വൈരങ്കോട് വേല
വൈരങ്കോട് വേല അഥവാ വൈരങ്കോട് തീയാട്ടുൽസവം, മലപ്പുറം ജില്ലയിലെ തിരുനാവായയ്ക്ക് സമീപമുള്ള വൈരങ്കോട് ഭഗവതി ക്ഷേത്രത്തിൽ ആഘോഷിക്കുന്ന കേരളത്തിലെ ഏറ്റവും പ്രശസ്തമായ വാർഷിക ഉത്സവങ്ങളിലൊന്നാണ്. വടക്കൻ കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ഭദ്രകാളി ക്ഷേത്രങ്ങളിലൊന്നാണ് വൈരങ്കോട് ഭഗവതി ക്ഷേത്രം. ഗ്രാമത്തിൻ്റെ പ്രൗഢിയും ചരിത്രവും വിളിച്ചോതുന്ന ഒരു ഉത്സവമാണ്
വൈരങ്കോട് വേല വൈരങ്കോട് തീയാട്ടുത്സവം | |
---|---|
സ്ഥിതി/പദവി | സജീവമാണ് |
തരം | ഗ്രാമത്തിൻ്റെ ഉത്സവം |
ആവർത്തനം | എല്ലാവർഷവും |
സ്ഥലം | വൈരങ്കോട് ഭഗവതി ക്ഷേത്രം |
സ്ഥലം (കൾ) | വൈരങ്കോട് , തിരൂർ- |
Coordinates | 10°53′11″N 75°58′34″E / 10.886454°N 75.976120°E |
രാജ്യം | ഇന്ത്യ, കേരളം- |
സ്ഥാപകൻ | ആഴ്വാഞ്ചേരി തമ്പ്രാക്കൾ |
മുമ്പത്തെ ഇവന്റ് | കുംഭമാസത്തിലെ ആദ്യത്തെ ഞായറാഴ്ച മരംമുറിയും, തുടർന്ന് ചൊവ്വാഴ്ച ചെറിയ തീയ്യാട്ടും, വെള്ളിയാഴ്ച വലിയ തീയ്യാട്ടും നടക്കും.(February) 2024 |
അടുത്ത ഇവന്റ് | കുംഭമാസത്തിലെ ആദ്യത്തെ ഞായറാഴ്ച മരംമുറിയും, തുടർന്ന് ചൊവ്വാഴ്ച ചെറിയ തീയ്യാട്ടും, വെള്ളിയാഴ്ച വലിയ തീയ്യാട്ടും നടക്കും. (February) 2025 |
Activity | ക്ഷേത്രോത്സവം, മരം മുറി, കനാലട്ടം, മേലാപ്പ് കെട്ടൽ, പകലാട്ടം, മുടിയാട്ടം, എഴുന്നള്ളത്ത്, ചുരികപിടുത്തം, കാടുകാണൽ,ആയിരം തിരിയുച്ചിൽ |
Patrons | ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ |
Organised by | വൈരങ്കോട് ഭഗവതി ദേവസ്വം |
Sponsors | മലബാർ ദേവസ്വം ബോർഡ് |
വേനൽക്കാലം | |
മലയാള മാസം കുംഭംത്തിലാണ് എല്ലാവർഷവും തീയാട്ട് ആഘോഷിക്കാറ്. (ഫെബ്രുവരി) |
ഐതിഹ്യം
