ഖിലാഫത്ത് പ്രസ്ഥാനം

അവിഭക്ത ഇന്ത്യയിലെ ഒരു പാൻ ഇസ്‌ലാമിക രാഷ്ട്രീയ മുന്നേറ്റം

അവിഭക്ത ഇന്ത്യയിൽ പ്രത്യേകിച്ച് മുസ്‌ലിങ്ങൾക്കിടയിൽ 1919 മുതൽ 1926 വരെ ഉണ്ടായ ഒരു പാൻ ഇസ്‌ലാമിക രാഷ്ട്രീയ മുന്നേറ്റമായിരുന്നു ഖിലാഫത്ത് പ്രസ്ഥാനം. മുസ്‌ലിങ്ങളുടെ ആഗോള നേതൃത്വമായ തുർക്കി ഖിലാഫത്തിനെതിരായ ബ്രിട്ടന്റെ നീക്കത്തിനെതിരെ ഒരു പ്രതിഷേധം എന്ന നിലയിലാണ് ഖിലാഫത്ത് പ്രസ്ഥാനം ആരംഭം കുറിക്കപ്പെട്ടത് പിന്നീട് അത് സ്വാതന്ത്ര്യ സമരങ്ങളുടെ ഭാഗം എന്ന വിശാല ലക്ഷ്യലേക്ക് പരിവർത്തനം ചെയ്യപ്പെടുകയുണ്ടായി.[1] മൗലാനാ മുഹമ്മദ് അലി ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഇന്ത്യയിലെ പ്രധാന നേതാക്കളിൽ ഒരാളായിരുന്നു.[2][3] കേരളത്തിലും ഖിലാഫത്ത് പ്രസ്ഥാനം വലിയ തോതിൽ ചലനങ്ങൾ ഉണ്ടാക്കിയിരുന്നു.

പശ്ചാത്തലം

തിരുത്തുക

ഓട്ടോമൻ സാമ്രാജ്യത്തെ പാശ്ചാത്യ ആക്രമണങ്ങളിൽ നിന്നും വിഘടനങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനും സ്വദേശത്തെ ജനാധിപത്യ എതിർപ്പിനെ തകർക്കുന്നതിനുമായി ഓട്ടോമൻ സുൽത്താൻ അബ്ദുൾ ഹമീദ് രണ്ടാമൻ (1842–1918) തന്റെ പാൻ-ഇസ്ലാമിസ്റ്റ് പരിപാടി ആരംഭിച്ചു. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ അദ്ദേഹം ജമാലുദ്ദീൻ അഫ്ഗാനി എന്ന ഒരു ദൂതനെ ഇന്ത്യയിലേക്ക് അയച്ചു. ഓട്ടോമൻ രാജാവിന്റെ പദവി, ഇന്ത്യൻ മുസ്ലീങ്ങൾക്കിടയിൽ മതപരമായ അഭിനിവേശവും സഹാനുഭൂതിയും ഉളവാക്കി. ഖലീഫ എന്ന നിലയിൽ, ലോകമെമ്പാടുമുള്ള എല്ലാ സുന്നി മുസ്ലീങ്ങളുടെയും പരമോന്നത മത-രാഷ്ട്രീയ നേതാവായിരുന്നു ഓട്ടോമൻ സുൽത്താൻ. എന്നിരുന്നാലും, ഈ അധികാരം ഒരിക്കലും യഥാർത്ഥത്തിൽ ഉപയോഗിച്ചിരുന്നില്ല.

  1. Sankar Ghose (1991). Mahatma Gandhi. Allied Publishers. pp. 124–26.
  2. https://groups.google.com/forum/#!topic/iicj/mOIWZvXyv2E
  3. http://shababweekly.net/wp/?p=3598[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ഖിലാഫത്ത്_പ്രസ്ഥാനം&oldid=4458663" എന്ന താളിൽനിന്ന് ശേഖരിച്ചത്