അവിഭക്ത സമസ്ത

കേരളത്തിലെ ഇസ്ലാമിക സംഘടന
(സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ മഹാ ഭൂരിപക്ഷം മുസ്‌ലീങ്ങളെ പ്രതിനിധാനം ചെയ്യുന്ന സംഘടനായാണ് സമസ്ത കേരള ജം-ഇയ്യത്തുൽ ഉലമ. ബിദ് അത്തിന്റെ വിഷനാഗങ്ങൾ ഇസ്ലാലാമിക സംസ്കാരത്തിനു മേൽ തിരിഞ്ഞപ്പോഴാണ് 1926 ജുൺ-26 ന് കോഴിക്കോട് ടൌൺഹാളിൽ ചേർന്ന യോഗത്തിൽ. സമസ്ത രുപീകരിച്ചത്. വരക്കൽ മുല്ലക്കോയ തങ്ങൾ പ്രസിഡൻറും, പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ, വാളക്കുളം അബ്ദുൽ ബാരി മുസ്ലീയാർ, പള്ളിപ്പുറം അബ്ദുൽ ഖാദിർ മുസ്ലീയാർ, കെ.പി മീറാൻ മുസ്ലിയാർ എന്നിവർ വെെസ് പ്സിഡണ്ടുമാരും ആയി തിരഞ്ഞെടുക്കപ്പെട്ടു. പള്ളിവീട്ടിൽ മുഹമ്മദ് മുസ്ലിയാർ ജനറൽ സെക്രട്ടറിയായും, ഇവർ ഉൾപ്പെടെ നാൽപതു മുശാവറ അംഗങ്ങളും തിരഞ്ഞെടുക്കപ്പെട്ടു. [1][2]

ചുരുക്കപ്പേര്സമസ്ത
രൂപീകരണം1926 JUNE 26 സമസ്ത
സ്ഥാപകർവരക്കൽ മുല്ലക്കോയ തങ്ങൾ
പാങ്ങിൽ അഹ്മദ് കുട്ടി മുസ്‍ലിയാർ
തരംമുസ്‌ലിം മത സംഘാടന
പദവിസൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ടത്
ആസ്ഥാനംകോഴിക്കോട്
പ്രവർത്തിക്കുന്ന പ്രദേശങ്ങൾകേരളം
ഔദ്യോഗിക ഭാഷ
അറബിക്, മലയാളം, അറബി മലയാളം
പ്രഥമ പ്രസിഡണ്ട്
വരക്കൽ മുല്ലക്കോയ തങ്ങൾ
പ്രഥമ വൈസ് പ്രസിഡന്റുമാർ
പാങ്ങിൽ അഹ്മദ് കുട്ടി മുസ്‍ലിയാർ
അബുൽഹഖ് മുഹമ്മദ് അബ്ദുൽ ബാരി മുസ്‌ലിയാർ
കെ. എം. അബ്ദുൽ ഖാദിർ മുസ്‌ലിയാർ
കെ. പി. മുഹമ്മദ് മീറാൻ മുസ്‌ലിയാർ
പ്രഥമ സിക്രട്ടറിമാർ
പി. വി. മുഹമ്മദ് മുസ്‌ലിയാർ
പി. കെ. മുഹമ്മദ് മുസ്‌ലിയാർ

ഘടന തിരുത്തുക

നാല്പത് അംഗങ്ങളുള്ള[3] കൂടിയാലോചനാ സമിതിയായ മുശാവറയാണ് സമസ്ത സംഘടനകളുടെ പ്രധാന ഘടകം. ഇവക്ക് കീഴിലാണ് ഫത്‌വ കമ്മിറ്റി അടക്കമുള്ള ഉപകമ്മിറ്റികൾ പ്രവർത്തിക്കുന്നത്.

