കാടാമ്പുഴ
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ മാറാക്കര ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് കാടാമ്പുഴ. കാടാമ്പുഴ ഭഗവതിക്ഷേത്രം ഇവിടെ സ്ഥിതിചെയ്യുന്നു.
Kadampuzha | |
---|---|
Small town | |
![]() Kadampuzha Temple | |
Coordinates: 10°56′0″N 76°2′0″E / 10.93333°N 76.03333°E | |
Country | ![]() |
State | Kerala |
District | Malappuram |
• ഭരണസമിതി | Marakara Panchayat |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KL-55 |
Lok Sabha constituency | Ponnani |
Nearest city | Malappuram |
കാടാമ്പുഴ മതമൈത്രിയുടെ നാട് തിരുത്തുക
കാടാമ്പുഴ മതമൈത്രിയുടെ നാട് മുസ്തഫ സഖാഫി കാടാമ്പുഴ
മതമൈത്രിക്ക് പുകൾ പെറ്റനാട്. പാടത്തും പറമ്പിലും മണ്ണിനോട് മല്ലടിച്ച് ജീവിതവഴിയിൽ അഭിമാനികളാകുന്ന ഗ്രാമീണ ജനത. വയലേലകളും പച്ച തെങ്ങോലതലപ്പുകളും കൊണ്ട് ഹരിതാഭമായി വിടർന്നു നിൽക്കുന്ന ഗ്രാമക്കാഴ്ചകളെ പോലെ, സ്നേഹം നിറഞ്ഞൊഴുകുന്ന മാനസഹൃദയരായ പച്ചയായ മനുഷ്യർ. ബഹുസ്വരതയിലും പകുത്തുനൽകിയും ചേർത്തു പിടിച്ചും സൗഹൃദങ്ങളുടെ അടയാളമാകുന്ന ജീവിത വ്യവഹാരങ്ങൾ. മത വൈരവും വർഗ്ഗവെറിയും മനുഷ്യഹൃദയങ്ങളിൽ അകലങ്ങളുടെ വേലികൾ തീർക്കുമ്പോൾ, അതിനു പിടികൊടുക്കാതെ പാരസ്പര്യത്തെ നെഞ്ചിൽ ചേർത്തുവെച്ച് സൗഹൃദം പൂത്തുലഞ്ഞു നിൽക്കുന്ന ഭൂമിക. മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ മാറാക്കര ഗ്രാമപഞ്ചായത്തിലാണ് കാടാമ്പുഴ സ്ഥിതി ചെയ്യുന്നത്. ശ്രേഷ്ഠമായ പൗരാണികതയുടെ ശേഷിപ്പുമായി തലയുയർത്തി നിൽക്കുന്ന നഗരം. അധിനിവേശത്തിന്റെയും സ്വാതന്ത്ര്യ പോരാട്ടത്തിന്റെയും മതമൈത്രി യുടെയും നീണ്ട ചരിത്രം പറയാനുണ്ട് കാടാമ്പുഴക്ക്. തൃശ്ശൂർ കോഴിക്കോട് ദേശീയപാത വെട്ടിച്ചിറയിൽ നിന്ന് 2.7 കിലോമീറ്റർ സഞ്ചരിച്ചാൽ കാടാമ്പുഴയിലെത്താം. പുതുമയുടെ ശക്തമായ ചൂളം വിളികൾക്കിടയിലും പഴമയെ നിലനിർത്താൻ ചെറിയതോതിലെങ്കിലും ശ്രമം നടത്തുന്ന നഗരമാണ് കാടാമ്പുഴ. അതിശ്രീഘമുള്ള വളർച്ചക്കിടയിലും മനുഷ്യസ്നേഹവും മതമൈത്രിയും വറ്റിവരണ്ടിട്ടില്ലാത്ത പ്രദേശം. വർഗീയലഹളകളോ കലാപങ്ങളോ ഒഴിഞ്ഞുനിന്ന ശാന്തമായ മണ്ണ്. മതനിരപേക്ഷതയുടേയും