പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത്

മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

മലപ്പുറം ജില്ലയിലെ മലപ്പുറം ബ്ലോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 20.63 ച.കി.മീ വിസ്തൃതിയുള്ള പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത്. ഈ പഞ്ചായത്ത് 1956 ഒക്ടോബർ 11-ന് രൂപീകൃതമായി. പഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ട് കാരാട്ട് മുഹമ്മദ്‌ ഹാജി. ഈ ഗ്രാമപഞ്ചായത്തിൽ 19 വാർഡുകളുണ്ട്. സ്വാതന്ത്ര്യ സമര ചരിത്രവുമായി കേരളത്തിൽ ഏറ്റവും കൂടുതൽ ബന്ധമുള്ള ഒരു പഞ്ചായത്തുകളിലൊന്നാണിത്.ഇന്ത്യൻ സ്വാതന്ത്രസമര ചരിത്രത്തിലെ ഏക യുദ്ധം [അവലംബം ആവശ്യമാണ്]എന്നറിയപ്പെടുന്ന പൂക്കോട്ടൂർ യുദ്ധം നടന്നത് ഈ പ്രദേശത്തു വച്ചാണ്. ഇവിടെ അധിവസിക്കുന്നവരിൽ പകുതിയിലധികവും മുസ്ലിംകളാണ്‌. വള്ളുവമ്പ്രം മലപ്പുറം റോഡിൽ അറവങ്കരയിലാണ് പഞ്ചായത്ത് ഓഫീസ്, പ്രാഥമികാരോഗ്യ കേന്ദ്രം, മൃഗാശുപത്രി,കൃഷി ഭവൻ, ഗവ: ഹയർ സെക്കണ്ടറി സ്കൂൾ മുതലായ സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്നത്.വൈദ്യുതി ബോർഡ് ഓഫീസ്, ബി എസ് എൻ എൽ ഓഫീസ്, കാനറ ബാങ്ക്, എസ് ബി ഐ ബാങ്ക് വെള്ളുവമ്പ്രത്തും സ്ഥിതിചെയ്യുന്നു. ഗവ:വെക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പുല്ലാനൂരും വില്ലേജ് ഓഫീസ് പുല്ലാരയിലും സ്ഥിതി ചെയ്യുന്നു.വെള്ളുവമ്പ്രത്തും പൂക്കോട്ടൂരുമായി രണ്ട് മവേലി സ്റ്റോറുകൾ ഈ പഞ്ചായത്തിലുണ്ട്. വെള്ളുവമ്പ്രത്ത് രണ്ടും പൂക്കോട്ടൂരിലും  പിലാക്കലിലും ഓരോന്ന് വീതവും പെട്രോൾ ബങ്കുകളും ,വെള്ളുവമ്പ്രത്തും, ചീനിക്കലും ഓരോന്ന് വീതം വാഹന ഷോറൂമുകളും ഉണ്ട്.പറയത്തക്ക വ്യവസായ ശാലകൾ ഒന്നുമില്ലെങ്കിലും പുല്ലാരയിൽ പി വി സി നിർമ്മാണ കമ്പനിയും, അറവങ്കര മൈലാടിയിൽ ചെരുപ്പ് നിർമ്മാണ കമ്പനിയും ഉണ്ട്.ആരോഗ്യ രംഗത്ത് അറവങ്കരയിൽ ഒരു പ്രാഥമികാരോഗ്യ കേന്ദ്രവും ,അത്താണിക്കലും മുണ്ടിത്തൊടികയിലുമായി ഓരോന്ന് വീതം ഉപകേന്ദ്രങ്ങളുമുണ്ട്. ഗവ:ആയുർവേദ ഹോസ്പിറ്റൽ വെള്ളുവമ്പ്രത്തും, ഗവ: ഹോമിയോ ഡിസ്പെൻസറി പൂക്കോട്ടൂരും സ്ഥിതി ചെയ്യുന്നു. അറവങ്കരയിൽ ഒരു ഗവ: മൃഗാശുപത്രിയും ഉണ്ട്. സർക്കാർ സ്കുളുകൾക്ക് പുറമെ വിദ്യാഭ്യാസ രംഗത്ത് എയ്ഡഡ് സ്ഥാപനമായി എം ഐ സി സ്ക്കൂൾ മുസ്ലിയാർ പീടികയിലും സ്ഥിതിചെയ്യുന്നു. മത ഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനമായി എംഐസി വാഫി കോളേജും ഇവിടെ സ്ഥിതി ചെയ്യുന്നു

പൂക്കോട്ടൂർ ഗ്രാമ പഞ്ചായത്ത്
പൂക്കോട്ടൂർ യുദ്ധ സ്മാരക കവാടം
പൂക്കോട്ടൂർ യുദ്ധ സ്മാരക കവാടം

