വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതംതിരുത്തുക

If you are not able to read the below message, please click here for the English version


നമസ്കാരം! Shabeeb1,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 10:25, 29 മാർച്ച് 2012 (UTC)

സംവാദം:ടി.പി. ചന്ദ്രശേഖരൻതിരുത്തുക

നമസ്കാരം, Shabeeb1. താങ്കൾക്ക് സംവാദം:ടി.പി. ചന്ദ്രശേഖരൻ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

ദളിത് ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്റ്തിരുത്തുക

താളിൽ നിന്നും ഒറ്റയടിക്കു എന്തിനാണ് ഇത്രയധികം വിവരങ്ങൾ നീക്കം ചെയ്യുന്നത്? എതിർപ്പുണ്ടെങ്കിൽ ലേഖനത്തിന്റെ സംവാദതാളിൽ ചർച്ച നടത്തുക. ആശംസകളോടെ--റോജി പാലാ (സംവാദം) 06:33, 28 ഓഗസ്റ്റ് 2012 (UTC)

കുഞ്ഞാലി മരക്കാർതിരുത്തുക

താങ്കൾ കുഞ്ഞാലി മരക്കാർ എന്ന ലേഖനത്തിൽ വരുത്തിയ തിരുത്തലുകൾ ഇവിടെ നിന്നും പകർത്തിയതായി കാണുന്നു. -- Raghith(സംവാദം) 06:11, 22 മാർച്ച് 2013 (UTC)

പകർത്തുക എന്നത് ആ ചരിത്രം തെറ്റാണെന്നതിനു ന്യായീകരണമല്ലല്ലോ..!!ശബീബ്

വിവരത്തിന് പകർപ്പവകാശമില്ല, പക്ഷെ മേല്പറഞ്ഞ ബ്ലോഗിലെ ലേഖകൻ ഉപയോഗിച്ച ഭാഷയ്ക്ക് പകർപ്പവകാശമുണ്ട്, താങ്കൾക്ക് സ്വന്തം ഭാഷയിൽ എഴുതാവുന്നതാണ്. കുഞ്ഞാലി മരക്കാർ എന്ന ലേഖനത്തിൽ തന്നെ എഴുതി ശ്രമിക്കൂ. നല്ല തിരുത്തൽ ആശംസിക്കുന്നു. -- Raghith(സംവാദം) 06:24, 22 മാർച്ച് 2013 (UTC)

സംവാദം:ഷേർ അലി അഫ്രിദിതിരുത്തുക

ഈ താൾ ഒന്നു ശ്രദ്ധിക്കൂ. സസ്നേഹം,--അഖിലൻ 16:49, 10 ജൂലൈ 2013 (UTC)

നമസ്കാരം, Shabeeb1. താങ്കൾക്ക് സംവാദം:തെലങ്കാന എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

മദ്രാസ്‌ കഫെതിരുത്തുക

സംവാദം:മദ്രാസ്‌ കഫെ കാണുക. താങ്കളോട് നിരവധി തവണ അഭ്യർഥിച്ചിട്ടുള്ളതാണ് മറ്റു വെബ്സൈറ്റുകളിൽ നിന്നും പകർത്തരുതെന്ന് ദയവായി സഹകരിക്കുക.--റോജി പാലാ (സംവാദം) 13:49, 5 സെപ്റ്റംബർ 2013 (UTC)

താങ്കൾക്ക് ഒരു താരകം!തിരുത്തുക

  അദ്ധ്വാന താരകം
നന്ദി ശബീബ്, എന്റെ ഇന്സെപ്ഷൻ കഥ വിക്കിയിൽ കൊടുത്തതിനു,എനിക്കാ ആശയം ഓർമയിൽ ഉണ്ടായില്ല. . . വളരെ നന്ദി Civilinformer (സംവാദം) 13:45, 7 സെപ്റ്റംബർ 2013 (UTC)

സംവാദം:ഇൻസെപ്ഷൻതിരുത്തുക

സംവാദം:ഇൻസെപ്ഷൻ കാണുക. ഇനിയും ഇത്തരത്തിൽ പ്രവർത്തി തുടരുന്നത് താങ്കളെ വിക്കിൽ തിരുത്തലുകൾ നടത്തുന്നതിൽ നിന്നും തടയാൻ കാരണമാകും. സംശയങ്ങൾ ചോദിക്കുക. ആശംസകളോടെ--റോജി പാലാ (സംവാദം) 14:05, 7 സെപ്റ്റംബർ 2013 (UTC)

വിക്കിയിൽ നിന്നും യൂസർ ഐഡി ഡിലീറ്റ് ചെയ്യാൻ സാധിക്കില്ല. തുടരാനും തുടരാതിരിക്കാനും താങ്കൾക്ക് എല്ലാ സ്വാതന്ത്ര്യവും ഉണ്ട്.--റോജി പാലാ (സംവാദം) 10:28, 9 സെപ്റ്റംബർ 2013 (UTC)

സംവാദം താളുകൾക്കായുള്ള മാർഗ്ഗരേഖകൾതിരുത്തുക

സംവാദം താളിലെ വിവരങ്ങൾ നീക്കം ചെയ്യരുത്. മാർഗ്ഗരേഖ കാണുക--റോജി പാലാ (സംവാദം) 10:38, 9 സെപ്റ്റംബർ 2013 (UTC)

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതംതിരുത്തുക

If you are not able to read the below message, please click here for the English version


നമസ്കാരം! Shabeeb1

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 22:11, 16 നവംബർ 2013 (UTC)

ബീഗം ഹസ്രത്ത്‌ മഹൽതിരുത്തുക

http://oleeveblog.blogspot.in/2012/07/blog-post_29.html?m=0 ഇവിടെ നിന്നും അതേപടി എടുത്ത വാക്യങ്ങളാണ് ഈ തിരുത്തിനെ മുൻപ്രാപനം ചെയ്യാൻ ഇടയാക്കിയത്. താങ്കൾ സ്വന്തമായ ഭാഷയിൽ എഴുതാൻ ശ്രമിക്കുക. ബ്ലോഗുകളല്ലാത്ത സ്ഥിരതയുള്ള സ്രോതസ്സുകളെ അധികരിച്ച് എഴുതാൻ ശ്രമിക്കുമല്ലോ. ആശംസകൾ --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 16:30, 2 ഏപ്രിൽ 2014 (UTC)

ബീഗം ഹസ്രത്ത്‌ മഹൽതിരുത്തുക

ഈ താളിൽ താങ്കൾ പകർത്തി ഒട്ടിക്കൽ നടത്തി എന്നുള്ളതായി തോന്നിയതു കൊണ്ടാണ് ആദ്യം ഒരാൾ അതു മായ്ചത്. അതു താങ്കൾ തിരിച്ചിട്ടു. അതു ഞാൻ വീണ്ടും മായ്ച്ചതും താങ്കൾ തിരിച്ചിട്ടതായി കാണുന്നു. ഉള്ളാടക്കം http://oleeveblog.blogspot.com/ ഈ കണ്ണിയിലേതാണെന്നു കാണുന്നു - ഇതു പകർപ്പവകാശലംഘനമായതിനാൽ മായ്ചതാണ്. തിരുത്തൽ യുദ്ധങ്ങൾ നടത്താതെ അത് നീക്കം ചെയ്യണം എന്നു നിർദ്ദേശിക്കുന്നു. വീണ്ടും വീണ്ടും പകർപ്പവകാശ ലംഘനം നടത്തുന്നതായി കാണുന്നത് താങ്കളെ ഇവിടെ തിരുത്തുന്നതിൽ നിന്നും തടയാൻ മറ്റുള്ളവരെ നിർബന്ധിച്ചേക്കാം. ആ ഖണ്ഡികയെ ഒന്നു മാറ്റിയെഴുതാമോ?--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:38, 18 ഏപ്രിൽ 2014 (UTC)

മുന്നറിയിപ്പ്തിരുത്തുക

സ്വീകാര്യവും ആധികാരികവുമായ അവലംബങ്ങളുടെ അടിസ്ഥാനത്തിലല്ലാതെ മേൽപ്പറഞ്ഞ താളിൽ താങ്കൾ ഇനി തിരുത്തൽ വരുത്തരുതെന്ന് ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു. അത്തരത്തിൽ പ്രവർത്തിക്കുന്നപക്ഷം വിക്കിപീഡിയിയിൽ തിരുത്തലുകൾ നടത്തുന്നതിൽ നിന്നും താങ്കളെ തടയേണ്ടിവരും എന്നോർമ്മപ്പെടുത്തട്ടെ. --Adv.tksujith (സംവാദം) 16:09, 18 ഏപ്രിൽ 2014 (UTC)

