പെരിന്തൽമണ്ണ
കേരളത്തിലെ മലപ്പുറം ജില്ലയിലുള്ള ഒരു പട്ടണമാണ് പെരിന്തൽമണ്ണ. കേരളത്തിലെ ഒരു നാട്ടുരാജ്യമായിരുന്ന വള്ളുവനാടിന്റെ തലസ്ഥാനമെന്ന പേരിൽ ചരിത്രപ്രാധാന്യമുള്ള ഇടമാണിത്. നൂറ്റാണ്ടുകളായി പെരിന്തൽമണ്ണക്ക് ചുറ്റുമുള്ള ഗ്രാമങ്ങൾ വാണിജ്യകേന്ദ്രങ്ങളായിരുന്നു. 1990 ഫെബ്രുവരി 10-നാണ് പെരിന്തൽമണ്ണ നഗരസഭ രൂപീകൃതമായത്.
പെരിന്തൽമണ്ണ വലിയ തല്ല് (കായികാഭ്യാസം) നടന്ന മണ്ണ് | |
---|---|
നഗരം, മുൻസിപ്പാലിറ്റി | |
Nickname(s): PMNA | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല | മലപ്പുറം |
Government | |
• ഭരണസമിതി | പെരിന്തൽമണ്ണ നഗരസഭ |
• ചെയർമാൻ | പി. ഷാജി (എൽ.ഡി.എഫ്) |
• വൈസ് ചെയർപേഴ്സൺ | നസീറ. എ |
വിസ്തീർണ്ണം | |
• ആകെ | 34.41 കി.മീ.2(13.29 ച മൈ) |
ജനസംഖ്യ (2001) | |
• ആകെ | 44,613 |
• ജനസാന്ദ്രത | 1,300/കി.മീ.2(3,400/ച മൈ) |
ഭാഷകൾ | |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
പിൻ | 679322 |
ടെലിഫോൺ കോഡ് | 04933 |
വാഹന റെജിസ്ട്രേഷൻ | KL-53 |
ലോക്സഭാ മണ്ഡലം | മലപ്പുറം |
നിയമസഭാ മണ്ഡലം | പെരിന്തൽമണ്ണ |
താലൂക്ക് | പെരിന്തൽമണ്ണ |
വെബ്സൈറ്റ് | http://www.perinthalmannamunicipality.lsgkerala.gov.in/ |
ആമുഖം തിരുത്തുക
മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ താലൂക്കിലാണ് പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി സ്ഥിതി ചെയ്യുന്നത്. പെരിന്തൽമണ്ണ, പാതായിക്കര എന്നീ രണ്ടു വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പെരിന്തൽമണ്ണ നഗരസഭയ്ക്ക് 34.41 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. വടക്കുഭാഗത്ത് അങ്ങാടിപ്പുറം, വെട്ടത്തൂർ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് താഴെക്കോട്, ആലിപ്പറമ്പ് പഞ്ചായത്തുകളും, തെക്കുഭാഗത്ത് ഏലംകുളം പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് അങ്ങാടിപ്പുറം പഞ്ചായത്തുമാണ് പെരിന്തൽമണ്ണ നഗരസഭയുടെ അതിരുകൾ . ഭൂപ്രകൃതിയനുസരിച്ച് പെരിന്തൽമണ്ണ നഗരസഭയെ ഉയർന്ന സമതലം, ചെറിയ ചെരിവ്, ഇടത്തരം ചെരിവ്, കുത്തനെയുള്ള ചെരിവ്, സമതലം, താഴ്വര, വെള്ളം കയറുന്ന താഴ്ന്ന സ്ഥലം എന്നിങ്ങനെ ഏഴു ഭാഗങ്ങളായി തരം തിരിക്കാം. ചെങ്കല്ല് (ലാറ്ററൈറ്റ്), എക്കൽമണ്ണ്, ഗ്രാനൈറ്റ് എന്നിവയാണ് ഇവിടെ കാണപ്പെടുന്ന പ്രധാന മണ്ണിനങ്ങൾ . മലപ്പുറം ജില്ലയിൽ അതിദ്രുതം വികസിച്ചുകൊണ്ടിരിക്കുന്ന വാണിജ്യകമ്പോളവും നഗരവുമാണ് പെരിന്തൽമണ്ണ. പുരാതന വള്ളുവനാട് ദേശത്തിന്റെ ഹൃദയമായിരുന്നു പെരിന്തൽമണ്ണ. വള്ളുവകോനാതിരിയുടെ സേനാനായകനായിരുന്ന കക്കൂത്ത് നായരുടെ അധ്യക്ഷതയിൽ പണ്ടുകാലത്ത് വർഷം തോറും ഇവിടെ കായികാഭ്യാസപ്രകടനം അഥവാ പെരുംതല്ല് മത്സരം അരങ്ങേറിയിരുന്നു. ഇന്നത്തെ അങ്ങാടിപ്പുറത്തിന് കിഴക്കുഭാഗത്തായി സ്ഥിചെയ്യുന്ന സ്ഥലത്തായിരുന്നു ഈ കായികാഭ്യാസം (പെരുംതല്ല്) നടന്നിരുന്നത്. “പെരും തല്ല്” നടന്നിരുന്ന സ്ഥലമാണ് പിന്നീട് പെരിന്തൽമണ്ണയായത്.