വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്/നിലവറ 2
ഇതിലെ ചില ടൂൾസ് ഇപ്പോൾ ഇല്ലല്ലോ! Eg: {{രസംകൊല്ലി}} {{രസംകൊല്ലി-ശുഭം} {{രസംകൊല്ലി}} {{രസംകൊല്ലി-ശുഭം}}. കൂടാതെ വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള_നോട്ടീസ്_ബോർഡ് AND വിക്കിപീഡിയ:സഹായമേശ എന്നീ താളുകളിൽ മുകളിൽ "വിഷയം ചേർക്കുക" എന്ന കണ്ണി ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു....--♥Aswini (സംവാദം) 12:57, 23 മേയ് 2013 (UTC)
- താളുകളിൽ "വിഷയം ചേർക്കുക" എന്ന കണ്ണി ചേർക്കുന്നതിന് <nowki></nowiki> എന്ന മന്ത്രവാക്യം ആ താളിൽ ചേർത്ത് സേവ് ചെയ്യുക. മേൽപ്പറഞ്ഞ താളുകളിൽ അങ്ങനെ ചേർത്തിട്ടുണ്ട്.--Vssun (സംവാദം) 09:10, 7 ജൂൺ 2013 (UTC)
Removing redundant permissions
തിരുത്തുകഉപയോക്തൃ അവകാശ രേഖയിൽ ഇങ്ങനെയുള്ള കുറിപ്പോടെ കാര്യനിർവാഹകരായിട്ടുള്ളവർക്ക് മുമ്പേയുള്ള മറ്റ് ഫ്ലാഗുകൾ മാറ്റം വരുത്തിയിട്ടുള്ളതായി കാണുന്നു. അനാവശ്യമാണെന്ന് അഭിപ്രായം. ഡേറ്റാബേസിൽ true ആയി കിടക്കുന്നവ ശരി എടുത്തുകളയുമ്പോൾ false ആയി മാറും എന്നതിനാൽ സ്ഥലം പോലും ലാഭിക്കുന്നില്ലാത്ത മാറ്റമാണത്. എന്നാൽ ഒരു കാര്യനിർവാഹക(ൻ) സ്ഥാനം ഒഴിയുമ്പോൾ ഇങ്ങനെ ഒരു കാര്യവുമില്ലാതെ എടുത്തുകളഞ്ഞ ഫ്ലാഗുകൾ തിരിച്ച് നൽകുന്നില്ലാത്തതിനാൽ പ്രാപ്തി തെളിയിച്ച ഒരു ഉപയോക്താവിനുള്ള ഫ്ലാഗുകൾ പോലും ആ പഴയ കാര്യനിർവാഹകയ്ക്ക് കിട്ടാതെയും പോകുന്നു. മുമ്പാരാണ്ട് പറഞ്ഞപോലെ ഫ്ലാഗ് മാറ്റിക്കളിച്ച് (പഴയ) ഹിന്ദി വിക്കിയെന്ന പേരുണ്ടാക്കാമെന്ന് മാത്രം. :-)--പ്രവീൺ:സംവാദം 13:54, 11 ജൂലൈ 2012 (UTC)
കാര്യനിർവാഹകർ വിരമിക്കുമ്പോൾ ആ ഫ്ലാഗുകൾ തിരിച്ചു നൽകാൻ ശ്രദ്ധിച്ചാൽ മതിയെന്നാണ് എന്റെ അഭിപ്രായം. --Jairodz (സംവാദം) 14:06, 11 ജൂലൈ 2012 (UTC)
- ഒരു പ്രയോജനവുമില്ലാതെ എടുത്തുകളയുകയും, ഏതെങ്കിലും കാര്യനിർവാഹകർ വിരമിക്കുന്നുണ്ടോയെന്ന് നോക്കിയിരുന്ന്, വിരമിക്കുന്നെങ്കിൽ തിരിച്ചുകൊടുക്കുകയും ചെയ്യുന്നതുകൊണ്ട് കാര്യനിർവാഹക പ്രവൃത്തികളുടെ എണ്ണം കൂട്ടാമെന്നല്ലാതെ എന്താണ് നേട്ടം. ആ ഫ്ലാഗുകൾ അവിടെ കിടന്നു എന്നതുകൊണ്ട് എന്താണ് പ്രശ്നം?--പ്രവീൺ:സംവാദം 15:26, 11 ജൂലൈ 2012 (UTC)
- റിഡൻഡന്റ് പെർമിഷനുകൾ ഒഴിവാക്കുന്നതുവഴി, വിക്കിപീഡിയ:റോന്തു ചുറ്റുന്നവർ പോലെയുള്ള താളിൽ തനിയേ വരുന്ന സംഖ്യകളും ഇത്തരം താളുകളിലെ ഉപയോക്താക്കളുടെ പട്ടികയും ശരിയാക്കി നിർത്താനാകും എന്ന ഗുണമുണ്ട്.--Vssun (സംവാദം) 07:48, 8 ഫെബ്രുവരി 2013 (UTC)
ഇറക്കുമതി
തിരുത്തുകപിറന്നാൾ ആഘോഷങ്ങളുടെ പേജിന് തലക്കെട്ട് നൽകാൻ ഈ ഫലകം വേണം. ഇതുപോലെ ഒരു താളാക്കി ഈ താളിനെ മാറ്റാൻ മറ്റേതെങ്കിലും ഫലകം കൂടി വേണമോ എന്ന് നോക്കി അവയും ഇറക്കുമതി ചെയ്യണം.
കൂടാതെ ഡിസംബർ 8 ന് ആരംഭിക്കുന്ന വനയാത്രയോടെ പത്താം പിറന്നാൾ ആഘോഷങ്ങൾ ആരംഭിക്കുകയാണല്ലോ. അതിന്റെ സൈറ്റ് നോട്ടീസും വേണം. --Adv.tksujith (സംവാദം) 17:41, 7 ഡിസംബർ 2012 (UTC)
- ഫലകം ഇമ്പോർട്ട് ചെയ്തു. വേറേതെങ്കിലും വേണമെങ്കിൽ പറയുക -- റസിമാൻ ടി വി 18:15, 7 ഡിസംബർ 2012 (UTC)
കണ്ടെത്തലുകളിൽ ചേർക്കാനായി ഈ ഫലകം വേണം --Adv.tksujith (സംവാദം) 12:40, 3 ജനുവരി 2013 (UTC)
- നേരത്തെ ഉണ്ടായിരുന്നതാണ്. അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. പരിശോധിക്കുക.--റോജി പാലാ (സംവാദം) 13:48, 3 ജനുവരി 2013 (UTC)
പക്ഷേ, പിന്നെന്തുകൊണ്ടാണ് അത് ഈ താളിൽ പ്രവർത്തിക്കാത്തത് ? --Adv.tksujith (സംവാദം) 18:29, 3 ജനുവരി 2013 (UTC)
- താളിൽ എനിക്ക് ഫലകം കാണാമല്ലോ സുജിത്ത്. കാഷി ക്ലിയർ ചെയ്തു നോക്കൂ -- റസിമാൻ ടി വി 18:54, 3 ജനുവരി 2013 (UTC)
ഒ.കെ ഫലകം കാണുന്നുണ്ട്. അത് വിവർത്തനം ചെയ്യണമല്ലോ... സമയം കിട്ടുമ്പോൾ നോക്കാം. --Adv.tksujith (സംവാദം) 04:02, 4 ജനുവരി 2013 (UTC)
അസഭ്യ ഉപയോക്തൃനാമം
തിരുത്തുകഉപയോക്താവ്:ജസ്റ്റിൻ വാണമടിയേൽ, ഉപയോക്താവ്:വാണമടിക്കാരൻ, ഉപയോക്താവ്:വാണമടിവീരൻ എന്നീ മൂന്ന് ഉപയോക്തൃനാമങ്ങളും വിക്കിക്ക് അനുയോജ്യമല്ല. ഉപയോക്താവിന് നാമം മാറ്റുന്നതിന് വേണ്ടി നിർദ്ദേശം നൽകിയെങ്കിലും കൂട്ടാക്കാൻ തയ്യാറകുന്നു എന്ന് കരുതുന്നില്ല, ആയതിനാൽ മൂന്ന് നാമങ്ങളും നീക്കം ചെയ്യുകയോ പുനർനാമം നടത്തുകയോ വേണം. ഉപയോക്തൃനാമം മാറ്റുന്നെങ്കിൽ പഴയതിൽ നിന്ന് തിരിച്ചുവിടലുകൾ മാറ്റുകയും പഴയ അക്കൗണ്ട് അനതകാലത്തേക്ക് നീക്കം ചെയ്യുകയോ വേണമെന്ന് നിർദ്ദേശിക്കുന്നു.--KG (കിരൺ) 17:06, 16 ജനുവരി 2013 (UTC)
- അനുകൂലിക്കുന്നു സ്കൂൾ കുട്ടികളെ വിക്കിയിലേയ്ക്ക് കൊണ്ട് വരാൻ ശ്രമങ്ങളെ ഇത്തരം ഉപയോക്തൃനാമങ്ങൾ പിറകോട്ടടിക്കും. ഉടനടി ഒഴിവാക്കുക. --ശ്രീജിത്ത് കെ (സംവാദം) 17:23, 16 ജനുവരി 2013 (UTC)
ഇൻഫോബോക്സ് കാണാനില്ല
തിരുത്തുകഇവിടേയും ഇവിടേയും ഇൻഫോബോക്സ് കാണാനില്ല. ബിപിൻ (സംവാദം) 02:56, 3 ഫെബ്രുവരി 2013 (UTC)
- ശരിയാക്കിയിട്ടുണ്ട്. --Vssun (സംവാദം) 08:35, 4 ഫെബ്രുവരി 2013 (UTC)
ചെക്ക് യൂസർ
തിരുത്തുകഇവരിൽ ആരെങ്കിലും മലയാളം വിക്കിപീഡിയരിൽ ആരുടേയെങ്കിലും സോക്കാണോ ചാക്കാണോ എന്ന കാര്യത്തേക്കുറിച്ച് പരിശോധിക്കാൻ ആർക്കെങ്കിലും പറ്റുമോ? കാര്യനിർവ്വാഹകർ ഇത് പരിഗണിക്കണം എന്നപേക്ഷിക്കുന്നു. എന്നു വിനീതവിധേയൻ,--സുഗീഷ് (സംവാദം) 06:12, 8 ഫെബ്രുവരി 2013 (UTC)
- ഈ ചർച്ച വിക്കിപീഡിയ:അപരമൂർത്തികളെന്നു സംശയിക്കപ്പെടുന്നവർ എന്ന താളിൽ നടക്കുന്നുണ്ട്. ദയവായി അഭിപ്രായങ്ങൾ ആ താളിൽ തുടരുക. --Vssun (സംവാദം) 06:54, 8 ഫെബ്രുവരി 2013 (UTC)
എലിനോർ ഓസ്‌ട്രോം എന്ന മുമ്പത്തെ ലേഖനം കണ്ണിൽ പെട്ടില്ല. പുതിയ ലേഖനം ലയിപ്പിക്കുകയോ, ഒഴിവാക്കുകയോ സൌകര്യം പോലെ ചെയ്തേക്കു. --Prabhachatterji (സംവാദം) 12:55, 11 മാർച്ച് 2013 (UTC)
ലയിപ്പിക്കപ്പെട്ടു. --അജയ് ബാലചന്ദ്രൻ (സംവാദം) 16:23, 1 ഒക്ടോബർ 2013 (UTC)
ഒരു ബഗ്
തിരുത്തുകവികിതാളിൽ <ref> ചേർത്തിട്ടു </ref> ചേർക്കാൻ മറന്നു പോയാൽ <references/> ടാഗ് ചേർത്തിട്ടുണ്ടെങ്കിലും ''ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ നൽകിയിട്ടുണ്ട്, പക്ഷേ <references/> റ്റാഗ് കണ്ടെത്താനായില്ല.'' എന്ന സന്ദേശമാണ് കാണിക്കുന്നത്. അതു മാത്രമല്ല <ref> ചേർത്തതിനുശേഷമുള്ള ഭാഗം താളിൽ പ്രദർശിപ്പിക്കുകയുമില്ല. ഇതിനെക്കുറിച്ച് ഒരു ബഗ് ഇടാൻ പറ്റുമോ? ഉദാഹരണത്തിന് എന്റെ കളരി സന്ദർശിച്ചാൽ മതി. -- --പ്രശാന്ത് ആർ (സംവാദം) 00:24, 26 ഫെബ്രുവരി 2013 (UTC)
- <ref> ക്ലോസ് ചെയ്തിരുന്നില്ല. ശരിയാക്കിയിട്ടുണ്ട്. നോക്കുക. --സിദ്ധാർത്ഥൻ (സംവാദം) 02:29, 26 ഫെബ്രുവരി 2013 (UTC)
- </ref> ചേർക്കാൻ മറന്നു പോയാൽ കിട്ടുന്ന സന്ദേശം ശരിയല്ല. അത് ഒരു ബഗ് ആയി ഇട്ടുകൂടെ എന്നാണ് ചോദിച്ചത്. :) -- --പ്രശാന്ത് ആർ (സംവാദം) 06:54, 26 ഫെബ്രുവരി 2013 (UTC)
- ഇപ്പോ പിടികിട്ടി. --സിദ്ധാർത്ഥൻ (സംവാദം) 07:06, 26 ഫെബ്രുവരി 2013 (UTC)
തൽക്കാലത്തേക്ക് നമ്മുടെ ലോക്കൽ മെസേജിൽ അക്കാര്യം കൂട്ടിച്ചേർത്താൽ മതി. എല്ലാ വിക്കികളിലും ഇക്കാര്യം പ്രശ്നമായതിനാൽ മീഡിയാവിക്കി ലെവലിൽ പരിഹാരം വരുന്നത് നല്ലതാണ്. ബഗ് സമർപ്പിച്ചിട്ടുണ്ട്. --Vssun (സംവാദം) 09:48, 26 ഫെബ്രുവരി 2013 (UTC)
30, 000 കടന്നോ?
തിരുത്തുകലേഖനങ്ങളുടെ എണ്ണം 30,000 കടന്നോ? ആരും ഒന്നും പറഞ്ഞ് കേട്ടില്ല.. സ്ഥിതിവിവരക്കണക്കുകൾ എന്ന താളിൽ എണ്ണം 29,589 ആണ് കാണുന്നത്. എന്നിരുന്നാലും [1] ഈ താളിൽ mlwiki 30033 എന്ന് കണ്ടപ്പോൾ ഒരു സംശയം.. ചിലപ്പോ എന്റെ അറിവില്ലായ്മ ആയിരിക്കാം.. - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 05:20, 21 മാർച്ച് 2013 (UTC)
- ആ താളിൽ പറഞ്ഞിട്ടുള്ളയത്രയും താളുകൾ ഇവിടെയുണ്ടാകാം. പക്ഷേ എല്ലാത്തിനേയും മിനിമം പുഷ്ടിയുള്ള ലേഖനമായി കണക്കാക്കുന്നില്ല. --Vssun (സംവാദം) 13:19, 21 മാർച്ച് 2013 (UTC)
- OK :) - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 13:26, 21 മാർച്ച് 2013 (UTC)
അച്ചടക്കം
തിരുത്തുകml.വിക്കിയിൽ എവിടെയോ ഒരു ചർച്ച കണ്ടു (I dont remember, bcoz I closed it as mistake) . വിദ്യാലയവും വിദ്യാലയഅച്ചടക്കവും ലയിപ്പിക്കാൻ. ഇവ ഒന്ന് നോക്കുക
http://en.wikipedia.org/wiki/School_discipline
http://en.wikipedia.org/wiki/School
അച്ചടക്കം#അച്ചടക്കം വിദ്യാഭ്യാസത്തിൽ
en വിക്കിയിൽ രണ്ടും രണ്ടാണ് അതിനാൽ ml.വിക്കിയിൽ വെവ്വേറെ ആയിക്കോട്ടെ.........--♥Aswini (സംവാദം) 16:56, 10 മാർച്ച് 2013 (UTC)
- അങ്ങനെ നിശ്ചയിക്കേണ്ട കാര്യമില്ല. സ്വന്തമായി നിലനിൽക്കാനുള്ള ഉള്ളടക്കമുണ്ടെങ്കിൽ ഇംഗ്ലീഷ് വിക്കിയിൽ ഒന്നായിരിക്കുന്ന ലേഖനവും ഇവിടെ രണ്ടാക്കാം. അതുപോലെതന്നെ തിരിച്ചും. --Vssun (സംവാദം) 11:29, 11 മാർച്ച് 2013 (UTC)
അതുകൊണ്ടല്ല സുഹൃത്തെ... ഇംഗ്ലീഷ് വിക്കിയിൽ അത്രയും വിശദമായി ഉള്ളപ്പോൾ പരിഭാഷപ്പെടുത്തി എഴുതാമല്ലോ! :) :-- ♥Aswini (സംവാദം) ധൈര്യമായി പരിഭാഷ ആരംഭിക്കൂ. --Vssun (സംവാദം) 12:46, 21 മാർച്ച് 2013 (UTC)
പകർത്തിയെഴുത്ത്
തിരുത്തുകഇതിലെ ഉള്ളടക്കം ഇവിടെ നിന്നും പകർത്തിയതാണ്. കാര്യനിർവാഹകർ ശ്രദ്ധിക്കുമല്ലോ. ബിപിൻ (സംവാദം) 04:26, 13 മാർച്ച് 2013 (UTC)
- ഉ:sidharthan നീക്കം ചെയ്തു. --Vssun (സംവാദം) 13:52, 18 മാർച്ച് 2013 (UTC)
പകർപ്പവകാശരഹിതമോ?
തിരുത്തുകഇത് പകർപ്പവകാശരഹിതമോ? ഇതിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ അപ്‌ലോഡ് ചെയ്ത ആൾ മറ്റു വെബ്സൈറ്റുകളിൽ നിന്നും എടുത്തത് അല്ലെ? (ഉദാ: 7-Segment Display) പകർപ്പവകാശരഹിതമാണെങ്കിൽ ഏതു രീതിൽ? xplain please.... -- ♥Aswini (സംവാദം)
- അദ്ദേഹം സ്വന്തമായി വരച്ചതല്ലേ? ചൂണ്ടിക്കാണിച്ച ലിങ്കിൽ എന്താ ഉള്ളത്?--റോജി പാലാ (സംവാദം) 13:29, 18 മാർച്ച് 2013 (UTC)
- പകർപ്പവകാശലംഘനമാണെന്ന് കരുതുന്നു. (വിവിധസൈറ്റുകളിൽ നിന്നുള്ള ചിത്രങ്ങൾ ഉപയോഗിച്ചിട്ടുണ്ട്). ചിത്രം കോമൺസിൽ നിന്നുള്ളതായതിനാൽ അവിടെയാണ് നീക്കം ചെയ്യാനുള്ള നിർദ്ദേശം നൽകേണ്ടത്. മലയാളം വിക്കിപീഡിയയിൽ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ കോമൺസിൽ തീരുമാനമാകുന്നതുവരെ മറച്ചുവക്കാം. --Vssun (സംവാദം) 13:49, 18 മാർച്ച് 2013 (UTC)
വലതുവശത്തെ ചിത്രത്തെ ഒഴിവാക്കി ഒരു പുതിയ പതിപ്പ് അപ്ലോഡ് ചെയ്യുകയാണെങ്കിൽ പകർപ്പവകാശപ്രശ്നമുണ്ടാകില്ല. --Vssun (സംവാദം) 13:56, 18 മാർച്ച് 2013 (UTC)
- ചിത്രത്തിലെ പകർത്തിയതെന്നു കരുതുന്ന ഭാഗങ്ങൾ നിലവിൽ മുറിച്ചുമാറ്റിയിട്ടുണ്ട്. --Vssun (സംവാദം) 12:47, 21 മാർച്ച് 2013 (UTC)
ന്യൂ കമർ
തിരുത്തുകകാര്യനിർവാഹക പദവിയുടെ ദുർവിനിയോഗം
തിരുത്തുകഈ നയത്തിന് എതിരാണ് ഡോക്ടർ അജയ് താങ്കൾ ഈ ചെയ്തത്. എന്താണ് താങ്കൾക്ക് ഇതിന്മേൽ വ്യക്തമാക്കാനുള്ളത്.--Roshan (സംവാദം) 14:19, 10 ഏപ്രിൽ 2013 (UTC)
- ഇദ്ദേഹം ഒരു സ്രോതസ്സിന്റെ കർത്താവ് ഈഴവ ഷോവനിസ്റ്റ് ആണെന്നുള്ള പ്രസ്താവന താളിൽ ചേർത്തിരുന്നു. ഇത് അപകീർത്തികരമായ പ്രസ്താവനയാണ്. രൂക്ഷമായ പ്രത്യാഘാതമുണ്ടാക്കിയേക്കാവുന്ന പ്രവൃത്തിയുമാണ് (സാധാരണ പുതുമുഖങ്ങൾ ചെയ്യുന്ന പ്രവൃത്തിയല്ല). ഇത് അടിസ്ഥാനപരമായി ദോഷകരമായ നശീകരണപ്രവർത്തനമാണ് എന്നത് വ്യക്തമാണ്.
- ലേഖനത്തിലെ ഭാഗങ്ങൾ ചർച്ചയില്ലാതെ നീക്കം ചെയ്തു. ഇതും നശീകരണപ്രവർത്തനമാണ് അടിസ്ഥാനപരമായി ദോഷകരവുമാണ്.
- ദോഷകരമായ വിവരങ്ങൾ അവലംബമില്ലാതെ ഉൾപ്പെടുത്തി (അവലംബമില്ലാതെ ഇത്തരം കാതലായ മാറ്റമുള്ള വിവരങ്ങൾ ചേർക്കുന്നത് ശരിയല്ല എന്ന് ചൂണ്ടിക്കാട്ടുകയും ഇദ്ദേഹം വരുത്തിയ ഒരു മാറ്റം മുൻപ്രാപനം ചെയ്യുകയും ചെയ്തിരുന്നു - പക്ഷേ അതേ വിവരങ്ങൾ ഇദ്ദേഹം വീണ്ടും അവലംബങ്ങളില്ലാതെ ഉൾപ്പെടുത്തി)
- ഇത്തരം മാറ്റങ്ങൾക്ക് അവലംബം വേണമെന്ന് ചൂണ്ടിക്കാട്ടിയശേഷമാണ് ഇദ്ദേഹം ഇത് ചെയ്തത്.
- ഒരു താളിൽ മാത്രമാണ് ഇദ്ദേഹം മാറ്റം വരുത്തിക്കൊണ്ടിരുന്നത്.
ഇത്രയും കാരണങ്ങൾ കൊണ്ട്
- "നാശത്തിൽനിന്നു സംരംഭത്തെ സംരക്ഷിക്കാനും, ഭാവിയിലുണ്ടായേക്കാവുന്ന പ്രശ്നങ്ങളെ കുറക്കാനും" വേണ്ടി
- ഈ ഉപയോക്താവ് "ഇപ്പോഴുള്ള സ്വഭാവം തുടരുന്നത് അംഗീകരിക്കാനാവില്ലെന്ന സത്യം ഊട്ടിയുറപ്പിക്കാൻ" വേണ്ടിയാണ് ഇദ്ദേഹത്തെ തടഞ്ഞത്.
ഇത്രയും ദോഷകരമായ പ്രവൃത്തികൾ ചെയ്യുന്നവർക്ക് ഈ നയം ബാധകമല്ല എന്ന് ഞാൻ വിശ്വസിക്കുന്നു. സമൂഹത്തിന്റെ തീരുമാനം അതിനെതിരാണെങ്കിൽ എന്റെ നിലപാട് മാറ്റാൻ ഞാൻ തയ്യാറാണ്. മാത്രമല്ല, ഇദ്ദേഹത്തിന് സംവാദം താളിൽ മാറ്റം വരുത്തുന്നതിന് വിലക്കില്ല. സ്വന്തം നിലപാടിൽ ഇദ്ദേഹത്തിന് ഖേദമുണ്ടെങ്കിൽ തടയൽ കാലാവധി മാറ്റാവുന്നതുമാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 14:40, 10 ഏപ്രിൽ 2013 (UTC)
- വളരെ ദോഷകരമായതും ഒരുവിധത്തിലും വച്ചുപൊറുപ്പിക്കാൻ സാധിക്കാത്തതുമായ ഒരു പ്രവൃത്തി (സ്രോതസ്സിന്റെ രചയിതാവിനെപ്പറ്റി അപകീർത്തികരമായ പ്രസ്താവന താളിൽ ചേർക്കുക) കാണുന്നതുവരെ ഞാൻ ഈ പുതുമുഖത്തെ (അദ്ദേഹത്തിന്റെ സംവാദം താളിൽ) പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നതും ശ്രദ്ധിക്കുക. --അജയ് ബാലചന്ദ്രൻ (സംവാദം) 14:46, 10 ഏപ്രിൽ 2013 (UTC)
അതിനാണ് മുന്നറിയിപ്പ് എന്നൊരു സംഭവം. അത് നൽകാൻ ശ്രമിക്കാതിരുന്നത്രയും താങ്കൾ ചെയ്തത് നയലംഘനം തന്നെയാണ്. ഉപയോക്താവിന്റെ തടയൽ നീക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്യുകയാണ് വേണ്ടത്.--Roshan (സംവാദം) 14:58, 10 ഏപ്രിൽ 2013 (UTC)
- പുതുമുഖങ്ങളെ കടിച്ചു കുടയരുത് എന്ന മാർഗ്ഗരേഖയിൽ നിരുപദ്രവങ്ങളായ തെറ്റുകൾ (ചലച്ചിത്രങ്ങളുടെ തലക്കെട്ട് ചരിച്ചെഴുതാതിരിക്കുക എന്ന് ഒരുദാഹരണം നൽകിയിട്ടുണ്ട്) കൈകാര്യം ചെയ്യേണ്ടതെങ്ങിനെ എന്നതാണ് ഉദ്ദേശിക്കുന്നതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. മാനഹാനിയുണ്ടാക്കാവുന്ന പ്രസ്താവനകൾ ആ ഗണത്തിൽ പെടുത്താൻ സാധിക്കുമെന്ന് തോന്നുന്നില്ല.
- കുഴപ്പം സൃഷ്ടിക്കാൻ വേണ്ടി മാത്രമുള്ള അംഗത്വമാണിതെന്ന് അംഗത്തിന്റെ പ്രവൃത്തികൾ സൂചിപ്പിക്കുന്നു.
- ഇദ്ദേഹം ചെയ്യുന്നത് തെറ്റാണെന്നുള്ള ഉപദേശം അവഗണിക്കുകയും തെറ്റാവർത്തിക്കുകയും ചെയ്തിരുന്നു.
- ദോഷകരമായ നശീകരണപ്രവർത്തനങ്ങൾ ഇദ്ദേഹം തുടർന്നും നടത്താൻ സാദ്ധ്യതയുണ്ട് - അങ്ങനെ നടത്തുകയില്ല എന്ന് ഉറപ്പുലഭിക്കുന്നതുവരെ തടയൽ നീക്കേണ്ടതില്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.
- പക്ഷേ മറ്റേതെങ്കിലും കാര്യനിർവാഹകർ ഈ തടയൽ നീക്കം ചെയ്യുകയാണെങ്കിൽ ഞാൻ അതിനെ ശുഭാപ്തിവിശ്വാസത്തോടെയേ കാണുകയുള്ളൂ.
- ഒരു വിക്കി ഉപയോക്താവുകൂടി റോഷൻ പറഞ്ഞ അഭിപ്രായത്തെ ഇവിടെ പിന്തുണയ്ക്കുകയാണെങ്കിൽ ഉടൻ തന്നെ ഞാൻ തടയൽ നീക്കം ചെയ്തുകൊള്ളാം (ഒരു ചെറിയ ഭൂരിപക്ഷാഭിപ്രായമാണ് എന്റെ നിലപാട് തെറ്റാണെന്ന് ബോദ്ധ്യം വരാൻ എനിക്ക് വേണ്ടത്. 2 : 1 മതിയാകും). --അജയ് ബാലചന്ദ്രൻ (സംവാദം) 15:25, 10 ഏപ്രിൽ 2013 (UTC)
ദോഷകരമായ പ്രവർത്തനങ്ങൾ മാത്രം ഉദ്ദേശിച്ചു വരുന്ന അംഗത്വങ്ങൾ മുന്നറിയിപ്പില്ലാതെ തന്നെ ക്ലിപ്തമല്ലാത്ത കാലത്തേയ്ക്ക് തടയാവുന്നതാണ്. എന്നാണ് ഇവിടെ പറയുന്നത്. ഇദ്ദേഹത്തിന്റെ പ്രവൃത്തികൾ ഇതാണ് സൂചിപ്പിക്കുന്നത്. --അജയ് ബാലചന്ദ്രൻ (സംവാദം) 15:36, 10 ഏപ്രിൽ 2013 (UTC)
എന്നാൽ വിക്കിയിൽ എല്ലാ നയങ്ങളും അവഗണിക്കുക എന്നൊരു നയവും ഉണ്ട്. അതുപ്രകാരം നിങ്ങൾക്ക് എന്തും ചെയ്യാൻ അവകാശം ലഭിക്കുമെന്നാണോ അർഥം. താങ്കൾ ആദ്യം ചെയ്യേണ്ടിയിരുന്നത് ഒരു വാണിങ് നൽകുക. എന്നിട്ടും നശീകരണം നടക്കുകയാണെങ്കിൽ മാത്രമാണ് തടയുന്നത്. ഇപ്പോൾ തടയൽ പരിധി ഒരു പക്ഷേ അവസാനിച്ചുകാണും എന്നാലും ഈ നടപടി കടന്ന കൈ തന്നെയാണ്. താങ്കൾ ഒറ്റയ്ക്കു തന്നെ പെട്ടെന്നൊരു തീരുമാനം എടുക്കാൻ മാത്രം എന്തായിരുന്നു പുതിയ ഉപയോക്താവിന്റെ പാതകം. നയലംഘനം തന്നെയാണ് നടന്നതെന്നു സ്പഷ്ടം. ഒരു പക്ഷേ അക്കാരണത്താൽ അദ്ദേഹം ഇവിടെ തുടർന്നിരുന്നെങ്കിലോ. താങ്കളുടെ കിരീടത്തിൽ ഒരു പൊൻതൂവൽ കിട്ടിയോ ഇതിലൂടെ--Roshan (സംവാദം) 10:11, 11 ഏപ്രിൽ 2013 (UTC)
- ഒരു ലേഖനത്തിൽ മാത്രം; ഒരു വിഭാഗത്തിനെ (അതിലെ ഒന്നോ രണ്ടോ ഉപവിഭാഗങ്ങളെയും) ഉയർത്തിക്കാട്ടണം എന്ന ലക്ഷ്യത്തോടെയും ശരിയായ അവലംബമില്ലാതെയും തിരുത്തൽ നടത്തുകയും ആ വിഭാഗത്തിന് ഒരു പക്ഷേ എതിരായി ഗണിക്കാവുന്ന ഒരു സ്രോതസ്സ് രചിച്ച ആളെ ലേഖനത്തിനുള്ളിൽ തന്നെ ജാതിപ്പേരുവിളിച്ച് (അത് അദ്ദേഹത്തിന്റെ ശരിയായ ജാതിയാണോ എന്നുപോലുമറിയില്ല) ഫള്ളുപറയുകയും ചെയ്യുന്ന ഒരുപയോക്താവിനെ ഇങ്ങനെയല്ലാതെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിയില്ല. ഈ മനോഭാവവുമായി എന്തായാലും ഇദ്ദേഹം ഇവിടെ തുടർന്നാൽ ഒരു പ്രയോജനവും വിക്കിപീഡിയയ്ക്കുണ്ടാകില്ല.
