- ↑ Maulavi, Iḷayiṭatt Moytu (1981). മൗലവിയുടെ ആത്മകഥ. Sāhityapr̲avarttaka Sahakaraṇasaṅghaṃ.
- ↑ അബ്ദുൽ റസാക്ക്, Savani. Pookkotoor.