ഹിസ്ബുല്ലതിരുത്തുക

താങ്കൾ ഇവിടെ നിലവിലുണ്ടായിരുന്ന ഒരു താൾ തിരിച്ചു വിടലാക്കിക്കൊണ്ട് പുതിയൊരു താൾ തുടങ്ങിയതായി കാണുന്നു. ഇങ്ങനെ ചെയ്യുന്നത് നിലവിലുണ്ടായിരുന്ന ആ താളിലെ ഉള്ളടക്കം ചേർക്കാൻ സഹകരിച്ച എല്ലാവരുടേയും വിവരങ്ങളെ മറച്ച താങ്കളുടെ പേരിൽ മാത്രം നാൾ വഴിവരാൻ കാരണമാക്കും. ഇങ്ങനെ ചെയ്യുന്നത് ഇവിടെ നശീകരണ പ്രവർത്തനമായാണ് സാധാരണ കാണുന്നത്. ദയവായി ഇത്പോലെ ഉള്ളടക്കം മാറ്റാതിരിക്കാൻ ശ്രദ്ധിക്കുക. തലക്കെട്ടു മാറ്റാനുള്ള ഒരു വഴീ ഇവിടെ നിലവിലുണ്ട്. അതുപയോഗിച്ചാൽ ഇങ്ങനെ സംഭവിക്കില്ല. തിരുത്തലുകൾക്ക് ആശംസകൾ. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:42, 14 ജൂൺ 2014 (UTC)

അവസാന മുന്നറിയിപ്പ്തിരുത്തുക

താങ്കൾ തുടർച്ചയായി ഒരേപോലെ തെറ്റായ തിരുത്തലുകളാണ് ഇവിടെ നടത്തുന്നതെന്ന് താങ്കളുടെ സംവാദം താളിൽ നിന്നും മനസ്സിലാകുന്നത്. ഇനിയും താങ്കൾ നശീകരണപ്രവർത്തനങ്ങൾ തുടരുകയാണെങ്കിൽ മുന്നറിയിപ്പില്ലാതെ താങ്കളെ മലയാളം വിക്കിപീഡിയയിൽ നിന്നും തടയുന്നതായിരിക്കും. ശ്രദ്ധിക്കുക. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:47, 14 ജൂൺ 2014 (UTC)

പിന്നെ എങ്ങനെയാണ് തലക്കെട്ട്‌ മാറ്റേണ്ടത്. ? ശബീബ്

തലക്കെട്ട് മാറ്റൽതിരുത്തുക

അതിന് ചെയ്യേണ്ട സാങ്കേതിക കാര്യം ഇതിനകം താങ്കൾക്ക് മനസ്സിലായിരിക്കുമെന്ന് കരുതുന്നു. വലത്തുമുകളിൽ തിരച്ചിൽപ്പെട്ടിക്കരികെ മങ്ങിക്കാണുന്ന ആരോയിൽ അമർത്തിയാൽ തലക്കെട്ട് മാറ്റുന്നതിനുള്ള കണ്ണി ലഭിക്കും. എന്നാൽ നിലവിലുള്ള ഒരു ലേഖനത്തിന്റെ തലക്കെട്ട്, അത് ഒട്ടനവധി പേർ തിരുത്തിയിട്ടുള്ളതാണെങ്കിൽ, അവരോടൊക്കെ ചോദിച്ചിട്ട് മാറ്റുന്നതാണ് ഉചിതം. എല്ലാവരോടും ചോദിക്കേണ്ട, ആ താളിന്റെ സംവാദം താളിൽ താങ്കളുടെ നിർദ്ദേശം അവതരിപ്പിക്കുക. മറ്റുള്ളവരുടെ അഭിപ്രായം ആരായുക. അതിൽ ഒരു സമവായം ആയതിനുശേഷം തലക്കെട്ട് മാറ്റുക. അത്തരത്തിൽ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു. പിന്നെ സംവാദം താളുകളിൽ എന്തെഴുതിയാലും ഒപ്പ് വെയ്കുന്നതിന് മറക്കരുത്. അത് എങ്ങനെയെന്ന് താഴെ കൊടുത്തിരിക്കുന്നു.

ലേഖനത്തിന്റെയും ഉപയോക്താവിന്റെയും സം‌വാദം താളുകളിൽ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ ( ) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. എന്നാൽ ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവെക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- Adv.tksujith (സംവാദം) 13:01, 15 ജൂൺ 2014 (UTC)

ഉപദേശത്തിനു വളരെ നന്ദി. പഠിച്ചു വരുന്നേയുള്ളൂ... വല്ല പിഴവും സംഭവിച്ചു പോയെങ്കിൽ സോറി. വിക്കിപീഡിയയുടെ നന്മ മാത്രമേ ആഗ്രഹിക്കുന്നുള്ളൂ. ശബീബ് 13:24, 15 ജൂൺ 2014 (UTC)

പി.സി. ഷാനവാസിന്റെ ചിത്രംതിരുത്തുക

ഈ ചിത്രം താങ്കൾ സ്വയം എടുത്തതല്ലെങ്കിൽ കോമൺസിൽ നിന്നും മായ്ക്കപ്പെടും. അതിനാൽ ന്യായോപയോഗ പ്രകാരമുള്ള ചിത്രം പുനഃസ്ഥാപിക്കുക. --റോജി പാലാ (സംവാദം) 10:27, 14 ഫെബ്രുവരി 2015 (UTC)

അറയ്ക്കൽ രാജവംശംതിരുത്തുക

തിരുത്തിൽ താങ്കൾ ആധികാരികതാ ഫലകവും ഒപ്പം നീക്കം ചെയ്തിരിക്കുന്നു. ദയവായി ഇത്തരം പ്രവർത്തികൾ ചെയ്യരുത്. ആധികാരികതാ ഫലകം അതിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ലേഖനത്തിനു യാതൊരു അവലംബവും ഇല്ലാത്തതിനാലാണ്. ദയവായി അവലംബങ്ങൾ ഉൾപ്പെടുത്തിയ ശേഷം ഫലകം നീക്കുക.--റോജി പാലാ (സംവാദം) 11:36, 23 ഫെബ്രുവരി 2015 (UTC)

മുന്നറിയിപ്പ്തിരുത്തുക

പലതവണ മുന്നറിയിപ്പ് നൽകിയെങ്കിലും താങ്കൾ ലേഖനങ്ങളിൽ അവലംബമില്ലാതെ വിവരങ്ങൾ ചേർക്കുന്നതായി കാണുന്നു. ചേർക്കുന്ന വിവരങ്ങൾ ആധികരാകമാണെന്ന് ഉറപ്പുവരുത്താൻ അത് അനിവാര്യമാണ്. താങ്കൾ പരിമിതമായി ചേർക്കുന്ന അവലംബങ്ങൾ പലതും വിക്കിപീഡിയയുടെ നയങ്ങളനുസ‌രിച്ച് സ്വീകാര്യവുമല്ല. ഹൈന്ദവഭീകരതയ്കെതിരായ ലേഖനത്തിലെ വിവരങ്ങൾ തേജസ് പോലുള്ള പത്രവാർത്തകൾ മാത്രം അടിസ്ഥാനപ്പെടുത്തി എഴുതിയത് ഉദാഹരണം. ആ അവലംബത്തിൽ കാണുന്നതിൽ കൂടുതൽ കാര്യങ്ങൾ താങ്കൾ ലേഖനങ്ങളിൽ ചേർക്കുന്നുമുണ്ട്. താങ്കളുടെ അറിവ്, അവശ്യമായ അവലംബങ്ങളുടെ സഹായത്തോടെ മാത്രമേ ഇവിടെ ചേർക്കാനാവൂ. അല്ലാത്തപക്ഷം അവയെല്ലാം നീക്കം ചെയ്യപ്പെടും എന്നും താങ്കളെ വിക്കിപീഡിയ തിരുത്തലിൽ നിന്നും തടയേണ്ടിവരുമെന്നും ഓർമ്മിപ്പിക്കട്ടെ. അവലംബം ചേർക്കുന്ന വിധത്തിന് ഈ ലേഖനം വായിക്കുക. വിക്കിപീഡിയ:അവലംബത്തിന്റെ കക്ഷിയും തലങ്ങളുംസംശയങ്ങളുണ്ടെങ്കിൽ ചോദിക്കുമല്ലോ. സ്നേഹപൂർവ്വം - Adv.tksujith (സംവാദം) 02:52, 27 ഫെബ്രുവരി 2015 (UTC)