- ഈ സ്വഭാവം മാറ്റണം എന്ന വസ്തുത ഇത്തരം ദോഷകരമായ പ്രവർത്തനം മാത്രം ഉദ്ദേശിച്ചുവരുന്ന ഉപയോക്താവിനെ മനസ്സിലാക്കിക്കാൻ ഇതല്ലാതെ മറ്റെന്തു മാർഗ്ഗമാണുള്ളതെന്നും എനിക്കറിയില്ല. മറ്റാരെങ്കിലും ഇത് തെറ്റാണെന്ന അഭിപ്രായം പറഞ്ഞിരുന്നെങ്കിൽ ഞാൻ തന്നെ തടയൽ നീക്കാമെന്ന് പറഞ്ഞിരുന്നല്ലോ? അതല്ല മറ്റുള്ള കാര്യനിർവാഹകർക്ക് ഇത് തെറ്റാണെന്ന് തോന്നിയിരുന്നെങ്കിൽ തീർച്ചയായും തടയൽ നീക്കാനും സാധിക്കുമായിരുന്നു (ഇനിയും അത് ചെയ്യാൻ സമയവുമുണ്ട്). അത് എനിക്കൊരു പാഠവുമാകും (ഞാൻ ഹ്യുമിലിറ്റിയോടെ ആ പാഠം സ്വീകരിക്കുകയും ചെയ്യും).
- വിക്കിപീഡിയയിൽ നിൽക്കാൻ സാദ്ധ്യതയുള്ള ഉപയോക്താവാണെങ്കിൽ (ഈ താളിൽ നശീകരണം നടത്തണമെന്ന ഉദ്ദേശത്തോടെ വന്നയാളല്ലെങ്കിൽ - പ്രവൃത്തിയിൽ അങ്ങനെ ഒരു സൂചനയുമില്ലെങ്കിലും വാദത്തിനുവേണ്ടി അങ്ങനെ കരുതാം) അദ്ദേഹം തടയലിന്റെ പേരിൽ വിക്കി വിട്ടുപോകാനുള്ള സാദ്ധ്യത വിദൂരമല്ലേ? ചെയ്ത തെറ്റ് മനസ്സിലാകാനുള്ള സാദ്ധ്യതയല്ലേ ഉള്ളത്?
- ദയവായി കിരീടം തൂവൽ എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ ഒഴിവാക്കണമെന്നപേക്ഷിക്കുന്നു. പുതുമുഖങ്ങളെ ഞാൻ സമയം ചിലവഴിച്ച് വളരെ വിശദമായ ഉപദേശങ്ങൾ കൊടുത്ത് പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യാറ്. തുറന്ന മനസ്സുള്ള ഒരാളെയും ആക്രമിക്കാൻ ആരും വിക്കിപീഡിയയിൽ തയ്യാറാകുമെന്ന് തോന്നുന്നില്ല.
- വിക്കിപീഡിയയുടെ നല്ലതിനാവശ്യമാണെങ്കിൽ എല്ലാ നയങ്ങളും അവഗണിക്കാമെന്നു തന്നെയാണ് എന്റെ അഭിപ്രായം. നയങ്ങൾ അവഗണിച്ചുകൊണ്ട് നല്ല ലക്ഷ്യത്തോടെ ചെയ്യുന്ന പ്രവൃത്തി സമൂഹം പിന്നീട് അംഗീകരിക്കണമെന്നേയുള്ളൂ. --അജയ് ബാലചന്ദ്രൻ (സംവാദം) 10:31, 11 ഏപ്രിൽ 2013 (UTC)
എനിക്കു താങ്കളോട് വ്യക്തിപരമായി ഒരു എതിർപ്പും ഇല്ലെന്നു വ്യക്തമാക്കുന്നു. മറ്റു കാര്യനിർവാഹകർ ഇവിടെ മറുപടി പറയണമെന്നു ശഠിക്കാൻ എനിക്കോ നിങ്ങൾക്കോ സാധിക്കില്ല. കാരണം അത് ഒരോരുത്തരുടേയും ഇഷ്ടമാണ്. ആരും എല്ലേൽ കൊള്ളാതെ നോക്കാനല്ലേ ശ്രമിക്കൂ.
ദോഷകരമായ പ്രവർത്തനം മാത്രം ഉദ്ദേശിച്ചുവരുന്ന ഉപയോക്താവിനെ മനസ്സിലാക്കിക്കാൻ ഇതല്ലാതെ മറ്റെന്തു മാർഗ്ഗമാണുള്ളതെന്നും എനിക്കറിയില്ല. ഇത് മനസ്സിലാക്കാനാണ് ഞാൻ വ്യക്തമാക്കി തന്നത് ആദ്യം മുന്നറിയിപ്പ് നൽകണമെന്ന്, താങ്കൾ അതു സമ്മതിക്കുന്നുമില്ല. പറഞ്ഞ കാര്യം മുറുക്കിപ്പിടിക്കുകയും ചെയ്യുന്നു. ഞാൻ ഇപ്പോഴും പറയുന്നു. എന്തു തന്നെയായാലും പുതിയ യൂസർക്ക് മുന്നറിയിപ്പ് നൽകാതെ താങ്കൾ തടഞ്ഞ നടപടി തെറ്റു തന്നെയാണ്. --Roshan (സംവാദം) 10:45, 11 ഏപ്രിൽ 2013 (UTC)
- ഒരു വാണിങ് നൽകുക. എന്നിട്ടും നശീകരണം നടക്കുകയാണെങ്കിൽ മാത്രം തടഞ്ഞാൽ മതിയായിരുന്നു. എന്തിനാണ് ഈ തിരക്ക് - Irvin Calicut....ഇർവിനോട് പറയു 10:55, 11 ഏപ്രിൽ 2013 (UTC)
ഇർവിൻ കൂടി റോഷന്റെ അഭിപ്രായം പങ്കുവയ്ക്കുന്ന സ്ഥിതിക്ക് ഞാൻ (ആദ്യം പറഞ്ഞതുപോലെ) തടയൽ നീക്കം ചെയ്യുകയാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 10:57, 11 ഏപ്രിൽ 2013 (UTC)
അപ്പോഴും ഞാൻ പിടിച്ച മുയലിന്---!!! അല്ലാതെ ചെയ്ത തെറ്റ് ഞാൻ ചൂണ്ടിക്കാണിച്ചത് ശരിയായില്ല --Roshan (സംവാദം) 11:11, 11 ഏപ്രിൽ 2013 (UTC)
@റോഷൻ, നമ്മൾ രണ്ടുപേരും തമ്മിൽ സംസാരിക്കുമ്പോൾ രണ്ടുപേരും അവരവരുടെ അഭിപ്രായം മുറുകെപ്പിടിക്കുകയായിരുന്നല്ലോ ചെയ്തത്? (രണ്ടുപേരും ഓരോ കാര്യങ്ങൾ ചൂണ്ടിക്കാട്ടുകയും ചെയ്തു) നിലവിലുള്ള നയം ഞാൻ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും താങ്കൾ അതിനെതിരായ അഭിപ്രായത്തിൽ (നിലവിലുള്ള മാർഗ്ഗനിർദ്ദേശം ചൂണ്ടിക്കാട്ടിക്കൊണ്ട്) ഉറച്ചു നിൽക്കുകയായിരുന്നു (നയങ്ങൾ തമ്മിൽ കോൺട്രഡിക്ഷൻ ഉണ്ടാകാം - ഇത് അങ്ങനെയൊരു സന്ദർഭമാണ്). ഒരാൾ കൂടി എന്റെ അഭിപ്രായത്തെ പിന്തുണച്ചിരുന്നുവെങ്കിൽ താങ്കൾ ഞാൻ ചെയ്തതുപോലെ തന്നെ പൊതു അഭിപ്രായം സ്വീകരിക്കുമായിരുന്നു എന്ന് കരുതട്ടെ.
@ഇർവിൻ, തിരക്ക് കാട്ടിയതെന്താണെന്ന് ഞാൻ മുകളിൽ വിശദീകരിച്ചിട്ടുണ്ട്. പക്ഷേ രണ്ടുപയോക്താക്കൾ (താങ്കളും റോഷനും) ഞാൻ ചെയ്തത് തെറ്റാണെന്ന് പറഞ്ഞതിനാൽ ഞാൻ (ചെയ്തത് തെറ്റാണെന്ന) പൊതു അഭിപ്രായം അംഗീകരിക്കുകയും തടയൽ നീക്കുകയും ചെയ്തിട്ടുണ്ട്. താങ്കളുടെ ഉപദേശത്തിനു നന്ദി. --അജയ് ബാലചന്ദ്രൻ (സംവാദം) 11:18, 11 ഏപ്രിൽ 2013 (UTC)
- രണ്ടു പേരു പറഞ്ഞത് കൊണ്ട് മാറ്റുന്നു എന്ന് പറയാതെ . താങ്കളുടെ കൈ പിഴ താങ്കൾക്ക് മനസിലായി എന്ന് വിശ്വസികട്ടെ , തുടർന്നും താങ്കൾക്ക് നല്ല ഒരു വികി അനുഭവം നേരുന്നു - Irvin Calicut....ഇർവിനോട് പറയു 11:24, 11 ഏപ്രിൽ 2013 (UTC)
- ഇല്ല അജയ്. എല്ലാ കാര്യനിർവാഹകരും ഒന്നിച്ചു വന്നാലും ഞാൻ അഭിപ്രായം മാറ്റില്ല.--Roshan (സംവാദം) 11:40, 11 ഏപ്രിൽ 2013 (UTC)
@ഇർവിൻ ദോഷകരമായ പ്രവർത്തനങ്ങൾ മാത്രം ഉദ്ദേശിച്ചു വരുന്ന അംഗത്വങ്ങൾ മുന്നറിയിപ്പില്ലാതെ തന്നെ ക്ലിപ്തമല്ലാത്ത കാലത്തേയ്ക്ക് തടയാവുന്നതാണ്. എന്നാണ് നമുക്കുള്ള ഒരു നയം. രണ്ടു നയങ്ങൾ തമ്മിൽ കോൺഫ്ലിക്റ്റ് ഉള്ളതു റോഷൻ ഈ വിഷയം ചൂണ്ടിക്കാട്ടിയപ്പോൾ വ്യക്തമായതിനാൽ ഞാൻ ഭൂരിപക്ഷാഭിപ്രായത്തിനുവേണ്ടി കാക്കുകയും ഭൂരിപക്ഷാഭിപ്രായം പ്രകടമായപ്പോൾ അത് അംഗീകരിക്കുകയായിരുന്നു. അതിനാൽ രണ്ടുപേർ പറഞ്ഞതുകൊണ്ടാണ് നടപടി മാറ്റിയത് എന്നതാണ് സത്യം. അതെന്തുകൊണ്ട് പുറത്തു പറഞ്ഞുകൂട? ഇതിൽ രഹസ്യമൊന്നുമില്ലല്ലോ?
ഭൂരിപക്ഷാഭിപ്രായം നയങ്ങളെ ഞാൻ ഇന്റർപ്രെറ്റ് ചെയ്ത് തീരുമാനമെടുത്തത് ശരിയല്ല എന്നായതുകൊണ്ടാണ് ഞാൻ ചെയ്തത് പിഴയാണ് എന്നംഗീകരിക്കാനും ഞാൻ തയ്യാറാണ് (അതൊരു പാഠമായി സ്വീകരിക്കുകയും ചെയ്യുന്നു). പക്ഷേ അതും ഭൂരിപക്ഷാഭിപ്രായം എനിക്കെതിരായതുകൊണ്ടു മാത്രമാണ് (ഒന്നിനെതിരേ രണ്ട് എന്ന ഭൂരിപക്ഷം മതി എന്ന് ഞാൻ ആദ്യമേ റോഷനോട് പറഞ്ഞിരുന്നു). ഇർവിനുപകരം മറ്റൊരാൾ വന്ന് ഞാൻ നയങ്ങൾ ഇന്റർപ്രെറ്റ് ചെയ്തതാണ് ശരി എന്ന് ഇവിടെ അഭിപ്രായം പറഞ്ഞിരുന്നെങ്കിൽ ഞാൻ ഈ തീരുമാനമെടുക്കുമായിരുന്നില്ല. എന്തായാലും താങ്കളുടെ അഭിപ്രായത്തിലൂടെ തീരുമാനമെടുക്കാൻ എന്നെ സഹായിച്ചതിന് നന്ദി. വിഷയം ചർച്ചയ്ക്ക് കൊണ്ടുവന്നതിനാൽ റോഷനും നന്ദി.
@ റോഷൻ, ഞാൻ ഭൂരിപക്ഷാഭിപ്രായം എനിക്കെതിരാണെങ്കിൽ എന്റെ തീരുമാനങ്ങൾ മാറ്റും. അതാണ് ജനാധിപത്യപരമായ രീതി എന്നാണ് എന്റെ വിശ്വാസം. --അജയ് ബാലചന്ദ്രൻ (സംവാദം) 11:52, 11 ഏപ്രിൽ 2013 (UTC)
- പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയല്ലേ ചെങ്ങാതി , പിന്നെ എന്തിനും ഏതിനും ഇങ്ങനെ നയങ്ങൾ "Quote" ചെയ്യല്ലേ .... നയങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും അവ സാമാന്യയുക്തിയ്ക്ക് അനുസരിച്ചാണ് പ്രയോഗിക്കേണ്ടത് എന്നത് ഓർക്കുക . ആശംസകളോടെ.- Irvin Calicut....ഇർവിനോട് പറയു 12:04, 11 ഏപ്രിൽ 2013 (UTC)
നിലപാടുകൾ വ്യക്തമാക്കണ്ടേ ചങ്ങാതീ. നമ്മുടെ നിലപാടുകൾ നാം പറഞ്ഞില്ലെങ്കിൽ പിന്നെ ആരു പറയും? --അജയ് ബാലചന്ദ്രൻ (സംവാദം) 12:26, 11 ഏപ്രിൽ 2013 (UTC)
- തടയുന്നതിനു മുമ്പ് തടയപ്പെടും എന്ന മുന്നറിയിപ്പ് കൊടുക്കുന്നത് നല്ല കീഴ്വഴക്കമാണ്. കാര്യനിർവാഹകർ അത്തരത്തിൽ പ്രവർത്തിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. റോഷൻ അഭിപ്രായപ്പെട്ട രീതിയിൽ കൂടിയാലോചിച്ച് തീരുമാനങ്ങൾ പലപ്പോഴും എടുക്കാൻ പറ്റില്ല. തീരുമാനങ്ങൾ തെറ്റായെന്നു കണ്ടാൽ തിരുത്തുക, തിരുത്തിക്കുക. --Vssun (സംവാദം) 16:20, 11 ഏപ്രിൽ 2013 (UTC)
Import Request
തിരുത്തുകPlease import [2] -- നവീൻ ഫ്രാൻസിസ് (സംവാദം) 04:16, 18 ഏപ്രിൽ 2013 (UTC)
- ഫലകവും വിവരണവും ഇറക്കുമതി ചെയ്തിട്ടുണ്ട്.--റോജി പാലാ (സംവാദം) 04:40, 18 ഏപ്രിൽ 2013 (UTC)
ഹോട്ട് കാറ്റ്
തിരുത്തുകലേഖനങ്ങളിൽ ചൂടൻ പൂച്ചയെ കാണുന്നില്ലല്ലോ ബിപിൻ (സംവാദം) 05:10, 30 ഏപ്രിൽ 2013 (UTC)
- ചൂടൻ പൂച്ച കാണുന്നുണ്ടെങ്കിലും അതിൽ ടൈപ്പ് ചെയ്യുമ്പോൾ പ്രവർത്തിക്കുന്നില്ല.--മനോജ് .കെ (സംവാദം) 19:56, 7 മേയ് 2013 (UTC)
- update:ഇപ്പോൾ പ്രവർത്തിച്ചുതുടങ്ങിയിട്ടുണ്ട് --മനോജ് .കെ (സംവാദം) 02:39, 8 മേയ് 2013 (UTC)
പരിശോധിക്കുക
തിരുത്തുകഈ ഉപയോക്താവിന്റെ താളിൽ കൊടുത്തിരിക്കുന്ന ചില ചിത്രങ്ങൾ പകർപ്പവകാശരഹിതമോ? --♥Aswini (സംവാദം) 08:06, 16 ഏപ്രിൽ 2013 (UTC)
- ഇത്തരം കാര്യങ്ങൾക്ക് കോമൺസിലെ പടത്തിൽ താളിൽപ്പോയി നീക്കം ചെയ്യാൻ നിർദ്ദേശിക്കൂ. പകർപ്പവകാശലംഘനമാണെന്ന് തോന്നുന്നവക്ക് ഇപ്പോൾ നീക്കം ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. --Vssun (സംവാദം) 08:37, 16 ഏപ്രിൽ 2013 (UTC)
മറ്റൊന്ന്, വ്യക്തിയുടെ ഉപയോക്തൃതാൾ വിക്കിപീഡിയ:ഉപയോക്തൃതാൾ മാർഗരേഖകൾ ലംഘിക്കുന്നു എന്നു ശങ്കിക്കുന്നു. --Vssun (സംവാദം) 08:39, 16 ഏപ്രിൽ 2013 (UTC)
- ഈ ഈ ഉപയോക്താവിന്റെ താൾ ജീവചരിത്രം പോലെ ഉണ്ട് , ഇതേ ഉള്ളടക്കം വെച്ച് ലേഖനവും എഴുതിയിടുണ്ട് Ashraf Kalathode , മാർഗരേഖകൾ ലംഘിക്കുന്നു - Irvin Calicut....ഇർവിനോട് പറയു 09:48, 16 ഏപ്രിൽ 2013 (UTC)
- ഈ താൾ കുറച്ചുകാലമായി പുനഃസൃഷ്ടിക്കപ്പെടുന്നതിനാൽ Ashraf Kalathode നീക്കം ചെയ്ത് തൽക്കാലത്തേക്ക് സംരക്ഷിച്ചിട്ടുണ്ട്. ഉപയോക്താവിന്റെ താൾ ഒരു തലക്കെട്ട് മാറ്റലിലൂടെ വന്നതാണ്. അതിന് ഉപയോക്താവ് കാരണക്കാരനല്ല. വേണമെങ്കിൽ മായ്ക്കാം.--സിദ്ധാർത്ഥൻ (സംവാദം) 10:14, 16 ഏപ്രിൽ 2013 (UTC)
- എന്തായാലും പുള്ളി ഒരു യുവകവിയാണ്.--♥Aswini (സംവാദം) 13:28, 16 ഏപ്രിൽ 2013 (UTC)
- അതുകൊണ്ട് മാത്രം ഇവിടെ നിലനിർത്താനാകില്ലല്ലോ. ഈ താളിനെക്കുറിച്ച് ഇവിടെ ചർച്ച നടക്കുകയും ലേഖനം നീക്കം ചെയ്യുകയും ചെയ്തതാണ്. അതിനുശേഷം പല യൂസർനെയിമുകളിലായി ഈ ലേഖനം പുനഃസൃഷ്ടിക്കപ്പെടുകയായിരുന്നു.--സിദ്ധാർത്ഥൻ (സംവാദം) 14:39, 16 ഏപ്രിൽ 2013 (UTC)
നീക്കം ചെയ്യുന്നതിനെ അനുകൂലിക്കുന്നു. --Vssun (സംവാദം) 15:22, 16 ഏപ്രിൽ 2013 (UTC)
ചെയ്തു നീക്കം ചെയ്തു, സംവാദതാളിൽ കുറിപ്പും നൽകി.--KG (കിരൺ) 15:28, 16 ഏപ്രിൽ 2013 (UTC)
--♥Aswini (സംവാദം) 06:37, 17 ഏപ്രിൽ 2013 (UTC)
- ഈ ഉപയോക്താവ് കുവൈറ്റിൽ ആണ് ഇപ്പോൾ എന്ന് കാണുന്നു കാണാൻ പറ്റിയാൽ പറഞ്ഞു മനസിലാക്കാമായിരുന്നു വിക്കിപീഡിയ എന്ത് അല്ല എന്ന് - Irvin Calicut....ഇർവിനോട് പറയു 09:16, 17 ഏപ്രിൽ 2013 (UTC)
Automatic taxobox
തിരുത്തുക(പുതുക്കിയ) ഓട്ടോമാറ്റിക്ക് ടാക്സോ ബോസ്കിനെന്തോ കുഴപ്പമുണ്ട്. ചൂരയുടെ താളിലെ ടാക്സോബോക്സ് പുതുക്കിയപ്പോൾ മൊത്തത്തിൽ എറർ വന്നിരിക്കുന്നു. ശ്രദ്ധിയ്ക്കുമല്ലോ --മനോജ് .കെ (സംവാദം) 20:00, 7 മേയ് 2013 (UTC)
- ശരിയാക്കി--റോജി പാലാ (സംവാദം) 02:33, 8 മേയ് 2013 (UTC)
- നന്ദി --മനോജ് .കെ (സംവാദം) 02:55, 8 മേയ് 2013 (UTC)
സംരക്ഷണം
തിരുത്തുകകുമാരനാശാൻ എന്ന താളിലെ നാൾവഴി ഒഴിവാക്കിയത് പുനഃസ്ഥാപിച്ചിട്ടുണ്ട്. ഒപ്പം മറ്റൊരു താളിന്റെ നാൾവഴിയും പുനഃസ്ഥാപിച്ചിട്ടുണ്ട്. ഞാൻ എന്തെങ്കിലും ചെയ്യുമ്പോൾ മാത്രം എല്ലാവർക്കും ഭയങ്കര ശ്രദ്ധയുണ്ടെന്നു കാണുന്നതിൽ സന്തോഷിക്കുന്നു. (ഈ താളിന്റെ സംവാദ താൾ കണ്ടാൽ മനസ്സിലാകും) എന്നാൽ എല്ലാ കാര്യങ്ങളിലും ഈ ശ്രദ്ധ ഉണ്ടായാൽ നന്ന്. ഇനി ഇതിന്റെ പേരിൽ ശിക്ഷാ നടപടികൾ ഉണ്ടെങ്കിൽ അതും ആകാം. ഞാൻ ഇംഗ്ലീഷ് വിക്കിയിലെ നയങ്ങൾ കണ്ടല്ല വളർന്നത്. ഇവിടെ മറ്റു കാര്യനിർവാഹകർ ചെയ്യുന്നതു കണ്ടു തന്നെയാണ് പഠിച്ചിട്ടുള്ളത്. ഞാൻ മുൻപും ഒഴിവാക്കിയ നാൾവഴികൾ നിരവധി ഉണ്ടാകും. അതും പുനഃസ്ഥാപിക്കണെമെങ്കിൽ ഇവിടെ അറിയിക്കുക. സമയം പോലെ തിരിച്ചാക്കാം.--റോജി പാലാ (സംവാദം) 17:44, 14 മേയ് 2013 (UTC)
ഞാൻ എന്തെങ്കിലും ചെയ്യുമ്പോൾ മാത്രം എല്ലാവർക്കും ഭയങ്കര ശ്രദ്ധയുണ്ടെന്നു കാണുന്നതിൽ സന്തോഷിക്കുന്നു.അങ്ങനെയങ്ങു സന്തോഷിക്കാൻ ഞങ്ങൾ സമ്മതിക്കുമോ റോജീ? . ഏതെങ്കിലും കാര്യനിർവ്വാഹകരെ അവർ ആത്മാർത്ഥമായും ചെയ്യുന്ന അദ്ധ്വാനത്തെപ്രതി വ്യക്തിപരമായി ആരെങ്കിലും ഇകഴ്ത്താൻ ശ്രമിക്കുകയോ (പ്രതിരോധാത്മകമായി) ശ്രദ്ധിക്കുകയോ ചെയ്യുന്നുണ്ടെന്നു് ഞാൻ വിശ്വസിക്കുന്നില്ല. മറിച്ച്, റോജിയെന്ന വ്യക്തിയോട് (എനിക്കു്) സാധാരണ തോന്നുന്നതു് തന്റെ ജോലികളിൽ ഇത്രമാത്രം സൂക്ഷിക്കുകയും ഉള്ളറിഞ്ഞേർപ്പെടുകയും ചെയ്യുന്നതിലുള്ള ആദരം മാത്രമാണു്. നാൾവഴി മറയ്ക്കുന്നതിലെ റോജിയുടെ സദുദ്ദേശം മനസ്സിലാക്കാം. പക്ഷേ, അതുപോലെത്തന്നെ, അങ്ങനെ ചെയ്യുന്നതിൽ ചിലപ്പോഴെങ്കിലും ഒരു ദോഷവശം കൂടിയുണ്ടെന്നു നാം തിരിച്ചറിയണം.
- നയങ്ങൾക്കും കാര്യനിർവ്വഹണത്തിനും നമുക്കു് ഇംഗ്ലീഷ് വിക്കിയെ ഒരളവിൽ കൂടുതൽ ആശ്രയിക്കേണ്ടതില്ല. അവിടെ നിന്നുള്ള പാഠങ്ങൾ ഗുണം ചെയ്യുമെങ്കിലും, നാം നമ്മുടെ സ്വന്തം പരിസ്തസ്ഥിതികളിലെ കൂട്ടുകാരിൽനിന്നും നേരിട്ടു പഠിച്ചെടുത്ത പാഠങ്ങൾ തന്നെയാണു് എപ്പോഴും കൂടുതൽ ശ്രേഷ്ഠം. അതുകൊണ്ടു് അത്തരമൊരു പോരായ്മ സ്വയം തോന്നേണ്ടതില്ല. പകരം അഭിമാനിക്കുകയാണു വേണ്ടതു്.
- കേവലമായി തെറ്റുകൾ എന്നൊന്നില്ല. ചില വഴികളിലൂടെ പോയതു ശരിയായില്ലെങ്കിൽ ആ വഴികളെ നാം വിളിക്കുന്ന പേരു മാത്രമാണു തെറ്റുകൾ. അവയിൽ ഏതെങ്കിലുമൊന്നാകാം നാളെ നമ്മുടെ ശരികൾ. വിക്കിപീഡിയയിൽ നാം പോയിക്കൂടാത്ത വഴികൾ തീരെ പരിമിതമാണു്. അതുകൊണ്ടു് ശിക്ഷയും അപ്രസക്തമാണു്. പകരം പാഠങ്ങളാവാം. അവ നമ്മെ കൂടുതൽ നന്നായി, കൂടുതൽ ശരിയായ വഴിയേ, കൈപിടിച്ചുനടത്തുകയേ ഉള്ളൂ. :)
- ഏതോ മനോരോഗികൾ, ഏതെങ്കിലും പ്രത്യേക പേജിൽ വന്നു് വേണ്ടായിസം കാണിക്കുന്നുണ്ടെങ്കിൽ പ്രാഥമികപ്രശ്നം നമ്മുടേതോ നമുക്കിടയിലോ അല്ല, അവരുടേതാണു്. സ്വന്തം സ്വാതന്ത്ര്യം നല്ല നിലയിൽ എങ്ങനെയാണു് ഉപയോഗിക്കേണ്ടതെന്നറിയാത്ത അവർക്കുകൂടി ഇന്നല്ലെങ്കിൽ നാളെ ബുദ്ധിയും വിവേകവുമുദിക്കാൻ നമ്മുടെ വിക്കിപീഡിയ ഉപകരിക്കുമെങ്കിൽ പിന്നെന്താണു പ്രശ്നം? അന്നു് അവർക്കു് സ്വയം കുറ്റബോധം തോന്നാൻകൂടി, ചില വേണ്ടലിസത്തിന്റെ കൈക്കുറ്റപ്പാടുകളൊക്കെ നമ്മുടെ നാൾവഴികലിൽ കിടന്നോട്ടെ.
ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 18:55, 14 മേയ് 2013 (UTC)
- കുമാരനാശാൻ താളിൽ റോജി, ആരും കാണാതെ മായ്ച്ചത് അങ്ങനെ തന്നെ ചെയ്യേണ്ടതായിരുന്നുവെന്ന് ഇപ്പോൾ അവ എല്ലാവർക്കും കാണുന്ന പോലെയാക്കിയപ്പോൾ മനസ്സിലായിട്ടുണ്ടാവും.--Vinayaraj (സംവാദം) 01:49, 15 മേയ് 2013 (UTC)
- അമിതമായ നശീകരണവും പാഴെഴുത്ത് ഉൾപ്പേടുത്തലും ആയിരുന്നു, റോജി ചെയ്തതിൽ പ്രശ്നങ്ങൾ കാണുന്നില്ല.--KG (കിരൺ) 05:00, 15 മേയ് 2013 (UTC)
- ഇപ്പോൾ ഇവിടെ നാൾവഴി മായ്ക്കപ്പെടുന്നത് വിക്കിപീഡിയ:നാൾപ്പതിപ്പ് മായ്ക്കൽ എന്ന നയത്തിനനുൃതമായല്ലേ? നയത്തിൽ കൂടുതൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെങ്കിൽ പഞ്ചായത്തിൽ ചർച്ച ചെയ്യാവുന്നതാണ്.--സിദ്ധാർത്ഥൻ (സംവാദം) 05:07, 15 മേയ് 2013 (UTC)
- അമിതമായ നശീകരണവും പാഴെഴുത്ത് ഉൾപ്പേടുത്തലും ആയിരുന്നു, റോജി ചെയ്തതിൽ പ്രശ്നങ്ങൾ കാണുന്നില്ല.--KG (കിരൺ) 05:00, 15 മേയ് 2013 (UTC)
- അനൂപനും പ്രവീണും പിന്നെ മനോജും പുതിയ നയരൂപീകരണവുമായി വരുന്നുണ്ട്.--റോജി പാലാ (സംവാദം) 05:12, 15 മേയ് 2013 (UTC)
WP:CRD അനുസരിച്ചാണ് മായ്ക്കേണ്ടത് എന്നതിൽ അഭിപ്രായവ്യത്യാസമില്ലല്ലോ?
