ചമ്രവട്ടം അയ്യപ്പക്ഷേത്രം


മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ തൃപ്രങ്ങോട് പഞ്ചായത്തിലാണ് ചമ്രവട്ടം അയ്യപ്പക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഭാരതപ്പുഴയാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഈ ക്ഷേത്രത്തിന് 400 വർഷത്തിലേറെ പഴക്കമുണ്ട്. [1]

ചമ്രവട്ടം അയ്യപ്പക്ഷേത്രം
ചമ്രവട്ടം അയ്യപ്പക്ഷേത്രം
ചമ്രവട്ടം അയ്യപ്പക്ഷേത്രം
ചമ്രവട്ടം അയ്യപ്പക്ഷേത്രം is located in Kerala
ചമ്രവട്ടം അയ്യപ്പക്ഷേത്രം
ചമ്രവട്ടം അയ്യപ്പക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:10°49′9″N 75°57′20″E / 10.81917°N 75.95556°E / 10.81917; 75.95556
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:മലപ്പുറം
പ്രദേശം:ചമ്രവട്ടം
വാസ്തുശൈലി,സംസ്കാരം
പ്രധാന പ്രതിഷ്ഠ::അയ്യപ്പൻ
പ്രധാന ഉത്സവങ്ങൾ:ആറാട്ട്‌
ക്ഷേത്രങ്ങൾ:1
History
ക്ഷേത്രഭരണസമിതി:മലബാർ ദേവസ്വം ബോർഡ്

പേരിനു പിന്നിലെ ഐതിഹ്യംതിരുത്തുക

ചമ്രവട്ടം അയ്യപ്പക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം നൂറ്റാണ്ടുകൾക്കു മുമ്പ് വനപ്രദേശമായിരുന്നുവെന്നും ഈ സ്ഥലത്ത് “ശംബരൻ” എന്ന മഹർഷി തപസ്സനുഷ്ഠിച്ചിരുന്നുവെന്നും അതിനാൽ അതിനു ചുറ്റുമുള്ള പ്രദേശം പിന്നീട് ശംബരവട്ടം എന്നറിയപ്പെടുകയും കാലക്രമേണ അത് ചമ്രവട്ടമായി മാറുകയും ചെയ്തുവെന്നാണ് ഒരു ഐതിഹ്യം.

ഈ സ്ഥലത്ത് ധർമ്മശാസ്താവ് പത്മാസനസ്ഥനായി ചമ്രം പടിഞ്ഞിരുന്നുവെന്നും, അങ്ങനെ ചമ്രവട്ടം എന്ന സ്ഥലനാമം ഉണ്ടായിയെന്നുമാണ് മറ്റൊരു ഐതിഹ്യം. [2]

പ്രത്യേകതതിരുത്തുക

പ്രകൃതിയുടെ നിയന്ത്രണത്തിൽ സ്വഭാവികമായി ആറാട്ട് നടക്കുന്ന ചുരുക്കം ക്ഷേത്രങ്ങളിൽ ഒന്നാണ് ചമ്രവട്ടം. മഴക്കാലത്ത്‌ ഭാരതപ്പുഴ നിറഞ്ഞൊഴുകി വിഗ്രഹം വെള്ളത്തിൽ മുങ്ങുമ്പോളാണ് ഇവിടെ ആറാട്ട്‌ നടക്കുക എന്നത് ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. [3]

ആലുവ മണപ്പുറം ശിവക്ഷേത്രം, താന്നിക്കുടം ഭഗവതി ക്ഷേത്രം, ഊരമന ശാസ്താക്ഷേത്രം, തൃപ്പുലിക്കൽ ശിവക്ഷേത്രം എന്നിവയാണ് ഇതുപോലെ സ്വഭാവികമായി ആറാട്ട് നടക്കുന്ന കേരളത്തിലെ മറ്റ് ക്ഷേത്രങ്ങൾ. [4]

അപകടങ്ങൾതിരുത്തുക

2013 മാർച്ച് 2ന് ഉണ്ടായ അഗ്നിബാധയിൽ ഈ ക്ഷേത്രത്തിന്റെ തിടപ്പള്ളി, ചുറ്റമ്പലം, പൂമുഖം, ശ്രീകോവിൽ എന്നിവ പൂർണമായി കത്തിനശിച്ചു. [1]

അവലംബംതിരുത്തുക

  1. 1.0 1.1 "ചമ്രവട്ടം അയ്യപ്പക്ഷേത്രം കത്തിനശിച്ചു; ഒരു കോടിയുടെ നഷ്ടം". മാധ്യമം. 3 Mar 2013. ശേഖരിച്ചത് 16 Aug 2013-. Check date values in: |accessdate= (help)
  2. തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് - സാംസ്കാരികചരിത്രം
  3. "ചമ്രവട്ടം അയ്യപ്പക്ഷേത്രം ആറാട്ടിനൊരുങ്ങുന്നു". mathrubhumi. 28 Jun 2013. ശേഖരിച്ചത് 16 Aug 2013-. Check date values in: |accessdate= (help)
  4. "സ്വയം ആറാടുന്ന അമ്പലങ്ങൾ". മലയാള മനോരമ. 10 August 2013. ശേഖരിച്ചത് 16 Aug 2013-. Check date values in: |accessdate= (help)

ചിത്രശാലതിരുത്തുക