തിരുത്തുകമാമാങ്കത്തിന്റെ പേരിൽ പ്രശസ്തമായ പുണ്യനഗരമായ തിരുനാവായക്ക് അടുത്തുള്ള പുരാതന ഭദ്രകാളി ക്ഷേത്രമാണ് വൈരങ്കോട് ഭഗവതി ക്ഷേത്രം.അല്ലൂർ, കുറ്റൂർ, കൈത്തക്കര, വലിയ പറപ്പൂർ, പല്ലാർ, അനന്താവൂർ തുടങ്ങി ആറുദേശങ്ങൾ ഉൾപ്പെടുന്ന 'പല്ലാർ' ദേശത്തിന്റെ നടുക്കായുള്ള വൈരങ്കോടാണ് വൈരങ്കോട് ഭഗവതി ക്ഷേത്രം സ്ഥിതിചെയ്യുന്നത്.[1][2]
1500 വർഷങ്ങൾക്കുമുമ്പ് ആഴ്വാഞ്ചേരി തമ്പ്രാക്കളാണ് ഭവതിയെ വൈരങ്കോട് കുടിയിരുത്തിയത് . കൊടുങ്ങല്ലൂർ ഭഗവതിയുടെ സഹോദരിയായ ദേവി പുഴകടന്ന് ആഴ്വാഞ്ചേരി മനക്കലെത്തുകയും മനക്കലെത്തിയ ഭഗവതിയെ തമ്പ്രാക്കൾ വൈരങ്കോട് കുടിയിരുത്തുകയും ചെയ്തു എന്നാണ് ഐതിഹ്യം.[3][4]
അങ്ങാടിപ്പുറം ഭഗവതിയുടെ ഭക്തരായ ആഴ്വാഞ്ചേരി തമ്പ്രാക്കൾക്ക് ദേവി ചൈതന്യം പ്രത്യക്ഷപ്പെടുകയും,ദേവി ചൈതന്യത്തെ തമ്പ്രാക്കൾ വൈരങ്കോട് കുടിയിരുത്തുകയും ചെയ്തു എന്നുമൊരു ഐതിഹ്യവും നിലവിലുണ്ട്.അങ്ങാടിപ്പുറം ക്ഷേത്രത്തിനു വൈരങ്കോട് ഭഗവതി ക്ഷേത്രത്തിൽ നിന്നുള്ള അവകാശം ഈ ഐതിഹ്യത്തെ ബലപ്പെടുത്തുന്നു.[5][5][6]
ക്ഷേത്ര ഊരായ്മക്കാരായ ആഴ്വഞ്ചേരി തമ്പ്രാക്കൾ ക്ഷേത്രതിലെത്തിയാൽ ദേവി എഴുന്നേറ്റു വണങ്ങുമെത്രേ അതുകൊണ്ടുതന്നെ ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ വൈരങ്കോട് ക്ഷേത്രത്തിൽ പ്രവേശിക്കാറില്ല. തമ്പ്രാക്കൾ നിശ്ചയിക്കുന്ന കോയ്മക്കാണ് ക്ഷേത്രകാര്യങ്ങളിലെ ഉത്തരവാദിത്തം. തമ്പ്രാക്കളുടെ കോയ്മ അനുവാദം നൽകുന്നതോടുകൂടി മാത്രമാണ് ക്ഷേത്രോത്സവത്തിന്റെ തുടക്കമായ 'മരംമുറി' നടക്കുക. തുടർന്ന് ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകൾക്കും മേൽനോട്ടം വഹിക്കുന്നതും ഉത്സവ സമാപനത്തിന്റെ ഭാഗമായ അരിയളവ് നടത്തുന്നതും കോയ്മയാണ്.[7][8]
വൈരങ്കോട് ഉത്സവത്തിന്റെ പ്രധാന കൊടിവരവായ ആതവനാട്, ആഴ്‌വാഞ്ചേരി മന വരവുകളും തമ്പ്രാന്റെ അനുഗ്രഹം വാങ്ങിയേ വൈരംങ്കോട്ടേക്ക് പുറപ്പെടൂ [9][10]
ചരിത്രം
