ഭാസൻ

സംസ്കൃതത്തിലെ ഏറ്റവും പ്രശസ്തനായ ആദ്യകാലനാടകകൃത്താണ് ഭാസൻ.

സംസ്കൃതത്തിലെ ഏറ്റവും പ്രശസ്തനായ ആദ്യകാലനാടകകൃത്താണ് ഭാസൻ. അദ്ദേഹത്തെക്കുറിച്ച് വളരെക്കുറച്ചു വിവരങ്ങൾ മാത്രമേ ലഭ്യമായിട്ടുള്ളു. ഭാഷയുടെ പൗരാണികത ചൂണ്ടിക്കാട്ടി, അദ്ദേഹം ബി.സി. അഞ്ചാം നൂറ്റാണ്ടിലോ മറ്റോ ജീവിച്ചിരുന്നിരിക്കാം എന്നു വാദമുണ്ടെങ്കിലും, ഭാസന്റെ ജീവിതകാലം പൊതുവർഷാരംഭത്തിനു ശേഷം, നാലാം നൂറ്റാണ്ടിനപ്പുറമെന്നോ ആയിരുന്നെന്നു പൊതുവേ കരുതപ്പെടുന്നു. ഭാസോ ഹാസഃ കവികുലഗുരു കാളിദാസോ വിലാസഃ എന്ന ശ്ലോകം ഭാസനെ, കവിതാകാമിനിയുടെ പുഞ്ചിരിയായി വാഴ്ത്തുന്നു.

കേരളത്തിലെ പുരാതന നടനകലയായ കൂടിയാട്ടം ഉപജീവിക്കുന്ന നാടകങ്ങളിൽ പലതും, ഭാസന്റേതായി കണക്കാക്കപ്പെടുന്ന രചനകളുടെ ശേഖരത്തിൽ പെടുന്നവയാണ്. അഭിഷേകനാടകത്തിൽ രാവണനായി വേഷമിട്ട മാണിമാധവചാക്യാർ

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഭാസന്റേതായി കണക്കാക്കപ്പെടുന്ന നാടകങ്ങളുടെ ഒരു വലിയശേഖരം തിരുവനന്തപുരത്തുനിന്ന് കണ്ടുകിട്ടി.

ജീവിതകാലം തിരുത്തുക

ഭാസന്റെ നാടകങ്ങൾ നൂറ്റാണ്ടുകളായി നഷ്ടപ്പെട്ടിരുന്നു. കാളിദാസന്റെ ആദ്യനാടകമായ മാളവികാഗ്നിമിത്രത്തിലും പത്താം നൂറ്റാണ്ടിൽ വിഖ്യാതകവിയും സാഹിത്യചിന്തകനുമായ രാജശേഖരൻ രചിച്ച കാവ്യമീമാസയിലും മറ്റുമുള്ള പരാമർശനങ്ങളായിരുന്നു ഭാസന്റെ രചനകളെക്കുറിച്ച് ആകെയുണ്ടായിരുന്ന സൂചന. മാളവികാഗ്നിമിത്രത്തിന്റെ തുടക്കത്തിൽ കാളിദാസൻ, നാടകകവികളായ തന്റെ മുൻഗാമികളെ സ്മരിച്ച് ഇങ്ങനെ ചോദിക്കുന്നു:-

തന്റെ കാവ്യമീമാംസയിൽ രാജശേഖരൻ, സ്വപ്നവാസവദത്തത്തെ ഭാസന്റെ രചനയായി ഏടുത്തു പറയുന്നു. കാളിദാസനും ബാണനും ഭാസനെക്കുറിച്ച് പ്രസ്താവിച്ചിട്ടുള്ളതിനാൽ, അവർക്ക് മുമ്പായിരുന്നു ഭാസൻ ജീവിച്ചിരുന്നതെന്ന് അനുമാനിക്കാം. ഭാസന്റെ പ്രതിജ്ഞായൗഗന്ധരായണം എന്ന നാടകത്തിലെ ഒരു പദ്യം, ക്രിസ്തുവർഷാരംഭത്തിനടുത്തു ജീവിച്ചിരുന്ന അശ്വഘോഷന്റെ ബുദ്ധചരിതത്തെ ആശ്രയിക്കുന്നതിനാൽ[3] അശ്വഘോഷനു ശേഷവും, ശൂദ്രകന്റെ 'മൃച്ഛകടികം' ഭാസന്റെ "ദരിദ്രചാരുദത്തൻ" എന്ന അപൂർണ്ണനാടകത്തെ ആശ്രയിക്കുന്നതായി കരുതപ്പെടുന്നതിനാൽ[4] ശൂദ്രകനു മുൻപും ആയിരിക്കണം അദ്ദേഹത്തിന്റെ കാലം. ഈ സൂചനകളെ ആശ്രയിച്ച്, പൊതുവർഷാരംഭത്തിനു ശേഷം, നാലാം നൂറ്റാണ്ടിനപ്പുറമെന്നോ അദ്ദേഹം ജീവിച്ചിരുന്നതായി അനുമാനിക്കപ്പെടുന്നു.