നിങ്ങൾ എന്താണ് ചെയ്യുന്നത്.തിരുത്തുക

https://ml.wikipedia.org/w/index.php?title=%E0%B4%AE%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%82%E0%B5%BD&curid=13799&diff=2142029&oldid=2140041

ഇതിലെ അവലംബം ഹെഡിങ് എന്തിനാണ് മായ്ക്കുന്നത്.--117.218.66.74 11:20, 27 ഫെബ്രുവരി 2015 (UTC)

ചേലക്കരതിരുത്തുക

ഇതിന് അവശ്യമായ തെളിവുകൾ ചേർക്കാനപേക്ഷ. ഞാൻ ഒന്നു തിരഞ്ഞു നോക്കിയിട്ട് രണ്ടു ബ്ലോഗുകൾ അല്ലാതെ ഒന്നും കിട്ടിയില്ല. എന്നാൽ ഇവിടെ മറ്റൊന്നു പറയന്നുമുണ്ട്. ദയവായി തെളിവുകളോടെ മാത്രം ഇത്തരം വിവരങ്ങൾ ചേർക്കുക. ഇല്ലത്തത് തട്ടിപ്പുകൾ എന്ന നിലയിൽ കൈകാര്യം ചെയ്യപ്പെടാൻ സാധ്യത വളരെ കൂടുതലാണ്. ദയവായി തിരുത്തുക. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 18:01, 10 മാർച്ച് 2015 (UTC)

അവലംബംതിരുത്തുക

ഇംഗ്ലീഷ് വിക്കി ലേഖനങ്ങൾ അവലംബം അല്ല. അവലംബത്തിന്റെ കക്ഷിയും തലങ്ങളും എങ്ങനെ എന്ന ലേഖനവും അവലംബം ചേർക്കേണ്ടതെങ്ങനെ എന്ന ലേഖനവും ദയവായി വായിച്ച് നോക്കുക. -- Adv.tksujith (സംവാദം) 02:30, 13 മാർച്ച് 2015 (UTC)

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യതിരുത്തുക

വിമർശനങ്ങൾ എന്ന പേരിലെ പ്രധാന തലക്കെട്ടിനു കീഴിലുള്ള ഒരു ഉപ വിഭാഗമാണിത്, അതിനെ വീണ്ടും ആരോപണം എന്നു തന്നെ പേരിടുന്നത് ശരിയായി തോന്നാതിരുന്നതിനാലാണ് ആ തലക്കെട്ട് കൊടുത്തത്. അതിൽ കൊടുത്തിരിക്കുന്ന അവലംബങ്ങളിലും തീവ്രവാദ ബന്ധം അന്നുതന്നെയാണ് പ്രയോഗിച്ചിരിക്കുന്നതും. ദയവായി തിരിച്ചിടുക. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:24, 19 മാർച്ച് 2015 (UTC)

താങ്കൾക്കിതാ ഒരു പുച്ചക്കുട്ടി!തിരുത്തുക

തിരുത്തലുകൾക്ക് ശക്തിപകരാൻ കൂട്ടിനിതാ ഒരു പൂച്ചക്കുട്ടി. സസ്നേഹം

അഖിലൻ 17:19, 19 മാർച്ച് 2015 (UTC)

ദളിത് ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്റ്തിരുത്തുക

പ്രിയ സുഹൃത്തേ, അനാവശ്യമായി മറ്റുള്ളവരുടെ തിരുത്തുകളെ മുൻപ്രാപനം ചെയ്യരുത്. ഈ താളിൽ ഞാൻ നീക്കിയത് ഒരു ബ്ലോഗ് കണ്ണിയാണ്. അത് അവലംബമാക്കി കൊടുക്കാൻ കഴിയില്ല. പിന്നെ അതിനോടൊപ്പം താളിന്റെ മുകളിൽ കൊടുത്തിരുന്ന ഒരു തെറ്റായ ഫലകവും ആണ്. എന്നാൽ ഇതെല്ലാം താങ്കൾ വീണ്ടും വീണ്ടും തിരിച്ചിടുന്നത് വിക്കിപീഡിയ അലങ്കോലമാക്കുന്നതായി കണക്കാക്കും. ദയവായി മറ്റുള്ളവരോട് സംവദിക്കുകയും താങ്കൾ ചെയ്യുന്നത് തിരുത്തുകയും ചെയ്യുക. താങ്കളുടെ പല തിരുത്തലുകളും വളരെ നല്ലതാണ് എല്ലാ സംഭാവനകൾക്കും നന്ദി. എന്നാൽ ദയവായി ഇത്തരം ചെറിയ പ്രശ്നങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക. ഇത് തുടരുന്നത്, താങ്കളെ ഇവിടെ തിരുത്തുന്നതിൽ നിന്നും തടയുന്നതിലേക്ക് നയിച്ചേക്കാം. ആശംസകൾ. — ഈ തിരുത്തൽ നടത്തിയത് ഉപയോക്താവ്:Manuspanicker (സംവാദംസംഭാവനകൾ)

ഞാനും ഇക്കാര്യം പ്രത്യേകം ഓർമ്മിപ്പിക്കുന്നു. അൽഫാസ് (.സം) 06:16, 22 മാർച്ച് 2015 (UTC)


ലേഖനത്തിന്റെയും ഉപയോക്താവിന്റെയും സം‌വാദം താളുകളിൽ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ ( ) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. എന്നാൽ ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവെക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- ശബീബ് 13:10, 24 മാർച്ച് 2015 (UTC)

താരാപഥങ്ങൾതിരുത്തുക

എന്തിനാണു സുഹൃത്തേ താരാപഥത്തെ പിടിച്ച് ഗാലക്സിയാക്കി മാറ്റിയത്? ഇതിനൊക്കെ ഒരു സംവാദം നടത്താതെ വെറുതെ എന്താണ് ചെയ്യുന്നത്?--റോജി പാലാ (സംവാദം) 09:29, 24 മാർച്ച് 2015 (UTC)

പത്രമാധ്യമങ്ങളിലും പൊതുവായും താരാപഥം എന്ന വാക്കിനെക്കാൾ ഗാലക്സി എന്ന വാക്കാണല്ലോ കൂടുതൽ ഉപയോഗിക്കുന്നത്. അതിനാൽ അത് സൌകര്യമാവും എന്ന് കരുതി ചെയ്തതാണ്. വർഗം ആയതു കൊണ്ട് പ്രശ്നമില്ലല്ലോ. ? ശബീബ് 12:56, 24 മാർച്ച് 2015 (UTC)

മലയാളത്തിൽ വാക്കുകൾ ഉള്ളപ്പോൾ ആംഗലേയം അടിച്ചേൽപ്പിക്കേണ്ട കാര്യമില്ലല്ലോ? അതെന്തെങ്കിലും ആകട്ടെ, എന്നാൽ വർഷങ്ങളായി ഉപയോഗിച്ചിരുന്ന വർഗ്ഗം മാറ്റുമ്പോൾ അത് താങ്കൾക്ക് തോന്നുംപടി മാറ്റാതെ അതിനൊരു സംവാദം നടത്തി മാറ്റുന്നത് നന്നായിരിക്കും. അല്ലെങ്കിൽ മറ്റാരോടെങ്കിലും സംശയം ചോദിക്കുകയെങ്കിലും ചെയ്യാം. അതിനായി സംവാദ താൾ ഉപയോഗിക്കണം. മുൻപും താങ്കൾ സംവാദങ്ങൾ കണ്ടിട്ടുണ്ടല്ലോ? വർഗ്ഗം തലക്കെട്ടു മാറ്റിയാൽ മാത്രം ശരിയാം വിധം പ്രവർത്തിക്കുകയുമില്ല. താങ്കൾ തലക്കെട്ടു മാറ്റിയ പഴയ വർഗ്ഗം ഇപ്പോഴും നിലനിൽക്കുന്നു. അതും പുതിയതും താളുകളിലെല്ലാം ദൃശ്യമാകുകയും ചെയ്യുന്നു. ദയവായി അത് പഴപടിയിൽ ആക്കുക.--റോജി പാലാ (സംവാദം) 13:03, 24 മാർച്ച് 2015 (UTC)

ചെയ്തു ശബീബ് 13:10, 24 മാർച്ച് 2015 (UTC)

