വി.വി.കെ. വാലത്ത്
കേരളത്തിൽ ജീവിച്ചിരുന്ന ഒരു ചരിത്രകാരനാണ് വി.വി.കെ. വാലത്ത് (25 ഡിസംബർ 1919 - 31 ഡിസംബർ 2000). കൃഷ്ണൻ എന്നായിരുന്നു യഥാർത്ഥ പേര്. നിരവധി ചരിത്രഗ്രന്ഥങ്ങളുടെ കർത്താവായ അദ്ദേഹം കേരളസാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവന പുരസ്കാരം നേടിയിട്ടുണ്ട്.[1]
വടക്കേ വാലത്ത് കൃഷ്ണൻ | |
---|---|
![]() | |
ജനനം | Valam, Cheranallur, Ernakulam, Kerala, India | 25 ഡിസംബർ 1919
മരണം | 31 ഡിസംബർ 2000 North Paravur, Ernakulam | (പ്രായം 81)
Pen name | വി.വി.കെ. വാലത്ത് |
Occupation | Historian, writer, poet |
Nationality | Indian |
Genre | Novel, poem, toponymy |
Subject | Social aspects, history |
Notable awards | Kerala Sahitya Akademi Award Pandit Karuppan Award Place Names Society Fellowship, Trivandrum |
ജീവിത രേഖതിരുത്തുക
വി.വി.കെ. വാലത്ത് 1918 ഡിസംബർ 25നു് ജനിച്ചു. പിതാവു് വടക്കേ വാലത്ത് വേലു ആശാൻ. മാതാവിന്റെ പേർ പാറു എന്നായിരുന്നു. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയിരുന്ന വാലത്ത് രണ്ടാം ലോകമഹായുദ്ധകാലത്തു് ഒരു സിവിലിയൻ ക്ലാർക്കായി പട്ടാളത്തിൽ ചേർന്നു. ബാംഗളൂരിലെ വൈറ്റ് ഫീൽഡ് അമ്യൂണിഷൻ ഡെപ്പോവിൽ ജോലി ചെയ്യവേ സ്വാതന്ത്ര്യസമരത്തിനെ അനുകൂലിച്ച് എഴുതിയതിനാൽ പിരിച്ചുവിടപ്പെട്ടു. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം അദ്ധ്യാപകവൃത്തിയിൽ ഏർപ്പെട്ടു. എറണാകുളത്തു നിന്നും കെ. ദാമോദരന്റെ പത്രാധിപത്യത്തിൽ നവയുഗം വാരിക പ്രസിദ്ധീകരണം തുടങ്ങിയപ്പോൾ സഹപത്രാധിപരായി നിയമിക്കപ്പെട്ടു.
കൃതികൾതിരുത്തുക
- ഇടിമുഴക്കം
- മിന്നൽവെളിച്ചം
- ചക്രവാളത്തിനപ്പുറം
- ഞാൻ ഇനിയും വരും
- അയയ്ക്കാത്ത കത്ത്
- ഇനി വണ്ടി ഇല്ല
- ഇവിടെ ഒരു കാമുകൻ മരിക്കുന്നു
- സംഘകാലകേരളം(1977)
- ചരിത്രകവാടങ്ങൾ (1977)
- ഋഗ്വേദത്തിലൂടെ
- ശബരിമല ഷോളയാർ മൂന്നാർ
- വാലത്തിന്റെ കവിതകൾ
- പണ്ഡിറ്റ് കെ.പി. കറുപ്പൻ
- കേരളത്തിലെ സ്ഥലചരിത്രങ്ങൾ (1969 മുതൽ) എന്നിവയാണു പ്രധാന കൃതികൾ. ജില്ലാടിസ്ഥാനത്തിൽ എഴുതിയ കേരളത്തിലെ സ്ഥലചരിത്രങ്ങൾ തൃശ്ശൂർ, പാലക്കാട്, തിരുവനന്തപുരം, എറണാകുളം എന്നീ ഭാഗങ്ങളാണു് പ്രസിദ്ധപ്പെടുത്തിയതു്.
മലയാളസാഹിത്യത്തിലും കേരളചരിത്രത്തിലും വാലത്ത് അടയാളപ്പെടുത്തിപ്പോയതു് സ്ഥലനാമങ്ങളേയും പ്രാദേശികചരിത്രങ്ങളെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ വിശേഷപ്പെട്ട സംഭാവനകളാണു്. പൊതുവേ അവ്യക്തവും അനാഥവുമായ കേരളചരിത്രത്തിന്റെ ഭൂതകാലം, അനേകം ആധികാരികഗ്രന്ഥങ്ങളും അവലംബരേഖകളും പരിശോധിച്ചുകൊണ്ടു് ശ്രമകരമായി ചികഞ്ഞെടുത്തും പേർത്തുപേർത്തുമാണു് അദ്ദേഹം നമ്മുടെ സ്ഥലനാമങ്ങളേയും ആ സ്ഥലങ്ങൾ കൂടി ഉൾപ്പെട്ട ഐതിഹ്യങ്ങളേയും ചരിത്രസംഭവങ്ങളേയും കുറിച്ച് പഠിച്ചെഴുതിയതു്. പിൽക്കാലത്തു് കേരളചരിത്രത്തിൽ ഗവേഷണം നടത്തുന്ന ഏതൊരു വിദ്യാർത്ഥിക്കും മുതൽക്കൂട്ടാവുന്ന കൃതികളാണു് അദ്ദേഹത്തിന്റേതു്. എൻ.ബി.എസ്. പ്രസിദ്ധീകരിച്ച വിശ്വവിജ്ഞാനകോശം പതിപ്പുകളിൽ പ്രാചീനകേരളത്തെ സംബന്ധിച്ച ഒട്ടനവധി ലേഖങ്ങൾ അദ്ദേഹത്തിന്റേതായി ഉണ്ടു്.
പുരസ്കാരങ്ങൾതിരുത്തുക
- സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്
- പണ്ഡിറ്റ് കെ.പി. കറുപ്പൻ ജന്മശതാബ്ദി അവാർഡ്
- സ്ഥലനാമസംഘം (Place Name Society) എന്ന സംഘടനയുടെ ഫെല്ലോഷിപ്പ്
അവലംബംതിരുത്തുക
- ↑ കേരള ഭാഷാ സഹായി.
{{cite book}}
: Cite has empty unknown parameters:|accessyear=
,|origmonth=
,|accessmonth=
,|month=
,|chapterurl=
,|origdate=
, and|coauthors=
(help)