ഗൾഫ് രാജ്യങ്ങൾ
മദ്ധ്യ പൂർവേഷ്യയിലെ എണ്ണ സമ്പന്നമായ രാഷ്ട്രങ്ങളെയാണ് പേർഷ്യൻ ഗൾഫ് രാജ്യങ്ങൾ എന്ന് പൊതുവെ വിളിക്കുന്നത്. സൗദി അറേബ്യ, ഐക്യ അറബ് എമിറേറ്റുകൾ, ഖത്തർ, കുവൈറ്റ്, ബഹറിൻ, ഒമാൻ എന്നീ രാജ്യങ്ങൾ ഈ വിഭാഗത്തിൽപ്പെടുന്നു. വരണ്ട ഭൂപ്രകൃതിയും പെട്രോളിയം ഉത്പന്നങ്ങളുടെ വിപണനം കൊണ്ടുണ്ടായ സാമ്പത്തികപുരോഗതിയും മറ്റ് ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് പേർഷ്യൻ ഗൾഫ് രാജ്യങ്ങളെ വ്യത്യസ്തമാക്കുന്നു.