ശ്രേയ സിംഗാൾതിരുത്തുക

ശ്രേയ സിംഗാൾ എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:03, 25 മാർച്ച് 2015 (UTC)

ആദ്യം വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ശ്രേയ സിംഗാൾ ഇവിടെ തീരുമാനം ആകുന്നതു വരെ ഫലകം നീക്കരുത്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:22, 26 മാർച്ച് 2015 (UTC)

നരിക്കാട്ടേരി ബോംബ്‌ സ്ഫോടനംതിരുത്തുക

ഇവിടെ അവലംബങ്ങൾ ചേർത്തതിന് വളരെ നന്ദി. അവലംബങ്ങൾ ചേർക്കുന്നത് കുറച്ചുകൂടി നന്നാക്കാം ഈ തിരുത്ത് നോക്കാമോ? വെറും കണ്ണി കൊടുക്കുന്നതിനേക്കാൾ കുറച്ചുകൂടി വിവരങ്ങൾ ചേർക്കാനാകും. അതുപോലെ തന്നെ {{reflist}} - ഇതും കൊടുക്കേണ്ടതു തന്നെ. അതുപോലെ തന്നെ താനൂർ ബോംബ്‌ സ്ഫോടനം, തലശ്ശേരി കലാപം, ഉദ്ദത്തുൽ ഉമറാഅ്, സൈഫുൽ ബത്താർ മുട്ടിയറ കലാപം, 1841 ഇങ്ങനെ ഒട്ടുമിക്ക താളുകളിലും താങ്കൾ ഒരവലംബം പോലും കൊടുത്തിട്ടില്ല. (ഒറ്റ അവലംബം കൊടുത്തിട്ടുള്ള താളുകളും ഉണ്ട്, എങ്കിലും). താങ്കൾ ദയവായി അവലംബങ്ങൾ കൊടുക്കുന്നതിൽ കുറച്ചുകൂടി ശ്രദ്ധിക്കുക. വളരെ കരുത്തനായ ഒരു വിക്കിപീഡിയനായി വളർന്നു വരാൻ ആശംസകൾ നേരുന്നതിനോടൊപ്പം തന്നെ, ഈ ചെറിയ കുറവുകൾ ഇനിയുള്ള പ്രവർത്തനത്തിൽ താങ്കൾ പരിഹരിക്കും എന്ന് പ്രതീക്ഷിക്കുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:44, 30 മാർച്ച് 2015 (UTC)

കാസർഗോഡ്തിരുത്തുക

ഇത് എന്തിനാണ് താങ്കൾ പേരുമാറ്റിയത്. താങ്കൾ കൊടുത്ത വാക്കിന്റെ ഏറ്റവും അവസാനം ZWNJ എന്ന ഒരു കോഡും കൂടിവരുന്നുണ്ട്. ദയവായി താങ്കൾക്കെന്താണു വേണ്ടതെന്ന് ആരോടെങ്കിലും ചോദിച്ചിട്ട് ചെയ്യുന്നതാണ് നല്ലത്. അതിനാണ് സംവാദം താളുകൾ ഉപയോഗിക്കേണ്ടത്. താങ്കൾ ചെയ്യാൻ പോകുന്നതെന്താണെന്ന് ആദ്യം അവിടെ കുറിക്കുക. എന്നിട്ട് ആരും ചോദ്യം ചെയ്തില്ലെങ്കിൽ മാത്രം ചെയ്യുക. ദയവായി സംവദിക്കുക. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 21:19, 30 മാർച്ച് 2015 (UTC)

WP:BDAY10CLTതിരുത്തുക

ഇതെന്തിനാ നീക്കിയത്?--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 21:31, 30 മാർച്ച് 2015 (UTC)

--Adv.tksujith (സംവാദം) 02:12, 31 മാർച്ച് 2015 (UTC)

@ ഇത് നീക്കാൻ കാരണം malik deenar എന്ന ഈ ഇംഗ്ലീഷ് പേജിന്റെ മലയാളം എടുക്കുമ്പോൾ മാലിക് ഇബിൻ ദീനാർ എന്ന ഈ പേജിൽ എത്തേണ്ടത്തിനു പകരം എത്തുന്നത്‌ ആദ്യത്തെ ഈ പേജിലാണ്എന്നത് ശരിയാക്കാൻ ശ്രമിച്ച കാരണത്താലാണ്. അത് എങ്ങനെ തിരുത്തണം എന്ന് എനിക്കറിയില്ല. അതിനെ കുറിച്ചാണ് ഇന്നലെ അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനുവിനോട് സംശയം ചോദിച്ചത്. പ്രിവ്യൂ ബട്ടൻ അടിക്കേണ്ടത് ചിലപ്പോൾ അറിയാതെ മാറി സേവ് ബട്ടൻ അടിച്ചു പോകുന്നതാണ് പലപ്പോഴും ഇങ്ങനെ പറ്റാൻ കാരണം. അല്ലാതെ ആരെയും ബുദ്ധിമുട്ടിക്കണമെന്നോ മുന്നറിയിപ്പുകൾ പാലിക്കാതിരുന്നത് കൊണ്ടോ അല്ല.
പിന്നെ കൂടുതൽ ആക്ടീവ് ആയി ഇടപെടുമ്പോൾ തെറ്റുകൾ സംഭവിച്ചു പോകുക സാധാരണയാണല്ലോ. തിരുത്താവുന്നതിലും അപ്പുറമുള്ള തെറ്റൊന്നും ഞാൻ ചെയ്തിട്ടില്ല എന്നാണെന്റെ വിശ്വാസം. തെറ്റുകളിലൂടെയാണ് പഠിക്കുന്നത്. തെറ്റുകൾ ചിലപ്പോൾ ഇനിയും സംഭവിച്ചു പോകാം. പക്ഷെ അതൊരു ധിക്കാരമായി കാണരുത് ഏന്നു അപേക്ഷിക്കുന്നു. ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്ന് പറയുമ്പോൾ യാതൊരു ലാഭേച്ഛയുമില്ലാതെ ഇങ്ങനെ ഒരു സംരംഭത്തിൽ ഇടപെടുന്നതിനെ തന്നെ ബുദ്ധിമുട്ട് എന്ന് വിളിക്കേണ്ടി വരില്ലേ ? വരുന്ന തെറ്റുകളും കുറവുകളും തിരുത്താനുള്ള അഡ്മിൻ അധികാരമുള്ള നിങ്ങൾ ഇങ്ങനെ പറയുന്നത് ശരിയല്ല. ഞാൻ തെറ്റുകൾ വരുത്തുന്നുണ്ടെങ്കിൽ അത് വിക്കിയെ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്, നശിപ്പികാനല്ല. അതിന്റെ പേരിൽ എന്നെ ഇതിൽ അംഗത്വം തടയും എന്നുള്ള നിലപാട് വിക്കി പോലെ ലിബറൽ നിലപാട് ഉയർത്തിപ്പിടിക്കുന്ന ഒരു പ്രസ്ഥാനത്തിന് ചേർന്നതാണോ എന്ന് കൂടി ചിന്തികണം എന്ന് അപേക്ഷിക്കുന്നു. ഗുരുതുല്യമായ ഉപദേശങ്ങളും അറിവുകളും ഇനിയും പകർന്നു തന്നു ഇനിയും സഹകരിക്കും എന്ന വിശ്വാസത്തോടെ ശബീബ് 07:12, 31 മാർച്ച് 2015 (UTC)
താങ്കൾ ചെയ്യുന്നതിനെ മാനിച്ചു കൊണ്ടു തന്നെയാണ് സംസാരിക്കുന്നത്. എന്നാൽ ധൈര്യപൂർവ്വം തിരുത്തണം എന്ന് വിക്കി തത്വം ചിലപ്പോൾ പ്രശ്നങ്ങളുണ്ടാക്കും.
  • താങ്കളുടെ സംവാദം താളിൽ ഓരോരുത്തരും ചേർക്കുന്ന കുറിപ്പുകൾക്ക് പലതിനും താങ്കൾ മറുപടി പറയുന്നില്ല.
  • താങ്കൾ ധാരാളം പരീക്ഷണങ്ങൾ നടത്തുന്നു. മുൻപിൽ പറഞ്ഞിരിക്കുന്നതു പോലെ ധാരാളം താളുകളിൽ തെറ്റായ രീതിയിൽ മാറ്റങ്ങൾ വരുത്തുന്നു.
  • അവലംബങ്ങൾ ചേർക്കാൻ ആവശ്യപ്പെട്ടിട്ട് മിക്കയിടങ്ങളിലും ചേർത്തുകാണുന്നില്ല.
  • അനാവശ്യമായ തലക്കെട്ടു മാറ്റങ്ങൾ അതും വളരെ കൂടിയ എണ്ണത്തിൽ, മലയാളം താളുകളുടെ പേരുകൾ ആംഗലേയത്തിലേക്കു മാറ്റുന്നു
  • തെറ്റുകൾ ചൂണ്ടിക്കാണിച്ചിട്ടും തിരുത്തുന്നതായി കാണുന്നില്ല.
  • മറ്റുള്ളവർക്ക് താങ്കളുടെ പുറകേ നടന്നു തെറ്റു തിരുത്തേണ്ടി വരുന്നു.