പൂക്കോട്ടൂർ യുദ്ധ സ്മാരക കവാടം


പൂക്കോട്ടൂർ ഗ്രാമ പഞ്ചായത്ത്
11°N 76°E / 11°N 76°E / 11; 76
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല മലപ്പുറം
വില്ലേജ് പൂക്കോട്ടൂർ
താലൂക്ക്‌ ഏറനാട്
ബ്ലോക്ക്
നിയമസഭാ മണ്ഡലം മലപ്പുറം
ലോകസഭാ മണ്ഡലം മലപ്പുറം
ഭരണസ്ഥാപനങ്ങൾ ഗ്രാമ പഞ്ചായത്ത് ഓഫീസ്
പ്രസിഡന്റ് കെ ഇസ്മായിൽ മാസ്റ്റർ
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 20.63ചതുരശ്ര കിലോമീറ്റർ
വാർഡുകൾ 19 എണ്ണം
ജനസംഖ്യ 31,754
ജനസാന്ദ്രത 1224/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
676517, 673642
+483
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ പൂക്കോട്ടൂർ യുദ്ധ സ്മാരകം

അതിരുകൾ

തിരുത്തുക

ഭരണ ചരിത്രം

തിരുത്തുക

മലബാർ ഡിസ്ട്രിക് ബോർഡിന്റെ ഭാഗമായിരുന്ന പൂക്കോട്ടൂർ അംശം പഞ്ചായത്തായി രൂപം കൊണ്ടത് 1956 ലാണ്. അറവങ്കര, പൂക്കോട്ടൂർ,വെളളൂർ എന്നീ ദേശങ്ങൾ അടങ്ങിയതാണ് പൂക്കോട്ടൂർ അംശം.ഒന്നാമത്തെ ബോർഡ് മീറ്റിംഗ് നടന്നത് 11.10.1956 ലാണ്.പഞ്ചായത്തിന്റെ ആദ്യത്തെ പ്രസിഡന്റ് കാരാട്ട് മുഹമ്മദ് ഹാജി ആണ്.കറുത്തേടത്ത് അബ്ദുവിനെ ബിൽ-കളക്ടർ കം പ്യൂണായി നിയമിച്ചു.ആദ്യത്തെ വനിതാ മെമ്പർ കൊല്ലപറമ്പൻ ഫാത്തിമ.ഹരിജൻ സംവരണ സീറ്റിൽ നിന്ന് മൽസരിച്ചു ജയിച്ച ആദ്യത്തെ അംഗം പി.നാടിയാണ്.1962-ൽ ഡിസ്ട്രിക്ട് ബോർഡ് ഗവൺമെന്റ് പിരിച്ച് വിടുകയും വെളളുവമ്പ്രം അംശം പൂക്കോട്ടൂരിന്റെ ഭാഗമായിത്തീരുകയും ചെയ്തു.

ഒന്നാമത്തെ പഞ്ചായത്ത് ബോർഡ് അംഗങ്ങൾ

  1. കാരാട്ട് മുഹമ്മദ് ഹാജി പ്രസിഡന്റ്
  2. കെ പി മോയിൻ വൈസ് പ്രസിഡന്റ്
  3. എം പി ശേഖരൻ നായർ
  4. കെ പി മുഹമ്മദ്
  5. എം ഹംസ ഹാജി
  6. പി. ആലിയമ്മു
  7. പി നാടി
  8. കെ രാമൻ നായർ

ജനങ്ങളെല്ലാം ഒരു സ്ഥലത്ത് ഒരുമിച്ച് കൂടി കൈ പൊക്കി വോട്ട് ചെയ്താണ് പ്രഥമ പഞ്ചായത്ത് ബോർഡംഗങ്ങളെ തിരഞ്ഞെടുത്തത്. പഞ്ചായത്തിനു ഒരു സ്ഥിരം ഓഫീസ് കെട്ടിടം നിർമ്മിക്കണമെന്നതായിരുന്നു ആദ്യ തീരുമാനം.രാത്രി 10 മണിക്ക് തുടങ്ങിയ യോഗം 11 മണിക്ക് പിരിഞ്ഞു.1905 രൂപ വരവും 1905 രൂപ ചെലവും പ്രതീക്ഷിക്കുന്നതായിരുന്നു ആദ്യ ബജറ്റ്. 1963-ൽ ബോർഡ് പിരിച്ച് വിടുകയും ഡിസംബർ വരെ സ്‌പെഷൽ ഓഫീസർ ഭരണം നടത്തുകയും ചെയ്തു.1963 ഡിസംബറിൽ തെരഞ്ഞെടുപ്പ് നടക്കുകയും രണ്ടാമത്തെ ബോർഡ് അധികാരത്തിൽ വരികയും ചെയ്തു.