തിരുത്തുകവടക്കൻ കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ഭദ്രകാളി ക്ഷേത്രങ്ങളിലൊന്നാണ് വൈരങ്കോട് ഭഗവതി ക്ഷേത്രം..[11][12]
സാംസ്കാരിക സ്വാധീനം
തിരുത്തുകമലപ്പുറം ജില്ലയിലെ പ്രധാന ഗ്രാമീണക്ഷേത്രോത്സവങ്ങളിലോന്നാണ് വൈരങ്കോട് വേല.മലയാള മാസം കുംഭംത്തിലാണ് എല്ലാവർഷവും വേല ആഘോഷിക്കാറ്.ഒരാഴ്ച നീണ്ടു നിൽക്കുന്ന വേല മരം മുറിയോടെയാണ് തുടക്കമാകുന്നത് മൂന്നാം നാൾ ചെറിയ വേല ആറാം നാൾ വലിയവേല. വെട്ടത്ത്‌നാട്ടിലെ മതമൈത്രിയുടെ ഉത്സവമായിട്ടാണ് വൈരങ്കോട് ഭഗവതി ക്ഷേത്രത്തിലെ വേല അറിയപ്പെടുന്നത്.ആയിരക്കണക്കിന് നാനാജാതി മതസ്ഥരാണ് തീയാട്ടിനു വൈരങ്കോട് എത്തുന്നത്. ദൃശ്യവിരുന്നൊരുക്കിയ ദേശവരവുകളാണ് വേലയുടെ പ്രധാന ആകർഷണം .വരവുകളിൽ അണിനിരക്കുന്ന പൂതൻ, വൈക്കോൽപൂതൻ, തിറ, കാട്ടാളന്മാർ, തെയ്യം, കരിങ്കാളി, പുരാണ കഥാപാത്രങ്ങളുടെയും മറ്റും വേഷങ്ങൾ , വൈവിധ്യമാർന്ന വാദ്യമേളങ്ങൾ , നിറപ്പകിട്ടാർന്ന കൂറകളും തിത്ത്യേര്യക്കുടകളും ഇണപ്പൊയ്ക്കാളകളുമടങ്ങിയ ദേശവരവുകൾ അനിർവചനീയങ്ങളാണ്. ഗ്രാമീണ ഉൽപ്പന്നങ്ങളുടെ നല്ലൊരു വിപണി കൂടിയാണ് ഉലസവപ്പറമ്പ്,മൺ പത്രങ്ങൾ,മുളകൊണ്ടും കൈതോല കൊണ്ടുമുള്ള ഗ്രഹോപകണങ്ങൾ അലങ്കാര വസ്തുക്കൾ,പൊരി, നുറുക്ക് ,മിട്ടായികൾ,വിവിത തരത്തിലുള്ള മധുര പലഹാരങ്ങൾ എന്നിവയും ഉത്സവ പറമ്പുകളിൽ വിൽക്കുന്നു.ശുദ്ധ ജല മത്സ്യങ്ങളുടെ വിപണിയാണ് മറ്റൊരാകർഷണം,വിവിധ ദേശങ്ങളിൽ നിന്നും മീൻ പിടുത്തക്കാർ കൊണ്ടുവരുന്ന ഈ മത്സ്യങ്ങൾക്ക് മാത്രമായി ദൂര ദേശങ്ങളിൽ നിന്നും ആളുകളെ ത്താറുണ്ട്. [13] [14] [15]
വേലയ്ക്ക് മാറ്റു കൂട്ടി രാത്രി കരിമരുന്നു പ്രയോഗവും നടക്കുന്നു.മറ്റു കേരളീയ ക്ഷേത്രോത്സവങ്ങളിൽ വ്യത്യസ്തമായി വൈരങ്കോട് തീയാട്ടിനു ആനകൾ ഉണ്ടാവാറില്ല.
കേരളീയ ഗ്രാമീണ ഗ്രാമീണക്ഷേത്രോത്സവങ്ങളുടെ എല്ലാ മനോഹാരിതയും,ഗാമീണ ജനതയുടെ ആഘോ ഷങ്ങളുടെ നേർക്കാഴ്ചയുമായ വേല മറക്കാനാവാത്ത ഒരനുഭവമാണ് പ്രേക്ഷകന് നൽകുക.