സംവദിക്കാത്തതിനാൽ താങ്കൾ എന്താണ് ചെയ്യുന്നതെന്നും എന്തിനാണു ചെയ്യുന്നതെന്നും ആർക്കും അറിയാൻ കഴിയുന്നില്ല. ധാരാളം ആൾക്കാർ വെറുതേ ഒരു രസത്തിന് വിക്കിപീഡിയയിൽ തെറ്റായ തിരുത്തൽ വരുത്തുന്നത് താങ്കൾക്കും അറിവുള്ള കാര്യമാണല്ലോ! അതിനാൽ സംവാദങ്ങളില്ലാതെ ഇതേ പോലെയുള്ള തെറ്റായ തിരുത്തലുകൾ വീണ്ടും വീണ്ടും വരുത്തുന്നത് താങ്കളെ മറ്റുള്ളവർ സംശയത്തോടെ കാണാനിടവരുത്തും. താങ്കൾക്ക് ഉറപ്പില്ലാത്ത തിരുത്തലുകൾ വരുത്തുന്നതിനു മുൻപ് മറ്റുള്ളവരോടു ചോദിക്കാം, ഇല്ലെങ്കിൽ തിരുത്തലുകൾ വരുത്തി നോക്കിയിട്ട് ശരിയായില്ലേൽ തിരിച്ചിടുക. അതു ചെയ്യാത്തിടത്തോളം മറ്റുള്ളവരുടെ സമയം ഈ തെറ്റുകൾ തിരുത്തുന്നതിനായി വിനിയോഗിക്കേണ്ടി വരും. ദയവായി എല്ലാവരുടേയും നല്ല ലാക്കിനെ മനസ്സിലാക്കി പ്രവർത്തിക്കുക. താങ്കളുടെ സംവാദം താളിൽ തന്നെ കണ്ണോടിച്ചാൽ ഇത്രയും മുന്നറിയിപ്പുകൾ ലഭിച്ച ഇപ്പോഴും തിരുത്താനുള്ള അനുമതിയുള്ള മറ്റൊരു ഉപയോക്താവും കാണില്ലെന്നാണെന്റെ തോന്നൽ. താങ്കൾ ചെയ്ത പല നല്ല തിരുത്തലുകളുടേയും ഫലമാണത്. എന്നാൽ ഞാൻ മുൻപു പറഞ്ഞതുപോലെ ഈ കുറവുകൾ പരിഹരിക്കാൻ ആത്മാർത്ഥമായി ശ്രമിക്കുക. മലയാളത്തിന് നല്ലൊരു വിജ്ഞാനകോശം കെട്ടിപ്പെടുക്കാൻ നമുക്കൊരുമിച്ചു ശ്രമിക്കാം... എല്ലാ ഭാവുകങ്ങളും നേരുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:16, 31 മാർച്ച് 2015 (UTC)

ലെപ്പാന്റോ യുദ്ധംതിരുത്തുക

ഈ തിരുത്തലിൽ വിശുദ്ധ സഖ്യം എന്നത് ഇംഗ്ലീഷ്:  Holy League (1571) ഇതിന്റെ മലയാളമാണ്. ആ സൈന്യത്തിന്റെ പേരാണ് താങ്കൾ നീക്കിയത്. യൂറോപ്യൻ സൈന്യത്തെ വിശുദ്ധ സഖ്യം എന്നു പറയുന്നതിനു താങ്കൾക്ക് എതിർപ്പുണ്ടെങ്കിലും വിവരങ്ങൾ ഇതേപോലെ നീക്കം ചെയ്യുന്നത് വിക്കിപീഡിയയിൽ അനുവദനീയമല്ല. ദയവായി തിരിച്ചിടുക. :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:00, 9 ഏപ്രിൽ 2015 (UTC)

@ വിശുദ്ധ സഖ്യം എന്നതിന് ഒരു വ്യക്തയില്ലാത്തത് കൊണ്ട് യൂറോപ്യൻ സഖ്യം എന്നാക്കി എന്നെ ഉള്ളൂ. ഇംഗ്ലീഷ് വിക്കി നോക്കിയിരുന്നില്ല. വിശുദ്ധ സഖ്യം എന്ന വിശേഷണം നൽകുമ്പോൾ അത് ഒരു വശത്തിന്റെ താല്പര്യം ഉയർത്തിക്കാട്ടുന്നില്ലേ, നിക്ഷ് പക്ഷത്ത അല്ലെ വിക്കിയുടെ മുഖമുദ്ര. അല്ലാതെ എനിക്ക് വ്യക്തി പരമായ എതിർപ്പ് ഒന്നുമില്ല. പഴയത് പോലെ ആക്കിയിട്ടുണ്ട് ശബീബ് 10:53, 10 ഏപ്രിൽ 2015 (UTC)

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ - ചിത്രംതിരുത്തുക

എന്തിനാ ഇത്ര വലിപ്പം കൂട്ടുന്നത്? ആവശ്യമുള്ള വലിപ്പം പോരേ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 13:56, 15 ഏപ്രിൽ 2015 (UTC)

തലക്കെട്ട് മാറ്റൽതിരുത്തുക

സുഹൃത്തേ ലേഖനങ്ങളുടെ തലകെട്ട് മാറ്റുന്ന പക്ഷം സംവാദ താളിൽ ചർച്ച ചെയ്തു സമവായത്തിൽ എത്തുക, അതിന് ശേഷം മാത്രം മാറ്റുക, ഏകപക്ഷീയമായ തിരുത്തലുകൾ ഒഴിവാക്കുക. [1] ഇവിടെ നടന്ന സംവാദം ശ്രദ്ധിച്ചില്ലേ .--- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 10:44, 23 ജൂൺ 2015 (UTC)

ക്ഷമ ചോദിക്കുന്നു. പക്ഷെ ഇതിനു മുന്പ് ഞാൻ ഈ ആവശ്യം ഉന്നയിച്ച ചിലതിൽ ആരും പ്രതികരിക്കുന്ന അവസ്ഥ ഉണ്ടായില്ല, ഇനി ശ്രദ്ധിക്കാം. പക്ഷെ ആ വിഷയത്തിൽ കണ്ട ഇംഗ്ലീഷ് ഡോകുമെന്ടരികളിൽ അടക്കം ആ പേരാണ് ഉപയോഗിക്കുന്നത്. അതിൽ പെട്ടെന്ന് ചെയ്തു പോയതാണ് ശബീബ് 10:48, 23 ജൂൺ 2015 (UTC)
ക്ഷമ .. എന്തിനാ ക്ഷമ ചെങ്ങാതി ...... നമ്മൾ എല്ലാം ഒതോരുമിച്ചല്ലേ ഇവിടെ കാര്യങ്ങൾ മുന്നോട് കൊണ്ട് പോകുന്നത് ........ - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 09:49, 24 ജൂൺ 2015 (UTC)
നമസ്കാരം, Shabeeb1. താങ്കൾക്ക് സംവാദം:റ്റിറാനോസോറസ്_റെക്സ് എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

ഇന്റർനാഷണൽ ചളു യൂണിയൻതിരുത്തുക

ഇന്റർനാഷണൽ ചളു യൂണിയൻ എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --റോജി പാലാ (സംവാദം) 13:45, 27 ജൂൺ 2015 (UTC)

വളരെ പ്രാധാന്യമുള്ള ലേഖനങ്ങൾതിരുത്തുക

ഇസ്ലാമുമായി ബന്ധപ്പെട്ട ലേഖനങ്ങൾ തുടങ്ങുന്നതിനും വിപുലീകരിക്കുന്നതിനും താങ്ങൾക്ക് ഒരു  .എല്ലാ വിക്കിയിലും വേണ്ട 1000 പ്രധാനപ്പെട്ട ലേഖനങ്ങളിൽ ഇസ്ലാമുമായി ബന്ധപ്പെട്ട ലേഖനങ്ങളിൽ മലയാളം വിക്കിപീഡിയയിൽ അപൂർണമായാവയാണ്‌ ഇവ. ഇവ വിപുലീകരിക്കാൻ (കുറഞ്ഞത് 30000 ബൈറ്റ്) സഹായിക്കുക.ആശംസകളോടെ


