വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ

വിക്കിപീഡിയയിലെ തിരഞ്ഞെടുത്ത ലേഖനങ്ങളുടെ ഗണത്തിലേക്ക് ഒരു ലേഖനത്തെ ഉയർത്താനുള്ള വേദിയാണിത്. തിരഞ്ഞെടുത്ത ലേഖനത്തിനുള്ള നിബന്ധനകൾ പാലിക്കപ്പെട്ടിരിക്കുന്ന ലേഖനങ്ങളാകണം ഇവിടെ നിർദ്ദേശിക്കപ്പെടുന്നത്.

ലേഖനം തിരഞ്ഞെടുക്കപ്പെടുവാനായി ഇവിടെ അവതരിപ്പിക്കുന്നതിനു മുൻപ് സംശോധനാ യജ്ഞത്തിൽ അവതരിപ്പിച്ച് അഭിപ്രായമാരായുന്നതു നല്ലതാണ്. സംശോധക സേനാംഗങ്ങൾ ലേഖനത്തെ മെച്ചപ്പെടുത്തിയശേഷം ഇവിടെ അവതരിപ്പിക്കുകയാകും ഉചിതം.

ലേഖനത്തെ തിരഞ്ഞെടുത്ത ലേഖനമായി നിർദ്ദേശിക്കുന്നയാൾ അതിനെ പ്രസ്തുത ഗണത്തിലേക്കുയർത്താനുള്ള നടപടിക്രമങ്ങൾ സാകൂതം ശ്രദ്ധിക്കുന്നതു നല്ലതാണ്.

ഇവിടെ നിർദ്ദേശിക്കപ്പെടുന്ന ലേഖനത്തെ തിരഞ്ഞെടുത്ത ലേഖനമാക്കാൻ വിക്കിപീഡിയ പ്രവർത്തകർ അഭിപ്രായ ഐക്യത്തിലെത്തേണ്ടതുണ്ട്. നാമനിർദ്ദേശത്തിനുതാഴെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വാദങ്ങൾ അവതരിപ്പിക്കുക. ലേഖനത്തെ അനുകൂലിച്ചോ പ്രതികൂലമായോ വോട്ടു രേഖപ്പെടുത്തുന്നതിനു മുൻപ് വോട്ടെടുപ്പ് നയം ശ്രദ്ധിക്കുക.


       
നിലവറ
സംവാദ നിലവറ
1 -  2 -  3 -  4 -  ... (100 വരെ)


നടപടിക്രമം

  1. മികച്ച ലേഖനമാകാനുള്ള മാനദണ്ഡങ്ങൾ പരിശോധിച്ച് നിങ്ങൾ നിർദ്ദേശിക്കുന്ന ലേഖനം അവ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
  2. നിങ്ങൾ നിർദ്ദേശിക്കുന്ന ലേഖനത്തിന്റെ സംവാദ താളിൽ {{FAC}} എന്ന ഫലകം ചേർക്കുക.
  3. ഈ ഖണ്ഡികക്കു തൊട്ടു താഴെയുള്ള (നിങ്ങൾ ഇപ്പോൾ വാ‍യിക്കുന്ന താളിൽ‍) "ലേഖനങ്ങളുടെ പട്ടിക" എന്ന തലക്കെട്ടിന്റെ തിരുത്തുക എന്ന കണ്ണിയിൽ ക്ലിക്ക് ചെയ്ത് ഏറ്റവും താഴെയായി ===[[നാമനിർദ്ദേശം ചെയ്യുന്ന ലേഖനം]]=== എന്ന് ചേർക്കുക. (നാമനിർദ്ദേശം ചെയ്യുന്ന ലേഖനം എന്ന ഭാഗത്ത് നിങ്ങൾ നാമനിർദ്ദേശം ചെയ്യുന്ന ലേഖനത്തിന്റെ തലക്കെട്ടു ആണ് ചേർക്കേണ്ടത്.)
  4. അതിനു താഴെ ഈ ലേഖനത്തെ നാമനിർദ്ദേശം ചെയ്യുവാനുള്ള കാരണങ്ങൾ എഴുതുക. ലേഖനം എഴുതുന്നതിൽ നിങ്ങളും പങ്കാളിയായിരുന്നെങ്കിൽ അതും സൂചിപ്പിക്കുക. ശേഷം ഒപ്പു~~~~ വയ്ക്കുക. താൾ സേവ് ചെയ്യുക.

