മലപ്പുറം കാളികാവിൽ നിന്ന് കഷ്ടിച്ച് 5km നിലമ്പുർ റൂട്ടിൽ കല്ലാമൂല കവലയിൽ നിന്നും 2km ഉള്ളിലോട്ടു സഞ്ചരിച്ചാൽ വള്ളിപൂള (മരുതങ്ങാട്) റോഡിന്റെ അറ്റം ചെന്നെത്തുന്ന സൈലന്റ് വാലി നാഷണൽ പാർക്കിന്റെ ഭാഗമായി സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ സ്ഥലത്താണ് ചിങ്ങകല്ല് വെള്ളച്ചാട്ടം. [1][2]വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജി തന്റെ സൈന്യവുമായി ഒളിവിൽ കഴിഞ്ഞിരുന്ന വലിയപാറ പ്രധാന ആകർഷണമാണ്. പാറക്കു താഴെയായി പ്രാകൃതഗോത്ര ആദിവാസി കുടിലുകൾക്കു സമാന്തരമായൊഴുക്കുന്ന സൈലന്റ് വാലി മലനിരകളിൽ നിന്നുമുത്ഭവിച്ചു ഒഴുകുന്ന പുഴയും കാണാം. (പുഴയിൽ ഇറങ്ങുന്നതും കാട്ടിൽ പ്രേവേശിക്കുന്നതും നിരോധിച്ചിരിക്കുകയാണ് ) പുഴയിലെ വെള്ളം കുടിവെള്ളമായും ഉപയോഗിക്കുന്നു.

മഴക്കാലത്ത് പൊടുന്നനെയുള്ള മലവെള്ളപ്പാച്ചിലും കുത്തനെയുള്ള വെള്ളച്ചാട്ടങ്ങളും അപകടങ്ങൾ സംഭവിക്കാൻ ഇടയുണ്ട്. പുഴയുടെ സൗന്ദര്യം മനംകുളിർക്കുന്നതാണെങ്കിലും ധാരാളം അപകട മരണങ്ങൾ സംഭവിച്ചത് കൊണ്ടും ചതിയൻ പുഴ എന്നും വിളിക്കാറുണ്ട്.

  1. "Flash flood sweeps away five in Malappuram; three dead". Mathrubhumi (in ഇംഗ്ലീഷ്). Retrieved 2020-06-23.
  2. "The New Indian Express Group The New Indian Express-Kottayam epaper dated Sun, 22 Sep 19". epaper.newindianexpress.com. Retrieved 2020-06-23.