ഇബ്ൻ ബത്തൂത്ത, ഹാഫിസ്, നജീബ് മഹ്ഫൂസ്, മുഹമ്മദ് ഇബ്നു മൂസാ അൽ-ഖവാരിസ്മി, ഇബ്നു ഖൽദൂൻ, സലാഹുദ്ദീൻ അയ്യൂബി, സുൽത്താൻ സുലെയ്മാൻ, അൽ-ഗസ്സാലി, ഷിയാ ഇസ്‌ലാം, അറബി ലിപി,

--അജിത്ത്.എം.എസ് (സംവാദം) 15:36, 9 ജൂലൈ 2015 (UTC)

ഈ കാര്യത്തിനായി എന്നിൽ വിശ്വസമർപ്പിച്ചതിനു നന്ദി, എന്റെ എല്ലാവിധ പരിശ്രമങ്ങളും ഈ വിഷയത്തിൽ ഉണ്ടാവും എന്ന് സന്തോഷത്തോടെ അറിയിക്കുന്നു ശബീബ് 12:13, 10 ജൂലൈ 2015 (UTC)

 --അജിത്ത്.എം.എസ് (സംവാദം) 04:07, 12 ജൂലൈ 2015 (UTC)

അനാവശ്യ അവലംബങ്ങൾതിരുത്തുക

പുതിയ ലേഖനങ്ങളിൽ ആവശ്യമുള്ള അവലംബം മാത്രം ഇട്ടിട്ട് അനാവശ്യ അവലംബങ്ങൾ ഒഴിവാക്കുക.കഴിവതും അപൂർണ്ണലേഖനങ്ങൾ ആകാതിരിക്കാൻ ശ്രദ്ധിക്കുക.മികച്ച തിരുത്തലുകൾക്ക് ആശംസകൾ.--അജിത്ത്.എം.എസ് (സംവാദം) 19:16, 13 ജൂലൈ 2015 (UTC)

അബ്ദുൽ ഗഫൂർ തോട്ടുങ്ങൽതിരുത്തുക

ദയവായി ഇദ്ദേഹത്തിനെ പറ്റി കൂടുതൽ അവലംബങ്ങൾ ചേർക്കാമോ?--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:02, 28 ജൂലൈ 2015 (UTC)

മലപ്പുറം കത്തിതിരുത്തുക

ദയവായി ഈ ലേഖനത്തിൻറെ അവലംബങ്ങൾ ചേർക്കാമോ? --Akbarali 14:18, 9 സെപ്റ്റംബർ 2015 (UTC)

ഖിലാഫത്തിരുത്തുക

ഇങ്ങനെ ചെയ്യരുത്. ആ താളിന് വളരെ കൂടുതൽ നാൾ വഴിയുള്ളതാണ്. അതെല്ലാം ഒരു തിരുത്തുകൊണ്ട് താങ്കൾ കാണാതാക്കി. :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:50, 10 സെപ്റ്റംബർ 2015 (UTC)

ഖിലാഫത്ത് എന്നതാണ് മലയാളത്തിൽ സാധാരണ ഉപയോഗിക്കുന്ന ശരിയായ വാക്ക്. ഞാൻ പേര് മാറ്റാൻ നോക്കിയപ്പോൾ അങ്ങനെ ഒരു പേജ് നിലവിലുള്ളതിനാൽ മാറ്റാൻ സാധിച്ചില്ല. രണ്ടിനും സംവാദം താളുമുണ്ട്. അനുയോജ്യമായ പേര് വേറെ ഒന്നുണ്ടാവുകയും അനുയോജ്യമല്ലാത്ത പേരുള്ള താളിനു സംവാദം താൾ ഉണ്ടായിരിക്കുകയും ചെയ്യുന്ന ഇത്തരം സന്ദർഭങ്ങളിൽ എന്താണ് ചെയ്യേണ്ടത് എന്നറിയില്ല. സംവാദം താളും കോപ്പി പേസ്റ്റ് ചെയ്‌താൽ മതിയോ ? പറഞ്ഞു തന്നാൽ നന്നായിരുന്നു ശബീബ് 07:12, 10 സെപ്റ്റംബർ 2015 (UTC)
{{Merge to}} എന്ന ഫലകം ചാർത്തി കാര്യനിർവാഹകരോട് പറഞ്ഞാൽ അവരാരെങ്കിലും നാൾവഴി ലയിപ്പിച്ചു തരും. ഞാൻ ആ താളുകളെ ലയിപ്പിച്ചിട്ടുണ്ട്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:02, 10 സെപ്റ്റംബർ 2015 (UTC)
എന്നെ പോലുള്ള സാദാ യൂസർക്ക് അത് പറ്റില്ലേ :) ശബീബ് 08:16, 10 സെപ്റ്റംബർ 2015 (UTC)
ഏത്?... ആ ഫലകം ഇടാനോ അതോ കാര്യനിർവ്വാഹകരോട് പറയാനോ? ഞാനാദ്യമായി കേൾക്കുകയാണ് ഇതു പറ്റില്ലെന്ന്...   --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:18, 11 സെപ്റ്റംബർ 2015 (UTC)

സൈദിയ്യതിരുത്തുക

സംവാദം ശ്രദ്ധിക്കുമല്ലോ. ഒരിക്കൽ നീക്കം ചെയ്ത പകർപ്പ് വീണ്ടും താങ്കൾ ചേർത്തിരിക്കുന്നു. ഉള്ളടക്കം മൊത്തത്തിൽ പകർത്താതിരിക്കാൻ ശ്രദ്ധിക്കുമല്ലോ.--ഇർഷാദ്|irshad (സംവാദം) 08:01, 29 സെപ്റ്റംബർ 2015 (UTC)

ഋഷിരാജ് സിങ്തിരുത്തുക

താങ്കളോടെ ആവർത്തിച്ച് പറഞ്ഞിട്ടും ഇതു തന്നെയാണല്ലോ താങ്കൾ വീണ്ടും ചെയ്യുന്നത്? "സ്വന്തം പേരിൽ മാത്രം ഒരു മലയാളം വിക്കിപീഡിയ" - "എന്റെ സംഭാവനകൾ മാത്രമേ മലയാളം വിക്കിപീഡിയ താളുകളിൽ കാണാവൂ" എന്നൊക്കെയാണോ താങ്കളുടെ ഉദ്ദേശം? ഇതൊക്കെ കാണുമ്പോൾ അങ്ങനെ തോന്നിപ്പോകുന്നു. ആ താളിൽ കൈവെച്ച അത്രയും പേരുടെ സംഭാവനകളെ താങ്കൾ ഒറ്റ തിരുത്തൽ കൊണ്ട് നീക്കി താങ്കൾ ഉണ്ടാക്കിയ താളിലേക്ക് തിരിച്ചു വിട്ടു. അപ്പൊ ഇനിമുതൽ താങ്കളാണ് മലയാളത്തിൽ ആ ലേഖനം എഴുതിയതും വലുതാക്കിയതും. ഇങ്ങനെ ആക്കുകയാണോ ഉദ്ദേശം? ഇങ്ങനെ ചെയ്യരുത്. താങ്കളുടെ തന്നെ സംവാദത്തിലേക്ക് ഒന്നു നോക്കിയേ ഞാൻ തന്നെ ഇത് എത്രാമത്തെ പ്രാവശ്യമാണ് പറയുന്നത്? വളരെ വിഷമം ഉണ്ട്. ക്ഷമിക്കുക. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:32, 1 ഒക്ടോബർ 2015 (UTC)

