അരീക്കോട് സാളിഗ്രാമ ക്ഷേത്രം
കേരളത്തിലെ അരീക്കോട് ഒരു ഹിന്ദു ക്ഷേത്രം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മലപ്പുറം ജില്ലയിൽ അരീക്കോട് പഞ്ചായത്തിലെ പുത്തലത്ത് സ്ഥിതിചെയ്യുന്ന ഒരു നരസിംഹ സ്വാമി ക്ഷേത്രമാണ് ശ്രീ സാളിഗ്രാമ ക്ഷേത്രം. മലബാർ ദേവസ്വം ബോർഡിന് കീഴിൽ വരുന്ന ഈ ക്ഷേത്രം മരിച്ചവർക്ക് വേണ്ടിയുള്ള ബലികർമ്മങ്ങൾക്ക് പ്രസിദ്ധമാണ്. മഹാവിഷ്ണുവിന്റെ നാലാമത്തെ ഉഗ്ര അവതാരമായ നരസിംഹം ആണ് ഇവിടുത്തെ മുഖ്യപ്രതിഷ്ഠ. അരീക്കോട് നിന്നും മഞ്ചേരിയിലേക്ക് പോകുന്നവഴിയിൽ ഇടതുവശത്ത് ചാലിയാർ പുഴയുടെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
ക്ഷേത്രത്തിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗം
തിരുത്തുകഅരീക്കോട് - മഞ്ചേരി റൂട്ടിൽ പുത്തലം അമ്പലപ്പടി സ്റ്റോപ്പ്. ദൂരം അരീക്കോട് നിന്നും 1 കിലോ മീറ്റർ. മഞ്ചേരിയിൽ നിന്നും 16 കിലോ മീറ്റർ (10 മൈൽ).