മുൻ പഞ്ചായത്ത് പ്രസിഡന്റുമാർ

തിരുത്തുക
നമ്പർ പേര് കാലാവധി
1 കാരാട്ട്‌ മുഹമ്മദ്‌ ഹാജി 1956 -1984
2 കെ. മുഹമ്മദുണ്ണി ഹാജി 1988 -1991
3 കെ. ഐ. മുഹമ്മദ് ഹാജി 1991- 1995
4 കെ. മുഹമ്മദുണ്ണി ഹാജി 1995 -2004
5 പി എ സലാം 2004 - 2005
6 വി. മറിയുമ്മ 2005 - 2006
7 കെ. പാത്തുമ്മകുട്ടി 2006 - 2010
8 പി.എ സലാം 2010 - 2015
9 വി പി സുമയ്യ ടീച്ചർ 2015 -

പ്രധാന സ്ഥലങ്ങൾ

തിരുത്തുക
  • പൂക്കോട്ടൂർ  ജുമാമസ്ജിദ് (പള്ളിമുക്ക്)
  • പൂക്കോട്ടൂർ യുദ്ധ സ്മാരക കവാടം അറവങ്കര
  • പൂക്കോട്ടൂർ യുദ്ധ രക്തസാക്ഷി മഖ്‌ബറകൾ പിലാക്കൽ
 
പുല്ലാര ശുഹദാക്കൾ അന്ത്യ വിശ്രമം കൊള്ളുന്ന പള്ളി
  • വാഗൺ ട്രാജഡി സ്മാരക ബസ് കാത്തിരിപ്പു കേന്ദ്രം വള്ളുവമ്പ്രം
  • പുല്ലാര ശുഹദാക്കൾ അന്ത്യവിശ്രമം കൊള്ളുന്ന ജുമാ മസ്ജിദ് പുല്ലാര
  • ശ്രീ ത്രിപുരാന്തക ക്ഷേത്രം പൂക്കോട്ടൂർ
  • പുല്ലാര ഭഗവതി ക്ഷേത്രം
  • ചോഴക്കാട് ക്ഷേത്രം

പ്രധാന വ്യക്തികൾ

തിരുത്തുക
നമ്പർ പേര് മേഖല
1 വടക്ക് വീട്ടിൽ മുഹമ്മദ് (late) പൂക്കോട്ടൂർ യുദ്ധ പടനായകൻ
2 വേലുക്കുട്ടി മാസ്റ്റർ (late) അധ്യാപകൻ, സാമൂഹ്യ പ്രവർത്തകൻ
3 കറുത്തേടത്ത് അബ്ദു(late) പഞ്ചായത്തിലെ ആദ്യ ഉദ്യോഗസ്ഥൻ
4 കാരാട്ട് മുഹമ്മദ് ഹാജി (late) പൊതുപ്രവർത്തകൻ
5 മഠത്തിൽ മുഹമ്മദ് ഹാജി (late) പൊതുപ്രവർത്തകൻ
6 കെ ഐ മുഹമ്മദ് ഹാജി (late) പൊതുപ്രവർത്തകൻ
7 അബ്ദുസമദ് പൂക്കോട്ടൂർ പ്രസംഗകൻ, സംഘാടകൻ
8 കെ മുഹമ്മദുണ്ണി ഹാജി പൊതുപ്രവർത്തകൻ
9 ഹസൻ സഖാഫി പൂക്കോട്ടൂർ പ്രസംഗകൻ, സംഘാടകൻ
10 ടി വി ഇബ്രാഹിം [1] കൊണ്ടോട്ടി എം എൽ എ
11 ശിഹാബ് പൂക്കോട്ടൂർ സംഘാടകൻ
12 പി എ സലാം പൊതുപ്രവർത്തകൻ
13 സത്യൻ പൂക്കോട്ടൂർ പൊതുപ്രവർത്തകൻ
14 അസ്‌ഹദ് പൂക്കോട്ടൂർ ഗായകൻ, മീഡിയാവൺ പതിനാലാം രാവ് ഫെയിം
15 മുജീബ് പൂക്കോട്ടൂർ പ്രവാസീ സാമൂഹ്യ പ്രവർത്തകൻ
16 എ എം കുഞ്ഞാൻ (late) പൊതു പ്രവർത്തകൻ, ബിസിനസ്‌മാൻ
17 ശിഹാബുദ്ധീൻ പൂക്കോട്ടൂർ[2] ആർട്ടിസ്റ്റ് ,ജയ് ഹിന്ദ് ചാനൽ യുവതാരം ജേതാവ്
18 റഫീഖ് ഹസൻ ഫുട്‌ബോൾ, സെൻട്രൽ എക്സൈസ് താരം
19 മർസൂഖ് സന്തോഷ് ട്രോഫി താരം
20 അഡ്വ. കാരാട്ട് അബ്ദുറഹ്മാൻ പൊതു പ്രവർത്തകൻ
21 ശ്രീനിവാസൻ മാസ്റ്റർ അധ്യാപക അവാർഡ് ജേതാവ്
22 ഇ പി ബാലകൃഷ്ണൻ മാസ്റ്റർ അധ്യാപക സംഘടനാ നേതാവ്