- പകർപ്പവകാശലംഘനം,
- ഒറ്റനോട്ടത്തിൽ തന്നെ അപമാനിക്കാനും ഇകഴ്ത്തിക്കാട്ടാനും ഉദ്ദേശിച്ചുള്ളതോ നിന്ദ്യമായതോ ആയ ഉള്ളടക്കമാണെന്ന് ബോദ്ധ്യം വരുന്നത്
- അലങ്കോലപ്പെടുത്താൻ മാത്രം ഉദ്ദേശിച്ചുള്ള ഉള്ളടക്കം
എന്നിവയൊക്കെ കാര്യനിർവ്വാഹകർക്ക് പെട്ടെന്നുതന്നെ നീക്കം ചെയ്യാൻ സാധിക്കേണ്ടതാണ്. അക്കാര്യങ്ങൾ ലോഗിലും മായ്ക്കൽ രേഖയിലും മാറ്റത്തിന്റെ ചുരുക്കത്തിലും കാണാമല്ലോ? കൂടാതെ ഇവ സംവാദം താളിൽ ഒരു കുറിപ്പായി ചേർക്കേണ്ടതാണ് എന്ന തീരുമാനവുമെടുക്കാവുന്നതാണ്.
താളിലെ വിവരങ്ങൾ നീക്കി Fuck, suck മുതലായ വാക്കുകൾ ചേർക്കുന്നതോ, ഇനി flower, sun, beuaty, india is my country എന്നൊക്കെ ചേർക്കുന്നതോ പോലും അലങ്കോലപ്പെടുത്താൻ മാത്രം ഉദ്ദേശിച്ചുള്ളതാണെന്നാണ് (അല്ലെങ്കിൽ പാഴെഴുത്താണ്) എന്റെ അഭിപ്രായം. കുമാരനാശാന്റെ താളിൽ ഫക്ക് എന്ന് ചേർക്കുന്നത് ഒരുപക്ഷേ ഇകഴ്ത്തിക്കാട്ടാനുള്ള ലക്ഷ്യത്തോടെയായിരുന്നിരിക്കാം. ജീവിച്ചിരിക്കുന്ന ഒരാളുടെ ജീവചരിത്രത്തിലാണ് ഇത് ചേർത്തതെങ്കിൽ തീർച്ചയായും വളരെപ്പെട്ടെന്നുതന്നെ ഇത് മുൻപ്രാപനം ചെയ്യുകയും കാര്യനിർവാഹകരുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്യേണ്ടതാണ്. കാര്യനിർവാഹകർ ആദ്യം തന്നെ നാൾവഴി മറയ്ക്കുകയും വേണം എന്നാണ് എന്റെ അഭിപ്രായം. ചർച്ച ആവശ്യമുണ്ടെന്ന് തോന്നുന്നുവെങ്കിൽ പിന്നീട് ചർച്ച ചെയ്യാവുന്നതാണ്.
ഇതൊക്കെ നിലവിലുള്ള മാർഗ്ഗനിർദ്ദേശമനുസരിച്ചുതെന്നെ മറയ്ക്കേണ്ടതാണ്. റോജി നാൾപ്പതിപ്പ് മായ്ച്ചതിൽ ഒരു അപാകവുമുണ്ടെന്ന് തോന്നുന്നില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 05:18, 15 മേയ് 2013 (UTC)
- റിവേർട്ട് ചെയ്യേണ്ടതു തന്നെയാണ്, പക്ഷേ മറയ്ക്കേണ്ട ഒരു കാര്യവുമില്ല എന്നെന്റെ അഭിപ്രായം. ഫക്ക്, സക്ക് എന്നൊക്കെയുള്ള പദങ്ങൾ കണ്ടാലുടൻ മറയ്ക്കണമെങ്കിൽ മുകളിലിട്ടിരിക്കുന്ന കമന്റും മായ്ക്കണമല്ലോ. എങ്ങനെങ്കിലുമൊക്കെ ടൂൾ ഉപയോഗിക്കുക എന്നതല്ല കാര്യനിർവാഹകരുടെ ലക്ഷ്യം എന്നെന്റെ അഭിപ്രായം.--പ്രവീൺ:സംവാദം 05:36, 15 മേയ് 2013 (UTC)
- ഫക്ക് സക്ക് എന്നൊക്കെയുള്ള വാക്കുകൾ ആവശ്യമുള്ള സ്ഥലത്ത് (ലൈംഗികബന്ധത്തെപ്പറ്റിയുള്ള താളുകളിൽ) ചേർക്കുന്നത് പ്രശ്നമല്ല (വിക്കിപീഡിയ സെൻസർ ചെയ്തിട്ടില്ല). അതല്ല ഞാൻ സൂചിപ്പിച്ചത്. താളിലെ വിവരങ്ങൾ നീക്കി Fuck, suck മുതലായ വാക്കുകൾ ചേർക്കുന്നത് സംബന്ധിച്ചാണ്. അത് അലങ്കോലപ്പെടുത്താൻ മാത്രം ഉദ്ദേശിച്ചുള്ള പ്രവൃത്തിയാണ് എന്നാണ് എന്റെ അഭിപ്രായം. ചർച്ചയിലൂടെ സ്വീകരിച്ച നിലവിലുള്ള നയമനുസരിച്ച് അത് മായ്ക്കേണ്ടതാണ് എന്നും അഭിപ്രായമുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 05:39, 15 മേയ് 2013 (UTC)
- അനാവശ്യമായ വാക്കുകൾ ( അത് അശ്ലീല പദങ്ങളായാലും അല്ലെങ്കിലും) ലേഖനത്തിൽ ചേർത്താൽ ഉടൻ അത് മറയ്ക്കപ്പെടണം എന്നൊക്കെ ഉള്ള അഭിപ്രായങ്ങൾ കാണുമ്പോൾ ചിരിക്കാനാണു തോന്നുന്നത്. വിക്കിപീഡിയ സെൻസർ ചെയ്തിട്ടില്ല എന്ന് നമുക്കെല്ലാം അറിയാം. അതു കൊണ്ടു തന്നെ ഏതെങ്കിലും ഐ.പി. അനാവശ്യം/അസംബന്ധം ഏതെങ്കിലും താളിന്റെ നാൾവഴിയിലേക്ക് ചേർത്താൽ അതു ഉടനടി മറ്റു ഉപയോക്താക്കളിൽ നിന്നു മറയ്ക്കണം എന്നു പറയുന്നതിൽ ഒരു ലോജിക്കും ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല. ഇങ്ങനെ ചെയ്യുന്നതിലൂടെ എന്താണു നമ്മൾ നേടാൻ ശ്രമിക്കുന്നത്? --Anoop | അനൂപ് (സംവാദം) 05:47, 15 മേയ് 2013 (UTC)
- നന്നായി ചിരിച്ചോളൂ. ഒപ്പം വിക്കിപീഡിയ:നാൾപ്പതിപ്പ് മായ്ക്കൽ എന്ന താളിലും മറയ്ക്കരുത് എന്ന നയം എഴുതിച്ചേർത്തോളൂ.--റോജി പാലാ (സംവാദം) 05:52, 15 മേയ് 2013 (UTC)
ഇംഗ്ലീഷ് വിക്കിയിലെ ക്രൈറ്റീരിയ ഫോർ റിഡാക്ഷനിലെ തത്തുല്യ നയം ഇതാണ്
“ | Grossly insulting, degrading, or offensive material that has little/no encyclopedic or project value and/or violates our biographies of living people policy. This includes slurs, smears, and grossly offensive material of little or no encyclopedic value, but not mere factual statements, and not "ordinary" incivility, personal attacks or conduct accusations. When attack pages or pages with grossly improper titles are deleted, the page names may also be removed from the delete and page move logs. | ” |
മലയാളം വിക്കിയിൽ (അൽപ്പം മോശമായി) ഞാൻ ഇത് തർജ്ജമ ചെയ്ത് ചേർത്തിട്ടുമുണ്ട്. ഇതിലൂടെ നേടാൻ ശ്രമിക്കുന്നത്
- ഒരു താളിലെ അലങ്കോലപ്രവർത്തനങ്ങൾ മറയ്ക്കുക
- താളിന്റെ വളർച്ചയിലെ തുടർച്ച കാണിക്കുക. (നാൾവഴിയിൽ മുഴച്ചുനിൽക്കുന്ന നശീകരണപ്രവർത്തനങ്ങൾ അദൃശ്യമാക്കുക)
- ജീവിച്ചിരിക്കുന്നവരുടെ ജീവചരിത്രമാണെങ്കിൽ അപമാനകരമായ പരാമർശങ്ങൾ അദൃശ്യമാക്കുക
എന്നതൊക്കെയാണെന്ന് തോന്നുന്നു. ഇതിനോടെന്തായാലും എനിക്ക് പൂർണ്ണയോജിപ്പാണ്. വളരെ ലോജിക്കലായ നയമാണിതെന്ന് അഭിപ്രായവുമുണ്ട്. നശീകരണപ്രവർത്തനം മായ്ക്കലും സെൻസർഷിപ്പും തമ്മിൽ എന്തായാലും കൂട്ടിക്കുഴയ്ക്കേണ്ടതില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 05:59, 15 മേയ് 2013 (UTC)
- പല വിവാദപരമായ താളുകളുടേയും ഉള്ളടക്കം ഇങ്ങനെ സെൻസർ ചെയ്ത് നാൾപതിപ്പ് മായ്ക്കുമ്പോൾ വിക്കിക്കകത്ത് പ്രവർത്തിക്കുന്നവർക്കും പുറത്തുള്ളവർക്കും ഇത് പല ആശയക്കുഴപ്പങ്ങൾക്കും വഴിവച്ചേയ്ക്കും (മുമ്പ് പല കേസിലും ഉണ്ടായിട്ടുണ്ട്). ഈ സംവിധാനം കുറച്ചുകൂടി ഗൗരവകരമായി ഉപയോഗിക്കേണ്ടതുണ്ട് എന്നേ അഭിപ്രായപ്പെട്ടുള്ളൂ. കൂടുതൽ അഭിപ്രായം സമയമെടുത്ത് വായിച്ച് പറയാം--മനോജ് .കെ (സംവാദം) 13:39, 15 മേയ് 2013 (UTC)
അലങ്കോലപ്പെടുത്തുക എന്നത് വിക്കികളിൽ സാധാരണമാണ്. അലങ്കോലപ്പെടുത്തുന്ന തിരുത്തലുകൾ മുൻപ്രാപനം ചെയ്യുക എന്നതാണ് ഉത്തരവാദിത്തമുള്ള ഉപയോക്താക്കൾ ചെയ്യേണ്ടത്. അനാവശ്യമായി കാര്യനിർവാഹക ടൂൾ ഉപയോഗിക്കുനത് അമൃത ഹോസ്പിറ്റൽ മുതൽ ആലുവ വരെയുള്ള വഴിക്കിടെ ഒരൊമ്പതിടത്ത് പോലീസിനെ നിർത്തി വണ്ടി ഓടിക്കുന്നവരെകൊണ്ട് ബ്രെത് അനലൈസറിൽ ഊതിക്കുന്നതുപോലെയുള്ള അനാവശ്യവും, ഉപയോക്താക്കൾക്ക് വേണ്ടാത്ത, എന്നാൽ അപരിചിതത്വം ഉണ്ടാകുകയും ചെയ്യുന്ന പ്രവൃത്തിയാണ് എന്നെന്റെ അഭിപ്രായം.--പ്രവീൺ:സംവാദം 04:56, 16 മേയ് 2013 (UTC)
- മനപൂർവ്വവും തുടർച്ചയായും അലങ്കോലപ്പെടുത്തലിൽ ഏർപ്പെടുന്നവരെ ഒൻപതു തവണയല്ല അൻപതു തവണ ഊതിക്കുന്ന നയങ്ങളും കാര്യനിവ്വാഹകരും ഉണ്ടായിരിക്കണമെന്നാണ് എന്റെ അഭിപ്രായം .- --ജോൺ സി. (സംവാദം) 05:24, 16 മേയ് 2013 (UTC)
- @പ്രവീൺ: എന്നെ ഒരു ദിവസം രണ്ടു തവണ ഊതിച്ചിട്ടുണ്ട്. ഊതിക്കൽ തുടങ്ങിയതിനുശേഷം കേരളത്തിലെ വാഹനാപകടങ്ങൾ വൻതോതിൽ കുറഞ്ഞിട്ടുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്തായാലും നിലവിലെ നയം ഭേദഗതി ചെയ്യണമെങ്കിൽ ഒരു ചർച്ച അതിനായി തുടങ്ങാമല്ലോ? --അജയ് ബാലചന്ദ്രൻ (സംവാദം) 14:57, 16 മേയ് 2013 (UTC)
- നയത്തിൽ എതിർപ്പുള്ളവർ അവർ ഉദ്ദേശിക്കുന്ന രീതിയിൽ അവർ തന്നെ ചർച്ച ആരംഭിച്ചാൽ സംഗതികൾ അല്പം കൂടി എളുപ്പമാകും.--റോജി പാലാ (സംവാദം) 14:59, 16 മേയ് 2013 (UTC)
ഉപയോക്താവ്:Sihharthan
തിരുത്തുകSihharthan എന്ന എന്നെ തടഞ്ഞതിന്റെ കാരണം എന്താന്ന് അറിയണം. ആരുടെ തോന്ന്യാസമാ. എന്തു ചെയ്തിട്ടാ--49.203.86.255 01:56, 20 മേയ് 2013 (UTC)
- വിക്കിപീഡിയ:ഉപയോക്തൃനാമനയം കാണുക : "സജീവമായി പ്രവർത്തിക്കുന്ന ഉപയോക്താവിന്റെ പേരിനോടോ ഏതെങ്കിലും കാര്യനിർവ്വാഹകരുടെ പേരിനോടോ വളരെ സാദൃശ്യമുള്ള അംഗത്വങ്ങൾ ഉപയോഗിക്കാതിരിക്കുക. അത്തരം അംഗത്വങ്ങൾ സൃഷ്ടിക്കപ്പെട്ടാൽ അവയുടെ ലക്ഷ്യം ശുഭസൂചകമല്ലങ്കിൽ തടയപ്പെടുന്നതായിരിക്കും" -- റസിമാൻ ടി വി 05:20, 20 മേയ് 2013 (UTC)
ഈ പ്രശ്നത്തിന്റെ തുടർച്ചയായി രണ്ട് ഐ.പി. റേഞ്ചുകൾ തടഞ്ഞിട്ടുണ്ട്(ന്നാണ് വിശ്വസിക്കുന്നത്). അനുചിതമെങ്കിൽ തടയൽ നീക്കുക--പ്രവീൺ:സംവാദം 02:18, 21 മേയ് 2013 (UTC)
നീക്കം ചെയ്യൽ
തിരുത്തുകഈ താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചിട്ട് രണ്ട് ദിവസത്തിൽ കൂടുതലായി. ആരും കണ്ടില്ലേ?--സുഗീഷ് (സംവാദം) 05:33, 18 മേയ് 2013 (UTC)
ഫ്രീഡം ചപ്പാത്തി
തിരുത്തുകഇത് ഒന്നു നോക്കു സമാധാനം (സംവാദം) 10:25, 23 ഡിസംബർ 2012 (UTC)
സംവാദം താളിൽ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 16:34, 1 ഒക്ടോബർ 2013 (UTC)
ഒന്ന് ശ്രദ്ധിക്കണേ
തിരുത്തുകസംശയമുണ്ട് അതാണ്.....
--♥Aswini (സംവാദം) 05:49, 2 ഫെബ്രുവരി 2013 (UTC)
ലേഖനത്തിന്റെ സംവാദം താളിൽ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 16:34, 1 ഒക്ടോബർ 2013 (UTC)
ഒന്ന് നോക്കുക
തിരുത്തുകഇത് ലോഗോ അല്ലെ??? അപ്പൊ പകർപ്പവകാശം???
--♥Aswini (സംവാദം) 16:16, 21 ഫെബ്രുവരി 2013 (UTC)
ഉരുളിയുടെ കാര്യം സംവാദം താളിൽ ചർച്ച ചെയ്തിട്ടുണ്ട്. ലോഗോ ഇപ്പോൾ നിലവിലില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 16:37, 1 ഒക്ടോബർ 2013 (UTC)
പുതിയ ഫലകം
തിരുത്തുകഈ ഫലകം ഒന്നു ശരിയാക്കാമോ? ഇത് തിരുത്താൻ പറ്റുന്നില്ല. ശരിയാക്കുന്നതിനായി ഒരു പേജ് തിരിച്ചുവിടുകയും ചെയ്തു. --സലീഷ് (സംവാദം) 15:51, 13 മേയ് 2013 (UTC)
- എന്താണു പ്രശ്നം. എനിക്ക് ശരിയായി കാണുന്നുണ്ടല്ലോ! --Anoop | അനൂപ് (സംവാദം) 15:54, 13 മേയ് 2013 (UTC)
- തിരുത്താൻ സാധിക്കാതിരുന്നതായിരുന്നു പ്രശ്നം. പേരുമാറ്റം ചെയ്യുന്നതിനു മുൻപേ ഫലകത്തിന്റെ പേര് തിരുത്തിയതാണ് കാരണം എന്നാണ് എനിക്ക് തോന്നുന്നത്. ശരിയാക്കിയിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 15:59, 13 മേയ് 2013 (UTC)
കൊള്ളാം..--സലീഷ് (സംവാദം) 16:12, 13 മേയ് 2013 (UTC)
ഉപയോക്താവ്:Adv.tksujith
തിരുത്തുകഉപയോക്താവ്:Adv.tksujith എന്ന കാര്യനിർവാഹകൻ നിഷ്പക്ഷമായി ലേഖനങ്ങളിൽ ഇടപെടുന്നതിനു പകരം ഏകപക്ഷീയമായി ലേഖനങ്ങളിൽ അനാവശ്യമായി ഫലകങ്ങൾ ചാർത്തുന്നു. ഉദാഹരണം ബേബി അഞ്ചേരി വധം. ഇദ്ദേഹത്തെ തടയുന്നതിനോ കാര്യനിർവാക പദവിയിൽ നിന്നോ നീക്കം ചെയ്യുന്നതിനോ മറ്റു കാര്യനിർവാഹകർ ദയവായി ശ്രദ്ധിക്കണമെന്ന് അഭ്യർഥിക്കുന്നു. അല്ലെങ്കിൽ ലേഖനങ്ങളിലെ ഇടപെടൽ മാന്യമാക്കുക.--Roshan (സംവാദം) 04:18, 23 മേയ് 2013 (UTC)
- കാര്യനിർവ്വാഹകൻ എന്ന രീതിയിൽ സുജിത്ത് ഈ പ്രശ്നത്തിൽ ഒന്നും ചെയ്തിട്ടില്ലെന്നാണു താളിന്റെ നാൾവഴി നോക്കിയപ്പോൾ മനസിലായിട്ടുള്ളത്. എന്തു കൊണ്ടു ആ ഫലകങ്ങൾ ചേർത്തു എന്നു സുജിത്ത് സംവാദം താളിൽ വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ എതിർവാദങ്ങളും റോഷൻ ഉന്നയിച്ചിട്ടുണ്ട്. ആ പ്രശ്നം പരിഹരിക്കുന്നതിനു പകരം, ഫലകം ചേർത്ത വ്യക്തി കാര്യനിർവ്വാഹകനായതു കൊണ്ടു മാത്രം അദ്ദേഹത്തെ ആ സ്ഥാനത്തു നിന്നു നീക്കം ചെയ്യണം എന്നു വാദിക്കുന്നതിൽ കഴമ്പുണ്ടെന്നു തോന്നുന്നില്ല. --Anoop | അനൂപ് (സംവാദം) 05:40, 23 മേയ് 2013 (UTC)
എങ്കിൽ പിന്നെ എന്ത്, ഇടതു പാർട്ടികളുടെ അധാർമ്മികതയെ ചോദ്യം ചെയ്യുന്നുവെന്നു കരുതി എല്ലാത്തിലും POV ഇടാൻ നടക്കുന്നു. ആരാ അധികാരം തന്നത്. സ്വന്തം ഇഷ്ടപ്രകാരം പ്രവർത്തിക്കാൻ ഇത് തറവാടല്ല. ആ താളിൽ ഒരു പ്രശ്നവുമില്ല. പ്രശനം തോന്നുന്നത് ഇടത് കണ്ണിൽകൂടി നോക്കുമ്പോളാണ്--Roshan (സംവാദം) 06:50, 23 മേയ് 2013 (UTC)
പുതിയ ഭാഷാ സജ്ജീകരണങ്ങൾ
തിരുത്തുകപുതിയ ഭാഷാ സജ്ജീകരണങ്ങൾ വന്നതിൽ പേജിലെ ഫോണ്ട് വലിപ്പവും എഡിറ്റിംഗ് കോളത്തിലെ ഫോണ്ട് വലിപ്പവും തമ്മിൽ കാര്യമായ അന്തരം കാണിക്കുന്നു. എഡിറ്റിംഗ് കോളത്തിലെ ഫോണ്ടിന് വളരെ വലിപ്പക്കൂടുതലാണ്. എന്തെങ്കിലും വിവരം.--Roshan (സംവാദം) 02:42, 13 ജൂൺ 2013 (UTC)
- As we are having problems with ULS implementation, shall we request for the removal of this from at least the malayalam wikis until its made usable and properly tested?
- Thought we had pretty good developers at wikipedia, but the devs are just being arrogant by releasing an unfinished product to end users. The community is also not responding to this, dont know why.
- This is giving us a feeling that things are not going in the right way, some bugs which should have been caught and fixed in development testing were fixed after the release to commons.
ദീപു [deepu] (സംവാദം) 03:00, 13 ജൂൺ 2013 (UTC)
- Greetings from Tamil Wikipedia. We are facing issues with ULS and the web fonts roll out. We are requesting for comments here. You are welcome to share your views there or start a new RfC here in Malayalam Wikipedia itself. This will convey the message to the developers that more wikis and people see this as an issue.--Ravidreams (സംവാദം) 12:48, 13 ജൂൺ 2013 (UTC)
- Hey Ravi, thanks for the putting this here, will put my support there, good to see that you guys have a strong community concerned about what is happening, sadly the malayalam community is not interested in these issues. They just want the rest of the world to be thankful for the work they are doing for wikipedia.
- FYI, We had a long discussion in an unofficial group and even withdrew a request for ULS implementation from malayalam wikisource last month.
ദീപു [deepu] (സംവാദം) 16:37, 13 ജൂൺ 2013 (UTC)
പുതിയ പ്രവേശനം
തിരുത്തുകപുതിയ ലോഗിൻ പേജിലെ (ചിത്രം) സുരക്ഷിത കണൿഷൻ ഉപയോഗിക്കുക എന്നു കണ്ടു. ഇതിലെ ൿ ക് ആണോ? അല്ലെങ്കിൽ ക് എന്നു തന്നെ തിരുത്തണം. മറ്റൊന്ന് രഹസ്യവാക്ക്താങ്കളുടെ രഹസ്യവാക്ക് പുനഃസജ്ജീകരിക്കുക ഇതിൽ രഹസ്യവാക്ക് കഴിഞ്ഞ് ആവശ്യത്തിനുള്ള അകലം കാണുന്നില്ല. (താങ്കളുടെ രഹസ്യവാക്ക് പുനഃസജ്ജീകരിക്കുക) എന്നു നൽകിയാലും കുഴപ്പമില്ല എന്നു കരുതുന്നു.--റോജി പാലാ (സംവാദം) 17:38, 6 ജൂൺ 2013 (UTC)
- മാറ്റങ്ങൾ ട്രാൻസ്ലേറ്റ്‌വിക്കിയിൽ നടത്തുക. മുകളിൽപ്പറഞ്ഞ കണക്ഷന്റെ കാര്യത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. രഹസ്യവാക്ക് എന്നതും താങ്കളുടെ രഹസ്യവാക്ക് പുനഃസജ്ജീകരിക്കുക എന്നതും ഉപയോക്തൃനാമത്തിന്റെ ബോക്സിനുമുകളിൽ കാണുമ്പോലെ, അടുത്തടുത്ത വരികളിലായാണ് എനിക്ക് കാണുന്നത്. ഇപ്പോൾ അപ്ഡേറ്റ് ചെയ്തതാണോ എന്നറിയില്ല. പ്രശ്നം തുടരുന്നുണ്ടെങ്കിൽ ഇംഗ്ലീഷ് വിക്കിയിലും മറ്റും നോക്കാമോ? --Vssun (സംവാദം) 09:04, 7 ജൂൺ 2013 (UTC)
ഇതും ഒന്ൻ നോക്കണേ ---♥Aswini (സംവാദം) 14:27, 8 ജൂൺ 2013 (UTC)
ഗ്രാഫിക് സോഫ്റ്റ്‌വെയർ എന്നൊരു വർഗ്ഗം ഞാൻ തന്നെ നിർമ്മിച്ചിട്ടുണ്ട്. ഇങ്ക്സ്കേപ്പിലെ ഒരു കണ്ണിയിലൂടെ നിർമ്മിച്ചതാണ്. പിന്നീട് ഉപവർഗ്ഗവും അധിവർഗ്ഗവും എല്ലാം ചേർത്തതിനു ശേഷമാണ് അക്ഷരത്തെറ്റ് മനസ്സിലായത്. അതിനാൽ പ്രസ്തുത വർഗ്ഗം ഗ്രാഫിക്സ് സോഫ്റ്റ്‌വെയർ എന്നാക്കിയാൽ (എല്ലാവർക്കും) ഉപകാരപ്പെടും. --എസ്.ടി മുഹമ്മദ് അൽഫാസ് 04:43, 18 ജൂൺ 2013 (UTC)
- വർഗ്ഗങ്ങളുടെ പേരുമാറ്റാൽ യന്ത്ര ഉപയോഗിച്ചേ ചെയ്യാൻ പറ്റു. അധികം തിരുത്തലുകൾ വേണ്ടീ വരാത്തപ്പോൽ സാധാരണപോലെ പുതിയ വർഗ്ഗം നിർമ്മിച്ചിട്ട് പഴയത് നീക്കം ചെയ്യുകയണ്. അത് ചെയ്തിട്ടുണ്ട്.--KG (കിരൺ) 05:06, 18 ജൂൺ 2013 (UTC)
- കിരൺ പറഞ്ഞതിന് ഒരു തിരുത്ത്: വർഗ്ഗങ്ങളുടെ പേരുമാറ്റൽ മീഡിയവിക്കി അനുവദിക്കുന്നേയില്ല. ഒരു വർഗ്ഗത്തിലെ താളുകളെല്ലാം മറ്റൊന്നിലേക്ക് മാറ്റിയതിനുശേഷം പഴയത് നീക്കം ചെയ്യുക എന്നതാണ് പ്രതിവിധി. വർഗ്ഗത്തിൽ ഒട്ടേറെ താളുകളുണ്ടെങ്കിൽ എളുപ്പത്തിൽ ചെയ്യാനായി യന്ത്രം ഉപയോഗപ്പെടുത്താം.
- മറ്റൊരുകാര്യം: കോമൺസിൽ കാറ്റെലോട്ട് (cat-a-lot) എന്നൊരു കരുവുണ്ട്. അതിനെ നമുക്കിങ്ങോട്ട് കൊണ്ടുവരാൻ പറ്റുമോ? (അത് പ്രമാണങ്ങൾക്കുവേണ്ടി തയാറാക്കിയിരിക്കുന്നതാണ്. ലേഖനങ്ങളിൽ അത് പ്രവർത്തിക്കുമോ എന്ന സംശയവുമുണ്ട്) --Vssun (സംവാദം) 17:38, 18 ജൂൺ 2013 (UTC)
Hello. Please remove the text "Reading Problems? Click here" from the sitenotice: now ULS is enabled, so that's no longer needed and the linked page is obsolete. --Nemo bis (സംവാദം) 07:24, 1 ജൂലൈ 2013 (UTC)
not possible. ULS removing from all ML wikis, the discussion is here.--Roshan (സംവാദം) 07:40, 1 ജൂലൈ 2013 (UTC)
Thank you for visiting us at our home grounds, Nemo bis, but we do have serious issues here before just changing over a historically popular "click" link.
Ours is a community already well known for its vibrantly democratic and altruistic culture particularly among it's Indian counterparts and among Wikimedia projects in general. Simultaneously, this community deals with a language which has its own unique issues when it comes to computer fonts, language-enabled user interface and screen presentations. The newly incarnated ULS has been blatantly pressed upon us without our solicitation or consensus from our active user members. Once proven to be "fixing but not breaking", many of the users may accept it as a useful and adaptable feature. But as of now, it is more broken than fixed from the perception of a majority of our potential aspirants.
We are about to ask several 'un-features' from ULS through our village pump and other forums. We plan to go in clearly distinct steps in achieving this.
For eg: our requirements may be, but not necessarily, in this order:
1. Do not force *ANY* particular fonts (passed on as web-fonts) on a user as initial default, regardless of whether he is logged in as a registered user or not. People may want not to log in for various reasons (network restrictions/ freedom of anonymity / lack of awareness / terminals not owned/secured by them etc.). Even so, they may have their own choices on how to input or read on Wikipedia. (A voting is going on right now regarding this at: )
2. Provide an option to switch of the ULS completely for those who just DO NOT WANT IT.
3. Item 2 may be set as the initial default for all registered and anonymous users until they opt-in for ULS. (for eg: similar to the HotCat gadget)
4. The presentation of available options within combos, menus and lists will be made in a completely unbiased way, possibly by ensuring some natural order such as 'alphanumeric'. 5. And any more issues as our fellow-users encounter over the forth-coming days. Please also note that we are not against ULS or any such innovative features bringing Wikimedia projects to the best state of the art available in industry. However, "If it is not broken, Don't fix it" will remain our first priority.
