കേരളാം കുണ്ട് വെള്ളച്ചാട്ടം

മലപ്പുറം ജില്ലയുടെ വടക്കുകിഴക്കെ അതിർത്തിയിൽ സൈലന്റ് വാലി നാഷണൽ പാർക്കിനോടടുത്ത് കരുവാരക്കുണ്ട് എന്ന സ്ഥലത്ത് 1350 അടി ഉയരമുള്ള കുമ്പൻ മലയുടെ അടിവാരത്തിലാണ് കേരളാംകുണ്ട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. വേനലിലും തണുത്ത കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. ഉദ്ഘാടനംചെയ്ത് ആറുമാസത്തിനിടെ സന്ദർശിച്ചത് 35,000 സഞ്ചാരികളാണ് ഇവിടെ സന്ദർശിച്ചത്.ഉയരത്തിൽനിന്നുള്ള വെള്ളച്ചാട്ടത്തിനുകുറുകെ നിർമിച്ച ഇരുമ്പുപാലമാണ് മുഖ്യ ആകർഷണം. [1]

കേരളാം കുണ്ട് വെള്ളച്ചാട്ടം
കേരളാം കുണ്ട് വെള്ളച്ചാട്ടം - ദൃശ്യം
Locationനിലമ്പൂർ, കേരളം, ഇന്ത്യ
TypeSegmented
Elevation12 m (39 ft)
Total height50 m (160 ft)
Number of drops4
Total width3 m (9.8 ft)
Average
flow rate
25 m3/s


കേരളാംകുണ്ട്വെള്ളച്ചാട്ടം

പ്രകൃതി രമണീയത

തിരുത്തുക

മനോഹരമായ കാടിനിടിക്ക തോട്ടങ്ങൾക്ക് നടുവിലാണ് ഈ പ്രകൃതിരമണീയമായ് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. വളരെ ഉയരത്തുനിന്നും കുത്തനെ താഴോട്ടൊഴുകുന്ന നദി പലയിടത്തും പരന്നും ഒഴുകുന്നുണ്ട്. മിനുസമായ പാറയിൽ വൃക്ഷങ്ങൾക്കിടയിൽ ഇരുന്ന് യാത്രക്കാർ വാരാന്ത്യം ആഘോഷിക്കുന്നു.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-11-25. Retrieved 2016-07-26.