23| | ബഷീർ പൂക്കോട്ടൂർ ( ലേറ്റ്) | | ചരിത്ര അന്വേഷകൻ , എഴുത്തുകാരൻ

പ്രധാന ഓഫീസുകൾ

തിരുത്തുക
നമ്പർ പേര് സ്ഥിതി ചെയ്യുന്ന സ്ഥലം ഫോൺ നമ്പർ
1 പഞ്ചായത്ത് ഓഫീസ് അറവങ്കര 0483-2772051
2 മൃഗാശുപത്രി പഴയ പഞ്ചായത്ത് ഓഫീസിനു സമീപം അറവങ്കര
3 കൃഷി ഭവൻ പഴയ പഞ്ചായത്ത് ഓഫീസ് അറവങ്കര 0483-2770015
4 കുടുംബശ്രീ ഓഫീസ് പഞ്ചായത്ത് ഓഫീസ് ബിൽഡിംഗ് അറവങ്കര
5 വില്ലേജ് ഓഫീസ് പുല്ലാര 0483-2105228
6 കെ എസ് ഇ ബി ഓഫീസ് ആലുങ്ങാപൊറ്റ വെള്ളുവമ്പ്രം 0483-2770560
7 ബി എസ് എൻ എൽ എക്‌സ്ചേഞ്ച് വെള്ളുവമ്പ്രം 0483-2772100
8 ആയുർവേദ ഹോസ്പിറ്റൽ വെള്ളുവമ്പ്രം
9 ഗവ: ഹോമിയോപതിക് ഹോസ്പിറ്റൽ പൂക്കോട്ടൂർ
10 പ്രൈമറി ഹെൽത്ത് സെന്റർ അറവങ്കര ന്യൂബസാർ 0483-2774860
11 ഗവ:ഹയർ സെക്കണ്ടറി സ്കൂൾ പൂക്കോട്ടൂർ അറവങ്കര 0483-2772840
12 ഗവ: വെക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പുല്ലാനൂർ പുല്ലാനൂർ 0483-2773925
13 പോസ്റ്റ് ഓഫീസ് പൂക്കോട്ടൂർ(676517) 0483-2772040
14 പോസ്റ്റ് ഓഫീസ് വെള്ളുവമ്പ്രം(673642)
15 പോസ്റ്റ് ഓഫീസ് (സബ്) വെള്ളൂർ(676517)
16 മാവേലി സ്റ്റോർ വെള്ളുവമ്പ്രം
17 മാവേലി സ്റ്റോർ പൂക്കോട്ടൂർ
18 അക്ഷയ സെന്റർ അറവങ്കര

വാർഡുകൾ/മെമ്പർമാർ[3]

തിരുത്തുക
വാർഡ് നമ്പർ വാർഡ് മെമ്പർ പേര് പാർട്ടി സംവരണം
1 വള്ളുവമ്പ്രം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ജനറൽ
2 ഹാഫ് വള്ളുവമ്പ്രം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് വനിത
3 പുല്ലാനൂർ സ്വതന്ത്ര വനിത
4 മൂച്ചിക്കൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ജനറൽ
5 പുല്ലാര സ്വതന്ത്ര വനിത
6 മുതിരിപ്പറമ്പ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് വനിത
7 പള്ളിമുക്ക് I U M L ജനറൽ
8 മുണ്ടിതൊടിക HABEEBA ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ജനറൽ
9 മാണീക്യം പാറ ARIFA ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ജനറൽ
10 പൂക്കോട്ടൂർ MUHAMMED BAIJU ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് വനിത
11 പള്ളിപ്പടി സുമയ്യ വി പി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് WOMEN
12 അറവങ്കര SAKKEENA ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ജനറൽ
13 ന്യൂബസാർ AKBAR THANGAL ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് വനിത
14 ചീനിക്കൽ SATHAR M ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് വനിത
15 അത്താണിക്കൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് വനിത
16 വെള്ളൂർ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ജനറൽ
17 വെള്ളൂർ നോർത്ത് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് വനിത
18 മുസ്ല്യാർപീടിക സ്വതന്ത്ര വനിത
19 ആലുങ്ങാപൊറ്റ സ്വതന്ത്രൻ ജനറൽ

സ്റ്റാന്റിംഗ്‌ കമ്മിറ്റി മെമ്പർമാർ

തിരുത്തുക

ധനകാര്യ സ്റ്റാൻഡിംഗ് കമ്മിററി

തിരുത്തുക
1 മുഹമ്മദ് മൻസൂർ കൈതക്കോടൻ ചെയർമാൻ
2 സഫിയ മന്നെതൊടി മെമ്പർ
3 നഫീസ പള്ളിയാളി മെമ്പർ
4 സാദിക്ക്അലി മെമ്പർ

വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിററി

തിരുത്തുക
1 ആയിശ പിലാക്കാട്ട് ചെയർമാൻ
2 ഹംസ കൊല്ലൊടിക മെമ്പർ
3 മുഹമ്മദ് റബീർ മെമ്പർ
4 ഹംസ കുന്നത്ത് മെമ്പർ
5 സുഹ്റ മൂച്ചിത്തോടൻ മെമ്പർ

ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിററി

തിരുത്തുക
1 യൂസുഫ് വേട്ടശ്ശേരി ചെയർമാൻ
2 ഫസീല മെമ്പർ
3 ഗോപാലൻ പനക്കൽ മെമ്പർ
4 ഫാത്തിമ മെമ്പർ

ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിററി

തിരുത്തുക
1 സക്കീന എടത്തൊടി ചെയർമാൻ
2 അജിത നീണ്ടാരത്തിങ്ങൽ മെമ്പർ
3 മുഹമ്മദ് മുസ്തഫ മെമ്പർ
4 മുഹമ്മദ് വടക്കെകണ്ടി മെമ്പർ
5 ഷാഹിന തോരപ്പ മെമ്പർ

പൊതു വിദ്യാഭ്യാസം

തിരുത്തുക

1918 ൽ സ്ഥാപിച്ച ജി.എൽ.പി.എസ്. പൂക്കോട്ടൂർ ഓൾഡ് (അറവങ്കരയിൽ സ്ഥിതി ചെയ്യുന്നു) ആണ് ഈ പഞ്ചായത്തിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയം.

നമ്പർ സ്കൂളിന്റെ പേര് ഭരണവിഭാഗം പഠന വിഭാഗം സ്കൂൾ കോഡ് സ്ഥാപിതം ഫോൺ നമ്പർ
1 ഗവ: ഹയർ സെക്കണ്ടറി സ്കൂൾ പൂക്കോട്ടൂർ ഗവൺമെന്റ് UP,HS,HSS 18009 1958 0483-2772840
2 ഗവ: വെക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പുല്ലാനൂർ ഗവൺമെന്റ് UP,HS,HSS,VHSS 18010 1956 0483-2773925
3 എ എം യു പി സ്കൂൾ വെള്ളുവമ്പ്രം എയ്‌ഡഡ് എൽ പി / യു പി 18467 1968
4 ജി.എൽ.പി.എസ്. പൂക്കോട്ടൂർ ഓൾഡ് അറവങ്കര ഗവൺമെന്റ് എൽ പി 18443 1918
5 ജി.എം.എൽ.പി.എസ്. പൂക്കോട്ടൂർ ഗവൺമെന്റ് എൽ പി /യുപി 18461 1924
6 ജി.എൽ.പി.എസ്. പൂക്കോട്ടൂർ ന്യു, പൂക്കോട്ടൂർ ഗവൺമെന്റ് എൽ.പി 18442 1961
7 എം.എ.എൽ.പി.എസ് വെസ്റ്റ് മുതിരിപ്പറമ്പ് ,ചീനിക്കൽ എയ്‌ഡഡ് എൽ.പി 18453 1979
8 എ.എൽ.പി.എസ്. വെള്ളൂർ എയ്‌ഡഡ് എൽ.പി 18407 1953
9 ഗവ യു.പി സ്കൂൾ മുതിരിപറമ്പ് ഗവൺമെന്റ് എൽ.പി/യു.പി 18476 1957
10 എം.ഐ.സി.എൽ.പി.എസ്. അത്താണിക്കൽ എയ്‌ഡഡ് എൽ.പി 18454
11 ജി.എം.എൽ.പി.എസ്. അത്താണിക്കൽ ഗവൺമെന്റ് എൽ.പി 18446 1923
12 പി.കെ.എം.ഐ.സി.എച്.എസ്. പൂക്കോട്ടൂർ സ്വാശ്രയം യു.പി, ഹൈസ്കൂൾ 18124 1993 0483-2771859
13 എം.ഐ.സി.ഇ.എം.എച്ച്.എസ്. അത്താണിക്കൽ അൺ എയ്‌ഡഡ് UP,HS,HSS 18130 1995 0483-2772011
14 എ.എൽ.പി.സ്കൂൾ. പെരുങ്കുളം .(പുല്ലാര മേൽമുറി) എയ്‌ഡഡ് എൽ.പി 18550 1976
15 പി.എസ്.എം.ഐ.സി .പുല്ലാര സ്വാശ്രയം എൽ.പി/യു.പി 2005

മത വിദ്യാഭ്യാസം

തിരുത്തുക

അറബിക് കോളേജുകൾ

തിരുത്തുക
  1. എം ഐ സി വാഫി കോളേജ്
  2. ദാറു റഹ്മ ഇസ്ലാമിക് കോംപ്ലക്സ് പള്ളിപ്പടി
  3. സി എം ദഅ്‌വാ സെന്റർ മുണ്ടിതൊടിക

മസ്ജിദുൽ ഹിദായ ദർസ്, പള്ളിപ്പടി =ദർസുകൾ=

തിരുത്തുക

നൂറുൽ ഹുദാ ഹയർ സെക്കണ്ടറി മദ്രസ, പള്ളിപ്പടി skjm reg.No: 4064=മദ്രസകൾ=

തിരുത്തുക

പാലിയേറ്റീവുകൾ

തിരുത്തുക
  1. കാരുണ്യകേന്ദ്രം അത്താണിക്കൽ
  2. സ്‌പർശം കെ ഐ മുഹമ്മദാജി ചാരിറ്റബിൾ ട്രസ്റ്റ് പൂക്കോട്ടൂർ
  3. പുല്ലാര പാലിയേറ്റീവ് പുല്ലാര
  4. സി എം മെഡിക്കൽ സെന്റർ & പാലിയേറ്റീവ് പൂക്കോട്ടൂർ