ചരിത്രം തിരുത്തുക

പേരും രൂപീകരണ പശ്ചാത്തലവും തിരുത്തുക

1921ൽ അരങ്ങേറിയ മലബാർ കലാപത്തെ തുടർന്ന് നാടുവിട്ട ഏതാനും മുസ്‌ലിം പണ്ഡിതന്മാർ കൊടുങ്ങലൂരിലാണ് താമസിച്ചിരുന്നത്. അവിടെ പ്രവാസ ജീവിതം നയിക്കുന്നതിനിടെ രൂപീകരിക്കപ്പെട്ട കേരള മുസ്‌ലിം ഐക്യസംഘം, സമുദായപരിഷ്കരണത്തിന് ആക്കം കൂട്ടി. ഇത്തരം സ്വാധീനങ്ങൾ തടയാൻ അന്നത്തെ യാഥാസ്ഥിതിക പണ്ഡിതർ ശ്രമിച്ചു. പരിഷ്കർത്താക്കൾക്കെതിരെ ജംഇയ്യത്തുൽ ഉലമയെന്ന പേരിൽ പണ്ഡിത സഭ കൂടാനുള്ള ശ്രമം പാങ്ങിൽ അഹ്മദ് കുട്ടി മുസ്‍ലിയാർ ഉൾപ്പെടെയുള്ള യാഥാസ്ഥിതിക പണ്ഡിതന്മാരിൽ നിന്നുമുണ്ടായി. ഇതോടെ സലഫികൾ അദ്ദേഹത്തെ കണ്ട് തങ്ങൾ എതിർക്കുന്നത് യാഥാസ്ഥിതിക ആചാരങ്ങളെ അല്ലെന്നും അനാചാരങ്ങളെ മാത്രമാണെന്നും ബോധിപ്പിക്കുകയും ഇത് സംബന്ധിച്ച പ്രസ്താവനയിറക്കുകയും ചെയ്തതോടെ യാഥാസ്ഥിതികർ ആദ്യ ഘട്ടത്തിൽ പിന്മാറി.[4][5]

എന്നാൽ 1924ൽ കേരള ജംഇയ്യത്തുൽ ഉലമയെന്ന സംഘടനാ രൂപീകരിച്ചു കൊണ്ട് പരസ്യമായി പരിഷ്കർത്താക്കൾ രംഗത്തിറങ്ങുകയും അറേബ്യയ്യിലെ വഹാബിനേതാക്കളായ മുഹമ്മദ് ബ്ൻ അബ്ദിൽ വഹാബ്, ഇബ്‌നു തൈമിയ്യ എന്നിവരുടെ ആശയങ്ങൾ പ്രചരിപ്പിക്കാനും ആരംഭിച്ചു.[6] ഇതോടെ യാഥാസ്ഥിതികരും സലഫികളും തമ്മിൽ ആശയപരമായ ഏറ്റു മുട്ടലുകളുകൾക്ക് അരങ്ങൊരുങ്ങി.[7]

ഇതേ തുടർന്ന് മലബാറിലെ പ്രസിദ്ധ സൂഫി സിദ്ധനായിരുന്ന വരക്കൽ മുല്ലക്കോയ തങ്ങളുടെ നേതൃത്തത്തിൽ പാരമ്പര്യ വാദികൾ രണ്ടാം യോഗം കൂടുകയും കേരള ജംഇയ്യത്തുൽ ഉലമ എന്ന സംഘടന രൂപീകരിക്കുകയും ചെയ്തു. എന്നാൽ പരിഷ്ക്കരണവാദികൾ ഈ പേരിൽ സംഘടന റജിസ്റ്റർ ചെയ്യുകയും തുടർനടപടികളുമായി മുന്നോട്ട് പോവുകയും ചെയ്തിരുന്നതിനാൽ സംഘടനയുടെ പേര് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്നാക്കുകയായിരുന്നു.