Just my 2 cents. Although these are my own comments, I feel this is also the common notion among most of our regular and active members. ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 09:24, 1 ജൂലൈ 2013 (UTC)
- Thank you, but I don't belong to the Wikimedia Foundation so I can't do anything about all this; your comment would be more useful if posted at mw:Talk:Universal_Language_Selector.
- As for the sitenotice: if/when ULS is disabled, people may need to install fonts and so on by themselves, but currently ULS is enabled so this help page is obsolete and linking it from the sitenotice is just of annoyance to readers, that's it. Is there any reason to keep the notice and link? --Nemo bis (സംവാദം) 09:59, 1 ജൂലൈ 2013 (UTC)
Thank you for your kind and voluntary concern, Nemo bis. We shall certainly look into the state of that target page and update it appropriately to reflect the latest situations and scenarios,regardless of the implementation state of ULS. Thanks for the hint! ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 10:26, 1 ജൂലൈ 2013 (UTC)
സംശയം...
തിരുത്തുകഇല്ലംനിറയ്ക്ക് പ്രത്യേക ദിവസം ഉണ്ടോ? വിക്കിപീഡിയയിൽ നോക്കിയപ്പോൾ "കർക്കിടകമാസത്തിൽ കറുത്തവാവ് കഴിഞ്ഞുള്ള ആദ്യത്തെ ഞായറാഴ്ച ദിവസം" എന്നാണു കണ്ടത്. അപ്പോൾ ഇന്നലെ നടത്തിയതോ? കർക്കിടകവാവ് വരുന്നതല്ലേ ഉള്ളു! കൂടാതെ നിറപുത്തിരിയോ നിറപുത്തരിയോ? നിറപുത്തരി അവാനല്ലേ ചാൻസ് കൂടുതൽ പുതിയ അരി=പുത്തരി, (അത് വെച്ച് അമ്പലത്തിൽ നിവേദ്യം. ആദ്യ ഫല പെരുന്നാൾ പോലെ) --♥Aswini (സംവാദം) 09:00, 3 ഓഗസ്റ്റ് 2013 (UTC)
Russavia
തിരുത്തുകNotification of commons:Commons:Bureaucrats/Requests/Russavia_(de-Bureaucrat) per Cecil. ജെ.കടവൂർ ജീവൻ 08:45, 18 ഓഗസ്റ്റ് 2013 (UTC)
- "Treat any person who has a complaint about images of themselves hosted on our projects with patience, kindness, and respect, and encourage others to do the same." എന്ന കാര്യത്തിൽ Russavia യ്ക്ക് വീഴ്ച പറ്റിയിട്ടുണ്ടാവാം. പക്ഷേ, വിക്കിപീഡിയ ഉയർത്തിപ്പിടിക്കുന്ന സ്വതന്ത്ര സംസ്കാരത്തിന്റെ ആശയങ്ങൾ ഉൾക്കൊള്ളാൻ കോ-ഫൗണ്ടർക്കും അദ്ദേഹത്തിന്റെ പിന്തുണയ്കുന്നവർക്കും കഴിഞ്ഞില്ലല്ലോ എന്ന് കാണുമ്പോൾ സഹതാപവും നിരാശയും തോന്നുന്നു. ഈ വിഷയത്തെ ആസ്വദിക്കുന്നതിനുപകരം പരാതിപ്പെട്ടത് വഴി കുറേപ്പേരെ അകറ്റുന്നതിനും വിവാദങ്ങൾ ഉണ്ടാക്കുന്നതിനും മാത്രമാണ് അദ്ദേഹത്തിന് സാധിച്ചതെന്നാണ് എനിക്കുതോന്നുന്നത്! --Adv.tksujith (സംവാദം) 15:52, 1 ഒക്ടോബർ 2013 (UTC)
- സുജിത്, തങ്ങളുടെ അഭിപ്രായത്തിനു നന്ദി. വിക്കിയിലേയും കൊമൻസിലെയും മുതിർന്ന അംഗങ്ങൾ തമ്മിലുള്ള വഴക്ക് വളരെ നിരാശാജനകമാണ്. അതിന് ഉടനെയൊന്നും ഒരു പരിഹാരം ഉണ്ടാകും എന്നു തോന്നുന്നില്ല; ദിനം പ്രതി ധാരാളം അംഗങ്ങളെ നഷ്ടപെടുന്നതല്ലാതെ. (See commons:User_talk:Cecil: "If people here hide behind No censure to violate the personality rights of others without any bad conscience than this is not a project where I like to contribute my images."). ഇരു കൂട്ടരും വിട്ടുകൊടുക്കാൻ തയാറല്ല. :( ജെ.കടവൂർ ജീവൻ 06:55, 2 ഒക്ടോബർ 2013 (UTC)
എനിക്ക് തോന്നിയിട്ടുള്ളത് ഇവിടെ JImbo കുറച്ചുകൂടെ അവധാനതയോടെ പെരുമാറണമായിരുന്നുവെന്നും ഈ വിവാദത്തിൽ അദ്ദേഹത്തിന്റെ ആഹ്വാനം പിൻവലിക്കണമായിരുന്നുവെന്നും വിവാദങ്ങൾ അവസാനിപ്പിക്കുവാൻ മുൻകൈയ്യെടുക്കണമായിരുന്നുവെന്നുമാണ്. താങ്കളുടെ അപ്ഡേറ്റ്സ് അല്ലാതെ ഈ വിഷയം കൂടുതൽ ശ്രദ്ധിച്ചിട്ടില്ല. അദ്ദേഹത്തെ അപമാനിക്കാനായിട്ട് ആരെങ്കിലും ശ്രമിച്ചിട്ടുണ്ടെങ്കിൽ അവർക്ക് അതു തന്നെ ഒരു പാഠമായേനേ. "മറുകരണവും കാണിച്ചുകൊടുക്കുക" എന്നാണല്ലോ... --Adv.tksujith (സംവാദം) 08:12, 2 ഒക്ടോബർ 2013 (UTC)
- ഇത് കേവലം ഒരു ജിംബോ-കോമ്മൺ പ്രശ്നം എന്നതിലുപരി കൊമ്മൻസിന്റെ നയങ്ങളിലുള്ള പ്രസ്നാമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ജിമ്പോയുടെ തീവ്ര "ആന്റി-സെക്സുഅൽ" നയത്തോട് എനിക്കും യോജിപ്പില്ല. പക്ഷെ അതിന്റെ പേരിൽ എല്ലാ കാര്യങ്ങളിലും ജിമ്പോയെയും വിക്കിയും (EN) എതിർത്തിട്ടു എന്ത് പ്രയോജനം?
- ഈ ചർച്ച കാണുക. María Sefidari യുടെ വാക്കുകൾ പ്രതീഷ തരുന്നു. ജെ.കടവൂർ ജീവൻ 14:19, 2 ഒക്ടോബർ 2013 (UTC)
ഇതെങ്ങനെ സംഭവിച്ചു?
തിരുത്തുകഇതെങ്ങനെ സംഭവിച്ചു? ഐ പി അപ്‌ലോഡ്? പക്ഷെ അപ്‌ലോഡ് ചെയ്തതു Drajay1976 എന്ന് "പ്രമാണ നാൾവഴി"യിൽ കാണാം! കോമൺസിൽ കുഴപ്പമില്ല. (?) --♥Aswini (സംവാദം) 16:52, 17 ഒക്ടോബർ 2013 (UTC)
- ഇവിടെ ഐ.പി. ചിത്രം അപ്‌ലോഡ് ചെയ്തിട്ടോ നിലവിലുള്ള ചിത്രം മാറ്റുകയോ ചെയ്തിട്ടില്ല. അതൊരു കോമൺസ് ചിത്രമാണു്. ആ ചിത്രം മലയാളം വിക്കിയിൽ തുറന്നാൽ ആ താൾ മലയാളം വിക്കിയിൽ നിലവിലില്ലാത്തതിനാൽ ലോഗിൻ ചെയ്തില്ലെങ്കിൽ സൃഷ്ടിക്കുക എന്നും ലോഗിൻ ചെയ്താൽ സ്രോതസ്സ് സൃഷ്ടിക്കുക എന്നൊരു കണ്ണി കാണും. ഐ.പി. അതു ക്ലിക്ക് ചെയ്ത് aittinkuzhi എന്നെഴുതി സേവ് ചെയ്തു അത്രയേ ഉള്ളൂ. പ്രമാണം:House boat 1.JPG ഈ പ്രമാണം നോക്കിയാൽ സ്രോതസ്സ് സൃഷ്ടിക്കുക എന്ന കണ്ണി കാണാം. --Anoop | അനൂപ് (സംവാദം) 17:40, 17 ഒക്ടോബർ 2013 (UTC)
- മലയാളം വിക്കിയിൽ മാത്രമാണു ഇത്തരം താളുകൾ ലോഗിൻ ചെയ്യാതെ പ്രവേശിച്ചാലും സൃഷ്ടിക്കുക എന്ന കണ്ണി കാണുന്നത്. ഇംഗ്ലീഷിൽ ഇങ്ങനെയൊരു ഓപ്ഷനില്ല. സെറ്റിംഗ്സുകളിൽ ചില മാറ്റങ്ങൾ വരുത്തേണ്ടി വരും. --Anoop | അനൂപ് (സംവാദം) 17:46, 17 ഒക്ടോബർ 2013 (UTC)
ഈ താൾ തിരുത്തൽ യജ്ഞത്തിനു തൊട്ടുമുമ്പ് തിരുത്തൽ_യജ്ഞം തുടങ്ങി എന്ന അബദ്ധ ധാരണയാൽ ആരംഭിച്ചതാണ്. അത് തിരുത്തൽ_യജ്ഞത്തിൽ പെടുമോ? --♥Aswini (സംവാദം) 15:12, 2 നവംബർ 2013 (UTC)
- മറുപടി കിട്ടി. --♥Aswini (സംവാദം) 16:20, 2 നവംബർ 2013 (UTC)
കാര്യനിർവാഹകപദവിയുടെ ദുർവിനിയോഗം/കുഴൂർ വിൽസൺ
തിരുത്തുകUser:Manojk ചെയ്ത കുഴൂർ വിൽസൺ ലേഖനത്തിന്റെ ഈ നാൾവഴി പുനഃസ്ഥാപിക്കൽ എങ്ങനെ ന്യായമാകും. സമൂഹം ആവശ്യപ്പെട്ടിട്ടാണോ പുനഃസ്ഥാപിച്ചത്. ഇത് കാര്യനിർവാഹകപദവിയുടെ ദുർവിനിയോഗം എന്നു കരുതേണ്ടിവരും--Roshan (സംവാദം) 09:35, 10 നവംബർ 2013 (UTC)
- നിലവിൽ ഇത് വിക്കിപീഡിയയ്ക്കത്തും പുറത്തുമൊക്കെയായി വിവാദ ചർച്ച ആയിരിക്കുന്ന ഒരു വിഷയമാണല്ലോ. ലേഖനം വീണ്ടും നിർമ്മിക്കപ്പെടുകയും അതിൽ സജീവമായി തിരുത്തലുകൾ നടത്തപ്പെടുകയും ചെയ്യുന്നത് കണ്ടു. ശ്രദ്ധേയതയുണ്ടോ നിലനിർത്തണോ എന്നത് ഇവിടെ ചർച്ചയ്ക്ക് വച്ചിട്ടുണ്ട്. കൂടുതൽ ഇതിന്റെ നയമുമായി ബന്ധപ്പെട്ട ചർച്ചകൾ പഞ്ചായത്തിലുമുണ്ട്. ലേഖനത്തിന്റെ ചരിത്രം പരിശോധിച്ചപ്പോൾ പഴയ പതിപ്പിൽ കുറച്ചധികം ഉള്ളടക്കമുണ്ടായതായി കണ്ടു. അതു് കൂടി ഉപകരിച്ചോട്ടെ എന്ന് കരുതിയാണ് പഴയ നാൾവഴി വിസിബിളാക്കിയത്. ഇതിൽ തെറ്റായൊന്നും എനിക്ക് തോന്നുന്നില്ല. മായ്ച ഒരു ലേഖനം പുനസൃഷ്ടിച്ചാൽ അതിന്റെ നാൾവഴി എനേബിൾ ചെയ്യാൻ സമൂഹതിരുമാനം വേണമെന്ന നയം എവിടെയും ശ്രദ്ധയിൽപ്പെട്ടിട്ടില്ല. നിലവിൽ ആർക്കും ദോഷം ഉണ്ടാക്കാനിടയില്ലാത്ത ഈ മാറ്റം പലർക്കും താളിലെ ചരിത്രത്തിൽ ധാരണയുണ്ടാക്കുമെന്ന് കരുതി. നയത്തെക്കുരിച്ച് ചൂണ്ടിക്കാണിച്ചാൽ അതനുസരിച്ച് മാറ്റം തിരിച്ചിടാവുന്നതാണ്. മായ്ചുകളഞ്ഞിട്ടുള്ള ലേഖനങ്ങളുടെ നാൾവഴി പല അവസരത്തിലും ഞാൻ ഇതുപോലെ പുനസ്ഥാപിച്ചിട്ടുണ്ട്. ഇതുപോലൊരു ലേഖനങ്ങളിലായിരുന്നില്ലെന്ന് മാത്രം--മനോജ് .കെ (സംവാദം) 12:32, 10 നവംബർ 2013 (UTC)
- - ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 12:41, 10 നവംബർ 2013 (UTC)
കാലൊന്നും പൊക്കിയിട്ട് കാര്യമില്ല. ഒരു നീക്കം ചെയ്ത താൾ സ്വന്തം ഇഷ്ടപ്രകാരം കാര്യനിർവാഹകർക്ക് പുനഃസ്ഥാപിക്കാമോ എങ്കിൽ അതൊരു പുതിയ അറിവാണ്. എങ്കിൽ പിന്നെ നീക്കം ചെയ്ത ലേഖനങ്ങളൊക്കെ അങ്ങ് സ്ഥാപിച്ചൂടെ--Roshan (സംവാദം) 12:47, 10 നവംബർ 2013 (UTC)
- ഒരു ലേഖനം മായ്ച് കളഞ്ഞാൽ പിന്നീടൊരിക്കലും അത് പുനസ്ഥാപിക്കരുത് എന്ന് നയമൊന്നുമില്ല രോഷൻ. നീക്കം ചെയ്യാൻ നിർദ്ദേശിച്ച ചർച്ചയിൽ തിരുമാനമാക്കി എന്താന്ന് വച്ചാ ആവാം. ഈ ലേഖനം ചർച്ചയിൽ നിൽക്കുന്നതായത് കൊണ്ടാണ് നാൾപതിപ്പ് ലഭ്യമാക്കിയത്. ഇനി ഇത് മായ്ക്കുകയാണെങ്കിലും അതും അതിന്റെ കൂടെ പോയ്ക്കോളും. വെറും സാങ്കേതികമായ ഒരു കാര്യമല്ലേ ഇത്. ഇതിലെന്ത് ഇത്ര പ്രശ്നമാകാൻ ! അധികം ചർച്ചിച്ച് സമയം കളയാനില്ല. ഇവിടെതന്നെ വേറെ പണി ഇഷ്ടംപോലെയുണ്ട്. :P--മനോജ് .കെ (സംവാദം) 13:03, 10 നവംബർ 2013 (UTC)
ഒരു ലേഖനത്തിന്റെ നാൾവഴി പൊതുജനത്തിനു ലഭ്യമാകാത്തവിധം മറയ്ക്കുന്നത് വിവാദമുണ്ടാക്കാറുണ്ട്. അതുപോലെ തന്നെയാണ് അത് വെളിവാക്കുന്നതും. അത് സമൂഹതീരുമാനമായേ നടപ്പാക്കാവൂ. അത്ര വലിയ സംഭവമൊന്നും അല്ലല്ലോ ഈ കുഴൂർ--Roshan (സംവാദം) 13:13, 10 നവംബർ 2013 (UTC)
- കുഴൂര് സംഭവമാണോ അല്ലയോ എന്ന് രേഷനാണോ നിശ്ചയിക്കുന്നത്!.അത് വിട്ടേയ്ക്ക്. ഉപദ്രവകരമല്ലാത്ത നാൾ വഴി ലഭ്യമാക്കുന്നത് വിക്കിയെ സംബന്ധിച്ച് കൂടുതൽ നല്ലത് തന്നെയാണെന്നാണ് എന്റെ വിശ്വാസം. അറിവ് വെളിവാക്കുന്നതിനെ വിവാദമുണ്ടാക്കാൻ ശ്രമിക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്.--മനോജ് .കെ (സംവാദം) 13:18, 10 നവംബർ 2013 (UTC)
അപ്പോൾ ഞാൻ ശല്യക്കാരനായി!!!--Roshan (സംവാദം) 13:21, 10 നവംബർ 2013 (UTC)
- ആഹ്. അതിപ്പൊ ഞാൻ പച്ചയ്ക്ക് പറഞ്ഞില്ലന്നേ ഉള്ള്. മനസ്സിലായല്ലോ. ഇത്രയ്ക്കും അധികം, ഈ വിഷയത്തിൽ ടൈപ്പ് ചെയ്യിച്ച് സമയം കളയിക്കേണ്ട കാര്യമൊന്നുമില്ല. ചലോ ടു ഡെലിഷൻ പേജ് ആന്റ് ബാക്കി തല്ല് അവിടെ. മറ്റ് കാര്യങ്ങൾക്കൊക്കെ ഉപയോഗിക്കേണ്ട സമയം തന്നെയാണ് പാഴാകുന്നത്.ആവശ്യമെങ്കിൽ എത്ര വേണേലും ചർച്ചിയ്ക്കാൻ റെഡിയാ. സത്യായിട്ടും നല്ലോണം പ്രാന്തായിരിക്കുന്ന സമയമാണ്.ഇന്നെങ്കിലും സംഗമോത്സവത്തിന്റെ പ്രചരണ ബോട്ട് ഇന്ന് നീറ്റിലിറക്കണമെന്നുണ്ട്.--മനോജ് .കെ (സംവാദം) 13:32, 10 നവംബർ 2013 (UTC)
കൈവിട്ട കല്ലു പോലാകരുത്. ആവശ്യത്തിനു പരീക്ഷണം ആവാം. എനിക്കും വിട്ടോ!--Roshan (സംവാദം) 13:47, 10 നവംബർ 2013 (UTC)
ശല്യക്കാരായ ഉപയോക്താക്കൾ
തിരുത്തുകമറ്റു് ഉപയോക്താക്കളുടെയും കാര്യനിർവ്വാഹകരുടേയും വിലപ്പെട്ട സമയവും ശ്രദ്ധയും മാത്രം ചെലവാക്കുന്നതിനും അവരെ വ്യക്തിഹത്യ ചെയ്യുന്നതിനും സ്വന്തം തൻപോരിമ കാണിക്കാനും വേണ്ടി മാത്രം വിക്കിപീഡിയയിലെ ശ്രദ്ധേയതാനയവും ലേഖനങ്ങൾ നീക്കം ചെയ്യാനുള്ള ഫലകവും പല തവണയായും സ്ഥിരമായും ഒരു ആയുധമായി ഉപയോഗിക്കുന്നവർക്കു് അത്തരം പ്രവണതയ്ക്കെതിരെ തക്കതായ മുന്നറിയിപ്പുകൊടുക്കണമെന്നും ആവശ്യമെങ്കിൽ നിശ്ചിതകാലത്തേക്കോ സ്ഥിരമായോ ബ്ലോക്ക് ചെയ്യണമെന്നും അത്തരം ഉപയോക്താക്കൾ ആരംഭിച്ച നീക്കംചെയ്യൽ ശ്രമങ്ങൾക്കു് സ്വതേ സാധുതയില്ലെന്നു് അംഗീകൃതനയമായി തീരുമാനിക്കണം എന്നും ശക്തമായി ആവശ്യപ്പെടുന്നു. ഇതേ വിഷയം പഞ്ചായത്തിലും ചർച്ചയ്ക്കു സമർപ്പിച്ചിരിക്കുന്നു. ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 12:44, 10 നവംബർ 2013 (UTC)
ഈ നിർദ്ദേശത്തിൽ അത്തരം ഉപയോക്താക്കളുടെ പട്ടിക ഉൾപ്പടെ നിർദ്ദേശിച്ചാൽ നന്നായിരുന്നു. ഒപ്പം അവരെ തിരിച്ചറിയാനും ഉപകാരപ്പെടും.--Roshan (സംവാദം) 12:47, 10 നവംബർ 2013 (UTC)
- തീർച്ചയായും അത്തരം ഉപയോക്താക്കളുടെ ലിസ്റ്റ് വിശ്വേട്ടൻ തന്നെ ഉണ്ടാക്കി ഇടുക.. --സുഗീഷ് (സംവാദം) 05:38, 12 നവംബർ 2013 (UTC)
- സുഗീഷ്, --Vinayaraj (സംവാദം) 14:58, 13 നവംബർ 2013 (UTC)
വിനയേട്ടാ, വിശ്വേട്ടൻ ഈ ഡയലോഗടിച്ചിട്ട് രണ്ട് ദിവസമായി... ആരൊക്കെയാണെന്നറിഞ്ഞാൽ നന്നായിരുന്നു..--സുഗീഷ് (സംവാദം) 17:36, 13 നവംബർ 2013 (UTC)
തിരഞ്ഞെടുത്ത ലേഖനം
തിരുത്തുകഈ മാസത്തെ ലേഖനം തിരഞ്ഞെടുത്തിട്ടില്ല. കഴിഞ്ഞ മാസത്തേതു തന്നെയാണ് ഇപ്പോഴും പ്രധാന താളിൽ ബിപിൻ (സംവാദം) 05:16, 12 നവംബർ 2013 (UTC)
ലയനം
തിരുത്തുകഇതു രണ്ടും ആരെങ്കിലും ലയിപ്പിക്കാമോ!--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 08:47, 23 നവംബർ 2013 (UTC)
ഇതു രണ്ടും ആരെങ്കിലും ലയിപ്പിക്കാമോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 11:19, 3 ഡിസംബർ 2013 (UTC)
- ഇന്ത്യയിലെ സംസ്ഥാന പക്ഷികളുടെ പട്ടിക എന്ന തലക്കെട്ടിൽ നിലനിർത്തി--റോജി പാലാ (സംവാദം) 15:22, 10 ഡിസംബർ 2013 (UTC)
തിരഞ്ഞെടുത്ത ചിത്രം
തിരുത്തുകതിരഞ്ഞെടുത്ത ചിത്രം പ്രധാന താളിൽ കാണാനില്ല. --⚘അൽഫാസ് ✍ 06:56, 1 ഡിസംബർ 2013 (UTC)
- എങ്ങനെയോ ശരിയായി. -- ⚘അൽഫാസ് ✍ 16:09, 2 ഡിസംബർ 2013 (UTC)
പടങ്ങൾ
തിരുത്തുകപല ലേഖനങ്ങളിലും ഞാൻ പടങ്ങൾ ചേർത്തിരുന്നത് [ചിത്രം: .......] എന്ന രീതിയിൽ ആയിരുന്നു. അങ്ങനെയുള്ള പടങ്ങളെല്ലാം ഇല്ലാതായിരിക്കുന്നു. 'ചിത്രം' എന്നതിനു പകരം, 'File' എന്നോ 'പ്രമാണം' എന്നോ ആക്കുമ്പോൾ അവ തിരികെ വരുന്നുമുണ്ട്. ഓരോ ലേഖനത്തിലും പോയി ഈ മാറ്റം വരുത്തുന്നത് ബുദ്ധിമുട്ടായി തോന്നുന്നു. ഈ പ്രശ്നം പരിഹരിക്കാൻ വല്ല എളുപ്പവഴിയുമുണ്ടോ?ജോർജുകുട്ടി (സംവാദം) 09:02, 7 ഡിസംബർ 2013 (UTC)
ഇതു ബോട്ടു വെച്ച് മാറ്റാവുന്നതാണു്. ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 11:56, 7 ഡിസംബർ 2013 (UTC)
- ഒപ്പം എല്ലാ എളുപ്പ സംഗതികളും പോയിട്ടുണ്ട്. വർഗ്ഗത്തിനു നൽകിയിരുന്ന വ, വി, വിഭാഗം അങ്ങനെ എല്ലാ സംഗതികളും പോയി. അങ്ങനെ തിരിക്കപ്പെട്ടിരിക്കുന്ന വർഗ്ഗങ്ങളെല്ലം ഇല്ലാതായിട്ടുണ്ട്. (ഈ താളിന്റെ വർഗ്ഗം തന്നെ ഇല്ലാതായത് ശ്രദ്ധിക്കുക. ഇപ്പോൾ മുകളിലായി വിഭാഗം:ഔദ്യോഗിക താളുകൾ എന്ന് ചുവപ്പ് നിറത്തിൽ കാണാം) ലോക്കൽ വിക്കിയിൽ സംഭവിച്ച മാറ്റമല്ല ഇതിനുള്ള കാരണമെന്നു കരുതുന്നു. ഈ വർഗ്ഗം കാണുക. സാങ്കേതിക വിദഗ്ദർ ശ്രദ്ധിക്കുക.--റോജി പാലാ (സംവാദം) 12:45, 7 ഡിസംബർ 2013 (UTC)
ഈ ബഗ് കാണുകല്ലോ. ഉടൻ ശരിയായേക്കും(മായിരിക്കും)--പ്രവീൺ:സംവാദം 15:52, 7 ഡിസംബർ 2013 (UTC)
ചില ലേഖനങ്ങളിൽ ശരിയായി. ചിലതിൽ ശരിയായിട്ടിട്ടില്ല. ഏശയ്യായുടെ പുസ്തകവും മറ്റും കാണുമ്പോൾ സങ്കടം വരുന്നു.ജോർജുകുട്ടി (സംവാദം) 04:50, 8 ഡിസംബർ 2013 (UTC)
- നാമമേഖലകളുടെ അപരനാമങ്ങൾ (ഉദാ: [[ചിത്രം:....]]) ഉപയോഗിക്കുകയും കണ്ണി ശരിയായി പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന താളുകളുണ്ടോ? കണ്ണികൾ തരാമോ?--പ്രവീൺ:സംവാദം 09:46, 8 ഡിസംബർ 2013 (UTC)
- ശരിയായി എന്നു മാഷ് പറഞ്ഞത് അദ്ദേഹം സ്വയം ശരിയാക്കിയ കാര്യമാകാം.--റോജി പാലാ (സംവാദം) 11:30, 8 ഡിസംബർ 2013 (UTC)
സ്വയം ശരിയാക്കാത്ത ഒന്നിലും ശരിയായിട്ടില്ല എന്നാണ് ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നത്. ഏതെങ്കിലും ലേഖനത്തിൽ ഏതോ ഒരു ഘട്ടം കഴിഞ്ഞ് ഒരു എഡിറ്റിങ്ങും നടന്നിട്ടില്ലെങ്കിൽ, [ചിത്രം:......] എന്ന സ്റ്റൈൽ പ്രശ്നമുണ്ടാക്കുന്നില്ല. പക്ഷേ ഒരിക്കൽ ആരെങ്കിലും അതിൽ പോയി ഏഡിറ്റ് ചെയ്യുകയോ, ചെയ്യാൻ ശ്രമിക്കുകയോ ചെയ്തു കഴിഞ്ഞാൽ, ഉടൻ 'ചിത്രം' എന്ന തുടക്കത്തോടെ ചേർത്തിരിക്കുന്ന പടം അപ്രത്യക്ഷമാകുന്നു. ചില ലേഖനങ്ങളിൽ ശരിയായിട്ടുണ്ടെന്നു തോന്നിക്കാൻ കാരണം ആ ലേഖനങ്ങൾ അടുത്ത കാലത്തെങ്ങും ആരും എഡിറ്റ് ചെയ്യാൻ ശ്രമിച്ചിട്ടില്ല എന്നതാണ്.ജോർജുകുട്ടി (സംവാദം) 23:00, 8 ഡിസംബർ 2013 (UTC)
- പരിഭാഷാ കാഷെ റീബിൽഡ് ചെയ്താലോ, സൈറ്റ് സ്പെസിഫിക് കോൺഫിഗറേഷൻ എഴുതിച്ചേർത്താലോ തീരുന്ന പ്രശ്നമേയുള്ളു എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. എന്നാലും ഇങ്ങനെ സംഭവിച്ചതിന്റെ കാരണമെന്താണെന്ന് കണ്ടെത്താനാവണം വൈകുന്നത്. മലയാളം സംരംഭങ്ങളോട് i18n ഗഡികൾക്കുള്ള ചെറുപരിഭവവും കാരണമായേക്കാം. സൂചനകൾ അവർക്കുപകാരമായേക്കും. തിരുത്താത്തതും എന്നാൽ [ചിത്രം:...]] എന്നുപയോഗിച്ച് ശരിയായി കാണുന്നതുമായി താളുകൾ ഏതെങ്കിലും കണ്ണിതരുമോ? പരിഭാഷകൾ സൈറ്റുകളിലേയ്ക്കെത്തുക മിക്കവാറും ചൊവ്വാഴ്ചയായതിനാൽ നാളെ ശരിയാകാനിടയുണ്ട്.--പ്രവീൺ:സംവാദം 16:14, 9 ഡിസംബർ 2013 (UTC)