ആഘോഷങ്ങൾ

തിരുത്തുക

നേർച്ചകൾ

തിരുത്തുക
  1. വെള്ളൂർ പോത്താല പള്ളിയാളി നേർച്ച
  2. പുല്ലാര ശുഹാദക്കളുടെ നേർച്ച
  3. പൂക്കോട്ടൂർ ശുഹദാക്കളുടെ നേർച്ച
  4. ഓമാനൂർ ശുഹദാക്കളുടെ നേർച്ച
  5. ബദ്‌രീങ്ങളുടെ നേർച്ച
  6. മുഹ്‌യുദ്ധീൻ ശൈഖ് ആണ്ട് നേർച്ച

ഉൽസവങ്ങൾ

തിരുത്തുക
  1. അറവങ്കര നാരങ്ങാളി ശ്രീ കുറുംബ ഭഗവതി ക്ഷേത്രം താലപ്പൊലി മഹോൽസവം
  2. ത്രിപുരാന്തക ക്ഷേത്രം പാട്ടുൽസവം പൂക്കോട്ടൂർ
  3. കീഴേടത്ത് ഭഗവതി ക്ഷേത്രം താലപൊലി മഹോൽസവം പിലാക്കൽ
  4. പട്ടൻമ്മാർതൊടി താലപൊലി മഹോൽസവം മൂച്ചിക്കൽ
  5. താഴെ പുരക്കൽ ശ്രീ കുറുമ്പ,ശ്രീ സുബ്രഹ്‌മണ്യ സ്വാമി താലപൊലി മഹോൽസവം അറവങ്കര,ചെറുവെള്ളൂർ

അഗതി / അനാഥ മന്ദിരങ്ങൾ

തിരുത്തുക

എം ഐ സി യതീംഖാന

തിരുത്തുക

1985 കാലഘട്ടം,അത്താണിക്കലിലെ ഒരു കൂട്ടം ചെറുപ്പക്കാരുടെ മനോമുകുരത്തിൽ നിന്നും ഉതിർന്നു വീണ ഒരാശയമായിരുന്നു എം ഐ സി (മഖ്‌ദൂമിയ ഇസ്ലാമിൿ സെന്റർ).1985 ൽ അത്താണിക്കലെ ഒരു വാടക കെട്ടിടത്തിൽ അന്നത്തെ കോഴിക്കോട് വലിയ ഖാസി സയിദ് ശിഹാബുദ്ധീൻ ഇമ്പിച്ചി കോയ തങ്ങൾ ഈ മഹത്തായ സ്ഥാപനം ഉദ്ഘാടനം ചെയ്തു. ഇന്ന് എം ഐ സി ക്ക് കീഴിൽ നിരവധി സ്ഥാപനങ്ങൾ ഉണ്ട്

  1. എൽ പി / യു പി സ്കൂൾ
  2. ഹൈസ്‌കൂൾ
  3. ഹയർ സെക്കണ്ടറി
  4. ആർട്സ് & സയൻസ് കോളേജ്
  5. വാഫി അറബിക് കോളേജ്
  6. യതീം ഖാന
  7. മദ്രസ
  8. മസ്ജിദ്

പി കെ എം ഐ സി യതീംഖാന

തിരുത്തുക

192 ലെ പൂക്കോട്ടൂർ യുദ്ധത്തിൽ രക്തസാക്ഷികളായവരുടെ സ്‌മരണക്കായി സ്ഥാപിക്കപ്പെട്ടതാണ് പൂക്കൊട്ടൂർ ഖിലാഫത്ത് മെമ്മോറിയൽ ഇസ്ലാമിക് സെന്റർ(പി കെ എം ഐ സി).1993 ജൂൺ 1 ന് 12 അനാഥ അഗതി വിദ്യാർത്ഥികളുമായി അറവങ്കരയിലെ ഒരു വാടക കെട്ടിടത്തിലായിരുന്നു സ്ഥപനം ആരംഭിച്ചത്. ഇതേ സമയം തന്നെ സ്വന്തം കെട്ടിടത്തിനു പാണക്കാട് സയിദ് മുഹമ്മദലി ശിഹാബ് തങ്ങൾ തറക്കല്ലിടുകയും നിർമ്മാണം അതിവേഗത്തിൽ ആരംഭിക്കുകയും ചെയ്തു.1994 മെയ് 27 ന് സ്ഥാപനത്തിന്റെ പ്രധാന കെട്ടിടം പാണക്കാട് സയിദ് ഉമറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