സ്ഥാപനം തിരുത്തുക

കോഴിക്കോട് ഖാളി സയ്യിദ് ശിഹാബുദ്ധീൻ ചെറുകുഞ്ഞിക്കോയ തങ്ങളുടെ അധ്യക്ഷതയിൽ 1926-ൽ കോഴിക്കോട് ടൗൺ ഹാളിൽ വെച്ച് സയ്യിദ് അബ്ദുറഹ്മാൻ ബാഅലവി മുല്ലക്കോയ തങ്ങൾ, പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ, പതി അബ്ദുൽ ഖാദിർ മുസ്‌ലിയാർ, പാനായിക്കുളം പുതിയാപ്പിള അബ്ദുർറഹ്മാൻ മുസ്‌ലിയാർ, ശിഹാബുദ്ദീൻ അഹ്മദ് കോയ ശാലിയാത്തി, അബ്ദുൽ ഖാദിർ ഫള്ഫരി എന്നീ മുസ്‌ലിം നേതാക്കളുടെ നേതൃത്വത്തിൽ ചേർന്ന പണ്ഡിത സംഗമമാണ് കേരള ജംഇയ്യത്തുൽ ഉലമയുടെ രൂപീകരണ യോഗം. പ്രസ്തുത യോഗത്തിൽ മലബാറിന്റെ എല്ലാ മേഖലകളിൽ നിന്നും പ്രതിനിധികൾ പങ്കെടുത്തിരുന്നു. എന്നാൽ പിന്നീട് 1934 നവംബർ 14നാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന പേരിൽ സൊസൈറ്റിസ് രജിസ്ട്രേഷൻ ആക്ട് പ്രകാരം സമസ്ത കോഴിക്കോട് ജില്ലാ രജിസ്തർ ഓഫീസിൽ രജിസ്റ്റർ ചെയ്യപ്പെടുന്നത്. പ്രസ്തുത രജിസ്‌ട്രേഷൻ നമ്പർ: (എസ്.1. 1934-35)[8] ആണ്.

സമസ്തയും ദക്ഷിണ കേരളയും തിരുത്തുക

അഭിപ്രായ ഭിന്നതകൾ തിരുത്തുക

1989 ൽ അവിഭക്ത സമസ്ത യോകത്തിൽ സമസ്ത പണ്ഡിതർക്ക് ഇടയിൽ സംഘടന പരമായ ചില വിഷയങ്ങളിൽ അഭിപ്രയാ വെത്യാസം ഉണ്ടാകുക യും അതിന്റ തുടർച്ച എന്നോണം അവിഭക്ത സമസ്ത സെക്രട്ടറി മാരായ എപി അബുബക്കർ മുസ്‌ലിയാർ, ഇകെ. അബുബക്കർ മുസ്‌ലിയാർ എന്നിവരെ നേതൃത്വത്തി ൽ പണ്ഡിതർ ബിന്നിച്ചു ഇരു ചേരികളായി സമസ്ത യിലെ ഒരു വിഭാഗം പിന്നീട്‌ ജനറൽ ബോഡി വിളിച്ചു കൂട്ടി സമസ്ത പുനഃസംകടിപിച്ചു എന്നാണ് അവരുടെ അഭിപ്രായം, എന്നാൽ മറുവിഭാഗം പറയുന്നത് യോഗത്തിൽ നിന്നും അഭിപ്രായ വെത്യാസം ഉണ്ടായി പുറത്ത് പോയവരെ പുറത്താക്കി എന്നാണ് എന്നി രണ്ട് പക്ഷം ഏതായാലും 1989 മുതൽ സമസ്ത എപി വിഭാഗം )സമസ്ത ഇകെ വിഭാഗം എന്നെ പേരിൽ അറിയപ്പെടുന്നു പ്രവർത്തിക്കുന്നു ചുരുക്കി പറഞ്ഞാൽ