ഉച്ചപൂജക്ക് ശേഷം ഭഗവതിയുടെ മൂലസ്വരൂപമായ വലിയകത്തൂട്ട് കോവിലകത്ത് മരം മുറിയുടെ അവകാശികൾ ഒത്തുകൂടുന്നു.ഗണപതി ഹോമവും വെള്ളരി പൂജക്കും ശേഷം ക്ഷേത്ര ഊരായ്മക്കാരായ ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ പ്രതിനിധി മരംമുറിക്കാനുള്ള അവകാശം നൽകും തുടർന്ന് അവകാശികളായ ആശാരിമാരുടെ നേതൃത്വത്തിൽ മരംമുറിക്കാനായെത്തുന്നു.മുറിക്കാനുള്ള മരത്തെ വലം വെച്ച് കോമരം വാൾകൊണ്ടു കൊത്തുന്നു ഈ സമയം കമ്മറമ്പിൽ പറയടിമുഴങ്ങും.തുടർന്ന് ദേശത്തിലെ മൂത്താശാരിയും അവകാശികളായ ആശാരിമാരും ചേർന്ന് മരം മുറിച്ചിടുന്നു.ശാഖകളൊന്നും വെട്ടാതെയാണ് മരം മുറിച്ചിടുക.ഭക്തർ വഴിപാടായി നൽകുന്ന വരിക്ക പ്ലാവാണ് മരം മുറിക്കു നൽകുക
ഈ വിറക് മേലരിയാക്കി (വിറക്) തെക്കൻ കുറ്റൂർ നായന്മാർ മൂന്നാം നാൾ ക്ഷേത്ര പരിസരത്തെ കനലാട്ടക്കുഴിയിലെത്തിക്കും. കനലാട്ടത്തിന് നൂറ് ശതമാനം കൊള്ളിവിറക് വെണമെന്നാണ് വിധി. ആറാം നാളത്തെ വലിയ തിയ്യാട്ടിനുള്ള മരം നാലാം നാളാണ് മുറിക്കുക.
മരം മുറിക്കു മൂന്നാം നാൾ നടക്കുന്ന ചെറിയ വേലയിലെ പ്രധാന ചടങ്ങുകൾ; തന്ത്രിയുടെ കാർമ്മികത്വത്തിൽ ഉഷപ്പൂജയ്ക്കുശേഷം മേലാപ്പ് കെട്ടൽ, കനലാട്ടത്തിനുള്ള മേലരി കനലാട്ടക്കുഴിയിൽ കൊണ്ടുവന്നിടൽ, നെല്ലളവ്, പറനിറയ്ക്കൽ, വേല കൊള്ളൽ, തോറ്റംചൊല്ലൽ എന്നിവയുണ്ടാകും. തുടർന്ന് നട അടയ്ക്കും. പിന്നീട് വൈകുന്നേരം നാലുമണിയോടെ നട തുറക്കുന്നതോടെ കൊടിവരവുകൾ ക്ഷേത്രത്തിലെത്തിത്തുടങ്ങും.ദേശക്കാരുടെ കൊടിവരവുകളാണ് ചെറിയ വേലയ്ണ്ടാക.
രാത്രിയാണ് അവകാശികളായ നായന്മാർ തലച്ചുമടായി കനലാട്ടക്കുഴിയിലെത്തിച്ച മേലരിക്ക് മാടമ്പത്ത് നായരുടെ മേൽനോട്ടത്തിൽ കോതയത്ത് നായരാണ് തീകൊടുക്കുക. തുടർന്ന് പകലാട്ടം, മുടിയാട്ടം, എഴുന്നള്ളത്ത്, ചുരികപിടുത്തം, കാടുകാണൽ എന്നീ ചടങ്ങുകൾ നടക്കും.നാലാം നാൾ പുലർച്ചെ കനലാട്ടം ഉണ്ടാകും.കൈത്തക്കരയിലുള്ള മുതലെത്തു നായൻമാർക്കാണ് കനലാട്ടത്തിന്റെ അവകാശം.