കണ്ടെത്തൽ തിരുത്തുക

1912-ൽ തിരുവനന്തപുരത്തെ താളിയോലഗ്രന്ഥശേഖരത്തിന്റെ ക്യൂറേറ്റർ ഗണപതി ശാസ്ത്രിക്ക്, കൂടിയാട്ടത്തിൽ ഉപയോഗിച്ചിരുന്ന 13 സംസ്കൃതനാടകങ്ങൾ ഒരുമിച്ച് കണ്ടുകിട്ടി. സംസ്കൃതത്തിലെ പുരാതനനാടകങ്ങൾ പിന്തുടരുന്ന പതിവിനു വിപരീതമായി, ഇവയിലൊന്നിലും നാടകകൃത്തിന്റെ പേരുണ്ടായിരുന്നില്ല. എന്നാൽ 13 നാടകങ്ങളിൽ ഒന്ന്, ഭാസന്റേതെന്ന് സർവസമ്മതമായ സ്വപ്നവാസവദത്തം ആയിരുന്നു. നാടകങ്ങൾക്കു പൊതുവായുള്ള രചനാശൈലിയും സ്വപ്നവാസവദത്തം അവയിൽ ഒന്നായിരുന്നതും പരിഗണിച്ച്, 13 നാടകങ്ങളും ഭാസന്റേതാണെന്ന് ഗണപതിശാസ്ത്രി വാദിച്ചു. ഈ നാടകങ്ങൾ, സംസ്കൃതത്തിൽ പിൽക്കാലത്തു പ്രതിഷ്ഠനേടിയ നാട്യശാസ്ത്രനിയമങ്ങളുടെ ചട്ടക്കൂടിൽ എഴുതപ്പെട്ടവയല്ല എന്നതും അവയുടെ പൗരാണികതയെ പിന്തുണച്ചു. ശാസ്ത്രിയുടെ അവകാശവാദം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും[1] അവ ഭാസന്റേതാണെന്ന വാദത്തെ പിന്തുണക്കുന്ന തെളിവുകൾ അവഗണിക്കാനാവത്തവയാണെന്നും അതിനെതിരായി ഉന്നയിക്കപ്പെടുന്ന വാദങ്ങൾ തികവില്ലാത്തവയാണെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.[൧][3]

നാടകസഞ്ചയം തിരുത്തുക

  • ഭാസന്റേതായി പറയപ്പെടുന്ന 13 നാടകങ്ങളിൽ താഴെപ്പറയുന്ന 9 എണ്ണം പുരാണേതിഹാസങ്ങളെ ഉപജീവിക്കുന്നവയാണ്:-
  1. രാമായണം
  1. മഹാഭാരതത്തെ ഉപജീവിച്ച്


ഇവയിൽ ആദ്യത്തെ 2 നാടകങ്ങൾ രാമായണത്തേയും, തുടർന്നു വരുന്ന ദൂതവാക്യം ഉൾപ്പെടെയുള്ള 7 നാടകങ്ങൾ മഹാഭാരതത്തേയും ആശ്രയിക്കുന്നു. മഹാഭാരതം ഉദ്യോഗപർവത്തിലെ ശ്രീകൃഷ്ണദൂതാണ് ദൂതവാക്യത്തിലെ പ്രമേയം. ബാലചരിതത്തിന്റെ സ്രോതസ്സ് കൃഷ്ണകഥകളാണ്.

മേല്പറഞ്ഞവയിൽ, ദരിദ്രചാരുദത്തൻ ഒരു അപൂർണ്ണരചനയാണ്. അതിനെ വികസിപ്പിച്ചാണ് ശൂദ്രകൻ മൃച്ഛകടികം എന്ന പ്രഖ്യാതനാടകം എഴുതിയതെന്ന് കരുതപ്പെടുന്നു.[4]

സ്വപ്നവാസവദത്തം തിരുത്തുക

 
സ്വപ്നവാസവദത്തം കൂടിയാട്ടത്തിൽ ഉദയനനായി വേഷമിട്ട മാണി ദാമോദര ചാക്യാർ

ഭാസന്റെ ഏറ്റവും അറിയപ്പെടുന്ന രചന സ്വപ്നവാസവദത്തമാണ്. ഭാസനാടകങ്ങൾ പരിശോധിച്ച നിരൂപകന്മാർ അവയെ ഒന്നായി തീയിലെറിഞ്ഞെന്നും സ്വപ്നവാസവദത്തം മാത്രം ആ അഗ്നിപരീക്ഷയെ അതിജീവിച്ചെന്നും ഒൻപതാം നൂറ്റാണ്ടിൽ, കവി രാജശേഖരൻ എഴുതിയിട്ടുണ്ട്.[3]