രണ്ടു ലേഖനങ്ങൾ കണ്ടപ്പോൾ ലയിപ്പിച്ചതാണ്. എടുത്തു ചാട്ടം ആയിപ്പോയെങ്കിൽ ക്ഷമിക്കുക. ആ രണ്ടു ലേഖങ്ങളും ലയിപ്പിച്ചു ഒന്നാക്കൂ.ഈ വിഷയത്തിൽ സേർച്ച്‌ ചെയ്തു നോക്കിയപ്പോൾ കൂടുതൽ മാധ്യമങ്ങളും 'സിങ്ങ്' എന്നതിനേക്കാൾ 'സിംഗ്' എന്നാണ് ഉപയോഗിച്ച് കണ്ടത്, അതിനാൽ ചെയ്തതാണ് .. ക്ഷമ ചോദിച്ചു കൊണ്ട് ശബീബ് 08:37, 1 ഒക്ടോബർ 2015 (UTC)
ഇതു ചെയ്യുന്നതിന് കുഴപ്പമില്ല. പക്ഷേ നാൾ വഴി ലയിപ്പിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കാര്യനിർവ്വാഹക പദവിയിലുള്ള ആരുടെയെങ്കിലും സഹായം ആവശ്യമായ ഒരു ജോലിയാണത്. ആരോടെങ്കിലും പറഞ്ഞാൽ ആ നാൾവഴികൾ ലയിപ്പിച്ചു തരും. പക്ഷേ അങ്ങനെ ചെയ്യാതിരുന്നാൽ ആരും ശ്രദ്ധിക്കാതെ ആ തിരിച്ചുവിടൽ താളുകളുടെ നാൾവഴി മറഞ്ഞുകിടക്കും. ഞാൻ താങ്കളുടെ തിരുത്തുകളെ ശ്രദ്ധാപൂർവ്വം നോക്കുന്നതായതിനാൽ കണ്ടതാണ്. എന്തായാലും ശ്രദ്ധിക്കുക. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:50, 1 ഒക്ടോബർ 2015 (UTC)

ഇമാം ശാമിൽതിരുത്തുക

ഈ മാറ്റം ഞാൻ നേരത്തെ തേജസ് പത്രത്തിൽ നിന്നുള്ള പകർപ്പാണെന്ന് പറഞ്ഞ് നീക്കിയതായിരുന്നു. താങ്കൾ അത് പുന:സ്ഥാപിച്ചിരിക്കുന്നു. കാരണം വ്യക്തമാക്കിയാൽ നന്നായിരുന്നു.--ഇർഷാദ്|irshad (സംവാദം) 07:01, 12 ഒക്ടോബർ 2015 (UTC)

ആദ്യം അത് മുഴുവൻ ഒന്ന് വായിച്ചു നോക്കൂ. ആ ലേഖനത്തെ ബേസ് ചെയ്തു എഴുതി എന്നെ ഉള്ളൂ.. പകർത്തിയതല്ല. ചില വാക്കുകളോ കാര്യങ്ങളോ വാചകങ്ങൾ അതിലുള്ള പോലെ വന്നിരിക്കാം. സമയം പോലെ അത് വിശദമാക്കി വിപുലീകരിക്കാം. ശബീബ് 07:04, 12 ഒക്ടോബർ 2015 (UTC)
മലയാളത്തിൽ വേറെ എവിടെയും ഇദ്ദേഹത്തെ കുറിച്ചുള ലേഖനങ്ങൾ ലഭ്യമല്ല എന്നതും ഒരു പരിമിതിയാണ് ശബീബ് 07:05, 12 ഒക്ടോബർ 2015 (UTC)

പ്രതികരിക്കാതെ വയ്യ...തിരുത്തുക

പുതിയ ലേഖനങ്ങൾ സൃഷ്ടിക്കുന്നതിൽ താങ്കൾ കാണിക്കുന്ന ഉത്സാഹം നല്ലതു തന്നെയാണ്‌. എന്നാൽ താങ്കളുടെ ലേഖനങ്ങളെ 'ലേഖനങ്ങൾ' എന്നു വിളിക്കാൻ ബുദ്ധിമുട്ടാണ്. മിക്കതിലും ഒന്നോ രണ്ടോ വാചകങ്ങൾ മാത്രം....

ലേഖനങ്ങളുടെ എണ്ണം പെരുപ്പിച്ചു കാണിക്കാൻ നടത്തുന്ന അർത്ഥശൂന്യമായ ശ്രമങ്ങളാണ് താങ്കളുടേത് എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്... അറിവിന്റെ മഹാവിജ്ഞാനകോശത്തിൽ താങ്കളുടെ ചെറിയ ലേഖനങ്ങൾ കൊണ്ട് എന്തു പ്രയോജനമാണ് മറ്റുള്ളവർക്കുണ്ടാകുന്നത് ??

ആർക്കും ഒരു പ്രയോജനവുമില്ല...


ലേഖനങ്ങളുടെ എണ്ണം കൂട്ടിയെടുക്കുന്ന തിരക്കിനിടയിൽ ചില മുഖങ്ങളെ ഓർക്കുന്നതു നന്നായിരിക്കും... വിക്കിപീഡിയയെ വികസിപ്പിക്കുവാൻ ഭഗീരഥ യജ്ഞം നടത്തുന്ന യഥാർത്ഥ വിക്കിപീഡിയരുടെ മുഖങ്ങൾ.... അറിവു നേടാനായി വിക്കിപീഡിയയെ വിശ്വസിച്ച് സമീപിക്കുന്ന വിദ്യാർത്ഥികളുടെ മുഖങ്ങൾ.... അവരോടും വിക്കിപീഡിയയോടും താങ്കൾ ചെയ്യുന്ന പ്രവൃത്തിയെപ്പറ്റി ഒരിക്കലെങ്കിലും ചിന്തിക്കൂ...

ഒന്നോ രണ്ടോ വാചകങ്ങളുള്ള 100 ലേഖനങ്ങൾ ചെയ്യുന്നതിനേക്കാൾ നല്ലത് സമ്പൂർണ വിവരങ്ങളും ചേർത്ത് ചെയ്യുന്ന ഒരു ലേഖനമാണ്. അറിവിന്റെ മഹാ വിജ്ഞാനകോശത്തിന്റെ മഹത്വം എന്നും നിലനിർത്തേണ്ടതു വിക്കിപീഡിയരായ നമ്മളോരോരുത്തരുടെയും കടമയാണ്... അരുൺ സുനിൽ (കൊല്ലം) (സംവാദം) 11:40, 14 ഒക്ടോബർ 2015 (UTC)

ധ്രുവ് ഹെലികോപ്ടർതിരുത്തുക

ധ്രുവ് ഹെലികോപ്ടർ എന്ന ലേഖനത്തെ താങ്കൾ നശിപ്പിച്ചപ്പോൾ എന്താണു സംഭവിച്ചതെന്നു ചിന്തിച്ചിട്ടുണ്ടോ ??

ആ ലേഖനത്തിനു പിന്നിൽ ചിലരുടെ അധ്വാനവും സന്തോഷവും കണ്ണീരും പ്രതീക്ഷയും ഉണ്ടെന്നുള്ള കാര്യം മറന്നതാണോ?? അതോ മറന്നതായി അഭിനയിക്കുകയാണോ ??

ആ ലേഖനം സ്വന്തം പേരിലാക്കിയതു കൊണ്ടു താങ്കൾ എന്താണു നേടിയത്??

ഒന്നും നേടിയില്ല...എല്ലാം നഷ്ടപ്പെടുത്തിയതേയുള്ളൂ....

ഏതെങ്കിലും ഒരു അഡ്മിൻ താങ്കളെ ബ്ലോക്കു ചെയ്താൽ തീരാവുന്നതേയുള്ളൂ താങ്കളുടെ 'സാമ്രാജ്യം'.

എന്തിനാണ് ഇങ്ങനെയൊരു അർത്ഥശൂന്യമായ സാമ്രാജ്യം??