ജ്ഞാനപ്പാനയുടെ കർത്താവായ പൂന്താനം നമ്പൂതിരിയുടെ ഇല്ലവും ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ജന്മസ്ഥലമായ ഏലംകുളവും പെരിന്തൽമണ്ണക്കടുത്താണ്. ആസ്പത്രികളുടെ നഗരം എന്ന് പെരിന്തൽമണ്ണ അറിയപ്പെടുന്നു[അവലംബം ആവശ്യമാണ്]. നാല് സൂപ്പർ സ്പെഷ്യാലിറ്റി ആസ്പത്രികൾ പെരിന്തൽമണ്ണയിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിനുപുറമേ ഒരു മെഡിക്കൽ കോളേജും ചെറുതും ഇടത്തരവും ആയ നിരവധി ആശൂപത്രികളും ക്ലിനിക്കുകളും ഇവിടെ പ്രവർത്തിക്കുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സഹകരണ ആസ്പത്രിയായ ഇ.എം.എസ് സ്മാരക ആശുപത്രി ഇവിടെയാണുള്ളത്. കൂടാതെ രാമദാസ്,അൽശിഫ, മൗലാന, എം ഇഎസ്, ഗവ. ജില്ലാശുപത്രി, അൽസലാമ എന്നിവ സ്ഥിതി ചെയ്യുന്നു.
മുനിസിപ്പാലിറ്റിയിലെ വാർഡുകൾ തിരുത്തുക
പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിയിൽ 34 വാർഡുകൾ ഉൾക്കൊള്ളുന്നു.വാർഡുകൾ താഴെ കൊടുത്തിരിക്കുന്നു :[1]
Ward no. | Name | Ward no. | Name |
---|---|---|---|
1 | ചീരട്ടമണ്ണ | 2 | മാനത്തുമംഗലം |
3 | കക്കൂത്ത് | 4 | വലിയങ്ങാടി |
5 | കുളിർമല | 6 | ചെമ്പങ്കുന്ന് |
7 | കുമരകുളം | 8 | ലക്ഷം വീട് |
9 | ഇടുക്കുമുഖം | 10 | മനഴി സ്റ്റാൻഡ് |
11 | പഞ്ചമ | 12 | കുട്ടിപ്പാറ |
13 | മനപ്പടി | 14 | പാതയ്ക്കര യുപി സ്കൂൾ |
15 | കോവിലകംപടി | 16 | ഒലിങ്കര |
17 | കിഴക്കേക്കര | 18 | തെക്കേക്കര |
19 | അനാതനം | 20 | പടിഞ്ഞാറേക്കര |
21 | കുന്നപ്പള്ളി സൗത്ത് | 22 | കളത്തിലക്കര |
23 | മാറുകര പറമ്പ് | 24 | വളയം മൂച്ചി |
25 | അസാരിക്കര | 26 | തോട്ടക്കര |
27 | ജെ എൻ റോഡ് | 28 | ജെ എൻ റോഡ് സെൻട്രൽ |
29 | തേക്കിൻകോഡ് | 30 | കാവുങ്ങൽ പറമ്പ് |
31 | പുത്തൂർ | 32 | സംഗീത |
33 | ആലിക്കൽ | 34 | ലെമൺ വാലി |
പെരിന്തൽമണ്ണ ബ്ലോക്ക് തിരുത്തുക
താഴെപ്പറയുന്ന ഗ്രാമപഞ്ചായത്തുകളുടെ ബ്ലോക്ക് തല ഭരണത്തിന്റെ ചുമതലയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത്:
ശ്രദ്ധേയരായ ആളുകൾ തിരുത്തുക
- ഇ.എം.എസ്. നമ്പൂതിരിപ്പാട് - കേരളത്തിൻ്റെ ആദ്യത്തെ മുഖ്യമന്ത്രി, ഏലംകുളം ആണ് ജന്മദേശം.
- പൂന്താനം നമ്പൂതിരി - ഞാണപ്പന എന്ന കവിതയുടെ രചയിതാവ്
- നാലകത്ത് സൂപ്പി - മുൻ വിദ്യാഭ്യാസ മന്ത്രി
- പി. ശ്രീരാമകൃഷ്ണൻ - മുൻ കേരള നിയമസഭ സ്പീക്കർ
- പാലോളി മുഹമ്മദ് കുട്ടി - രാഷ്ട്രീയ പ്രവർത്തകൻ
- മഞ്ഞളാംകുഴി അലി - രാഷ്ട്രീയ പ്രവർത്തകൻ, നിർമാതാവ്, മുൻ എംഎൽഎ
- സൂരജ് തേലക്കാട്, അഭിനേതാവ്
റഫറൻസുകൾ തിരുത്തുക
- ↑ "Wards of Perinthalmanna". sec.kerala.gov.in.