ഐക്യ ശ്രമങ്ങൾ തിരുത്തുക

[9]രൂപീകരിച്ച് ചർച്ചകൾക്ക് ചർച്ചകൾ തുടങ്ങുകയും ചെയ്തു.[10].[11] ഏത് സാഹചര്യത്തിലും ചർച്ചകൾ തുടരുമെന്നാണ് ഇരു വിഭാഗവും[12][13] പല തവണ സുന്നി ഐക്യത്തിനായി ഇടപെടലുകൾ നടത്തിയെങ്കിലും .[14]. ഫാഷിസവും ഇസ്‍ലാമിക സമൂഹത്തിലെ തന്നെ ഛിദ്രതയും സമുദായത്തിനും നാടിനും ഉണ്ടാക്കുന്ന നഷ്ടങ്ങളെ കുറിച്ചുള്ള തിരിച്ചറിവാണ് ഐക്യ ശ്രമങ്ങളെ പ്രേരിപ്പിക്കുന്നത്. [15]


അവലംബങ്ങൾ തിരുത്തുക

  1. മുഹമ്മദ് റഫീഖ്. Development of Islamic movement in Kerala in modern times (PDF). abstract. പുറം. 3. ശേഖരിച്ചത് 24 ഒക്ടോബർ 2019.
  2. സികന്ദ്, യോഗീന്ദർ. Bastions of The Believers: Madrasas and Islamic Education in India. ശേഖരിച്ചത് 28 ഓഗസ്റ്റ് 2019.
  3. മുഹമ്മദ് റഫീഖ്. Development of Islamic movement in Kerala in modern times (PDF). abstract. പുറം. 4. ശേഖരിച്ചത് 24 ഒക്ടോബർ 2019.
  4. കേരള മുസ്‌ലിം ഡയറക്ടറി, പേജ് 473
  5. ഐക്യസംഘം മൂന്നാം വാർഷികംhttp://knm.org.in
  6. കെഎം മൗലവി സാഹിബ്/ കെകെ മുഹമ്മദ് അബ്ദുല്കരീം, പേ 129-133.
  7. പിളര്ന്നുതീരുന്ന മുജാഹിദ് പ്രസ്ഥാനം - സമകാലികം - മലയാളം വാരിക - 22 മാര്ച്ച് 2013
  8. "സമസ്ത കേരള ജംഇയ്യത്തുൽ ഉലമ". mueeni.blogspot.com. ശേഖരിച്ചത് 2018-08-17.
  9. {{Cite web|url=https://localnews.manoramaonline.com/malappuram/local-news/2018/09/10/extra-mus-sunni-aikyam.html%7Ctitle=സുന്നി ഐക്യം: ഇരുവിഭാഗവും സഹകരിക്കുന്നു|access-date=2019-08-17|website=ManoramaOnline|language=ml}
  10. {{Cite web|url=https://www.asianetnews.com/pravasam/talks-for-uniting-ap-and-ek-sunni-groups-pf0jcp
  11. "സുന്നി ഐക്യശ്രമങ്ങളിൽ നിന്ന് പിന്നോട്ടില്ല:കാന്തപുരം". News18 Malayalam. 2018-11-27. ശേഖരിച്ചത് 2019-08-17.
  12. "സുന്നി ഐക്യം: ചർച്ചകൾ ഫലം കാണുമോ?". mediaone. ശേഖരിച്ചത് 2019-08-17.
  13. Manoramanews (ഭാഷ: ഇംഗ്ലീഷ്) https://www.manoramanews.com/news/kerala/2018/04/12/samastha-clarifies-league-role-in-sunni-unity-processcess-date=2019-08-17. {{cite web}}: Missing or empty |title= (help)[പ്രവർത്തിക്കാത്ത കണ്ണി]
  14. Afeef (2017-03-24). "സുന്നി ഐ." https://malayalam.oneindia.com. ശേഖരിച്ചത് 2019-08-17. {{cite web}}: External link in |website= (help)
  15. Asianet News Network Pvt Ltd https://www.asianetnews.com/pravasam/talks-for-uniting-ap-and-ek-sunni. ശേഖരിച്ചത് 2019-08-17. {{cite web}}: Missing or empty |title= (help)[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=അവിഭക്ത_സമസ്ത&oldid=3985012" എന്ന താളിൽനിന്ന് ശേഖരിച്ചത്