ഗ്രന്ഥശാലയിൽ കണ്ണി തരാം. ഇതാ ഇവിടെ ചിത്രം വർക്ക് ചെയ്യുന്നുണ്ട്ഒന്നു് തിരുത്തിയിട്ട് സേവ് ചെയ്തപ്പോ അതും പോയി.--ബാലു 16:37, 9 ഡിസംബർ 2013 (UTC)
ഭാസൻ എന്ന ലേഖനം നോക്കാം. ഇതേവരെ തിരുത്തിയിട്ടില്ല. അതിനാൽ പടങ്ങൾ പോയിട്ടുമില്ല.--ജോർജുകുട്ടി (സംവാദം) 04:59, 10 ഡിസംബർ 2013 (UTC)
- ബഗിൽ സൂചിപ്പിച്ചിട്ടുണ്ട്. --പ്രവീൺ:സംവാദം 17:36, 10 ഡിസംബർ 2013 (UTC)
വർഗ്ഗീകരണം
തിരുത്തുകപലതാളുകളിലും വിഭാഗം ഉപയോഗിച്ചു കൊടുത്തിട്ടുള്ള വർഗ്ഗങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം പ്രത്യേകം:വർഗ്ഗീകരിക്കാത്ത_താളുകൾ ചേർക്കപ്പെട്ടിട്ടുമുണ്ട്. മുൻപ് ചിത്രങ്ങൾ ചേർത്തതിനെക്കുറിച്ച് പരാമർശിച്ചിരിക്കുന്നതു കണ്ടു. എന്തെങ്കിലും ചെയ്യൂ --പ്രശാന്ത് ആർ (സംവാദം) 17:45, 11 ഡിസംബർ 2013 (UTC)
- ഈ ബഗ്ഗിൽ പ്രവീൺ ഇടപെട്ട് ചർച്ച നടക്കുന്നുണ്ട്. സമയമെടുക്കും. മുകളിലെ ചർച്ചയിലുള്ള കാര്യങ്ങളും ഈ പ്രശ്നം തന്നെ.--റോജി പാലാ (സംവാദം) 19:20, 11 ഡിസംബർ 2013 (UTC)
- ഈ പ്രശ്നത്തിൽ നമ്മുടെ തീരുമാനമെന്താണ്? ഇത്തരത്തിലുള്ള താളുകൾ തിരുത്തണോ അതോ ഈ ബഗ് ഫിക്സ് ചെയ്യുന്നതു വരെയൊ തീരുമാനമാകുന്നതു വരെയോ കാത്തിരിക്കണോ? --പ്രശാന്ത് ആർ (സംവാദം) 01:38, 12 ഡിസംബർ 2013 (UTC)
- ഈ ബഗ്ഗിൽ പ്രവീൺ ഇടപെട്ട് ചർച്ച നടക്കുന്നുണ്ട്. സമയമെടുക്കും. മുകളിലെ ചർച്ചയിലുള്ള കാര്യങ്ങളും ഈ പ്രശ്നം തന്നെ.--റോജി പാലാ (സംവാദം) 19:20, 11 ഡിസംബർ 2013 (UTC)
- മോഡ്യൂൾ നാമമേഖലയ്ക്ക് അപരനാമം സൃഷ്ടിക്കാനുള്ള ശ്രമമാണ് പാളിയതെന്നാണ് കണ്ടത് ( https://gerrit.wikimedia.org/r/#/c/100805/ ). പരിഹരിക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. ആരെങ്കിലുമൊക്കെ ബഗിൽ എന്തെങ്കിലും കുറിപ്പിടുകയാണെങ്കിൽ അല്പം കൂടി വേഗമായേക്കും എന്നു തോന്നുന്നു. കഴിഞ്ഞ ദിവസം highest - critical ആയിരുന്ന പ്രശ്നം ഇപ്പോൾ എന്തുകൊണ്ടോ high - major മാത്രമാണ്. --പ്രവീൺ:സംവാദം 04:10, 12 ഡിസംബർ 2013 (UTC)
::+Georgekutty, +PrasanthR ശരിയായിട്ടുണ്ട്. എന്നാൽ തെറ്റായി കാണാനിടയുണ്ട്. തെറ്റായി കാണുന്ന താളുകളുടെ അവസാനം '?action=purge' (ഉദാ:https://ml.wikipedia.org/wiki/ഇന്ത്യ?action=purge) എന്ന് നൽകിയാൽ ശരിയായി വന്നേക്കും.--പ്രവീൺ:സംവാദം 19:50, 13 ഡിസംബർ 2013 (UTC)
ഞാൻ കുറേ ലേഖങ്ങളുടെ ഇപ്പോഴത്തെ നില നോക്കി. മിക്കവാറും ലേഖനങ്ങളിൽ ശരിയായിട്ടുണ്ട്. പക്ഷേ ചിലതിൽ ഇപ്പോഴും പ്രശ്നമുണ്ട്. എന്നാൽ ആ ലേഖനങ്ങളും ഒരു വട്ടം എഡിറ്റ് ഞെക്കി വെറുതേ സേവ് ചെയ്താൽ മുഴുവൻ ശരിയാകുന്നു. [[ഉപയോക്താവ്:Georgekutty|ജോർജുകുട്ടി]
- അതു ഡാറ്റാബേസ് പുതുക്കുമ്പോൾ തനിയെ ശരിയാകാനാണ് സാധ്യത.--റോജി പാലാ (സംവാദം) 08:24, 14 ഡിസംബർ 2013 (UTC)
ഒപ്പ്
തിരുത്തുകഎനിക്കിപ്പോൾ ഒപ്പിടാൻ പറ്റുന്നില്ല. അല്ലാതെ തന്നെ എന്തൊക്കെയോ പ്രശ്നങ്ങളുണ്ട്. പുതിയ ലൈൻ തുടങ്ങുന്നില്ല. Enter ചെയ്തിട്ട് ടൈപ്പ് ചെയ്താലും സേവ് ചെയ്യുമ്പോൾ ഒറ്റ വരിയായി തന്നെ കാണുന്നു.ജോർജുകുട്ടി (സംവാദം) 10:10, 14 ഡിസംബർ 2013 (UTC)
- ഈ പറഞ്ഞ പ്രശ്നം ഈ താളിൽ മാത്രമാണെങ്കിൽ, പ്രവീൺ ഇട്ട കുറിപ്പിൽ ഒരു nowiki കുറവായിരുന്നതിനാലാണ്. അത് ശരിയാക്കിയിട്ടുണ്ട്. ഇനി ഒന്നു ശ്രമിച്ചുനോക്കൂ--റോജി പാലാ (സംവാദം) 08:26, 14 ഡിസംബർ 2013 (UTC)
അതു ശരിയായി. നന്ദി റോജി.ജോർജുകുട്ടി (സംവാദം) 10:11, 14 ഡിസംബർ 2013 (UTC)
ലേലു അല്ലു :-) ശ്രദ്ധക്കുറവ് തന്നെ :-( --പ്രവീൺ:സംവാദം 17:23, 16 ഡിസംബർ 2013 (UTC)
പൈതൽ മല
തിരുത്തുകപൈതൽ മല ഇതും വൈതൽ മല ഇതും ഒന്നു സംരക്ഷിക്കാമോ? കുറേ നേരമായി അങ്ങോട്ടും ഇങ്ങോട്ടും ആക്കി ആൾക്കാർ കളിക്കുന്നു. ഒരു തീരുമാനമാകുന്നതുവരെ കാര്യനിർവാഹകർക്കോ മറ്റോ പേരു മാറ്റാവുന്ന രീതിയിൽ സംരക്ഷിക്കാനാവുമോ? തിരിച്ചുവിടൽ താളിനെ കാര്യനിർവാഹകർക്കു മാത്രം തിരുത്താവുന്നതാക്കിയാൽ താളിനെ അങ്ങോട്ടു മാറ്റാൻ കഴിയില്ലല്ലോ! ആരെങ്കിലും ഒന്നിടപെടാമോ?--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 23:25, 16 ഡിസംബർ 2013 (UTC)
- തലക്കെട്ടു മാറ്റം മാത്രം 2 ആഴ്ചത്തേക്ക് സംരക്ഷിച്ചു.--റോജി പാലാ (സംവാദം) 05:11, 17 ഡിസംബർ 2013 (UTC)
ലയനം - ഉപഭോക്തൃ സംരക്ഷണം
തിരുത്തുകഇതു രണ്ടും കൂടി ഒന്നു ലയിപ്പിക്കാമോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 09:10, 30 ഡിസംബർ 2013 (UTC)
അകത്തിയർ - ലയനം
തിരുത്തുകഇതു രണ്ടും കൂടി --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 09:12, 30 ഡിസംബർ 2013 (UTC)
ലയനം - ജൂസിയ ഒബ്റ്റൂസ
തിരുത്തുകഇതു രണ്ടും കൂടി --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 06:39, 2 ജനുവരി 2014 (UTC) --പ്രവീൺ:സംവാദം 06:29, 20 ഫെബ്രുവരി 2014 (UTC)
ആമുഖം തിരുത്താൻ
തിരുത്തുകഞാൻ മുമ്പൊരിക്കൽ പറഞ്ഞതാണ്: ലേഖനങ്ങളുടെ ആദ്യഖണ്ഡിക മാത്രമായെടുത്ത് തിരുത്താൻ നേരത്തേ പറ്റുമായിരുന്നു. ആ option ഇപ്പോഴും ആക്ടീവ് ആയി വച്ചിട്ടുണ്ടെങ്കിലും കുറേക്കാലമായി അതു സാധിക്കുന്നില്ല. അതുകൊണ്ട്, ലേഖനം അല്പം വലുതാണെങ്കിൽ introduction തിരുത്തുന്നത് വലിയ ബുദ്ധിമുട്ടാകുന്നു. ആരെങ്കിലും ശ്രദ്ധിച്ച്, ആ സൗകര്യം restore ചെയ്യാൻ ഒന്നു സഹായിക്കുമോ?ജോർജുകുട്ടി (സംവാദം) 11:14, 9 ജനുവരി 2014 (UTC)
അതിന് താങ്കളുടെ ക്രമീകരണങ്ങളിൽ ഗാഡ്ജറ്റ് എന്ന ഓപ്ഷന്റെ ഏറ്റവും അടിയിൽ സമ്പർക്കമുഖസഹായികൾ എന്നതിലെ താളിന്റെ ആമുഖ ഖണ്ഡികയ്ക്ക് [തിരുത്തുക] എന്ന കണ്ണി ലഭ്യമാക്കുക എന്നത് ടിക്ക് ചെയ്ത് സേവ് ചെയ്യുക--Roshan (സംവാദം) 12:24, 9 ജനുവരി 2014 (UTC)
ഇപ്പറഞ്ഞ സ്റ്റെപ്പുകൾ പിന്തുടർന്ന് ഞാൻ ഇതു നേരത്തേ സജ്ജീകരിച്ചതാണ്. കുറേക്കാലം അതു പ്രവർത്തിച്ചു. ഒന്നോ രണ്ടോ മാസം മുൻപ്, പ്രവർത്തിക്കാതായപ്പോഴാണ് ഞാൻ ആദ്യം പരാതി പറഞ്ഞത്. "ആമുഖഖണ്ഡികക്ക് തിരുത്തുക എന്ന കണ്ണി ലഭ്യമാക്കുക" എന്ന option ടിക്ക് ചെയ്ത നിലയിലാണ് ഇപ്പോഴും. എന്നാൽ ആമുഖഖണ്ഡികകളിൽ ആ option കിട്ടുന്നില്ല.ജോർജുകുട്ടി (സംവാദം) 12:56, 9 ജനുവരി 2014 (UTC)
എനിക്കും അതു ഇപ്പോൾ കുറേ നാളായി കിട്ടുന്നില്ല --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 12:57, 9 ജനുവരി 2014 (UTC)
അപ്പോ എനിയെന്താ വഴി? ഒത്തിരി നാളായി അലട്ടുന്ന പ്രശ്നമാണ്.ജോർജുകുട്ടി (സംവാദം) 23:18, 14 ജനുവരി 2014 (UTC)
- തൽക്കാലത്തേക്കുള്ള പരിഹാരമായി ക്രമീകരണങ്ങളിലെ പരീക്ഷണാടിസ്ഥാനത്തിലുള്ള സൗകര്യങ്ങൾ എന്ന ഭാഗത്തെ ഗാഡ്‌ജറ്റുകൾ മുഴുവൻ ഡിസേബിൾ ചെയ്ത ശേഷം ശ്രമിച്ചു നോക്കൂ. പ്രവർത്തിക്കേണ്ടതാണു്. ഇതു രണ്ടും ഒപ്പം പ്രവർത്തിക്കുന്നതിനുള്ള പരിഹാരത്തിനായി കാര്യനിർവ്വാഹകർ ശ്രമിക്കുന്നുണ്ട്. --Anoopan (സംവാദം) 04:53, 15 ജനുവരി 2014 (UTC)
പുതുക്കിയ കോഡ് പ്രവർത്തിക്കുന്നതായി കാണുന്നു (അനൂപന് നന്ദി). എന്നിരുന്നാലും അനൂപൻ പറഞ്ഞതുപോലെ ഏതെങ്കിലും പരീക്ഷണാടിസ്ഥാന സൗകര്യവുമായി ഒത്തുപോകാഴിക ഉണ്ടോ എന്നറിയില്ല. ബ്രൗസറിന്റെ കാഷെ പുതുക്കിയോ (മിക്ക ബ്രൗസറുകളിലും ഷിഫ്റ്റ് അമർത്തിക്കോണ്ട് താൾ റീലോഡ് ചെയ്താൽ മതിയാവും) ഏതെങ്കിലും താൾ പർജ് ചെയ്ത ശേഷമോ രണ്ടും കൂടെ ചെയ്ത ശേഷമോ നോക്കുക (ഒരിക്കൽ ചെയ്താൽ മതിയാവും.) ഉദാ: https://ml.wikipedia.org/wiki/ഉപ്പൂപ്പൻ?action=purge --പ്രവീൺ:സംവാദം 05:40, 15 ജനുവരി 2014 (UTC)
എനിക്കു കിട്ടിയെന്നു തോന്നുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 05:48, 15 ജനുവരി 2014 (UTC)
എനിക്കും കിട്ടാൻ തുടങ്ങി. അനൂപന് നന്ദി.ജോർജുകുട്ടി (സംവാദം) 11:46, 15 ജനുവരി 2014 (UTC)
തിരഞ്ഞെടുത്ത ചിത്രം
തിരുത്തുകഇപ്പോൾ മിക്കപ്പോഴും തിരഞ്ഞെടുത്ത ചിത്രം പുതുക്കപ്പെടുന്നില്ല. (കാര്യനിർവ്വാഹകരടക്കം) എല്ലാവരും ശ്രദ്ധിക്കുമല്ലോ? --അൽഫാസ് (⚘ ✍) 09:48, 13 ജനുവരി 2014 (UTC)
നശീകരണം
തിരുത്തുകഇവിടെ ഒന്നു നോക്കുക, എനിക്ക് ഐ.പി. വരുത്തിയ മാറ്റങ്ങൾ തിരുത്തുവാൻ സാധിക്കുന്നില്ല ബിപിൻ (സംവാദം) 11:12, 21 ജനുവരി 2014 (UTC)
വിരമിക്കുന്നു
തിരുത്തുകഞാൻ ഉപയോക്താവ്:Rojypala മലയാളം വിക്കി സംരംഭങ്ങളിൽ നിന്നും വിരമിക്കുന്നതിനാൽ എനിക്ക് സമൂഹം നൽകിയ കാര്യനിർവാഹകസ്ഥാനം തിരികെ ഏൽപ്പിക്കുന്നു. ബ്യൂറോക്രാറ്റ്സ് അതിനായുള്ള നടപടി സ്വീകരിക്കുക. 5 വർഷത്തിലധികം എന്റെ വളരെയധികം സമയം ഇവിടെ പ്രവർത്തിക്കാൻ സാധിച്ചതിന് എല്ലാവർക്കും നന്ദി.--റോജി പാലാ (സംവാദം) 14:51, 30 ജനുവരി 2014 (UTC)
Malayalam
തിരുത്തുകI am unable to write in Malayalam. Please help immediately.
It is noticed in my laptop and desktop.
--രാജേഷ് ഉണുപ്പള്ളി Talk 13:05, 3 ഫെബ്രുവരി 2014 (UTC)
- രാജേഷ്, ഈ കണ്ണി കാണുക: വിക്കിപീഡിയ:പഞ്ചായത്ത്_(സാങ്കേതികം)#malayalam_type --പ്രവീൺ:സംവാദം 17:16, 3 ഫെബ്രുവരി 2014 (UTC)
- പ്രവീൺ --രാജേഷ് ഉണുപ്പള്ളി Talk 03:55, 4 ഫെബ്രുവരി 2014 (UTC)
Test
തിരുത്തുകവീപ്പിങ്ങ് for പ്രവീൺ ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 17:03, 5 ഫെബ്രുവരി 2014 (UTC)
- +വിശ്വപ്രഭ അതും കിട്ടി. മുകളിലഅത്തെ ഒട്ട് കിട്ടിയിട്ടുമില്ല!!--പ്രവീൺ:സംവാദം 17:09, 5 ഫെബ്രുവരി 2014 (UTC)
- പ്രവീൺ -- ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 17:24, 5 ഫെബ്രുവരി 2014 (UTC)
- +വിശ്വപ്രഭ അതും കിട്ടി! :-) --പ്രവീൺ:സംവാദം 06:05, 6 ഫെബ്രുവരി 2014 (UTC)
അരികു നേരെയാക്കൽ
തിരുത്തുകഖണ്ഡികകളുടെ അരികു നേരയാക്കുക എന്നൊരു ഓപ്ഷൻ ദൃശ്യരൂപം വിഭാഗത്തിൽ ക്രമീകരണത്തിനുള്ളിലായി ഉണ്ടായിരുന്നു. ഇപ്പോ അതു കാണാനില്ല. അതുകൊണ്ടു തന്നെ ലേഖനത്തിൽ ഖണ്ഡികകളുടെ അരികുകൾ ഒട്ടും ഭംഗിയില്ലാതെ കാണപ്പെടുന്നു ബിപിൻ (സംവാദം) 05:04, 20 ഫെബ്രുവരി 2014 (UTC)
- അതുകാണുന്നില്ല. താങ്കളുടെ സി.എസ്.എസ്. താളിൽ കൃത്രിമ സി.എസ്.എസ്. (ഇത് കാണുക) ഉപയോഗിക്കേണ്ടി വന്നേക്കും. ഇത് പരക്കെ ഉപയോഗിക്കപ്പെടുന്നതാണെങ്കിൽ ഗാഡ്ജറ്റ് ആക്കാവുന്നതാണ്. --പ്രവീൺ:സംവാദം 06:22, 20 ഫെബ്രുവരി 2014 (UTC)
ലേഖനങ്ങളിൽ അരികുകൾ നേരെയായിരിക്കുന്നത് കൂടുതൽ ഭംഗി നൽകും, ആ ഓപ്ഷൻ തിരികെ കൊണ്ടുവരുവാൻ കഴിയുമെങ്കിൽ നല്ലത് ബിപിൻ (സംവാദം) 12:41, 20 ഫെബ്രുവരി 2014 (UTC)
അഹങ്കാരിയായ കാര്യനിർവാഹകൻ
തിരുത്തുകയാതൊരു വിധത്തിൽ ചർച്ചയും ചെയ്യാതെ അഡ്വ.ടി.കെ.സുജിത്ത് എന്ന കാര്യനിർവാഹൻ ഒരു താൾ നീക്കം ചെയ്തിരിക്കുന്നു. അദ്ദേഹം പി. ജയരാജന്റെ ആരാധകനും ആ പാർട്ടിയിലെ പ്രവർത്തകനുമാണ് അതാണ് വിവാദപരമായ ലേഖനം നീക്കം ചെയ്യാൻ കാരണം. ഇങ്ങനെയുള്ളവരെയാണോ കാര്യനിർവാഹകനായി പ്രവർത്തിപ്പിക്കുന്നതെന്ന് അതിശയം. എന്നാൽ അവർ ചെയ്യുന്ന മറ്റു കാര്യങ്ങൾക്കായി ലേഖനങ്ങൾ സൃഷ്ടിക്കപ്പെടുന്നു. അഹങ്കാരിയായ ഈ കാര്യനിർവാഹകൻ മലയാളം വിക്കിക്കു തന്നെ ഒരു ശാപമാകുമെന്ന് ഉറപ്പ്.--Roshan (സംവാദം) 09:17, 20 ഫെബ്രുവരി 2014 (UTC)
മുൻപും ഇദ്ദേഹം പാർട്ടി പ്രവർത്തനങ്ങൾ മലയാളം വിക്കിയിൽ നടത്തിയിട്ടുണ്ട്. കാര്യനിർവാഹകനായതിനാൽ തന്നിഷ്ടപ്രകാരം ലേഖനങ്ങൾ മായ്ക്കാനും അദ്ദേഹത്തിനു സാധിക്കും. ഇതാണോ വിക്കിയിലെ വളർച്ച. അദ്ദേഹത്തിന്റെ അഡ്മിൻ പദവി നീക്കം ചെയ്യണമെന്ന് അഭ്യർഥിക്കുന്നു. അതെങ്ങനാ പാർട്ടിക്കാരെല്ലം ഒറ്റക്കെട്ടല്ലേ--Roshan (സംവാദം) 09:18, 20 ഫെബ്രുവരി 2014 (UTC)
നാൾവഴി
തിരുത്തുകഐ.പിയുടെ നശീകരണപ്രവർത്തങ്ങൾ മുജാഹിദ് പ്രസ്ഥാനം (കേരളം), സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്നീ ലേഖനങ്ങളിൽ കാണുന്നു. സെമിപ്രൊട്ടെക്റ്റ് ചെയ്യണമെന്ന് അഭിപ്രായമുണ്ട്.--ഇർഷാദ്|irshad (സംവാദം) 10:25, 20 ഫെബ്രുവരി 2014 (UTC)
- ലേഖനം ഐപ്പി എഡിറ്റുകളിൽ നിന്നും ഒരാഴ്ചത്തേയ്ക്ക് സംരക്ഷിച്ചിട്ടുണ്ട്.--മനോജ് .കെ (സംവാദം) 15:39, 20 ഫെബ്രുവരി 2014 (UTC)
കട്ട് പേസ്റ്റ്
തിരുത്തുകഇതൊന്ന് ശ്രദ്ധിക്കണേ. നാൾവഴിയില്ലാതെ മൊത്തം ലേഖനം കട്ട് ചെയ്ത് ഇങ്ങോട്ട് പേസ്റ്റ് ചെയ്തിരിക്കുന്നു.--ഇർഷാദ്|irshad (സംവാദം) 10:41, 20 ഫെബ്രുവരി 2014 (UTC)
അതിനൊക്കെ ആർക്കാ ടൈം--Roshan (സംവാദം) 12:00, 20 ഫെബ്രുവരി 2014 (UTC)
- @User:Irshadpp ഒന്ന് പരിശോധിയ്ക്കാമോ ? പഴയതുപോലെ ആക്കിയിട്ടുണ്ട്. --മനോജ് .കെ (സംവാദം) 15:17, 20 ഫെബ്രുവരി 2014 (UTC)
തടയൽ
തിരുത്തുകവ്യത്യസ്ത കാര്യനിർവ്വാഹകരുടെ ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾക്ക് ശേഷവും, ഉപയോക്താക്കളെ പരിഹസിക്കുകയും കേരളത്തിലെ കക്ഷിരാഷ്ട്രീയം ഉപയോഗിച്ച് ഭിന്നിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത Roshan എന്ന ഉപയോക്താവിനെ തടഞ്ഞിരിക്കുന്നു.--പ്രവീൺ:സംവാദം 02:59, 24 ഫെബ്രുവരി 2014 (UTC)
സ്വയം വിരമിയ്ക്കുന്നു
തിരുത്തുകവ്യക്തിഗത കാരണങ്ങളാൽ മലയാളം വിക്കിപീഡിയയിലെ കാര്യനിർവ്വഹകജോലിയിൽ നിന്ന് വിരമിയ്ക്കുന്നു. സഹകരിച്ച സഹിച്ച എല്ലാവർക്കും നന്ദികൾ --മനോജ് .കെ (സംവാദം) 17:18, 24 ഫെബ്രുവരി 2014 (UTC)
നിലമ്പൂർ രാധ കൊലക്കേസ്
തിരുത്തുകഇത് ഞാനാണ് മായ്ക്കാൻ നിർദ്ദേശിച്ചത്, അജയ് നിലനിർത്താനും വാദിച്ചു, ഇപ്പോൾ കാണുന്നത്, അദ്ദേഹം തന്നെ സ്വന്തമായി നിലനിർത്താനുള്ള തീരുമാനമെടുത്ത്. നിലനിർത്തി. ഇതിൽ എന്തോ ഒരു വല്ലായ്മ. ഇനി ഇങ്ങനെയും നയമുണ്ടോ? നാം വാദിക്കുന്നത്, സ്വന്തമായി ചെയ്യുന്നതാണോ ഇവിടുത്തെ രീതി. മൂന്നാമതൊരാൾ ചെയ്തിരുന്നേൽ കുറേക്കൂടി നല്ലതായിരുന്നു. എന്തായാലും മലയാളം വിക്കിക്ക് മുതൽക്കൂട്ടാവുമെന്നു സ്വയം തീരുമാനിക്കുന്ന രീതിയോട് എന്തോ ഒരു വല്ലായ്മ. ഇതിനെയല്ലേ ഫാസിസം എന്നൊക്കെ പറയുന്നത്.(ക്ഷമിക്കണം ഞാൻ അധിക്ഷേപിക്കുകയല്ല.. പറഞ്ഞുവെന്നേയുള്ളൂ)--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 19:42, 25 ഫെബ്രുവരി 2014 (UTC)
- ആര് തീരുമാനമെടുത്തു എന്നത് പ്രസക്തമല്ല. എടുത്ത തീരുമാനം വിക്കിപീഡിയയുടെ നയങ്ങൾക്കനുസരണവും സമൂഹത്തിന്റെ താല്പര്യങ്ങൾക്കനുസരണവുമാണോ എന്നതാണ് നോക്കേണ്ടത്. ഇത്തരം ചില ഫാസിസങ്ങളാണ് പൊതു ജനാധിപത്യപ്രക്രിയയിൽ നിന്നും വിക്കിപീഡിയയിലെ ജനാധിപത്യത്തിനെ വ്യത്യസ്തമാക്കുന്നത്. ആയിരം പേർ തെറ്റായി പറഞ്ഞാലും ഒരാൾ പറയുന്ന ശരി ഉയർത്തിപ്പിടിക്കുന്നതിനാണ് സമവായം എന്ന് ഇവിടെ ഉദ്ദേശിക്കുന്നത്. ഇത്തരത്തിൽ ചർച്ചയിൽ ഇടപെട്ടവർ തന്നെ തീരുമാനമെടുക്കുന്ന കീഴ്വഴക്കം മുൻപ് നീക്കം ചെയ്ത / നിലനിർത്തിയ അനവധി ലേഖനങ്ങളിൽ മനുവിന് കാണാം. അതിൽ ഇതുവരെ കാണാത്ത വല്ലായ്മ ഇപ്പോൾ വന്നിട്ടുണ്ടെങ്കിൽ അത് ഇത്തരത്തിൽകൂടി ചിന്തിക്കുമ്പോൾ ശരിയായിക്കോളും. --Adv.tksujith (സംവാദം) 01:40, 26 ഫെബ്രുവരി 2014 (UTC)
- മൂന്നാമതൊരാൾ തീരുമാനമെടുക്കുന്നതായിരിക്കും കൂടുതൽ നിഷ്പക്ഷം എന്നഭിപ്രായം.--KG (കിരൺ) 04:55, 26 ഫെബ്രുവരി 2014 (UTC)
- സുജിത് ഈ തെറ്റുപറഞ്ഞ ആയിരം പേർ, കാര്യനിർവാഹകന്മാരും, ശരിയായ ഒരാൾ സാധാരണക്കാരനും അല്ലെന്നതിന് എന്താണ് ഉറപ്പ്? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 05:37, 26 ഫെബ്രുവരി 2014 (UTC)
- മനുജീ ലേഖനം നീക്കം ചെയ്യാനുള്ള അപേക്ഷകൾ ചർച്ച ചെയ്യുന്നത് നയങ്ങൾ വിശകലനം ചെയ്താവണം എന്നും ഭൂരിപക്ഷാഭിപ്രായമനുസരിച്ചാകണമെന്നില്ല എന്നും നമുക്ക് കീഴ്‌വഴക്കമുണ്ട്. തീരുമാനമെടുക്കുന്നത് ചർച്ചയിൽ പങ്കെടുക്കാത്തയാളാകണം (അല്ലെങ്കിൽ തീരുമാനമെടുക്കുന്നയാൾ ചർച്ചയിൽ പങ്കെടുക്കരുത്) എന്ന കീഴ്‌വഴക്കം കൂടി ഉണ്ടാവുകയാണെങ്കിൽ ഒരുപക്ഷേ കൂടുതൽ നന്നാകുമായിരുന്നു. പക്ഷേ അത്രത്തോളം ആൾക്കാർ മലയാളം വിക്കിപീഡിയയിൽ ഇല്ലല്ലോ? അത്തരത്തിലൊരു നയരൂപീകരണത്തിന് ശ്രമിച്ചുനോക്കാവുന്നതുമാണ് - തീരുമാനം നയങ്ങളനുസരിച്ചാകണമെന്നും (discretion ഉപയോഗിക്കുകയാണെങ്കിൽ അത് objective ആകണമെന്ന് നിർബന്ധമുണ്ടാകണം) തീരുമാനമെടുക്കാൻ അവലംബമാക്കിയ നയം കൂടി ചൂണ്ടിക്കാട്ടണമെന്നും ചട്ടമുണ്ടാക്കാവുന്നതുമാണ്.