ലേഖനങ്ങളുടെ പട്ടിക

ജാൻ ലുയിസ് കൽമൊ

ഫ്രഞ്ച് സൂപ്പർ സെന്റെനേറിയൻ ആയ ജാൻ ലുയിസ് കൽമൊ എന്ന വനിതയെക്കുറിച്ചുള്ള ലേഖനം നാമനിർദ്ദേശത്തിനായി സമർപ്പിക്കുന്നു.--Meenakshi nandhini (സംവാദം) 11:37, 2 ഫെബ്രുവരി 2019 (UTC)

  •   എതിർക്കുന്നു ഇപ്പോഴത്തെ നിലയിൽ തിരഞ്ഞെടുക്കാൻ നിർവ്വാഹമില്ലെന്ന് കരുതുന്നു. ഒരുപാട് ഭാഗത്ത് മലയാളം യാന്ത്രികതർജ്ജമ നടത്തിയതുപോലുണ്ട്. ഉച്ചാരണങ്ങളിൽ യൂനിഫോർമിറ്റിയുമില്ല. സംശോധനത്തിനിട്ട ശേഷം തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നതായിരുന്നു നല്ലത് -- റസിമാൻ ടി വി 15:57, 2 ഫെബ്രുവരി 2019 (UTC)
ഈ ലേഖനം ഞാൻ യാന്ത്രികതർജ്ജമ ചെയ്തതല്ല.--Meenakshi nandhini (സംവാദം) 06:28, 18 മേയ് 2019 (UTC)സ്വവർഗ്ഗലൈംഗികതയും മനഃശാസ്ത്രവും

സ്വവർഗ്ഗലൈംഗികതയും മനഃശാസ്ത്രവും അടിസ്ഥാനമാക്കി തയ്യാറാക്കിയ ഈ ലേഖനം തെരഞ്ഞെടുക്കപ്പെട്ട ലേഖനമായി ഉയർത്തുന്നതിനു നാമനിർദ്ദേശം ചെയ്യുന്നു.--Meenakshi nandhini (സംവാദം) 08:43, 24 ജൂൺ 2019 (UTC)

അഭിപ്രായം . കൂടുതൽ അവലംബങ്ങൾ ചേർക്കേണ്ടതായിട്ട്ണ്ട്. Akhiljaxxn (സംവാദം) 09:56, 30 മേയ് 2020 (UTC) അവലംബം 59നു പേജ് നൽകേണ്ടതായിട്ടുണ്ട്. അതുപോലെ 107 വർക്ക് ചെയുന്നില്ല മാറ്റേണ്ടതാണ്. Akhiljaxxn (സംവാദം) 13:24, 30 മേയ് 2020 (UTC)
അണ്ണാമലൈയ്യർ ക്ഷേത്രം

തമിഴ്കവിയായ നയനാർ എഴുതിയ തേവാരം എന്ന കവിതയിൽ പാടൽ പെട്ര സ്ഥലമായി പ്രതിപാദിക്കുന്ന 275 ക്ഷേത്രങ്ങളിലൊന്നായ അണ്ണാമലൈയ്യർ ക്ഷേത്രം തെരഞ്ഞെടുക്കപ്പെട്ട ലേഖനമായി ഉയർത്തുന്നതിനു നാമനിർദ്ദേശം ചെയ്യുന്നു.--Meenakshi nandhini (സംവാദം) 15:15, 12 ജൂലൈ 2019 (UTC)
കോവിഡ് 19 സംബന്ധിച്ച അശാസ്ത്രീയ മാർഗ്ഗങ്ങളുടെ പട്ടിക

മനുഷ്യരാശിക്കുതന്നെ ഭീഷണിയായരീതിയിൽ പടർന്നുകൊണ്ടിരിക്കുന്ന കോവിഡ്-19 രോഗത്തെ പ്രതിരോധിക്കാനും ചികിൽസിച്ചുഭേദമാക്കാനും കഴിയുമെന്നവകാശപ്പെട്ടുകൊണ്ടുള്ള നിരവധി വാദഗതികൾ നിറയെ വന്നുകൊണ്ടിരിക്കുന്ന അവസരത്തിൽ അവയ്ക്ക് കൃത്യമായി ഉത്തരം നൽകുന്ന ഈ ലേഖനം നിർമ്മാണം തീരുന്നതോടെ തിരഞ്ഞെടുത്ത ലേഖനം ആക്കണമെന്ന് അപേക്ഷിക്കുന്നു. മുഖ്യതാളിൽ ഇതുവരുന്ന പക്ഷം ധാരാളം ആൾക്കാരുടെ ശ്രദ്ധയിൽ ഇത് പെടാൻ ഇടയാവുമെന്നും പ്രതീക്ഷിക്കാം--Vinayaraj (സംവാദം) 14:33, 7 മേയ് 2020 (UTC)
കൊറിയ

