ഊരകം മല
മലപ്പുറം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശമാണു വേങ്ങരയിലെ ഊരകം മല.
സ്ഥാനം
തിരുത്തുകമലപ്പുറം ടൗണിൽ നിന്ന് 12 കിലോമീറ്റർ ദൂരത്ത് പരപ്പനങ്ങാടി റൂട്ടിൽ വേങ്ങരയ്ക്കടുത്താണ് ഊരകം മലയുടെ സ്ഥാനം, ഊരകം, കണ്ണമംഗലം , വേങ്ങര പഞ്ചായത്തുകളിലായി പരന്ന് കിടക്കുകയാണു ഊരകം മല.
പൂളാപ്പീസ് വഴി പുള്ളിക്കല്ല് മജ്‌ലിസുന്നൂർ ജംഗ്‌ഷനിലേക്കു 2 കിലോമീറ്റർ ദൂരവും അവിടുന്ന് ഊരകം മലമുകളിലേക്ക് 2 കി.മീ ദൂരവും ഉണ്ട്. ഇതാണ് മലമുകളിലേക്ക് ഉള്ള ഏറ്റവും നല്ല മാർഗം. കൊണ്ടോട്ടിയിൽ നിന്നും 10 കി.മീ കോളനി റോഡ് വഴിയും ചെന്നെത്താം. മിനി ഊട്ടി എന്ന സ്ഥലമാണ് ഏറ്റവും ആസ്വാദകർ വന്നെത്തുന്ന സ്ഥലം. മലബാറിന്റെ ദൃശ്യഗോപുരമാണ് ഊരകം മല. [1]ഊരകം മലയുടെ നേർ മറു വശം കൊണ്ടോട്ടി അരിമ്പ്ര പൂക്കോട്ടൂർ എന്നിവയാണ്. മലമുകളിൽ അതിപുരാതനമായ 2000 വർഷത്തിലെറെ പഴക്കമുള്ള ശങ്കര നാരായണസ്വാമിക്ഷേത്രം സ്ഥിതി ചെയ്യുന്നു[2]. മലമുകളിൽ കരിപ്പൂർ വിമാനത്താവളത്തിന്റെ സിഗ്നൽ ലൈറ്റ് സ്ഥാപ്പിച്ചിരിക്കുന്നു. ഇവിടെ നിന്നും നോക്കിയാൽ കരിപ്പൂർ വിമാനത്താവളത്തിന്റെ വ്യക്തമായ ദ്യശ്യവും, വിമാനങ്ങൾ നീലവിഹായസ്സിലേക്ക് പറന്നുയരുകയും, താഴ്ന്നിറങ്ങുകയും ചെയ്യുന്നത് കാണാം. അനിയന്ത്രിതമായ കരിങ്കൽ ക്വാറികളുടെ പ്രവർത്തനം ഊരകം മലയുടെ മനോഹാരിതയെ മാത്രമല്ല. നിലനില്പിനെ തന്നെ ബാധിക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. ഭൂകമ്പസാധ്യതയുള്ള എരുമപാറ പോലും പൊട്ടിച്ചു കൊണ്ടിരിക്കുന്നു. മലയെ നശിപ്പിക്കുന്ന കരിങ്കൽ കോറികൾക്കെതിരെ ഊരകത്തെ പ്രകൃതിസ്നേഹികളുടെ വിപ്ലവ കവിതകൾ ശ്രദ്ധേയമാണ്.
ചരിത്രത്തിൽ
തിരുത്തുകമലബാർ കലാപ കാലത്ത് പോരാളികൾ ഒളിത്താവളമായി ഉപയോഗിച്ചിരുന്നത് ഊരകം മലയായിരുന്നു. ഊരകം മലയിൽ ബ്രിട്ടീഷ് ഭരണ കാലത്തു പൂള (കപ്പ) ധാരാളമായി കൃഷി ചെയ്യുകയും കയറ്റി അയക്കുകയും ചെയ്തിരുന്നു.അതുകൊണ്ട് അടുത്തുള്ള കയറ്റുമതി കേന്ദ്രം പൂളാപ്പീസ് എന്ന പേരിൽ ഇന്നും അറിയപ്പെടുന്നു.
അവലംബം
തിരുത്തുക- ↑ http://www.keraleeyamonline.com/php/disNewsDetails.php?newsID=176&catID=8[പ്രവർത്തിക്കാത്ത കണ്ണി]
- ↑ https://shaivam.org/temples-of-lord-shiva/lord-shiva-temples-of-kerala