- ചർച്ച നടക്കുന്നത് എഴുതിവച്ചിട്ടുള്ള നയങ്ങളെ അടിസ്ഥാനമാക്കി മാത്രമാണെങ്കിൽ തെറ്റുപറ്റാൻ സാദ്ധ്യത കുറവാണ്. ഡിസ്ക്രീഷനറി തീരുമാനമെടുക്കുമ്പോഴാണ് തെറ്റും ശരിയുമേതാണെന്ന് അവ്യക്തതയുണ്ടാകുന്നത്. --അജയ് ബാലചന്ദ്രൻ (സംവാദം) 06:11, 26 ഫെബ്രുവരി 2014 (UTC)
- ഡോക്ടർജി എന്തായാലും, അതിനെയൊക്കെ നിലനിർത്തിയതിൽ എന്റെ ശക്തമായ പ്രതിഷേധം ഞാൻ അറിയിക്കുന്നു. മുമ്പു പറഞ്ഞതു തന്നെ ആവർത്തിക്കുന്നു. തൂമ്പയുമായി പുറത്താൾക്കാർ നിൽക്കുന്നുണ്ട് --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 06:15, 26 ഫെബ്രുവരി 2014 (UTC)
തൂമ്പയുപയോഗിച്ച് വിക്കിപീഡിയയിലെ നയങ്ങളനുസരിക്കുന്ന ലേഖനങ്ങൾ അകത്തേയ്ക്ക് കോരിയിടുന്നതിനെ നാം എന്തിനെതിർക്കണം? അല്ലെങ്കിൽ നീക്കം ചെയ്യേണ്ട ലേഖനങ്ങളെ ഒരു വിഭാഗമാക്കി വേർതിരിക്കാൻ കഴിയുന്ന objective നയങ്ങൾ കൊണ്ടുവരണം. അപ്പോൾ എല്ലാ അപേക്ഷയിലും സബ്‌ജക്റ്റീവ് ആയി നയത്തിനു പുറത്തു നിന്ന് ചർച്ച ചെയ്യേണ്ടിയും വരില്ലല്ലോ? --അജയ് ബാലചന്ദ്രൻ (സംവാദം) 06:32, 26 ഫെബ്രുവരി 2014 (UTC)
- തികഞ്ഞ അസംബന്ധം / പരസ്യം അല്ലെങ്കിൽ ലേഖനങ്ങൾ പെട്ടന്ന് തന്നെ മായ്ക്കേണ്ട കാര്യമൊന്നുമില്ല. കഴിയുന്നത്ര ലേഖനങ്ങൾ നിലനിർത്തുകയാണ് വേണ്ടത്.--പ്രവീൺ:സംവാദം 08:17, 27 ഫെബ്രുവരി 2014 (UTC)
അവലംബം ചേർക്കുക എന്ന ഓപ്ഷൻ
തിരുത്തുകതിരുത്തൽ ജാലകത്തിൽ മിക്കപ്പോഴും അവലംബം ചേർക്കുക എന്ന ഓപ്ഷൻ വരുന്നില്ല (ചിലപ്പോൾ വരുന്നുണ്ട്). എന്തായിരിക്കും കാരണം? പല ബ്രൗസറുകളിൽ നിന്നും നോക്കി. എല്ലാത്തിലും ഈ പ്രശ്നം കാണുന്നു. ഇംഗ്ലീഷ് വിക്കിപീഡിയയിൽ പ്രശ്നം ഇതുവരെ കാണുന്നുമില്ല. സാങ്കേതികജ്ഞാനമുള്ളവർക്ക് വല്ല പരിഹാരവും കാണാൻ സാധിക്കുമോ? അതോ ബഗ്ഗിടണോ? --അജയ് ബാലചന്ദ്രൻ (സംവാദം) 15:42, 26 ഫെബ്രുവരി 2014 (UTC)
- മീഡിയവിക്കി മാറിയതനുസരിച്ച് പഴയ സ്ക്രിപ്റ്റ് മാറ്റിച്ചേർക്കാഞ്ഞതിന്റെ കുഴപ്പമാവണം. ഇംഗ്ലീഷ് വിക്കിപീഡിയയിലെ പുതിയ സ്ക്രിപ്റ്റ് പഴയതിനെ അപേക്ഷിച്ച് താരതമ്യേന സങ്കീർണ്ണമാണ് (ഓടിച്ച് നോക്കിയപ്പോൾ തോന്നിയത്). എന്തോ ഓപ്ഷനുകൾ ഒക്കെ ഉള്ളതുപോലെ തോന്നുന്നു. മറ്റാരും പുതുക്കിയില്ലെങ്കിൽ ഒന്നുരണ്ട് ദിവസത്തിനുള്ളിൽ പുതുക്കാം.--പ്രവീൺ:സംവാദം 08:13, 27 ഫെബ്രുവരി 2014 (UTC)
- ഇടയ്ക്ക് അനുഭവപെട്ടിരുന്നു ബ്രൌസർ പ്രോബ്ലം ആക്കും എന്നാണ് കരുതിയത് - Irvin Calicut....ഇർവിനോട് സംവദിക്കാൻ 08:40, 27 ഫെബ്രുവരി 2014 (UTC)
+Drajay1976, +Irvin_calicut ഇപ്പോൾ പ്രവർത്തിക്കുന്നുണ്ടായിരിക്കണം (ഇല്ലെങ്കിൽ ഷിഫ്റ്റ്+റീലോഡ് ഉപയോഗിച്ച് കാഷെ ഒഴിവാക്കി നോക്കുക). മീഡിയവിക്കി:RefToolbarMessages-ml.js എന്ന് മലയാളം പരിഭാഷ ചേർത്തിട്ടുണ്ടെങ്കിലും അതെന്തുകൊണ്ടോ പ്രവർത്തിക്കുന്നില്ല. --പ്രവീൺ:സംവാദം 19:10, 18 മാർച്ച് 2014 (UTC)
- ശരിയായിട്ടുണ്ട്(വണം)--പ്രവീൺ:സംവാദം 02:23, 19 മാർച്ച് 2014 (UTC)
ഇപ്പോ വർക്ക് ചെയ്യുനുണ്ട് --- Irvin Calicut....ഇർവിനോട് സംവദിക്കാൻ 08:24, 23 മാർച്ച് 2014 (UTC)
ചൊവ്വ എന്ന ലേഖനത്തിൽ ഖുറാനിൽ എന്ന ഒരു പുതിയ ഖണ്ഡം ഒരു IP ചേർത്തിരിക്കുന്നു. ഇത് ഉടനെ നീക്കം ചെയ്യുമല്ലോ. ഷാജി08:51, 25 മാർച്ച് 2014 (UTC)
--- Irvin Calicut....ഇർവിനോട് സംവദിക്കാൻ 11:53, 25 മാർച്ച് 2014 (UTC)
ഈ താൾ പുതുക്കാമോ. ജീവൻ 14:34, 26 മാർച്ച് 2014 (UTC)
ഉപയോക്താവ്:Praveenp ചെങ്ങാതി ഇത് നോക്കുമോ - Irvin Calicut....ഇർവിനോട് സംവദിക്കാൻ 11:27, 12 മേയ് 2014 (UTC)
- ഇത് ചെയ്തിരുന്നുവെന്നാണോർമ്മ (ശരിയാവണമെന്നില്ല). എന്തുകൊണ്ടാണ് വരാത്തതെന്ന് അറിയില്ല. മറ്റാരും നോക്കിയില്ലെങ്കിൽ സമയം കിട്ടുന്ന മുറയ്ക്ക് നോക്കാം. പക്ഷേ ഇനി അതിന്റെയാവശ്യമുണ്ടോ?--പ്രവീൺ:സംവാദം 06:17, 20 മേയ് 2014 (UTC)
മൊബൈൽ പ്രധാന താൾ
തിരുത്തുകഒന്നിലധികം തിരഞ്ഞെടുത്ത താളുകൾക്കുള്ള ഫലകങ്ങളിൽ id="mf-featuredarticle"
എന്ന സി.എസ്.എസ്. ഐ.ഡി. ഉപയോഗിക്കുന്നതിനാൽ മൊബൈലിൽ വിക്കിപീഡിയയുടെ പ്രധാനതാൾ എടുത്തുനോക്കിയാൽ മൂന്ന് തിരഞ്ഞ്ഞെടുത്ത ലേഖനങ്ങൾ ഒന്നിനുപുറകേ ഒന്നായി കാണാം. ഇത് സ്ക്രോൾ ചെയ്യാൻ അങ്ങേയറ്റം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്. സാധാരണ പ്രധാനതാളിലെ ഉള്ളടക്കം ചുരുക്കാനുപയോഗിച്ചുള്ള ആ ഐ.ഡി. തന്നെ അശ്രദ്ധയോടെ ഉപയോഗിക്കുന്നതിനാൽ ബുദ്ധിമുട്ടാകും എന്നെന്റെയഭിപ്രായം. പ്രധാനതാൾ പുതുക്കുമ്പോൾ പഴയ ഫലകങ്ങളിൽ നിന്ന് id="mf-featuredarticle"
എന്നത് ഒഴിവാക്കേണ്ടതാണ്.--പ്രവീൺ:സംവാദം 10:56, 30 മേയ് 2014 (UTC)--പ്രവീൺ:സംവാദം 10:56, 30 മേയ് 2014 (UTC)
Shabeeb1
തിരുത്തുകഈ ഉപയോക്താവിന്റെ സംവാദവും സംഭാവനകളും കാണുക. ഇദ്ദേഹം തുടർച്ചയായി തെറ്റായ തിരുത്തലുകൾ മാത്രം നടത്തുന്നതായാണ് കാണാൻ കഴിയുന്നത്. ഒരു മുന്നറിയിപ്പു മുൻപ് അഡ്വ. സുജിത്ത് കൊടുത്തെങ്കിലും തുടന്നും എന്തെങ്കിലും മാറ്റമുള്ളതായി കാണുന്നില്ല. ഇനിയും എന്തെങ്കിലും പ്രശ്നമുണ്ടാക്കുന്നതായി കണ്ടാൽ ഉപയോക്താവിനെ തടയാനാണ് ഞാൻ ഉദ്ദേശിക്കുന്നത്. എതിരഭിപ്രായം ഉണ്ടെങ്കിൽ പറയാനപേക്ഷ. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 09:18, 14 ജൂൺ 2014 (UTC)
- ഒരവസരം കൂടി കൊടുത്തു നോക്കാം. --Adv.tksujith (സംവാദം) 13:03, 15 ജൂൺ 2014 (UTC)
- ഒരു അവസരം കൊടുത്തുകഴിഞ്ഞശേഷവും നശീകരണം ആവർത്തിക്കുകയാണെങ്കിൽ ഹ്രസ്വകാലത്തേയ്ക്ക് തടയാവുന്നതാണെന്ന് അഭിപ്രായപ്പെടുന്നു. --അജയ് (സംവാദം) 13:27, 15 ജൂൺ 2014 (UTC)
മനപ്പൂർവം ചെയ്യുന്നതല്ല, വിക്കി എഡിറ്റിന്ഗിൽ അവഗാഹം കുറവാണ്, വിക്കിയുടെ നന്മ മാത്രമേ ആഗ്രഹിക്കുന്നുള്ളൂ . ഇത്തരം നടപടികൾ ആളുകളെ വിക്കിയിൽ നിന്ന് അകറ്റാൻ മാത്രമേ ഉപകരിക്കൂ ശബീബ് 13:33, 15 ജൂൺ 2014 (UTC)
- ശബീബ്, താങ്കളോട് എന്തെങ്കിലും പ്രത്യേക വിരോധം കൊണ്ടല്ല ഈ ചർച്ച എന്ന് മനസ്സിലാക്കുക. താങ്കൾക്ക് പരിചയമില്ലാത്ത കാര്യങ്ങൾ ഇവിടെ ആരോട് വേണമെങ്കിലും ചോദിച്ച് മനസ്സിലാക്കാം. മറ്റുള്ളവർക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കാതെ വിക്കി എഡിറ്റിംഗ് നടത്തുന്നതല്ലേ കൂടുതൽ അഭികാമ്യം ? താങ്കൾ ചെയ്ത പിഴവുകൾ തിരുത്തിയെടുക്കാൻ മുതിർന്ന ഉപയോക്താക്കൾ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. അതാണ് ഇത്തരം ചർച്ച ഇവിടെ വരാൻ കാരണം. ഇതൊന്നുംകൊണ്ട് മനസ്സുമടുക്കേണ്ട. മിക്കവർക്കും ഇത്തരം പരീക്ഷണങ്ങളിലൂടെ കടന്ന് പോകേണ്ടിവന്നേക്കാം. എങ്ങനെ ആവരുതെന്ന് മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കാനും ഈ ചർച്ച താങ്കൾക്കുതകിയേക്കാം. ധൈര്യമായി തുടരൂ. സഹായം വേണ്ടപ്പോൾ ചോദിക്കൂ. ആശംസകളോടെ --Adv.tksujith (സംവാദം) 17:09, 15 ജൂൺ 2014 (UTC)
തിരഞ്ഞെടുത്ത ചിത്രങ്ങൾ
തിരുത്തുകഇന്നുമുതൽ തിരഞ്ഞെടുത്ത ചിത്രങ്ങൾ ഇല്ല അടിയന്തിരമായി ശരിയാക്കുക --Ranjithsiji (സംവാദം) 10:43, 28 ജൂൺ 2014 (UTC)
ക്രമനമ്പർ മാറ്റൽ
തിരുത്തുക"കേരളത്തിലെ മരങ്ങൾ" എന്നതിൽ പട്ടികയിലെ ക്രമനമ്പറിന്നു പകരം അക്ഷരമാലക്രമത്തിലുള്ള നമ്പറല്ലേ നല്ലത്. ക്രമനമ്പറിലാവുമ്പോൾ പുതിയതു ചേർക്കുമ്പോൾ ആകെ നമ്പർ തിരുത്തേണ്ടി വരില്ലേ?അതുപോലെ ഓരോ അക്ഷരത്തിന്റെ ഹെഡ്ഡിങ്ങിനു ശേഷവും 'മൂലരൂപം തിരുത്തുക' ഓപ്ഷനും ചെയ്താൽ നന്നായിരിക്കും. ഈ പ്രശ്നം ശ്രദ്ധിക്കുമല്ലോ?--15:57, 21 സെപ്റ്റംബർ 2014 (UTC) Apnarahman (സംവാദം)
ഇത്തരമൊരു തിരുത്തൽ സംവാദം താളിൽ അഭിപ്രായസമന്വയമുണ്ടാക്കിയശേഷം ഏത് വിക്കിപീഡിയനും ചെയ്യാവുന്നതാണ്. താൾ കാര്യനിർവാഹകർക്ക് മാത്രം തിരുത്താവുന്ന തരത്തിൽ സംരക്ഷിക്കപ്പെട്ടിട്ടില്ല. ധൈര്യമായി തിരുത്തിക്കൊള്ളൂ. പിശകുപറ്റുകയാണെങ്കിൽ പഴയ പതിപ്പിലേയ്ക്ക് തിരിച്ചുപോകുന്നതും എളുപ്പമാണ്. --അജയ് (സംവാദം) 05:19, 22 സെപ്റ്റംബർ 2014 (UTC)
പ്രധാനതാൾ
തിരുത്തുകപ്രധാനതാളിലെ "വാർത്തയിൽ നിന്ന്" എന്ന ഫലകം വർക്കുന്നില്ലല്ലോ?!! എന്തുപറ്റി.?--സുഗീഷ് (സംവാദം) 18:26, 3 നവംബർ 2014 (UTC)
ഇറക്കുമതി
തിരുത്തുകഇറക്കുമതി ചെയ്തപ്പോൾ ഇതിലെ താളുകളെല്ലാം ഇതിലേക്ക് മാറിയിട്ടുണ്ട്. ഇറക്കുമതി ചെയ്തത് ഞാനല്ല. അതിനാൽ മലയാളം വിക്കിപീഡിയയ്ക്ക് ഒന്നും സംഭവിച്ചിട്ടില്ല. (ഉ:Jacob.jose, ഉ:Praveenp)--റോജി പാലാ (സംവാദം) 08:43, 21 നവംബർ 2014 (UTC)
- . ശരിയാക്കി. (ഇവിടെ ലിങ്കി വിളിച്ചു വരുത്തി ഒരടിക്കുള്ള വട്ടം കൂട്ടണോ? )! --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 08:51, 21 നവംബർ 2014 (UTC)
- ഉ:Manuspanicker അന്നത്തെ ലിങ്ക് താങ്കൾക്ക് മെയിൽ കിട്ടിക്കാണില്ലാരിക്കും. --റോജി പാലാ (സംവാദം) 11:40, 27 നവംബർ 2014 (UTC)
- @ഉ:Rojypala ഞാനും കണ്ടിരുന്നു.! കളയെന്നേ... --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 12:17, 27 നവംബർ 2014 (UTC)
- ഉ:Manuspanicker അന്നത്തെ ലിങ്ക് താങ്കൾക്ക് മെയിൽ കിട്ടിക്കാണില്ലാരിക്കും. --റോജി പാലാ (സംവാദം) 11:40, 27 നവംബർ 2014 (UTC)
ഇതൊന്ന് കാണാമോ? --Arjunkmohan (സംവാദം) 15:35, 26 നവംബർ 2014 (UTC)
കവിയൂർ മഹാദേവക്ഷേത്രം ഇതിൽ ഭൂതത്റ്റിന്റെ കളി. അഴകൊടി ദേവീക്ഷേത്രം ഇനിയും ഉണ്ട്--117.253.171.86 18:21, 27 ഡിസംബർ 2014 (UTC)
- ഇവിടെ ശരിയാക്കിയിട്ടുണ്ട്. ഇത് വിക്കിയിലുള്ള ബഗ്ഗ് മൂലമാണ് എന്നതാണ് ഇപ്പോഴത്തെ അനുമാനം. അതുകൊണ്ട് സമാന പ്രശ്നങ്ങൾ ഇനിയും കണ്ടാൽ ദയവായി ചൂണ്ടിക്കാണിച്ചാൽ വലിയ ഉപകാരമായിരുന്നു. --ജേക്കബ് (സംവാദം) 03:51, 28 ഡിസംബർ 2014 (UTC)
റെഫ് ടൂൾബാർ
തിരുത്തുകവീണ്ടും പൊട്ടിത്തകരുകയും വീണ്ടും (ഭാഗികമായി) ശരിയാക്കുകയും ചെയ്തിട്ടുണ്ട്. ആഴ്ചയിൽ മൂന്നുവട്ടം വെച്ച് ഇങ്ങനെ ഓരോ സ്ക്രിപ്റ്റും അപ്‌ഡേറ്റ് ചെയ്യേണ്ട വിധത്തിൽ കോർ എ.പി.ഐ. ബ്രേക്ക് ചെയ്യുന്നതെന്തിനെന്ന് അറിയില്ല. മലയാളം പരിഭാഷകൾ എടുക്കുന്നില്ല. ആ സ്ക്രിപ്റ്റും അതിന്റെ ലോഡിങും പുതുക്കേണ്ടി വന്നേക്കും. പെട്ടന്നു നോക്കാൻ കഴിയുന്നവരുണ്ടെങ്കിൽ നോക്കുക. --പ്രവീൺ:സംവാദം 14:14, 28 ഡിസംബർ 2014 (UTC)
മലയാളീകരിച്ച ഫലകങ്ങൾ
തിരുത്തുകമലയാളീകരിച്ച ഫലകങ്ങൾ പലതും ആംഗലേയത്തിലേക്ക് തിരിച്ചു പോയിരിക്കുന്നു. എനിക്ക് ഇറക്കുമതി ചെയ്യാനുള്ള അനുമതിയില്ല. (ഉദാ: 1 ദേശാഭിമാനി ദിനപ്പത്രം)--റോജി പാലാ (സംവാദം) 05:20, 14 ജനുവരി 2015 (UTC)
Dr. Mohan P.T. എന്ന ഉപയോക്താവിന്റെ ലേഖനങ്ങൾ
തിരുത്തുകഉപയോക്താവ്:Dr. Mohan P.T. എന്നയാൾ സംഗീതമേ ഉലകം, ലിംഗത്തകരാറുകൾ, ആനന്ദം, ലൈംകീക മന: ശാസ്ത്രങ്ങൾ പരംപര-൪, തലച്ചോറും വികാരങ്ങളും, ലൈംകീക മന: ശാസ്ത്രങ്ങൾ പരംപര-1, ജെം ധാരണം എന്നിങ്ങനെ വിക്കിഫൈഡല്ലാത്ത നിരവധി ലേഖനങ്ങൾ തുടങ്ങിക്കാണുന്നു. ഒന്നു ശ്രദ്ധിക്കുമല്ലോ. വിക്കിവൽക്കരിക്കാനുള്ള നിർദ്ദേശം അദ്ദേഹത്തിന്റെസംവാദതാളിൽ നൽകിയിട്ടുണ്ട്. ഒന്ന് പിൻതുടർന്ന് വേണ്ടതു ചെയ്യുമല്ലോ --രൺജിത്ത് സിജി {Ranjithsiji} ✉ 10:24, 16 ജനുവരി 2015 (UTC)
- ഈ ലേഖങ്ങൾ എല്ലാം പലയിടത്തും പ്രസിദ്ധീകരിച്ചവ പകർത്തി ഒട്ടിച്ചു നിർമ്മിച്ചവ ആണ് . പകർപ്പവകാശലംഘനമെന്ന കാരണത്താൽ ഒഴിവാക്കാൻ നിർദേശിച്ചിടുണ്ട് - Irvin Calicut....ഇർവിനോട് സംവദിക്കാൻ 11:17, 18 ജനുവരി 2015 (UTC)
സംവാദം താൾ കാണുക "ഫലകത്തിലെ ചില svg ഫയലുകൾ കാണുന്നില്ല."--Arjunkmohan (സംവാദം) 18:40, 6 ഫെബ്രുവരി 2015 (UTC)
ശരിയാക്കിയിട്ടുണ്ട്.--117.218.66.74 08:35, 7 ഫെബ്രുവരി 2015 (UTC)
നിർജ്ജീവ കാര്യനിർവാഹകർ
തിരുത്തുകമലയാളം വിക്കിയിൽ ഇപ്പൊ നിർജ്ജീവകാര്യ നിർവാഹകരാണ് കൂടുതൽ. ആരും സ്വയം ഒഴിയാൻ തയാറുമല്ല, ഇങ്ങോട്ട് തിരിഞ്ഞു നോക്കുന്നുമില്ല. പുതിയ ആരും വരുന്നുമില്ല. മുൻപൊരിക്കൽ ഞാൻ നിർദ്ദേശിച്ച ആൾ മാത്രം ഇവിടെക്കിടന്ന് നെട്ടോട്ടം ഓടുന്നുണ്ട്. അതിനു നന്ദി.
അന്ന് ഞാൻ നിർദ്ദേശം വച്ചപ്പോൾ എന്തൊക്കെ പുകിലായിരുന്നു, എന്നെ ബ്ലോക്കുന്നു പിന്നെ തടവുന്നു. മുട്ടയിടീക്കുന്നു. അങ്ങനെ അങ്ങനെ... ഇനി ഇപ്പൊ അതൊക്കെ പറഞ്ഞാൽ എന്നെ ബ്ലോക്കാനാരിക്കും എല്ലാ അഡ്മിൻസും കൂടി ഓടി വരുന്നത്. അല്ലെങ്കിൽ ചില പ്രത്യേക അഡ്മിൻസ് ഓടി വരുന്നത്. ഇതൊന്നും ഒരാളെ മാത്രം ഉദ്ദേശിച്ചല്ല. ആകെ മൊത്തം നിർജ്ജീവത വരാൻ കാര്യം മറ്റു പലതുമാകാം. ചിലരുടെ വ്യക്തിപരമായ താല്പര്യങ്ങൾ നിലനിർത്താനായി എന്നെ ബ്ലോക്കിയത് എക്കാലത്തെയും മോശം സംഭവം തന്നെ. അവർക്കൊന്നും ഇപ്പൊ ഒന്നിനും നേരമില്ല തന്നെ.
സ്വയം ഒഴിയാൻ തയാറല്ലാത്തവരെ ഞാൻ റിക്വസ്റ്റ് ഇട്ട് ഒഴിവാക്കുന്നതായിരിക്കും. അല്ലെങ്കിൽ അല്പമെങ്കിലും ആത്മാർഥത കാണിക്കുക.--Roshan (സംവാദം) 11:10, 8 ഫെബ്രുവരി 2015 (UTC)
- Roshan സജീവമായി പ്രവർത്തിക്കാത്തവരുടെ ഒരു ലിസ്റ്റ് ഒഴിവാക്കാൻ ശുപാർശ ചെയ്തിടുണ്ട് - Irvin Calicut....ഇർവിനോട് സംവദിക്കാൻ 11:17, 8 ഫെബ്രുവരി 2015 (UTC)
അതിനു മെറ്റായിൽ റിക്വസ്റ്റ് ഇടുകയാണ് വേണ്ടത്. അതിനു ഇവിടുത്തെ ബ്യൂറോക്രാറ്റിന്റെയൊന്നും ആവശ്യമില്ല. ഞാൻ എല്ലാവർക്കും ഒരു മുന്നറിയിപ്പ് നൽകിയെന്നെ ഉള്ളൂ.--Roshan (സംവാദം) 11:29, 8 ഫെബ്രുവരി 2015 (UTC)
അഡ്മിൻസ് ദയവായി വിക്കിയെ പിന്തുടരുക. ഞാൻ ചൊദിച്ച ചൊദ്യങ്ങൾക്ക് ഇതുവരെ ആരും response ചെയ്തു കണ്ടില്ല.സാരമില്ല.ഈ പേജിൽ വന്നപ്പോൾ കാര്യം പിടികിട്ടി.--AJITHH MS (സംവാദം) 06:13, 20 ഏപ്രിൽ 2015 (UTC)
- ഉപയോക്താവിന്റെ സംവാദം:AJITHH MS എവിടെയാണ് താങ്കൾ ചോദിച്ചത് ? എന്താണ് സംശയം , എന്നാൽ കഴിയുന്നത് പറഞ്ഞു തരാം - ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 08:40, 20 ഏപ്രിൽ 2015 (UTC)\
സാർ ,ഞാൻ ഇതിൽ അംഗമായപ്പോൾ എന്തു ച്ചെയ്യണമെന്ന് ഒന്നും അറിയില്ലയിരുന്നു. കമ്പ്യുട്ടർ code അറിയില്ലയിരുന്നു. സംശയങ്ങൾ ചൊദിച്ച് ഒപ്പിട്ട് വയ്ക്കുമായിരുന്നു.ആരും മറുപടി തന്നില്ല.പിന്നെ ഞാൻ തന്നെ ഓരോന്നും കണ്ടെത്തി മനസിലാക്കി.എന്റെ സംശയങ്ങൾ ഞാൻ തന്നെ മായ്ച്ചു.ആദ്യമായാണു ഒരു മറുപടി കിട്ടുന്നത്.വളരെ നന്ദി.സംവാദം പേജിൽ ചൊദിക്കം--AJITHH MS (സംവാദം) 06:31, 23 ഏപ്രിൽ 2015 (UTC)
- പ്രിയ അജിത്ത് സംശയങ്ങൾ ചോദിച്ചതിന് നന്ദി വിശദമായ മറുപടി താങ്കളുടെ സംവാദ താളിൽ ഉപയോക്താവിന്റെ സംവാദം:AJITHH MS നല്കിയിടുണ്ട് - ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 08:17, 23 ഏപ്രിൽ 2015 (UTC)
ഇവിടെയുള്ള പ്രശ്നം പരിഹരിക്കാമോ--Arjunkmohan (സംവാദം) 09:46, 22 ഫെബ്രുവരി 2015 (UTC)
[Global proposal] m.വിക്കിപീഡിയ.org: (എല്ലാം) താളുകൾ തിരുത്തുക
തിരുത്തുകHi, this message is to let you know that, on domains like ml.m.wikipedia.org, unregistered users cannot edit. At the Wikimedia Forum, where global configuration changes are normally discussed, a few dozens users propose to restore normal editing permissions on all mobile sites. Please read and comment!