ബുദ്ധന്റെ കാലത്തിനടുത്തെങ്ങോ ജീവിച്ചിരുന്ന പുരാതനഭാരതത്തിലെ കാല്പനികനായകൻ ഉദയനന്റെയും അദ്ദേഹത്തിന്റെ പത്നി വാസവദത്തയുടേയും കഥയാണിത്. വാസവദത്തക്കു പകരം മഗധയിലെ രാജകുമാരി പത്മാവതിയെ വിവാഹം കഴിക്കാൻ ഉദയനനെ അദ്ദേഹത്തിന്റെ മന്ത്രി യൗഗന്ധരായണൻ പ്രേരിപ്പിക്കുന്നു. വിവാഹത്തിലൂടെ ലഭിക്കാവുന്ന മഗധയുടെ സഖ്യം ഉദയനനു നേടിക്കൊടുക്കുക എന്നതായിരുന്നു മന്ത്രിയുടെ ലക്ഷ്യം. എന്നാൽ വാസവദത്തയെ അഗാധമായി സ്നേഹിച്ചിരുന്ന ഉദയനൻ മന്ത്രിയുടെ പ്രേരണയ്ക്കു വഴങ്ങിയില്ല.

തുടർന്ന്, വാസവദത്തയുടെ സമ്മതത്തോടെ, അവൾ തീയിൽ വെന്തുമരിച്ചെന്ന കഥ മന്ത്രി പ്രചരിപ്പിക്കുന്നു. അതു വിശ്വസിച്ച രാജാവ് പത്മാവതിയെ വിവാഹം കഴിച്ചെങ്കിലും വിവാഹശേഷവും അദ്ദേഹം പഴയ പത്നിയെ സ്വപ്നം കണ്ടു കഴിയുന്നു. വാസവദത്തയാകട്ടെ, മന്ത്രിയുടെ ഒത്താശയോടെ പത്മാവതിയുടെ അന്തഃപുരത്തിൽ ഒരു സൈരന്ധ്രിയായി കഴിയുന്നു. ഒടുവിൽ, സങ്കീർണ്ണമായ ഒരു സംഭവപരമ്പര, കഥയെ ശുഭാന്ത്യത്തിലെത്തിക്കുന്നു.[5][൨]

കുറിപ്പുകൾ തിരുത്തുക

  • ^ "...these facts are, it must at once be be admitted, extremely favourable to the authenticity of the dramas......The arguments against the authenticy are all inconclusive." [3]
  • ^ "ബഹുഭാര്യാത്വം നിലവിലുള്ള ഒരു സമുദായത്തിൽ മാത്രമേ ഇത്തരം കഥയ്ക്കു ശുഭപര്യവസായിയായ നിർവഹണം സാധ്യമാകൂ" എന്നു ഡി.ഡി.കൊസാംബി നിരീക്ഷിക്കുന്നു.[5].
  • സ്വപ്നവാസവദത്തം കൂടിയാട്ടത്തിൽ ഉദയനനായി വേഷമിട്ട മാണി ദാമോദര ചാക്യാർ
  • മലയാളത്തിലേക്ക്  ആദ്യമായി സ്വപ്ന വാസവ ദത്തവും (1914)അവിമാരകവും (1924)തര്ജ്ജുമ ചെയ്യ്തത് ഗണപതി ശാസ്ത്രികളുടെ പ്രഥമ ശിഷ്യന് മഹോപാദ്ധ്യായ ഇടമന R നാരായണന് പോറ്റിയാണ്
  • https://narayananvaneevrutan.blogspot.com/2022/07/blog-post.html?m=1
  • Reference::
  • https://www.exoticindiaart.com/book/details/bhasante-randu-natakangal-swapnavasavadatham-avimarakam-malayalam-mzp620/

https://docs.google.com/document/d/1-ZfJGNIIwmDHj-FJ33Z5Guh0D1HGuuA9DEXrdFeziY8/edit

അവലംബം തിരുത്തുക

  1. 1.0 1.1 വിൽ ഡുറാന്റ്, നമ്മുടെ പൗരസ്ത്യപൈതൃകം, സംസ്കാരത്തിന്റെ കഥ, ഒന്നാം ഭാഗം (പുറം 572)
  2. "മാളവികാഗ്നിമിത്രം", കാളിദാസകൃതികൾ: ഗദ്യശില്പം, സി.ജെ. മണ്ണുമ്മൂട്(പുറം 267)
  3. 3.0 3.1 3.2 3.3 A Berriedale Keith, The Sanskrit Drama in its Origin, Development, Theory and Practice (പുറങ്ങൾ 91-126)
  4. 4.0 4.1 JBA Van Buitenen, Two Plays of Anncient India: The Little Clay Cart & The Minister's Seal, Introduction(പുറങ്ങൾ 30-32)
  5. 5.0 5.1 ഡി.ഡി.കൊസാംബി, പ്രാചീനഭാരതത്തിന്റെ സംസ്കാരവും നാഗരികതയും: ചരിത്രപരമായ രൂപരേഖ (പരിഭാഷ എം. ലീലാവതി(പുറം 294)
"https://ml.wikipedia.org/w/index.php?title=ഭാസൻ&oldid=4022906" എന്ന താളിൽനിന്ന് ശേഖരിച്ചത്