  1. ഹൈസ്കൂൾ
  2. അഗതി അനാഥ മന്ദിരം
  3. മസ്ജിദ്

ആരാധനാലയങ്ങൾ

തിരുത്തുക

ക്ഷേത്രങ്ങൾ

തിരുത്തുക
  1. പൂക്കോട്ടൂർ ത്രിപൂരാന്തക ക്ഷേത്രം
  2. ശ്രീ എളുമ്പലക്കാട് ശ്രീ ശാസ്ത്രാ ഭഗവതി ക്ഷേത്രം വെള്ളൂർ
  3. കളമിടുക്കിൽ ശ്രീ ത്രിപുരാന്തക ക്ഷേത്രം ചെറുവെള്ളൂർ
  4. പുല്ലാനൂർ ശ്രീ ദുർഗ കരിങ്കാളി ദേവി ക്ഷേത്രം പുല്ലാര
  5. ചങ്ങരത്ത് പറമ്പ് മഹാവിഷ്ണൂ ക്ഷേത്രം വെള്ളുവമ്പ്രം

മസ്ജിദുകൾ

തിരുത്തുക
  1. മസ്ജിദ് ശുഹദാ പുല്ലാര
  2. മേൽമുറി ജുമാ മസ്ജിദ്
  3. ഉമറാബാദ് ജുമാ മസ്ജിദ് പുല്ലാനൂർ
  4. പള്ളിപ്പടി മഹല്ല് ജുമാമസ്ജിദ്
  5. റഫീഖുൽ ഇസ്ലാം സംഘം ജുമാമസ്ജിദ് അറവങ്കര
  6. പാപ്പാട്ടുങ്ങൽ റഹ്മാനിയ ജുമാ മസ്ജിദ് ചീനിക്കൽ
  7. അത്താണിക്കൽ മഹല്ല് ജുമാമസ്ജിദ്
  8. വെള്ളൂർ പോത്താലപള്ളിയാളി ജുമാമസ്ജിദ്
  9. എം ഐ സി യതീംഖാന ജുമാമസ്ജിദ് അത്താണിക്കൽ
  10. വെള്ളുവമ്പ്രം മഹല്ല് ജുമാമസ്ജിദ്

സഹകരണ സംഘങ്ങൾ

തിരുത്തുക
  1. പൂക്കോട്ടൂർ സർവീസ് സഹകരണ ബാങ്ക് പൂക്കോട്ടൂർ (മെയിൻ)
  2. പൂക്കോട്ടൂർ സർവീസ് സഹകരണ ബാങ്ക് ന്യൂബസാർ (ഈവനിംഗ്)
  3. പൂക്കോട്ടൂർ സർവീസ് സഹകരണ ബാങ്ക് മാരിയാട് (ഈവനിംഗ്)
  4. വെള്ളുമ്പ്രം സർവീസ് സഹകരണ ബാങ്ക് പുല്ലാര (മെയിൻ)
  5. വെള്ളുമ്പ്രം സർവീസ് സഹകരണ ബാങ്ക് അത്താണിക്കൽ (ബ്രാഞ്ച്)
  6. മഞ്ചേരി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് വെള്ളുവമ്പ്രം

ക്ലബ്ബുകൾ

തിരുത്തുക
SL NO പേര് സ്ഥലം NYK രജി. നമ്പർ
1 സ്പാർക്ക് ആർട്സ്&സ്പോർട്സ് ക്ലബ്ബ് മൂച്ചിക്കൽ 627/13
2 ഗോൾഡൻ സ്റ്റാർ ചെറു വെള്ളൂർ
3 ഫ്രണ്ട്‌സ് ആർട്സ്&സ്പോർട്സ് ക്ലബ്‌ മുസ്‌ലിയാർപീടിക
4 കാസ്‌ക് ചീനിക്കൽ
5 പാസ്ക് പിലാക്കൽ
6 പ്യൂമ ക്ലബ്ബ് ഫോർ നേച്ചർ & കൾച്ചർ[4] മുതിരി പറമ്പ്
7 വിവ സ്‌പോർട്സ് അറവങ്കര 176/08
8 വാസ്കോ വെള്ളൂർ
9 ഫിനിക്സ് പള്ളിമുക്ക്
10 ഹോണസ്റ്റ് ആർട്‌സ് & സ്‌പോർട്സ് ക്ലബ്ബ് പുല്ലാനൂർ 3271/10
11 യുവധാര ആർട്സ് & സ്പോർട്സ് ക്ലബ്ബ് വെള്ളുവമ്പ്രം
12 കാശ്‌മീർ യൂത്ത് ആർട്സ് & സ്പോർട്സ് ക്ലബ്ബ് ആലുങ്ങാപൊറ്റ
12 സഹൃദയ ആർട്സ് & സ്പോർട്സ് ക്ലബ്ബ് വെള്ളുവമ്പ്രം 481/1995
13 യംഗ് ചലഞ്ചേർസ് ആർട്സ്& സ്പോർട്‌സ് ക്ലബ്ബ് മുണ്ടിതൊടിക
14 സൈലക്സ് ആർട്‌സ്&സ്പോർട്സ് ക്ലബ്ബ് മൂലക്കോട്, വെള്ളുവമ്പ്രം 284/08