Sorry for writing in English but I thought as administrators you would be interested. Thanks, Nemo 22:26, 1 മാർച്ച് 2015 (UTC)
Please merge page history
തിരുത്തുകആപ്സേ, ആപ്സ് എന്നീ പേജുകളുടെ ഹിസ്റ്ററി ലയിപ്പിച്ച് ആപ്സ് എന്ന പേജിൽ കൊണ്ടുവരാൻ താൽപര്യപ്പെടുന്നു. --Harshanh (സംവാദം) 01:37, 30 ജൂൺ 2015 (UTC)
- ചെയ്തു--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 09:39, 30 ജൂൺ 2015 (UTC)
- നന്ദി. --Harshanh (സംവാദം) 01:13, 1 ജൂലൈ 2015 (UTC)
തിരഞ്ഞെടുത്ത് ചിത്രം
തിരുത്തുകപുതിയ തിരഞ്ഞെടുത്ത് ചിത്രം ചേർക്കാൻ ശ്രമിച്ചിട്ടുണ്ട്. പ്രധാന പേജിൽ വരുന്നില്ല. അടിയന്തിര ശ്രദ്ധ പതിയുമല്ലോ. ഇന്ന് പഠന ശിബിരം ഉള്ളതാണ്. --രൺജിത്ത് സിജി {Ranjithsiji} ✉ 03:01, 29 ജൂലൈ 2015 (UTC)
പകർപ്പവകാശ ലംഘനം
തിരുത്തുകപാച്ചല്ലൂർ ശ്രീ കുളത്തിങ്കര ഭദ്രകാളി ദേവി ക്ഷേത്രം (തൂക്ക മുടിപ്പുര) എന്ന താളിലെ വിവരങ്ങൾ ഈ സൈറ്റിൽ നിന്നും അപ്പാടെ കോപ്പി ചെയ്തിരിക്കുന്നതായി കണ്ടെത്തിയിരിക്കുന്നു. അരുൺ സുനിൽ (കൊല്ലം) (സംവാദം) 11:53, 11 ഓഗസ്റ്റ് 2015 (UTC)
- അത് പൂർണമായും അവിടെ നിന്നും പകർത്തി ഒട്ടിച്ചത് അല്ലാ പിന്നെ കുറയേ മാറ്റി എഴുത്തും ഉണ്ട് . മായ്കാൻ പറ്റില്ലാ അത് കൊണ്ട് ലേഖനം വൃത്തിയാക്കാനും അധികാരിത തെളിയിക്കാനും ആവശ്യപെട്ട് ഫലകങ്ങൾ ചേർത്തിട്ടുണ്ട് .- ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 09:06, 12 ഓഗസ്റ്റ് 2015 (UTC)
വർഗ്ഗം: ഹോട്ട്ക്യാറ്റ് കൂൾ ആയപ്പോൾ
തിരുത്തുകഎന്റെ ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് ലേഖനങ്ങളുടെ വർഗ്ഗീകരണം നടക്കുന്നില്ല. ഒന്നു സഹായിക്കാമോ--സലീഷ് (സംവാദം) 09:00, 14 ഓഗസ്റ്റ് 2015 (UTC)
- പരീക്ഷിച്ചുനോക്കുമല്ലോ--പ്രവീൺ:സംവാദം 03:10, 15 ഓഗസ്റ്റ് 2015 (UTC)
ശരിയായി. ഹൃദയം നിറഞ്ഞ നന്ദി പ്രവീൺ..--സലീഷ് (സംവാദം) 04:17, 15 ഓഗസ്റ്റ് 2015 (UTC)
ഹോട്ട്ക്യാറ്റ് അത്ര ഹോട്ട് അല്ല
തിരുത്തുകഹോട്ട്ക്യാറ്റ് ഉപയോഗിച്ച് അവലംബം ചേർക്കാനായി citeweb, cite news തുടങ്ങിയ ലിങ്ക് തുറക്കുമ്പോൾ വിവരങ്ങൾ ചേർക്കേണ്ട ഭാഗം കാണുന്നില്ല. ഏറ്റവും അടിയിലെ ഉൾപ്പെടുത്തുക, റദ്ദാക്കുക തുടങ്ങിയവ മാത്രമേയുള്ളു. ഒന്നു സഹായിക്കാമോ?--സലീഷ് (സംവാദം) 09:03, 23 ഓഗസ്റ്റ് 2015 (UTC)
റീഡയറക്ട്
തിരുത്തുകഇതിന്റെ ആദ്യ രണ്ട് വരി ഇംഗ്ലീഷിൽ ആണല്ലോ. ഒന്നു ശരിയാക്കാമോ?--സലീഷ് (സംവാദം) 16:13, 31 ഓഗസ്റ്റ് 2015 (UTC)
എ.പി.ജെ. അബ്ദുൽ കലാം
തിരുത്തുകഎ.പി.ജെ. അബ്ദുൽ കലാം എന്ന ലേഖനം തിരഞ്ഞെടുക്കാൻ പുനർ നാമനിർദേശം നൽകാൻ ശ്രമിക്കുന്നു.എന്നാൽ പഴയ് വോട്ടെടുപ്പാണ് ആദ്യം കാണുന്നത് അവ മാറ്റി തരാമൊ?--അജിത്ത്.എം.എസ് (സംവാദം) 03:52, 8 സെപ്റ്റംബർ 2015 (UTC)
ദയവായി സഹായിക്കുക--അജിത്ത്.എം.എസ് (സംവാദം) 14:16, 11 സെപ്റ്റംബർ 2015 (UTC)
അന്തർവിക്കി കണ്ണികൾ
തിരുത്തുകരണ്ട്-മൂന്ന് ആഴ്ച്ച വളരെ കഷ്ടപ്പെട്ട് മറ്റ് വിക്കികളുമായി കണ്ണി ചേർക്കുന്ന പണിയിലായിരുന്നു ഞാൻ എന്നാൽ 5000 ലേഖനങ്ങൾ മാത്രമെ അതിൽ കാണാൻ പരമാവധി കഴിയു.ഞാൻ കണ്ണി ചേർത്തവ ആ പേജിൽ നിന്ന് ഓഴിവാക്കിയാൽ കൂടുതൽ പേജുകൾ കാണാൻ സാധിക്കുമെന്ന് തോന്നുന്നു.ഇരട്ട ലേഖനങ്ങൾ ഉണ്ടാകാതിരിക്കാൻ കണ്ണി ചേർക്കുന്നത് അത്യാവശ്യമാണ്.സിനിമകൾ,വിവക്ഷകൾ,എന്നിവ പൂർണ്ണമായും ഇംഗീഷിലുള്ളവ മിക്ക ലേഖനങ്ങളും ഞാൻ കണ്ണി ചേർത്തിട്ടുണ്ട്.ഇനി ഇൻഷ്യൽ ഉള്ള വ്യക്തികളുടെ ഒന്ന് ശ്രദ്ധിക്കണം.അബ്ദുൾ കലാമിന്റെ കാര്യം ആരും ഇതുവരെ സഹായിചിട്ടില്ല.രണ്ട്-മൂന്ന് ദിവസം കൂടിയെ എനിക്ക് നെറ്റ് ഉള്ളു കഴിവതും പെട്ടന്ന് കണ്ണികൾ ചേർത്ത പേജുകൾ ഇവിടെ നിന്ന് ഒഴിവാക്കി തരിക.ഇരട്ട ലേഖനങ്ങളെന്ന് തോന്നിയവ ഒരാഴ്ച്ചക്കിടയിലെ സംവാദങ്ങളിൽ ഞാൻ ഇട്ടിടുണ്ട്.അതും ദയവായി ശരിയാക്കുക.വർഷങ്ങളായി പല പേജുകളും merge ചെയ്യാതെ കിടക്കുന്നുണ്ട്.അവയും ശ്രദ്ധിക്കുക.എല്ലാപേരും സഹകരിച്ചാൽ പെട്ടന്ന് തീരും.നന്ദി --അജിത്ത്.എം.എസ് (സംവാദം) 19:30, 12 സെപ്റ്റംബർ 2015 (UTC)
വിക്കിപീഡിയ:ഏഷ്യൻ_മാസം
തിരുത്തുകവിക്കിപീഡിയ:ഏഷ്യൻ_മാസം നോക്കുമോ അത് ശരിയാക്കുമോ. മറ്റുള്ളവരേം ചേർക്കുമോ. സൈറ്റ് നോട്ടീസിടുമോ --രൺജിത്ത് സിജി {Ranjithsiji} ✉ 20:08, 2 നവംബർ 2015 (UTC)
ഏഷ്യൻ മാസം അവസാനിച്ചു. സൈറ്റ് നോട്ടീസ് മാറ്റുമോ--രൺജിത്ത് സിജി {Ranjithsiji} ✉ 06:42, 7 ഡിസംബർ 2015 (UTC)
മലബാർ തിരുത്തൽ യജ്ഞം
തിരുത്തുകവിക്കിപീഡിയ:മലബാർ_തിരുത്തൽ_യജ്ഞം_2015 ആരംഭിച്ചിരിക്കുന്നു. ഒരു സൈറ്റ് നോട്ടീസിടുമോ--രൺജിത്ത് സിജി {Ranjithsiji} ✉ 06:43, 7 ഡിസംബർ 2015 (UTC)
- . പരിശോധിക്കുക : മീഡിയവിക്കി:Sitenotice--പ്രവീൺ:സംവാദം 07:01, 7 ഡിസംബർ 2015 (UTC)
ധൃതി പിടിച്ചൊരു തെരഞ്ഞെടുത്ത ലേഖനം
തിരുത്തുകവിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ എന്ന താളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. 8 സെപ്റ്റംബർ 2015-ൽ നാമനിർദ്ദേശം ചെയ്ത "എ.പി.ജെ. അബ്ദുൽ കലാം" എന്ന ലേഖനത്തെ ഒഴിവാക്കി 1 ജനുവരി 2016-ൽ നാമനിർദ്ദേശം ചെയ്ത ലേഖനമായ "സൂര്യനെല്ലി സ്ത്രീപീഡനക്കേസ്" 15-ദിവസം കൊണ്ട് ധൃതി പിടിച്ച് തെരഞ്ഞെടുത്തത് ഏതു മാനദണ്ഡ പ്രകാരമാണ്? രണ്ടു ലേഖനങ്ങളിലും അനുകൂലിച്ചവരുടെ എണ്ണം തുല്യമാണെന്നിരിക്കെ.---ജോൺ സി. (സംവാദം) 15:38, 15 ജനുവരി 2016 (UTC)
- ഇതു സംബന്ധമായ വിവാദം അനാവശ്യമാണെന്ന് തോന്നുന്നു. വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം (മാനദണ്ഡങ്ങൾ) എന്ന താളിനുവിരുദ്ധമായി ഒന്നും ഇപ്പോൾ തെരഞ്ഞെടുത്ത ലേഖനത്തിൽ കാണന്നില്ല. കാലിക പ്രസക്തമായ ലേഖനങ്ങൾ തെരഞ്ഞെടുത്ത ലേഖനമായി അവതരിപ്പിക്കുന്നത് വിക്കിപീഡിയയുടെ പ്രചരണത്തിന് നല്ലതാണ്. അത് പ്രവീൺ മുകളിൽ സൂചിപ്പിച്ചിട്ടുണ്ടല്ലോ. അബ്ദുൾ കലാമിന്റെ ലേഖനത്തിന് ആ പ്രത്യേകത ഇപ്പോൾ കാണാത്തതാവണം ഈ ലേഖനം തെരഞ്ഞെടുത്ത കാര്യനിർവ്വാഹകൻ അപ്രകാരം ചെയ്യാൻ കാരണം. അടുത്ത മാസത്തെ തെരഞ്ഞെടുത്ത ലേഖനായി അബ്ദുൾ കലാമിന്റെ ലേഖനം നിശ്ചയിക്കാവുന്നതേയുള്ളു. നിർദ്ദേശിച്ചയാൾ തെരഞ്ഞെടുക്കാൻ പാടില്ല എന്ന നിബന്ധന ഇല്ലല്ലോ. അപ്പോൾ അതിലും അപാകം കാണേണ്ടതില്ല. ആത്യന്തികമായി അനവധി ഉപയോക്താക്കളുടെ സൃഷ്ടിയാണ് ഓരോ ലേഖനവും ആ അദ്ധ്വാനത്തെ നമുക്ക് മാനിക്കാം --Adv.tksujith (സംവാദം) 15:58, 15 ജനുവരി 2016 (UTC)
- അഡ്വ.സുജിത്ത്, എന്തു തരം കാലിക പ്രസക്തി. ആർക്ക്? ദയവായി വ്യക്തമാക്കുക. പ്രവീണിനും സുജിത്തിനും മാത്രം അത് ബോധ്യമായാൽ മതിയോ? - --ജോൺ സി. (സംവാദം) 16:08, 15 ജനുവരി 2016 (UTC)
- അധ്വാനം മാനിക്കുവാൻ എന്നെയല്ല ഉപദേശിക്കേണ്ടത്. കീഴ്വഴക്കമില്ലാത്തതും ഒരു പൊതു സമൂഹത്തിൽ പാലിക്കേണ്ട മര്യാദ കാണിക്കാതെ സ്വന്തം ഇഷ്ടം മറ്റുള്ളവരുടെ മേൽ അടിച്ചേല്പ്പിക്കുവാൻ ശ്രമിച്ചവരെയാണ്. 15 ദിവസം കൊണ്ട് ഈ ലേഖനം തിരഞ്ഞെടുക്കണമെന്നുള്ളത് എന്തു തരം വാശിയാണ്? ചർച്ചയിൽ ആദ്യമേ സൂചിപ്പിച്ചതാണ് ധൃതി പിടിച്ച് ഈ ലേഖനം തെരഞ്ഞെടുക്കുന്നത് നല്ലതല്ല എന്ന്. ഈ നടപടി ഒട്ടും ന്യായീകരിക്കുവാൻ സാധ്യമല്ല. ഇവിടെ ആരും കീഴാളരല്ല. ആത്യന്തികമായി അനവധി ഉപയോക്താക്കളുടെ സൃഷ്ടിയാണ് ഓരോ ലേഖനവും എന്ന് എങ്ങനെ കരുതാനാവും. ആ വിശ്വാസം നഷ്ടമാക്കിയ നടപടിയാണ് ഇവിടെ കാണിച്ചത്. ഇങ്ങനെ വിക്കിപീഡിയ പ്രചരിപ്പിക്കണമെന്ന് ആരാണ് തീരുമാനിച്ചത്? ---ജോൺ സി. (സംവാദം) 16:26, 15 ജനുവരി 2016 (UTC)
- ഇതു സംബന്ധമായ വിവാദം അനാവശ്യമാണെന്ന് തോന്നുന്നു. വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം (മാനദണ്ഡങ്ങൾ) എന്ന താളിനുവിരുദ്ധമായി ഒന്നും ഇപ്പോൾ തെരഞ്ഞെടുത്ത ലേഖനത്തിൽ കാണന്നില്ല. കാലിക പ്രസക്തമായ ലേഖനങ്ങൾ തെരഞ്ഞെടുത്ത ലേഖനമായി അവതരിപ്പിക്കുന്നത് വിക്കിപീഡിയയുടെ പ്രചരണത്തിന് നല്ലതാണ്. അത് പ്രവീൺ മുകളിൽ സൂചിപ്പിച്ചിട്ടുണ്ടല്ലോ. അബ്ദുൾ കലാമിന്റെ ലേഖനത്തിന് ആ പ്രത്യേകത ഇപ്പോൾ കാണാത്തതാവണം ഈ ലേഖനം തെരഞ്ഞെടുത്ത കാര്യനിർവ്വാഹകൻ അപ്രകാരം ചെയ്യാൻ കാരണം. അടുത്ത മാസത്തെ തെരഞ്ഞെടുത്ത ലേഖനായി അബ്ദുൾ കലാമിന്റെ ലേഖനം നിശ്ചയിക്കാവുന്നതേയുള്ളു. നിർദ്ദേശിച്ചയാൾ തെരഞ്ഞെടുക്കാൻ പാടില്ല എന്ന നിബന്ധന ഇല്ലല്ലോ. അപ്പോൾ അതിലും അപാകം കാണേണ്ടതില്ല. ആത്യന്തികമായി അനവധി ഉപയോക്താക്കളുടെ സൃഷ്ടിയാണ് ഓരോ ലേഖനവും ആ അദ്ധ്വാനത്തെ നമുക്ക് മാനിക്കാം --Adv.tksujith (സംവാദം) 15:58, 15 ജനുവരി 2016 (UTC)
"കാലിക പ്രസക്തമായ ലേഖനങ്ങൾ തെരഞ്ഞെടുത്ത ലേഖനമായി അവതരിപ്പിക്കുന്നത് വിക്കിപീഡിയയുടെ പ്രചരണത്തിന് നല്ലതാണ്" എന്ന് എവിടെ പറഞ്ഞിരിക്കുന്നു? എന്തു തരം കാലിക പ്രസക്തിയാണ് ഇവിടെ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?? "എ.പി.ജെ. അബ്ദുൽ കലാം" എന്ന ലേഖനത്തിന് കാലിക പ്രസക്തിയില്ലന്നാരാണ് തീരുമാനിച്ചത്??? ---ജോൺ സി. (സംവാദം) 16:41, 15 ജനുവരി 2016 (UTC)
- ധൃതി പിടിച്ചൊന്നുമല്ല, രണ്ടാഴ്ച വോട്ടെടുപ്പിന് കിടന്നത് തന്നെയാണ്. നാലിൽ മൂന്ന് വോട്ടുകളും കിട്ടിയിട്ടുണ്ട്. പന്ത്രണ്ടാം തീയതി ആണ് അവസാനം ഞാൻ മറുപടി ഇട്ടത്. മൂന്ന് ദിവസം ഒരാളും അനങ്ങിയില്ല. ഒരു മറുപടിയും ഇട്ടില്ല. *ഇപ്പോൾ തന്നെ* തിരഞ്ഞെടുത്താൽ നല്ലതായിരിക്കും ഞാൻ കരുതുന്നതിനുള്ള സാഹചര്യവും വ്യക്തമായിരുന്നു. ഇന്ന് എഫ്.പി. ടാഗ് ചേർത്തതും കമന്റ് വന്നു. ഒരാൾ വെറുതേ വന്ന് ലേഖനം മോശമാണ്, നിലവാരമില്ലെന്ന് പറയുക. അതിനുള്ള കാരണമാകട്ടെ ഒട്ടും വ്യക്തമാക്കുന്നുമില്ല. താങ്കൾക്ക് താത്പര്യമില്ലെന്ന് കരുതി ലേഖനം തിരഞ്ഞെടുക്കാതിരിക്കാൻ മറ്റുള്ളവരും കീഴാളരൊന്നുമല്ലല്ലോ. എല്ലാവരേയും തുല്യരാണെന്നും സമശീർഷരാണെന്നും കണ്ടാൽ മതി. നന്ദി. --പ്രവീൺ:സംവാദം 17:35, 15 ജനുവരി 2016 (UTC)
നിർദ്ദേശിച്ചയാൾ തെരഞ്ഞെടുക്കാൻ പാടില്ല എന്ന നിബന്ധന ഇല്ലല്ലോ. അപ്പോൾ അതിലും അപാകം കാണേണ്ടതില്ല - അങ്ങനെ ഒരു നിബന്ധന ഇല്ല. എന്നാൽ നാമനിർദ്ദേശം എത്ര ബാലിശമാണെന്ന് നോക്കുക. ജനുവരി 16-നകം ഈ ലേഖനം തെരഞ്ഞെടുക്കണമെന്ന് നിർദ്ദേശത്തിൽ ചേർക്കുക. ഇങ്ങനെ നിർദ്ദേശിച്ച ആൾ സംവാദം നടന്നുകൊണ്ടിരിക്കുമ്പോൾ ജനുവരി 15-ന് തന്നെ ഈ ലേഖനം തെരഞ്ഞെടുത്തതിൽ തീർച്ചയായും അപാകതയുണ്ട്. അതും മറ്റൊരു ലേഖനത്തിന്റെ മുൻഗണനാക്രമത്തെ കടത്തിവെട്ടി!! *ഇപ്പോൾ തന്നെ* തിരഞ്ഞെടുത്താൽ നല്ലതായിരിക്കും ഞാൻ കരുതുന്നതിനുള്ള സാഹചര്യവും വ്യക്തമായിരുന്നു. ആർക്ക് വ്യക്തം?? എന്തു കൊണ്ട് വിക്കിപീഡിയ അതു തിരഞ്ഞെടുക്കണം എന്നു വ്യക്തമാക്കുക ?? പന്ത്രണ്ടാം തീയതി ആണ് അവസാനം ഞാൻ മറുപടി ഇട്ടത്. മൂന്ന് ദിവസം ഒരാളും അനങ്ങിയില്ല. താങ്കൾ മറുപടി തരാനും പല ദിവസങ്ങളെടുത്തു. ഇവിടെ ഉടനെ ഉടനെ മറുപടി തരാൻ പറ്റിയെന്നു വരില്ല. അടുത്ത മാസത്തെ തെരഞ്ഞെടുത്ത ലേഖനായി അബ്ദുൾ കലാമിന്റെ ലേഖനം നിശ്ചയിക്കാവുന്നതേയുള്ളു. - തിരിച്ചാണെങ്കിൽ എന്താണു കുഴപ്പം? അബ്ദുൾ കലാമിന്റെ ലേഖനം തന്നെയാണ് ഇവിടെ ആദ്യം വരേണ്ടിയിരുന്നത്. ---ജോൺ സി. (സംവാദം) 18:01, 15 ജനുവരി 2016 (UTC)
- രണ്ടാഴ്ച വോട്ടെടുപ്പിന് കിടന്നത് തന്നെയാണ്. നാലിൽ മൂന്ന് വോട്ടുകളും കിട്ടിയിട്ടുണ്ട് എന്നതാണ് കാരണമെങ്കിൽ "എ.പി.ജെ. അബ്ദുൽ കലാം" എന്ന ലേഖനം നാലുമാസം ഇവിടെ കിടന്നതാണ്. മൂന്നിൽ മൂന്ന് വോട്ടുകളും കിട്ടിയിരുന്നു. ഈ ലേഖനത്തെ തഴഞ്ഞ് മാറ്റി താൻ നിർദ്ദേശിച്ച ലേഖനത്തെ താൻ ഉദ്ദേശിച്ച സമയപരിധിക്കുള്ളിൽ തിരഞ്ഞെടുക്കുന്നതാണോ താങ്കൾ പരാമർശിക്കുന്ന സമശീർഷത? എന്തു തരം കീഴ്വഴക്കമാണിത്? - --ജോൺ സി. (സംവാദം) 18:22, 15 ജനുവരി 2016 (UTC)
- ഒന്നു കൂടി പറയട്ടെ 1996 ജനുവരി 16-നു ആണ് പെൺകുട്ടിയെ പീഡനത്തിനായി കൊണ്ടുപോകുന്നത്, 2016 ജനുവരി ആകുമ്പോൾ 20 വർഷം ആകും അതു തന്നെയാണ് പ്രത്യേകത. പിന്നെ പഴയ തിരഞ്ഞെടുപ്പുകൾ കാണുക, അങ്ങനെ കൃത്യമായ ക്രമത്തിലൊന്നുമല്ല തിരഞ്ഞെടുത്തിട്ടുള്ളത്. ഒരു വിക്കിയിലും അങ്ങനെയൊന്നുമല്ല. ഒരു ലേഖനത്തെയും തഴഞ്ഞിട്ടുമില്ല. ഇനിയും ആ ലേഖനം തിരഞ്ഞെടുക്കാവുന്നതേയുള്ളു താനും. എന്നാൽ താങ്കൾ തുടർച്ചയായി ആവശ്യപ്പെടുന്നത് ഈ ലേഖനത്തെ കാരണമൊന്നുമില്ലാതെ തഴയണം എന്നാണ്, ആദ്യം തൊട്ട് അതിനൊട്ട് കാരണങ്ങൾ പറയുന്നുമില്ല. ഇങ്ങനെ പറഞ്ഞ കാര്യങ്ങൾ തന്നെ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുന്നതിൽ പ്രത്യേകിച്ച് അർത്ഥമൊന്നുമില്ല. വളരെ നന്ദി. ഞാൻ പൊക്കോട്ടെ--പ്രവീൺ:സംവാദം 01:56, 16 ജനുവരി 2016 (UTC)
- ഇത്രയും എഴുതിയ സ്ഥിതിക്ക് അല്പം കൂടി പറഞ്ഞു കൊണ്ടു നിർത്താം എന്നു കരുതുന്നു. ഈ ലേഖനത്തിന്റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ടു തരം വിയോജിപ്പുകൾ ഞാൻ പ്രകടിപ്പിച്ചിട്ടുണ്ട്. ഒന്ന് ലേഖനത്തിന്റെ വിജ്ഞാനമൂല്യം. കേവലം ഒരു പീഡനക്കേസ്സിനെ മലയാളം വിക്കിപീഡിയർ എഴുതിയിരിക്കുന്ന ഏറ്റവും മികച്ച ലേഖനം എന്ന രീതിയിൽ തെരഞ്ഞെടുക്കണമോ എന്നതായിരുന്നു ഞാൻ എന്നോട് തന്നെ ചോദിച്ചത്. ബ്രിട്ടാണിക്ക മുതൽ പാതയോരത്ത് പേൻചീപ്പിനും പാറ്റാഗുളികക്കും ഒപ്പമിട്ട് വിൽക്കപ്പെടുന്ന വിജ്ഞാനകോശങ്ങൾ/പൊതുവിജ്ഞാന പുസ്തകങ്ങൾ വരെയുള്ളവ ഏതെങ്കിലും ഇത്തരം ഒരു വിഷയം അവരുടെ മുഖലേഖനമാക്കുമെന്ന് തോന്നുന്നില്ല. ഇനി വിക്കിപീഡിയയുടെ കാര്യത്തിൽ തന്നെ ഇംഗ്ലീഷ് അടക്കം മറ്റേതെങ്കിലും ഭാഷാവിക്കികൾ ഇത്തരം ഒരു വിഷയം തെരഞ്ഞെടുത്ത ലേഖനമാക്കിയിട്ടുണ്ടോ എന്നും സംശയമുണ്ട്. അപ്പോൾ ഈ ലേഖനം തെരഞ്ഞെടുക്കാനുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നില്ലേ എന്ന് ചോദിച്ചേക്കാം. ഭാഗ്യവശാലോ നിർഭാഗ്യവശാലോ ഈ ലേഖനം മാത്രമല്ല ഇതേ ജനുസ്സിൽ എഴുതപ്പെട്ടിരിക്കുന്നതോ എഴുതാവുന്നതോ ആയ ഐസ്ക്രീം പാർലർ കേസ്, കിളിരൂർ പീഡനം, സോളാർ വിവാദം, ബാർകോഴ തുടങ്ങിയ ലേഖനങ്ങളും അവിടെ നൽകിയിരിക്കുന്ന മാനദണ്ഡങ്ങളുടെ അളവുകോലിലൂടെ കടത്തിവിട്ട് തെരഞ്ഞെടുക്കാൻ സാധിക്കുന്നതാണ്. സത്യത്തിൽ ഇത്തരം ലേഖനങ്ങൾ എഴുതുവാനും വികസിപ്പിച്ചെടുക്കുവാനും എളുപ്പമാണ്. ഓൺലൈനിൽ സുലഭമായ വിവരങ്ങൾ തുന്നിച്ചേർത്ത് എടുത്താൽ മതി. സ്രോതസ്സുകൾക്കും പഞ്ഞമുണ്ടാവില്ല. എന്നാൽ ഇത്തരം ലേഖനങ്ങളെ 'മികച്ച ലേഖനങ്ങൾ' എന്ന നിലയിൽ തെരഞ്ഞെടുക്കുന്നത് മലയാളം വിക്കിപീഡിയയുടെ ബൗദ്ധിക നിലവാരത്തകർച്ചയാണെന്ന് വിശ്വസിക്കുന്നു. മുൻപ് സൂചിപ്പിച്ചത് വ്യക്തമായി പറയുന്നു. ഇതെന്റെ അഭിപ്രായമാണ്. അതേ അഭിപ്രായം മറ്റുള്ളവർക്കുണ്ടാകണമെന്ന് നിർബന്ധം പിടിച്ചിട്ടില്ല. എന്നാൽ രണ്ടാമത്തെ വിയോജിപ്പ് ആണ് ഞാൻ ഈ താളിലെ ചർച്ചയിൽ ചൂണ്ടിക്കാണിക്കുവാനാഗ്രഹിച്ചത്. അതു നാമനിർദ്ദേശം മുതൽ തെരഞ്ഞെടുപ്പ് വരെയുള്ള നടപടിക്രമങ്ങളിലെ അമിതാവേശമാണ്. മുൻപ് പറഞ്ഞത് വീണ്ടും പറയുന്നുണ്ടെങ്കിൽ ക്ഷമിക്കുക. വിക്കിപീഡിയയിൽ താക്കോൽ സ്ഥാനത്ത് ഇരിക്കുന്ന ഒരു വ്യക്തി തെരഞ്ഞെടുക്കുവാനുള്ള ലേഖനങ്ങളുടെ പട്ടികയിൽ ഒരു ലേഖനം ചേർത്തു കൊണ്ട് ഇത്ര ദിവസത്തിനകം ഈ ലേഖനം തെരഞ്ഞെടുക്കപ്പെടണമെന്ന് അഭിപ്രായപ്പെടുന്നത് ശ്ലാഘനീയമാണ് എന്നു തോന്നുന്നില്ല. ഇവിടെയാണ് 'കാലികാപ്രസക്തി' സിദ്ധാന്തം ഉയർന്നു വന്നിരിക്കുന്നത്. എന്തിന്റെയോ 20-ആം വാർഷികമാണു പോലും. എന്താണ് 20-ആം വർഷത്തിൽ ഉയർന്നു വന്ന പ്രസക്തി? 25-ആം വർഷമാണെങ്കിൽ സിൽവർ ജൂബിലി വർഷമാണെന്നെങ്കിലും പറയാം. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലെ പത്രമാധ്യമങ്ങളിലൊന്നും 20-ആം വർഷവുമായി ബന്ധപ്പെട്ട വാർത്തകൾ ഒന്നും കണ്ടില്ല. ഇനി എ.പി.ജെ അബ്ദുൾ കലാമിന്റെ ലേഖനം അടുത്ത മാസത്തേക്ക് തെരഞ്ഞെടുക്കാനാവുമെന്ന് വാഗ്ദാനം നൽകിയ കാര്യനിർവ്വാഹകരോട് ഇത്രയും പറഞ്ഞു കൊണ്ട് അവസാനിപ്പിക്കുന്നു. നന്ദി നിങ്ങളുടെ ഔദാര്യത്തിന്. പക്ഷേ അടുത്ത മാസത്തെ കാലികപ്രസക്തി, കാലയവനികക്കുള്ളിൽ മറഞ്ഞ കലാമിനേക്കാളും കാലാതിവർത്തിയായി നിലനിൽക്കുന്ന പീഡന-കോഴ കേസുകളിലൊന്നിനുണ്ടോ എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. എന്തിന്റെ എത്രാം വാർഷികമാണെന്ന് പ്രഖ്യാപിച്ചാൽ മാത്രം മതി. മാത്രമല്ല ഈ മാസത്തെ 'ടെമ്പോ' നമുക്ക് നിലനിർത്തുകയുമാവാം. അതു വഴി കൂടുതൽ ഉപയോക്താക്കൾ മലയാളം വിക്കിപീഡിയയിലെത്തുകയും കൂടുതൽ തിരുത്തലുകളുണ്ടാവുകയും കൂടുതൽ ലേഖനങ്ങൾ പിറക്കുകയും ചെയ്താൽ മതി. വളരെ വളരെ നന്ദി. ഇനി ഞാനും പോകുന്നു. സമയമനുസരിച്ച് വിക്കി എഡിറ്റിംഗിൽ തുടർന്നും സജീവമായിരിക്കും- --ജോൺ സി. (സംവാദം) 14:02, 17 ജനുവരി 2016 (UTC)