കനലാട്ടത്തിന് ശേഷം വെളിച്ചപ്പാടിന്റെ ആയിരം തിരിയുഴിച്ചിലും കൽപനയും വന്നശേഷം ആഴ്‌വാഞ്ചേരി തമ്പ്രാങ്ങളുടെ കോയ്മ അവകാശികൾക്ക് അരിയളക്കുന്നു. ഇതോടെ ചെറിയ തിയ്യാട്ടിന്റെ ചടങ്ങുകൾ സമാപിക്കുന്നു.
വലിയ തിയ്യാട്ടു ദിവസമായ വെള്ളിയാഴ്ച പതിനായിരങ്ങളാണ് തട്ടകത്തിലെത്തുക.
ദൂരദേശത്തുനിന്നുള്ള കൊടിവരവുകളാണ് വലിയ തിയ്യാട്ടിനുണ്ടാകുക.ഇതിൽ പ്രധാനം ക്ഷേത്രത്തിന്റെ ഊരായ്മകാരായ ആഴ്വാഞ്ചേരി മന യിൽനിന്ന് പുറപ്പെടുന്ന ആതവനാട് ആഴ്വാഞ്ചേരി മനക്കലെ വരവാണ്.ചെറിയ തീയാട്ടിലെപ്പോലെ പൂതൻ, വൈക്കോൽപൂതൻ, തിറ, കാട്ടാളന്മാർ, തെയ്യം, പുരാണ കഥാപാത്രങ്ങളുടെയും മറ്റും വേഷങ്ങൾ , വൈവിധ്യമാർന്ന വാദ്യമേളങ്ങൾ , നിറപ്പകിട്ടാർന്ന കൂറകളും തിത്ത്യേര്യക്കുടകളുടെയും അകമ്പടിയോടെ അലങ്കരിച്ച കൂറ്റൻ ഇണപ്പോയ്‌ക്കാളകളുള്ള വരവുകൾ കാണാൻ വൻ ജനാവലിയാണ് വൈരങ്കോടെത്തുക.
ആചാരങ്ങൾ
തിരുത്തുക- മരം മുറി, കനാലട്ടം, മേലാപ്പ് കെട്ടൽ, പകലാട്ടം, മുടിയാട്ടം, എഴുന്നള്ളത്ത്, ചുരികപിടുത്തം, കാടുകാണൽ,ആയിരം തിരിയുച്ചിൽ.
പ്രത്യേകതകൾ
തിരുത്തുകഅലങ്കരിച്ച കൂറ്റൻ ഇണപ്പോയ്‌ക്കാളകളുള്ള വരവുകൾ, പൂതൻ, വൈക്കോൽപൂതൻ, തിറ, കാട്ടാളന്മാർ, തെയ്യം, കരിങ്കാളി, പുലിക്കളി, പുരാണ കഥാപാത്രങ്ങള്, വാദ്യമേളങ്ങൾ, തിത്ത്യേര്യക്കുടകൾ, നിറപ്പകിട്ടാർന്ന കൂറൾ.
എത്തിച്ചേരാൻ
തിരുത്തുക- തിരൂരിൽ നിന്നും ഏകദേശം 10കി. മി ദൂരമുണ്ട് തിരൂർ. പട്ടർനടക്കാവ്.പുത്തനത്താണി റൂട്ടിൽ ധാരാളം ബസുകൾ ലഭ്യമാണ്.
- കുറ്റിപ്പുറം. തിരുനാവായ. പട്ടർനടക്കാവ് ദൂരം 11 കി. മി. ബസ് സർവീസുകൾ ലഭ്യമാണ്.