മറ്റൊരു വിക്കിപീഡിയനെ ചരിത്രത്തിൽ നിന്നും മായ്ച്ചുകളഞ്ഞ് സ്വന്തം പേര് എഴുതിച്ചേർക്കുന്നത് എന്തിനാണ്?? 'Shame on you...!' അരുൺ സുനിൽ (കൊല്ലം) (സംവാദം) 12:06, 14 ഒക്ടോബർ 2015 (UTC)

നിരവധി തവണ പറഞ്ഞിട്ടും , താകീത് തന്നിട്ടും ഒരേ തെറ്റുക്കൾ ആവർത്തിച്ച്‌ താങ്കൾ ഈ ചെയ്യുന്നത് നശീകരണ / കരുതികൂടി ചെയ്യുന്നതായെ കാണാൻ കഴിയു - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 08:43, 15 ഒക്ടോബർ 2015 (UTC)
എനിക്കാരുടെയും ലേഖനം നശിപ്പിക്കനമെന്നോന്നും ഇല്ല. ധ്രുവ് ഹെലികോപ്ടർ എന്നതിനേക്കാൾ അതിന്റെ പേര് എച്ച്.എ.എൽ ധ്രുവ് എന്നതാണ് ഇംഗ്ലീഷിൽ ഉള്ളത്. അതെ കമ്പനി എച്ച്.എ.എൽ നിർമിക്കുന്ന മറ്റൊരു ഹെലിക്കൊപ്പ്റ്റർ എച്ച്എഎൽ രുദ്ര എന്നാണ് മലയാളം വിക്കിയിൽ അടക്കം ഉള്ളത്. ഞാൻ ഈ പേജിൽ (ഭാരതീയ വായുസേന ഉപയോഗിക്കുന്ന വിമാനങ്ങൾ) മുൻ ലേഖനങ്ങളെ വഴിതിരിച്ചു വിടുന്ന സമയത്ത് ശൂന്യമായി കണ്ടതിനാൽ എച്ച്.എ.എൽ ധ്രുവ് എന്ന ലേഖനം എഴുതിയതിനു ശേഷമാണ് ധ്രുവ് ഹെലികോപ്ടർ എന്ന രണ്ടു വരി ലേഖനം കാണുന്നത്. സ്വാഭാവികമായും അത് വഴിതിരിച്ചു വിട്ടു. ലയിപ്പിക്കൾ എങ്ങനെയാണ് എന്നതൊന്നും എനിക്കറിയില്ല. അതിനെ ഞാനെന്തോ സാമ്രാജ്യത്തിൽ ചേർത്തു എന്നൊക്കെ പറഞ്ഞു പരിഹസിക്കരുത്. ഇവിടെ സന്നദ്ധ സെനവനതിനു സമയം ചിലവഴിക്കുന്നത് ആരും ഒരു നേട്ടം പ്രതീക്ഷിച്ചല്ലല്ലോ. എല്ലാരും എല്ലായ്പ്പോഴും മിസ്റ്റെക് വരുത്താറുണ്ട്. ഞാനും കുറച്ചധികം വരുത്തുന്നു. മിസ്റ്റേക്കുകൾ ശരിയാക്കാൻ അട്മിന്മാരായി നിങ്ങളൊക്കെ ഉണ്ടല്ലോ. നിങ്ങള്ക്ക് വേണേൽ നാല് ക്ലിക്കിൽ പരിഹരിക്കാവുന്നതല്ലെയുള്ളൂ ഈ മിസ്റ്റെക്. ഇങ്ങനെ ഇപ്പോഴും കുറ്റപ്പെടുതത്തെ മിസ്റ്റെക് നേരെയാക്കിക്കുന്നതല്ലേ നല്ലത്. ആ ലേഖനം ഞാൻ പുനസ്ഥാപിച്ചിട്ടുണ്ട്‌. ശബീബ് 09:10, 15 ഒക്ടോബർ 2015 (UTC)
വേണ്ട മാറ്റം വരുത്തിയിടുണ്ട് . ലേഖനങ്ങളുടെ തലകെട്ട് മാറ്റുന്നതിന് പകരം പുതിയ ലേഖനം തുടങ്ങുകയല്ല വേണ്ടത് അങ്ങനെ ചെയ്താൽ ഇതിനു മുൻപ്പ് ഈ ലേഖനം തുടങ്ങിയവരുടെ തിരുതിയവരുടെ എല്ലാ നാൾ വഴിയും കാണാൻ കഴിയില്ലാ. അറിയാത്ത കാര്യങ്ങൾ വരുമ്പോൾ സഹായം തേടുക, അല്ലാതെ ഇങ്ങനെ സ്വന്തം ഇഷ്ട പ്രകാരം ദയവായി പ്രവർത്തിക്കരുത്‌ - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 09:31, 15 ഒക്ടോബർ 2015 (UTC)

തടയൽതിരുത്തുക

പലപ്രാവശ്യം നിർദ്ദേശിച്ചിട്ടും ഒരു മാറ്റവും വരുത്താതെ അതേ തെറ്റ് ആവർത്തിക്കുന്നതിനാൽ 3 ദിവസത്തേക്ക് താങ്കളെ തടഞ്ഞിരിക്കുന്നു. ഇനിയും ഈ തെറ്റ് ആവർത്തിച്ചാൽ മുന്നറിയിപ്പില്ലാതെ ആജീവനാന്ത വിലക്ക് വരുന്നതായിരിക്കും. :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:36, 15 ഒക്ടോബർ 2015 (UTC)

പരിഹരിക്കാൻ ശ്രമിക്കാം. എന്റെ സൂക്ഷ്മതക്കുറവ് തന്നെയാണ് കാരണമെന്നും എനിക്ക് തെറ്റ് പറ്റിയിട്ടുണ്ടെന്നും സമ്മതിക്കുന്നു. വിക്കിയിൽ നിന്ന് കുറച്ചു കാലത്തേക്ക് മാറിനിൽക്കുന്നു.ശബീബ് 09:43, 15 ഒക്ടോബർ 2015 (UTC)

മ്യൂണിച്ച്തിരുത്തുക

താങ്കളെഴുതിയ മ്യൂണിച്ച് എന്ന ലേഖനം മ്യുഞ്ചൻ എന്ന ലേഖനത്തിലേക്ക് ലയിപ്പിച്ചു. ജോസ് മാത്യൂ (സംവാദം) 15:25, 9 ഒക്ടോബർ 2016 (UTC)

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019തിരുത്തുക

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2020തിരുത്തുക

പ്രിയ സുഹൃത്തേ,
വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കുന്നതിനും ദക്ഷിണേഷ്യൻ സ്ത്രീകളെക്കുറിച്ചുള്ള ജീവചരിത്രങ്ങൾ സൃഷ്ടിക്കുന്നതിനുമായി 1 ഫെബ്രുവരി 2020 - 31 മാർച്ച് 2020 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2020 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

 

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2020 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിത്തീർക്കുവാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 18:34, 31 ജനുവരി 2020 (UTC)

ചെറ്റക്കണ്ടി ബോംബ്‌ സ്ഫോടനം എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശംതിരുത്തുക

 

ചെറ്റക്കണ്ടി ബോംബ്‌ സ്ഫോടനം എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ചെറ്റക്കണ്ടി ബോംബ്‌ സ്ഫോടനം എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. തൃപ്തികരമായ ഒരു സമവായത്തിലെത്തുന്നതുവരെ ഈ ചർച്ച തുടരുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്.

ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുതലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.

 --KG (കിരൺ) 19:42, 19 ജൂലൈ 2020 (UTC)

എൻ.എം. ഹുസൈൻ എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശംതിരുത്തുക

 

എൻ.എം. ഹുസൈൻ എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/എൻ.എം. ഹുസൈൻ എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. തൃപ്തികരമായ ഒരു സമവായത്തിലെത്തുന്നതുവരെ ഈ ചർച്ച തുടരുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്.

ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുതലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- റോജി പാലാ (സംവാദം) 13:08, 28 ഓഗസ്റ്റ് 2020 (UTC)

പന്തീരിക്കര സെക്സ് റാക്കറ്റ് കേസ് എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശംതിരുത്തുക

 

പന്തീരിക്കര സെക്സ് റാക്കറ്റ് കേസ് എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പന്തീരിക്കര സെക്സ് റാക്കറ്റ് കേസ് എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. തൃപ്തികരമായ ഒരു സമവായത്തിലെത്തുന്നതുവരെ ഈ ചർച്ച തുടരുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്.

ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുതലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- റോജി പാലാ (സംവാദം) 13:42, 28 ഓഗസ്റ്റ് 2020 (UTC)

ഇന്ത്യൻ സോഷ്യൽ ഫോറം എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശംതിരുത്തുക

 

ഇന്ത്യൻ സോഷ്യൽ ഫോറം എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ഇന്ത്യൻ സോഷ്യൽ ഫോറം എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. പ്രസ്തുത താളിൽ ഉൾപ്പെടുത്തിയ ലേഖനം നീക്കം ചെയ്യുന്നതിനു മുൻപായി താങ്കളുടെ അഭിപ്രായം അറിയുവാൻ 7 ദിവസം വരെ സമയം ലഭിക്കുന്നതാണ്. കൂടാതെ താല്പര്യമുള്ള മറ്റ് ഉപയോക്താക്കളും ചർച്ചയിൽ പങ്കെടുക്കുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്. ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുത ലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- Meenakshi nandhini (സംവാദം) 17:39, 2 ഓഗസ്റ്റ് 2021 (UTC)