ലൈബ്രരി&റീഡിംഗ് റൂം

തിരുത്തുക
  1. മൈനോറിറ്റി ഗൈഡൻസ് സെന്റർ ന്യൂബസാർ അറവങ്കര
  2. വിവ സാംസ്കാരിക കേന്ദ്രം അറവങ്കര
  3. പബ്ലിക് ലൈബ്രറി അത്താണിക്കൽ
  4. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗ്രന്ഥാലയം വെള്ളുവമ്പ്രം
  5. മൂച്ചിക്കൽ സാംസ്കാരിക നിലയം
  6. സി എച്ച് ലൈബ്രറി റീഡിംഗ് റൂം വെള്ളൂർ
  7. ചേതന സാംസ്കാരിക വേദി വായന ശാല പൂക്കോട്ടൂർ

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല മലപ്പുറം
ബ്ലോക്ക് മലപ്പുറം
ലോക് സഭാ മെമ്പർ ABDUSSAMAD SAMADANI
നിയമസഭാ മെമ്പർ പി ഉബൈദുള്ള എം എൽ എ
ജില്ലാ പഞ്ചായത്ത് മെമ്പർ PV MANAF
ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ
1.വള്ളുവമ്പ്രം
2.അറവങ്കര Adv. KARATT ABDURAHMAN
3.പൂക്കോട്ടൂർ
പഞ്ചായത്ത് പ്രസിഡന്റ് K ISMAIL MASTER
വൈസ് പ്രസിഡന്റ്
വിസ്തീര്ണ്ണം 20.63 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 31,754
പുരുഷന്മാർ 16,328
സ്ത്രീകൾ 15,516
ജനസാന്ദ്രത 1224
സ്ത്രീ : പുരുഷ അനുപാതം 1004
സാക്ഷരത 89.94%
 
Pookkottur

പ്രധാന ബാങ്കുകൾ

തിരുത്തുക
SL NO ബാങ്കിന്റെ പേര് സ്ഥലം ഫോൺ നമ്പർ
1 എസ് ബി ഐ വെള്ളുവമ്പ്രം 0483 277 1422
2 കനറാ ബാങ്ക് വെള്ളുവമ്പ്രം 0483-2772085
3 എസ് ബി ടി മോങ്ങം 0483 277 3300
4 ഫെഡറൽ ബാങ്ക് മോങ്ങം 0483 277 2052
5 സൗത്ത് ഇന്ത്യൻ ബാങ്ക് മോങ്ങം 0483-2771666
6 മഞ്ചേരി അർബൻ ബാങ്ക് വെള്ളുവമ്പ്രം 0483 2772012
7 വെള്ളുവമ്പ്രം സർവീസ് സഹകരണ ബാങ്ക് പുല്ലാര 0483-2770727
8 വെള്ളുവമ്പ്രം സർവീസ് സഹകരണ ബാങ്ക്(ബ്രാഞ്ച്) അത്താണിക്കൽ
9 പൂക്കോട്ടൂർ സർവീസ് സഹകരണ ബാങ്ക് പൂക്കോട്ടൂർ 0483-2772067
10 പൂക്കോട്ടൂർ സർവീസ് സഹകരണ ബാങ്ക് (ഈവനിംഗ്) അറവങ്കര
11 കേരള ഗ്രാമീണ ബാങ്ക് പൂക്കോട്ടൂർ 0483 277 2070
12 പൂക്കോട്ടൂർ സർവീസ് സഹകരണ ബാങ്ക് (ഈവനിംഗ്) മാരിയാട്

വ്യവസായ സ്ഥാപനങ്ങൾ

തിരുത്തുക
  1. വിൻ-വിൻ പി വി സി പൈപ്പ് പുല്ലാര
  2. ടയർ റീസോൾ / റീ ത്രെഡ് വെള്ളുവമ്പ്രം
  3. ഫൂട്‌വെൽ എക്സിം അറവങ്കര (ചെരിപ്പ് നിർമ്മാണം)
  4. അസീൽ ലതർ വർക്സ് ന്യൂബസാർ (ചെരിപ്പ് നിർമ്മാണം)
  5. ഫാമിലി ഫുഡ് പ്രൊഡക്‌റ്റ് അത്താണിക്കൽ
  6. വി വൺ ഇന്റർ ലോക് ബ്രിക്സ് പൂക്കോട്ടൂർ

ചിത്ര സഞ്ചയം

തിരുത്തുക
  1. http://www.niyamasabha.org/codes/members.htm
  2. http://metrovaartha.com/blog/2016/05/10/success-of-shihab/[പ്രവർത്തിക്കാത്ത കണ്ണി]
  3. http://lsg.kerala.gov.in/reports/lbMembers.php?lbid=934[പ്രവർത്തിക്കാത്ത കണ്ണി]
  4. http://pumacnc.freevar.com