- ഏറ്റവും അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷൻ- തിരുനാവായ 4 കി. മി , തിരൂർ 10 കി. മി ദൂരമുണ്ട്
- മറ്റു പ്രധാന റെയിൽവേ സ്റ്റേഷൻ - കുറ്റിപ്പുറം 11 കി. മി ദൂരമുണ്ട്
- ഏറ്റവും അടുത്തുള്ള പ്രധാന ബസ്സ്റ്റേഷൻ തിരൂർ
- മറ്റു പ്രധാന ബസ്സ്റ്റേഷനുകൾ കുറ്റിപ്പുറം, പുത്തനത്താണി
- ഏറ്റവും അടുത്തെ വിമാനത്താവളം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
പുറം കണ്ണികൾ
തിരുത്തുകഅവലംബങ്ങൾ
തിരുത്തുക- ↑ "Culture of Malappuram, Popular Festivals in Malappuram". www.malappuramonline.in. Retrieved 2024-02-23.
- ↑ "Culture of Malappuram, Popular Festivals in Malappuram". www.malappuramonline.in. Retrieved 2024-01-18.
- ↑ "Vairankode Bhagavathy Temple - Vairankode". wikimapia.org (in ഇംഗ്ലീഷ്). Retrieved 2024-01-18.
- ↑ https://newspaper.mathrubhumi.com/malappuram/news/malappuram-1.8299411
- ↑ 5.0 5.1 "കാർഷിക സംസ്കൃതിയുടെ ഓർമപ്പെടുത്തലായി വൈരങ്കോട് വലിയ തീയാട്ടുത്സവം". www.manoramaonline.com. Retrieved 2024-02-23.
- ↑ "വൈരങ്കോട് തീയാട്ടുത്സവത്തിന് മരംമുറിയോടെ നാളെ തുടക്കം". Newspaper (in ഇംഗ്ലീഷ്). 2023-02-17. Retrieved 2024-02-23.
- ↑ https://www.madhyamam.com/kerala/local-news/malappuram/--932451
- ↑ P. A. First Grade College, Affiliated to Mangalore University, Karnataka.; Panikker, Meena J. (2020-07-14). "Katala vesa: On Revisiting the Hunter". Rupkatha Journal on Interdisciplinary Studies in Humanities. 12 (4). doi:10.21659/rupkatha.v12n4.04.
{{cite journal}}
: CS1 maint: multiple names: authors list (link) - ↑ "വൈരങ്കോട് ഭഗവതി ക്ഷേത്രത്തിലെ വലിയ തിയ്യാട്ട്;പ്രാദേശിക അവധി പ്രഖ്യാപിച്ചു". malabarinews.com (in അമേരിക്കൻ ഇംഗ്ലീഷ്). 2024-02-22. Retrieved 2024-02-23.
- ↑ "കാളക്കല്യാണം കഴിഞ്ഞു : ഇനി തട്ടകത്തിലേക്ക്". Newspaper (in ഇംഗ്ലീഷ്). 2023-02-23. Retrieved 2024-02-22.
- ↑ "തീയാട്ടുത്സവത്തിന് വൈരങ്കോട് ഒരുങ്ങി". Newspaper (in ഇംഗ്ലീഷ്). 2024-02-17. Retrieved 2024-02-23.
- ↑ "10.1063/1.3046290.1". 2009-02-10. doi:10.1063/1.3046290.1. Retrieved 2024-01-17.
{{cite journal}}
: Cite journal requires|journal=
(help) - ↑ "വൈരങ്കോട് ചെറിയ വേല ഇന്ന്". Newspaper (in ഇംഗ്ലീഷ്). 2024-02-19. Retrieved 2024-02-22.
- ↑ "കയ്യിൽ അമ്പുംവില്ലും; തലയിൽ വർണക്കടലാസിൽ തീർത്ത തൊപ്പി: കാട്ടാളവേഷം ധരിച്ച് അനുഗ്രഹംതേടി കുട്ടിക്കൂട്ടം". www.manoramaonline.com. Retrieved 2024-02-22.
- ↑ "കയ്യിൽ അമ്പുംവില്ലും; തലയിൽ വർണക്കടലാസിൽ തീർത്ത തൊപ്പി: കാട്ടാളവേഷം ധരിച്ച് അനുഗ്രഹംതേടി കുട്ടിക്കൂട്ടം". www.manoramaonline.com. Retrieved 2024-02-23.