കൊറിയയുടെ ചരിത്രം. നാമനിർദ്ദേശത്തിനായി സമർപ്പിക്കുന്നു. Shagil Kannur (സംവാദം) 13:25, 23 ജൂൺ 2020 (UTC)

@Shagil Kannur: താങ്കളുടെ ലേഖനം പൂർത്തിയായിട്ടില്ല എന്നു തോന്നുന്നു. ചരിത്രവും ജപ്പാൻ ഭരണകാലവും മാത്രമേ അതിൽ വിവരിച്ചിട്ടുള്ളൂ. ലേഖനം വിപുലീകരിച്ച് സംശോധനത്തിനിട്ട ശേഷം വീണ്ടും തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നതാണ് നല്ലത്.--Sreenandhini (സംവാദം) 10:13, 26 ജൂൺ 2020 (UTC)ജോർജ്ജ് ഫ്ലോയിഡിന്റെ കൊലപാതകം

സമകാലീനമായ ജോർജ്ജ് ഫ്ലോയിഡിന്റെ കൊലപാതകത്തെക്കുറിച്ചുള്ള ലേഖനം. തിരഞ്ഞെടുക്കപ്പെടാൻ യോഗ്യത ഉള്ളതെന്നു കരുതുന്നു. ബിപിൻ (സംവാദം) 05:42, 13 ജൂൺ 2020 (UTC)

@ബിപിൻ and ഷിനാസ്: ലേഖനത്തിൽ നൽകിയിരിക്കുന്ന ട്വിറ്റർ, യൂട്യൂബ്, ഫേസ്ബുക്ക് അവലംബങ്ങൾക്ക് പകരം അനുയോജ്യമായതും വിശ്വാസയോഗ്യവുമായ മറ്റു അവലംബങ്ങൾ ചേർക്കുന്നതല്ലേ നല്ലത്.--Sreenandhini (സംവാദം) 04:55, 29 ജൂൺ 2020 (UTC)
@Sreenandhini: താങ്കൾ പറഞ്ഞത് പ്രകാരം ഫേസ്ബുക് , യൂട്യൂബ് അവലംബങ്ങൾ ഒഴിവാക്കിയിട്ടുണ്ട് . പ്രസിഡന്റ് ഡോണൾഡ് ട്രംപ് ട്വിറ്ററിലൂടെ അനുശോചനം അറിയിക്കുകയും ഒരു സമഗ്ര അന്വേഷണത്തിന് എഫ്ബിഐ-നോട് അഭ്യർത്ഥിച്ചതായും വെളിപ്പെടുത്തി എന്നതിലാണ് ട്വിറ്റെർ അവലംബം ഉൾപ്പെടുത്തിയത്. അത് ഒഴിവാക്കി പകരം അനുയോജ്യമായ അവലംബങ്ങൾ ചേർത്തിട്ടുണ്ട്. ഷിനാസ് (സംവാദം) 06:38, 29 ജൂൺ 2020 (UTC)
@ഷിനാസ്: ലേഖനത്തിൽ നൽകിയിരിക്കുന്ന റഫറൻസ് 151 പരിശോധിക്കാമോ? അതും ഒരു ട്വിറ്റർ റഫറൻസ് അല്ലേ?--Sreenandhini (സംവാദം) 07:41, 29 ജൂൺ 2020 (UTC)
@Sreenandhini: 151 തിരുത്തിയിട്ടുണ്ട് , അത് ട്വിറ്റെർ റഫറൻസ് ആയിരുന്നു. നന്ദി ഷിനാസ് (സംവാദം) 07:50, 29 ജൂൺ 2020 (UTC)
  തിരഞ്ഞെടുത്ത ലേഖനമാക്കി--റോജി പാലാ (സംവാദം) 08:57, 3 ജൂലൈ 2020 (UTC)