ഈ വിഷയത്തിൽ ചർച്ച ചെയ്ത് സമയം കളയാനില്ലാത്തതിനാലാണ് ഇവിടെ തുടർന്ന് ഒന്നും തന്നെ എഴുതാതിരുന്നത്. മുകളിൽ ജോൺ സി. എഴുതിയ കാര്യങ്ങൾ പ്രതീക്ഷിച്ചത് തന്നെയാണ്. ഇതാണ് താങ്കളുടെ വിയോജിപ്പെങ്കിൽ സങ്കടമെന്നേ പറയാനുള്ളു. സത്യത്തിൽ വിക്കിപീഡിയ ശ്രദ്ധേയമായ വിവരങ്ങൾ സംഭരിച്ചുവെച്ചിട്ടുള്ള ഒരു സംഭരണിമാത്രമല്ലേ ? ഇത്തരം വിവരങ്ങൾ പ്രോസസ് ചെയ്ത് വിജ്ഞാനം ഉത്പാദിപ്പിക്കുക എന്ന ജോലി ജനങ്ങളാണ് ചെയ്യുന്നത്. നാം ഇവിടെ ഒരു വിജ്ഞാനവും ഉത്പാദിപ്പിക്കുന്നില്ല. വിവരങ്ങൾ ലഭ്യമാക്കുക മാത്രമാണ് ചെയ്യുന്നത്. വിക്കിപീഡിയയുടെ മുന്നിൽ സൂര്യനെല്ലി കേസും അബ്ദുൾ കലാമും ഒരേ മൂല്യമുള്ളത് മാത്രമാണ്. അബ്ദുൾകലാമിനെ തെരഞ്ഞെടുക്കാതെ സൂര്യനെല്ലിയെ തെരഞ്ഞെടുത്തതെന്തേ എന്ന താരതമ്യത്തിന് ഇവിടെ എന്താണ് പ്രസക്തി ! സൂര്യനെല്ലി കേസിന്റെ 20 -ാം വാർഷികം എന്നതും വലിയ കാര്യമുള്ള കാര്യമല്ല, തെരഞ്ഞെടുക്കുന്നതിന്. പക്ഷേ, നമുക്ക് (വിക്കിപീഡിയയ്ക്) അതുകൊണ്ട് എന്തെങ്കിലും പ്രയോജനം, ഏതെങ്കിലും ഒരാൾ ആ ലേഖനം അവലംബമാക്കി എന്തെങ്കിലും വിജ്ഞാനം ഉത്പാദിപ്പിക്കാനിടയാകുന്ന സാഹചര്യം - ഉണ്ടാകുമെങ്കിൽ അത് നോക്കാം എന്നത് എന്റെ ഒരഭിപ്രായം മാത്രമാണ്. ആതാണ് പ്രവീണും ഉദ്ദേശിച്ചതെന്ന് വ്യക്തം. ആ പ്രാധാന്യം തൽക്കാലം ഈ മാസം കലാമിന്റെ ലേഖനത്തിനില്ല. പിന്നെ, അത് എടുക്കൂ, ഇതവിടെ കിടക്കട്ടേ എന്ന് പറയുന്നതെന്തിനാണെന്ന് മനസ്സിലാകുന്നില്ല. മൂല്യവിചാരവും സദാചാരവുമൊന്നും വിക്കിപീഡിയയ്ക് പ്രശ്നമല്ലെന്ന്, ഇവിടെയൊന്നും ആരും സെൻസർ ചെയ്യുന്നില്ലെന്ന് താങ്കൾക്ക് അറിവുള്ളതാണല്ലോ. നമുക്കോരോരുത്തർക്കും അത്തരം മൂല്യവിചാരങ്ങളൊക്കെ ഉണ്ടാകും. അതുവെച്ച് ഇവിടുത്തെ കാര്യങ്ങൾ വിലയിരുത്തുന്നത് ശരിയല്ല. അബ്ദുൾ കലാമിന്റെ ലേഖനം തെരഞ്ഞെടുക്കാമെന്ന് ഇവിടെ ആരും വാഗ്ദാനം നൽകിയിട്ടില്ല. //അടുത്ത മാസത്തെ തെരഞ്ഞെടുത്ത ലേഖനായി അബ്ദുൾ കലാമിന്റെ ലേഖനം നിശ്ചയിക്കാവുന്നതേയുള്ളു// എന്നേ പറഞ്ഞിട്ടുള്ളു, //നിശ്ചയിക്കാം// എന്നല്ല. --Adv.tksujith (സംവാദം) 02:04, 18 ജനുവരി 2016 (UTC)
- നിലവാരമുണ്ടെങ്കിൽ ഏതൊരു ലേഖനവും തിരഞ്ഞെടുക്കുക തന്നെ ചെയ്യണം. അതിപ്പോൾ ഐസ്ക്രീം കേസ് ആണോ ആരുടെയെങ്കിലും സദാചാരക്കുരു പൊട്ടുമോ എന്നുമൊന്നും നോക്കേണ്ട കാര്യം വിക്കിപീഡിയക്കില്ല (കുറച്ച് തിരഞ്ഞെടുക്കപ്പെട്ട ഇമ്മാതിരി സദാചാരക്കുരു ലേഖനങ്ങൾ ഇംഗ്ലീഷ് വിക്കിപീഡിയയിൽ). മുമ്പേ പറഞ്ഞതാണ് എല്ലാവരേയും ഒന്നു പോലെയും സമശീർഷരായും കണ്ടാൽ മതിയെന്ന്, മറ്റൊരാളുടെ ഔദാര്യം ആണെന്നൊക്കെ പറഞ്ഞ് സ്വയം ചെറുതാകുന്നത് എന്തിനാണ്?!--പ്രവീൺ:സംവാദം 17:48, 19 ജനുവരി 2016 (UTC)
- ഇവിടെ ചർച്ച ചെയ്ത് കളയാൻ എനിക്കും സമയം ഇല്ല. എന്നാൽ യാത്ര പറഞ്ഞുപോയവരൊക്കെ തിരിച്ചു വന്ന സ്ഥിതിക്ക് മറുപടി തരാം. കുറച്ചു ദിവസങ്ങൾ പിടിച്ചേക്കും. അതു വരെ ഈ സംവാദം ഇവിടെ കിടക്കട്ടെ. ജനുവരി 15-ന് വൈകിട്ട് ലേഖനം തിരഞ്ഞെടുക്കുവാൻ കാണിച്ച അതേ തത്രപ്പാടിൽ ഈ സംവാദത്തെ ചുരുട്ടിക്കൂട്ടി പത്തായത്തിൽ കയറ്റാൻ ശ്രമിക്കരുത്. - --ജോൺ സി. (സംവാദം) 00:36, 20 ജനുവരി 2016 (UTC)
- ഏറെ ആവർത്തിച്ചു കൊണ്ടിരുന്ന എന്തിന്റെയോ വാർഷികദിന-കാലിക പ്രസക്തി ഒരു വലിയ കാര്യമുള്ള കാര്യമല്ല എന്ന് നിങ്ങളിലൊരാളെങ്കിലും സമ്മതിച്ചത് സ്വാഗതാർഹമാണ്. പക്ഷേ ഞാൻ പറഞ്ഞ വിജ്ഞാന മൂല്യത്തെ എങ്ങെനെയോ സുജിത് സദാചാരവും ധാർമ്മിക മൂല്യവും ആയി തെറ്റിവായിക്കുകയാണ് ഉണ്ടായത്. ബോധപൂർവ്വമാണെന്ന് കരുതുന്നില്ല. മാത്രമല്ല താങ്കളുടെ പ്രതികരണത്തിലെ മാന്യതയ്ക്ക് നന്ദിയും അറിയിക്കുന്നു. അതുകൊണ്ട് തന്നെയാണ് പിന്നൊരു വിശദീകരണത്തിന് പോലും തുനിയാഞ്ഞത്. എങ്കിലും പ്രവീൺ ഇതിനെ സദാചാരക്കുരു കൂടിയാക്കിയിരുക്കുന്ന സ്ഥിതിക്ക് ഇവിടെ അല്പം കൂടി എഴുതുവാൻ നിർബന്ധിതനാകുന്നു. ഞാൻ സദാചാരത്തിന്റെ അപ്പസ്തോലനൊന്നുമല്ല എന്ന് ദയവായി മനസ്സിലാക്കുക. മാത്രമല്ല, ഇപ്പോൾ അതിവേഗം ബഹുദൂരമെത്തിയ ഈ ലേഖനത്തെ ഞാൻ വിശേഷിപ്പിച്ചത് "സദാചാരത്തിനു നിരക്കാത്ത ലേഖനം" എന്നല്ല, വിജ്ഞാനപരമായി "സില്ലി ആർട്ടിക്കിൾ" എന്നാണ്, അകാരണമായി അതിവേഗം തെരഞ്ഞെടുക്കരുത് എന്ന് അഭ്യർത്ഥിക്കുകയുമുണ്ടായിട്ടുണ്ട്. അതിലെന്താണ് തെറ്റ്? 16-നകം ചെയ്തു തീർക്കുവാൻ ഇവിടെ ആരും അടിയന്തരം ഒന്നും നടത്തുന്നില്ലല്ലോ? പിന്നെ ഈ ലേഖനം തെരഞ്ഞെടുക്കപ്പെടുക്കുക മാത്രമല്ല ഇനി വിക്കിയുടെ വാർഷികത്തിന് കൈപ്പുസ്തകത്തിനൊപ്പം സപ്ലിമെന്റായി ഇതിന്റെ പ്രിന്റ് നൽകിയാലും വ്യക്തിപരമായി ഒരു ചുക്കും സംഭവിക്കാനില്ല. ആ ബോധം തന്നെയാണ് ഈ സംവാദം തുടങ്ങിവെക്കുവാൻ എന്നെ പ്രേരിപ്പിച്ചത്. സ്വയം അല്പം താഴേണ്ടി വരുമെന്നും പ്രതീക്ഷിച്ചിരുന്നു. പക്ഷേ അതിൽ വിക്കിപീഡിയക്ക് ആശങ്കപ്പെടാനൊന്നുമില്ല. കാരണം അനേകം വിക്കി എഡിറ്ററിൽമാരിലൊരാൾ മാത്രമാണ് ഞാൻ. ഏതായാലും 'കുരു' ആരോപണത്തിനുള്ളിൽ പൊതിഞ്ഞ് അദ്ദേഹം നൽകിയിരിക്കുന്ന ഇംഗ്ലീഷ് വിക്കിയുടെ ലിങ്ക് ഇതാണ്: Portal:Sexuality/Recognized content . അതായത് പോർട്ടൽ: ലൈംഗികത/അംഗീകരിക്കപ്പെട്ട ഉള്ളടക്കം. വിജ്ഞാനമൂല്യമില്ലായ്മയെ ലൈംഗികതയിലെത്തിക്കുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ച ഘടകമെന്താണാവോ? ഇപ്പോഴത്തെ പ്രതിപാദ്യ വിഷയവും ഇതുമായുള്ള വൺ-റ്റു-വൺ മാപ്പിംഗ് എന്താണെന്നും മനസ്സിലാകുന്നില്ല. അവിടുത്തെ തെരഞ്ഞെടുത്ത ലേഖനമായ Female genital mutilation എന്ന ലേഖനമൊക്കെ അത്യധികം വിജ്ഞാനമൂല്യമുള്ളതാണെന്ന് നിസ്സംശയം പറയാം. എന്തായാലും ഈ ലിങ്ക് കിട്ടിയ സ്ഥിതിക്ക് എല്ലാവരും അവിടെ വരെ ഒന്നു പോയ് നോക്കണം. അവിടുത്തെ നാമനിർദ്ദേശരീതികളും തെരഞ്ഞെടുപ്പ് ക്രമങ്ങളും ഒക്കെ ഒന്നു മനസ്സിലാക്കണം. പിന്നെ നിലവാരമുണ്ടെങ്കിൽ ഐസ്ക്രീം കേസ്, സോളാർ വിവാദം തുടങ്ങിയവ തെരഞ്ഞെടുക്കുന്നതിനെ പറ്റി: നിലവാരം ഉണ്ടാക്കാനൊന്നും കഷ്ടപ്പെട്ടില്ലങ്കിലും സാരമില്ല, പക്ഷേ വിവേകത്തോടെയും പക്വതയോടെയും കാര്യങ്ങൾ നടത്തേണ്ട വിക്കിപീഡിയയുടെ മുഖ്യകാര്യനിർവാഹകൻ കുട്ടികൾ ഐസ്ക്രീം കഴിച്ചതിന്റെ വാർഷികം, അല്ലെങ്കിൽ ആദ്യമായി സോളാർ പാനൽ സ്ഥാപിച്ച ദിവസത്തിന്റെ വാർഷികം എന്നൊന്നും പറഞ്ഞു നടന്ന് സ്വയം താഴരുത്. കാരണം മോന്തായം വളഞ്ഞാൽ അറുപത്തിനാലും വളയും എന്നാണ് പ്രമാണം. ---ജോൺ സി. (സംവാദം) 01:17, 24 ജനുവരി 2016 (UTC)
ഉത്തരാധുനികർ കേൾക്കരുത്, ജോൺ സി., മോന്തായം വളഞ്ഞാൽ അറുപത്തിനാലും വളയും എന്നതൊക്കെ മെറ്റാ നരേറ്റീവ് മാത്രമാണ് .
ലേഖനത്തിന്റെ വിജ്ഞാനമൂല്യം എന്ന ആശയം പൂർണ്ണമായും തള്ളിക്കളയുന്നില്ല. പക്ഷേ, പഴയ ആ സങ്കല്പത്തിന് അനവധി വെല്ലുവിളികൾ നേരിട്ട് കഴിഞ്ഞു. ഒന്നാമതായി, വിജ്ഞാനമൂല്യം എന്നത് നിങ്ങൾ എങ്ങനെയാണ് നിർണ്ണയിക്കുന്നത് ? നിങ്ങളുടെ മൂല്യബോധത്തിൽ നിന്നുമാണത് സൃഷ്ടിക്കപ്പെടന്നത്. വേദങ്ങൾ താഴോട്ടും മുകളിലോട്ടും കാണാതെ ചൊല്ലാൻ കഴിയുന്നവൻ നിങ്ങളുടെ കണ്ണിൽ പണ്ഡിതനാവും. പക്ഷേ, ഉയരമുളള ഒരു മരത്തിൽ കയറി തേൻ ശേഖരിക്കാനുള്ള വിദ്യയറിയാവുന്ന ഒരുവനും ആഴക്കടലിൽവരെ പൊങ്ങുവള്ളത്തിൽ പോയി സ്രാവ് വേട്ടയാടാനറിയാവുന്നവനും പണ്ഡിതനോ, വിജ്ഞാനിയോ ആയി നിങ്ങൾ കണക്കാക്കിയേക്കില്ല. അവരുടെ വിജ്ഞാനത്തിന് മൂല്യമുള്ളതായി നിങ്ങൾ കണക്കാക്കിയേക്കില്ല. ഇതോടൊപ്പം അബ്ദുൾകലാമിന്റെ ലേഖനം തുടങ്ങിയവരും വികസിപ്പിച്ചവരും സൂര്യനെല്ലി കേസിനെ കുറിച്ച് തുടങ്ങിയിവരും വികസിപ്പിച്ചവരും പരസ്പരം കരുതുന്നതെന്താവും? ഏതാണ് മികച്ചതെന്നാവും ? അവരെ നമുക്ക് ജഡ്ജ് ചെയ്യാനുള്ള അധികാരം നമുക്കുണ്ടോ ? അതുകൊണ്ട് വിജ്ഞാനമൂല്യം എന്നതൊന്നും തെരഞ്ഞെടുക്കപ്പെട്ട ലേഖനത്തിന്റെ കാര്യത്തിൽ ചർച്ച ചെയ്യാൻ നമുക്കാവില്ല. അതിനായുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് നോക്കുക. ഉണ്ടെങ്കിൽ എടുക്കുക. താങ്കൾ പറയുന്ന തരത്തിലുള്ള വിജ്ഞാനമൂല്യം ഉള്ള എത്രയോ ലേഖനങ്ങൾ ആ മാനദണ്ഡം പാലിക്കാത്തതിനാൽ തെരഞ്ഞെടുക്കപ്പെടാതെ പത്തായത്തിൽ കിടപ്പുണ്ടെന്ന് അറിയാമോ? പോയി നോക്കു ! ----Adv.tksujith (സംവാദം) 01:48, 24 ജനുവരി 2016 (UTC)
Geographical Indications in India Edit-a-thon starts in 24 hours
തിരുത്തുകThanks a lot for signing up as a participant in the Geographical Indications in India Edit-a-thon. We want to inform you that this edit-a-thon will start in next 24 hours or so (25 January 0:00 UTC). Thank you and happy editing. Face-smile.svg --MediaWiki message delivery (സംവാദം) 22:32, 23 ജനുവരി 2016 (UTC) ഇത് ഇന്നാണ് ശ്രദ്ധയിൽ പെട്ടത്.... ഇനി എന്തു ചെയ്യും - ഞാൻ ഒന്നു തുടങ്ങിവെച്ചു... !!! ആലപ്പുഴ കയർ :D മായിച്ച് എഴുതണോ? സിദ്ധീഖ് | सिधीक|Sidheeq| صدّيق (സംവാദം) 06:33, 24 ജനുവരി 2016 (UTC)
- എഴുതപ്പെട്ട ഒരു ലേഖനം അങ്ങനെ മായ്കാനാവില്ലല്ലോ മാഷേ . സാരമില്ല ഇനി അതിൽ ഇന്നു രാത്രി മുതൽ അതിൽ കൂട്ടിച്ചേർക്കൽ നടത്തൂ. കുറഞ്ഞത് 3000 ബൈറ്റെങ്കിലും കൂട്ടിച്ചേർക്കണം. എങ്കിലേ മാനദണ്ഡ പ്രകാരമാകൂ ! അത് മതിയാകുമല്ലോ --Adv.tksujith (സംവാദം) 07:35, 24 ജനുവരി 2016 (UTC)
- സിദ്ധീഖ് | सिधीक|Sidheeq| صدّيق (സംവാദം) 07:40, 24 ജനുവരി 2016 (UTC)
ഉപയോക്തൃനാമം
തിരുത്തുകഈ സംവാദം ഒന്നു ശ്രദ്ധിക്കുമോ.--ഇർഷാദ്|irshad (സംവാദം) 19:53, 29 ഏപ്രിൽ 2016 (UTC)
അൽ ജാമിയ അൽ ഇസ്ലാമിയ, ശാന്തപുരം
തിരുത്തുകഈ താൾ നിലനിർത്തേണ്ടതുണ്ടോ? - കലാരക്ഷകൻ (എന്നോട് പറയൂ...) 04:18, 4 മേയ് 2016 (UTC)
WikiConference_India_2016 SiteNote
തിരുത്തുകവിക്കികോൺഫറൻസ് ഇന്ത്യ 2016നായുള്ള കമ്മ്യൂണിറ്റി അഭിപ്രായം വിക്കിപീഡിയ:പഞ്ചായത്ത്#WikiConference_India_2016_Update രേഖപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് പറയുന്നു. അഡ്മിൻസ് ആരെങ്കിലും സൈറ്റ് നോട്ട് തിരുത്താമോ? --മനോജ് .കെ (സംവാദം) 19:30, 9 മേയ് 2016 (UTC)
പഞ്ചാബ് തിരുത്തൽ യജ്ഞം 2016
തിരുത്തുകവിക്കി കോൺഫറൻസ് ഇന്ത്യ 2016 ന്റെ ഭാഗമായി പഞ്ചാബ് തിരുത്തൽ യജ്ഞം 2016 നടത്തുന്നു. മലയാളത്തിൽ പേജ് നിർമ്മിച്ചിട്ടുണ്ട്. സൈറ്റ് നോട്ടീസിടാമോ WP:WPE2016--രൺജിത്ത് സിജി {Ranjithsiji} ✉ 02:04, 5 ജൂലൈ 2016 (UTC)
വി.വി.കെ. വാലത്ത്
തിരുത്തുകഇപ്പേരിലും ചെറിയ വ്യത്യാസമുള്ള പേരിലും നിരവധി താളുകളിൽ വ്യാജ അവലംബങ്ങൾ കാണാവുന്നതാണ്. കണ്ടാലുടൻ നീക്കം ചെയ്യേണ്ടതാണ്. ഇവിടെ ഒരെണ്ണം ഉണ്ടായിരുന്നു.--പ്രവീൺ:സംവാദം 15:49, 10 ഓഗസ്റ്റ് 2016 (UTC)
- വി.വി.കെ. വാലത്ത് ഇങ്ങിനെയൊരു ചരിത്രകാരൻ ഉള്ളതല്ലേ ? വ്യാജ അവലംബം ആകുന്നതെങ്ങിനെ ? ബിപിൻ (സംവാദം) 03:33, 11 ഓഗസ്റ്റ് 2016 (UTC)
പുസ്തകം നിലവിലുള്ളതാണോ എന്ന് നോക്കുക. വ്യാജ ഐ.എസ്.ബി.എൻ. ആയിരിക്കും മിക്കവാറും കാണുക. --പ്രവീൺ:സംവാദം 10:49, 25 ഓഗസ്റ്റ് 2016 (UTC)
- പുസ്തകവും നിലവിലുള്ളതു തന്നെ. പക്ഷേ അതിലുണ്ടെന്ന് പറഞ്ഞ് വിക്കിയിൽ ചേർക്കുന്നവ എല്ലാം ആ പുസ്തകത്തിൽ ഉള്ളവയാണോ എന്നാണ് പരിശോധിക്കേണ്ടത്. ---ജോൺ സി. (സംവാദം) 15:15, 25 ഓഗസ്റ്റ് 2016 (UTC)
- "കേരളത്തിലെ സ്ഥലചരിത്രങ്ങൾ" എന്നാണ് ഈ പുസ്തകപരമ്പരയുടെ പേരെന്നു കരുതുന്നു --ജോൺ സി. (സംവാദം) 15:22, 25 ഓഗസ്റ്റ് 2016 (UTC)
- പുസ്തകം നിലവിലുള്ളതാണ്, എന്റെ കയ്യിലുണ്ട് ഒരു പതിപ്പ്. പറഞ്ഞിരിക്കുന്ന അവലംബം നോക്കി ഉറപ്പു വരുത്താം ബിപിൻ (സംവാദം) 15:27, 25 ഓഗസ്റ്റ് 2016 (UTC)
- @ബിപിൻ, ---ജോൺ സി. (സംവാദം) 15:31, 25 ഓഗസ്റ്റ് 2016 (UTC)
ഓണം വിക്കിമീഡിയയെ സ്നേഹിക്കുന്നു.
തിരുത്തുകപ്രസ്തുത സൈറ്റ് നോട്ടീസ് ഒഴിവാക്കാവുന്നതാണ്.--സുഗീഷ് (സംവാദം) 11:50, 2 ഒക്ടോബർ 2016 (UTC)
- ഒഴിവാക്കിയിട്ടുണ്ട് --- ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 07:46, 3 ഒക്ടോബർ 2016 (UTC)
വർഗ്ഗത്തിന്റെ പേരുമാറ്റൽ ഫലകം
തിരുത്തുകവർഗ്ഗം:കേരളത്തിന്റെ തനതു സ്പീഷ്യസുകൾ ഇവിടത്തെ പ്രശ്നം പരിഹരിക്കാമോ? --Arjunkmohan (സംവാദം) 13:16, 3 ഒക്ടോബർ 2016 (UTC)
പായസം എന്ന താളിൽ വിഷയവുമായി പൊരുത്തമില്ലാത്ത ചില വാചകങ്ങൾ കാണുന്നു. — ഈ തിരുത്തൽ നടത്തിയത് ഉപയോക്താവ്:Pratheesh sreenivasan (സംവാദം • സംഭാവനകൾ)
ഉപയോക്താവ്:Pratheesh sreenivasan - ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 13:16, 5 നവംബർ 2016 (UTC)
Two-Factor Authentication now available for admins
തിരുത്തുകകാണുക:
എഡിറ്റ് ചെയ്യാൻ
തിരുത്തുകഎനിക്ക് പഴയരീതിയിൽ എഡിറ്റ് ചെയ്യാൻ സാധിക്കുന്നില്ല. രണ്ടു ദിവസം മുൻപു വരെ പ്രശ്നമില്ലായിരുന്നു. പ്രത്യേകിച്ച് ഫലകങ്ങളും മറ്റും ചേർക്കുമ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ആരെങ്കിലും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു --Challiovsky Talkies ♫♫ 16:53, 8 ഫെബ്രുവരി 2017 (UTC)
- കണ്ടുതിരുത്തൽ ഉപകരണമാണ് പ്രശ്നമുണ്ടാക്കുന്നത് എന്ന് കരുതുന്നു. മൂലരൂപം തിരുത്തുക എന്ന ഓപ്ഷൻ എടുത്താൽ പഴയപടിയിലുള്ള വിക്കി തിരുത്തലിലേയ്ക്കാവും. ശീലിച്ചവർക്ക് അതാണ് എളുപ്പവും വേഗതയും.--മനോജ് .കെ (സംവാദം) 19:23, 8 ഫെബ്രുവരി 2017 (UTC)
- മൂലരൂപം തിരുത്തുവാൻ ഉള്ള ഒപ്ഷൻ എല്ലാ പേജിലും ഇല്ല. ഉദാഹരണത്തിന് വള്ളുവള്ളി എന്ന പേജ്. --Challiovsky Talkies ♫♫ 19:58, 8 ഫെബ്രുവരി 2017 (UTC)
- പ്രത്യേകം:ക്രമീകരണങ്ങൾ എന്ന താളിൽ "തിരുത്തൽ" എന്ന ടാബിലുള്ള ചെക്ക്‌ബോക്സിൽ "എപ്പോഴും വിക്കി എഴുത്തുരീതി തരിക" എന്ന ഓപ്ഷൻ തിരഞ്ഞെടുത്താൽ ഒരുപക്ഷേ ശരിയാവും. --ജേക്കബ് (സംവാദം) 20:57, 8 ഫെബ്രുവരി 2017 (UTC)
- മൂലരൂപം തിരുത്തുവാൻ ഉള്ള ഒപ്ഷൻ എല്ലാ പേജിലും ഇല്ല. ഉദാഹരണത്തിന് വള്ളുവള്ളി എന്ന പേജ്. --Challiovsky Talkies ♫♫ 19:58, 8 ഫെബ്രുവരി 2017 (UTC)
നന്ദി ജേക്കബ്. രണ്ടു ഒപ്ഷനും ആക്റ്റീവ് ആക്കി വച്ചു. കുറേ നാളായി എഡിറ്റ് ചെയ്യാത്തതു കൊണ്ട് കുറച്ചു കാര്യങ്ങൾ മറന്നുപോയിരുന്നു. --Challiovsky Talkies ♫♫ 16:06, 9 ഫെബ്രുവരി 2017 (UTC)
Taxonbar
തിരുത്തുകen:Template:taxonbar ഇങ്ങോട്ട് ഇറക്കുമതി ചെയ്യാമോ? ജീവൻ 04:34, 18 ഫെബ്രുവരി 2017 (UTC)
- Rojypala ചെയ്തു. നന്ദി! ജീവൻ 07:40, 18 ഫെബ്രുവരി 2017 (UTC)
speedy rename request
തിരുത്തുകഈ താളുകളിൽ തലക്കെട്ട് മാറ്റത്തിന് നിർദ്ദേശിച്ചിട്ടുണ്ട്. തിരിച്ചുവിടൽ താളിൽ ഒന്നിൽ കൂടുതൽ തിരുത്ത് വന്നതിനാൽ തലക്കെട്ട് മാറ്റത്തിനു സാധിക്കുന്നില്ല.-Arjunkmohan (സംവാദം) 17:35, 20 ഫെബ്രുവരി 2017 (UTC)
ചെയ്തു--രൺജിത്ത് സിജി {Ranjithsiji} ✉ 18:44, 20 ഫെബ്രുവരി 2017 (UTC)
- സൗരാഷ്ട്രമതം എന്ന താള് സൊറോസ്ട്രിയൻ മതം എന്ന താളിൽ ലയിപ്പിക്കാൻ സഹായിക്കുക .Sreeram Sree Sreejith.S.A 17:48, 6 ഏപ്രിൽ 2017 (UTC)
കർണ്ണൻ
തിരുത്തുകആധികാരിക രേഖകളടക്കം പുതുക്കിയിട്ടുള്ള ഈ താൾ ( കർണ്ണൻ)- സംരക്ഷിച്ചാൽ നന്നായിരുന്നു . തെറ്റായ പേരുകളിൽ ചിലർ കയറി താളിനെ അലംകോലമാക്കുകയും , തെറ്റായ വിവരങ്ങൾ നൽകി ഇതിഹാസം വളച്ചൊടിക്കുകയുമൊക്കെ ചെയ്യുന്നുണ്ട് . കൂടാതെ ഉപഭോക്താക്കളെ തെറി പറയുക , ഭീഷണിപ്പെടുത്തുക എന്നിവയും ചെയ്യുന്നുണ്ട് . Sreeram Sree Sreejith.S.A 08:47, 23 ഏപ്രിൽ 2017 (UTC)
- @ഉ:Sreeram Sree ഇവിടുത്തെ പ്രവർത്തനങ്ങൾക്ക് നന്ദി. തീർച്ചയായും താങ്കളുടെ തിരുത്തുകളും ഇവിടെ വരേണ്ടത് തന്നെയാണ്. ആ താൾ ഐപികൾ തിരുത്തുന്നതിൽ നിന്നും തടഞ്ഞിട്ടുണ്ട്. എന്നിരുന്നാലും ചില കാര്യങ്ങൾ താങ്കളുടെ തിരുത്തുകളെപ്പറ്റിയും പരാമർശിക്കണമെന്ന് വിചാരിക്കുന്നു. താങ്കൾ ഒരു പഠനമോ, ബ്ലോഗോ, പ്രബന്ധമോ അല്ലാ ഒരു വിജ്ഞാനകോശമാണ് എഴുതുന്നതെന്ന കാര്യം ശ്രദ്ധിക്കുക. ഭാഷ വിജ്ഞാനകോശത്തിനുതകുന്നതാകാൻ ശ്രദ്ധിക്കുക. താങ്കൾ എഴുതിയ പല വാക്യങ്ങളും ഒരു അഭിപ്രായ പ്രകടനം എന്ന് നിലയിലാണുള്ളത്. അത്തരം ഭാഷ ഇവിടെ ഉചിതമല്ല തന്നെ. പിന്നെ താങ്കളുടെ എല്ലാ തിരുത്തും BORI പ്രകാരം എന്നു പറഞ്ഞു കൊണ്ട് തുടങ്ങുന്നതായും കാണുന്നു. അതും ശരിയായ രീതിയല്ല. താങ്കൾ അമിതാവേശമില്ലാത്ത താങ്കളുടെ സ്വന്തം വാചകത്തിൽ അതിനെ മാറ്റി എഴുതിയിട്ട് അവലംബമായി ഏതു പുസ്തകമാണോ അതിന്റെ വിവരങ്ങൾ ചേർക്കുക. (WP:CITE, വിക്കിപീഡിയ:സന്തുലിതമായ കാഴ്ച്ചപ്പാട് ഇവ കാണുക). ആശംസകൾ. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 09:48, 25 ഏപ്രിൽ 2017 (UTC)
- ഈ താൾ ഒരു വർഷത്തിലധികമായി തർക്കത്തിലുള്ളതിനാൽ കാര്യനിർവ്വാഹകർക്ക് തിരുത്താവുന്നതായി ചുരുക്കി. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 10:00, 25 ഏപ്രിൽ 2017 (UTC)