മതസൗഹൃദത്തിന്റെയും ഒരായിരം കഥകൾ പാടിപറയാൻ കെൽപുള്ളനാട്. കാടാമ്പുഴയുടെ മുഖം അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. മലകളും കുറ്റിക്കാടുകളും നിറഞ്ഞു നിന്നിരുന്ന പ്രദേശത്ത് ഇപ്പോൾ മണിമാളികകളും വാണിജ്യ സ്ഥാപനങ്ങളും നിറഞ്ഞ നിൽക്കുകയാണ്. ഹൈന്ദവ വിശ്വാസികൾ ഏറെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന കാടാമ്പുഴ ക്ഷേത്രം സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. ' കാടൻ അമ്പ് ചെയ്ത അഴ (അരുവി) എന്ന പ്രയോഗത്തിൽ നിന്നാണ് കാടാമ്പുഴ എന്ന പേര് ഉത്ഭവിച്ചത്. ജനങ്ങളിൽ ബഹുഭൂരിപക്ഷവും ഇസ്ലാംമത വിശ്വാസികൾ. താരതമ്യേന കുറഞ്ഞ ജനസംഖ്യയാണ് ഇതര മതവിശ്വാസികൾ. പ്രദേശിക സംസ്‌കാരം ബഹുസ്വരവും വൈവിധ്യവുമാർന്ന രീതിയെ അടിസ്ഥാനമാക്കിയുള്ളതാണ്. മതമൈത്രിയുടേയും മാനവിക സ്‌നേഹത്തിന്റെയും കേളികേട്ട നാടാണ് കാടാമ്പുഴ. എല്ലാ മതക്കാരും പരസ്പര സ്നേഹത്തിലും ബഹുമാനത്തിലും ഐക്യത്തിലും ഒരുമയിലും കഴിയുന്നു. മലപ്പുറത്തിന്റെ സ്നേഹപ്പെരുമയും മഹിമയും നെഞ്ചേറ്റിയ ഒരു സമൂഹമാണ് ഈ ഗ്രാമീണ ജനത... @കാടാമ്പുഴ മതമൈത്രിയുടെയുടെ നാട് / മുസ്തഫ സഖാഫി കാടാമ്പുഴ
കാടമ്പുഴ ക്ഷേത്രം തിരുത്തുക
ശങ്കരാചാര്യർ പ്രതിഷ്ഠ നടത്തിയെന്ന് വിശ്വസിക്കപ്പെടുന്ന കാടമ്പുഴ ദേവീക്ഷേത്രത്തിന് പേരുകേട്ടതാണ് ഈ ഗ്രാമം. മാറാക്കര ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കാടമ്പുഴ തൃശൂർ-കാലിക്കറ്റ് ദേശീയ പാതയിൽ വെട്ടിച്ചിറയിൽ നിന്ന് 2.7 കിലോമീറ്റർ അകലെയാണ് ഇത്.
പദോൽപ്പത്തി തിരുത്തുക
"കാടൻ" (വനവാസി), "അമ്പു" (അമ്പ്), "ആഴ" (അരുവി) എന്നിവയിൽ നിന്നാണ് "കാടമ്പുഴ" എന്ന പേര് ഉത്ഭവിച്ചത്. വനദുർഗ ദേവിയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ.
സംസ്കാരം തിരുത്തുക
കാടമ്പുഴ ഗ്രാമം മുസ്ലീം ജനസംഖ്യയുള്ള പ്രദേശമാണ്. താരതമ്യേന കുറഞ്ഞ സംഖ്യയിലാണ് ഹിന്ദുക്കൾ ഉള്ളത്. അതിനാൽ, പ്രാദേശിക സംസ്കാരം വൈവിധ്യമാർന്ന രീതിയെ അടിസ്ഥാനമാക്കിയുള്ളതാണ്. [1]
അവലംബം തിരുത്തുക
- ↑ "Archived copy". മൂലതാളിൽ നിന്നും 2016-04-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-07-14.
{{cite web}}
: CS1 maint: archived copy as title (link)