ഇന്ത്യയിലെ സംസ്ഥാന പക്ഷികളുടെ പട്ടിക

(ഇന്ത്യയിലെ സംസ്ഥാനപക്ഷികൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യ, ഔദ്യോഗികമായി റിപ്പബ്ലിക്ക് ഓഫ് ഇന്ത്യ, ദക്ഷിണേഷ്യയിലെ ഒരു രാജ്യമാണ്. ഇത് 28 സംസ്ഥാനങ്ങളും 8 കേന്ദ്രഭരണ പ്രദേശങ്ങളും ചേർന്നതാണ്. എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങൾക്കും അവരുടേതായ ഗവൺമെന്റ് ഉണ്ട്, കേന്ദ്ര ഭരണപരിധിയിൽ കേന്ദ്രഭരണ പ്രദേശങ്ങൾ വരുന്നു.

മറ്റ് മിക്ക രാജ്യങ്ങളിലെയും പോലെ ഇന്ത്യയ്ക്കും ഒരു ദേശീയ ചിഹ്നമുണ്ട് - the Lion Capital of Sarnath.

ഇന്ത്യയുടെ ദേശീയ ചിഹ്നത്തിനു പുറമേ, അതിലെ ഓരോ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും മൃഗങ്ങൾ, പക്ഷികൾ, മരങ്ങൾ, പൂക്കൾ മുതലായവ ഉൾപ്പെടുന്ന അതിന്റേതായ മുദ്രകളും ചിഹ്നങ്ങളും ഉണ്ട്.

ഇത് ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ ഔദ്യോഗിക പക്ഷികളേയും ഉൾക്കൊള്ളുന്ന പട്ടികയാണ്.

സംസ്ഥാനങ്ങൾ

തിരുത്തുക
സംസ്ഥാനം പക്ഷിയുടെ പേര് ശാസ്ത്രീയ നാമം ചിത്രം
ആന്ധ്രാ പ്രദേശ് മോതിരത്തത്ത Psittacula krameri[1]  
അരുണാചൽ പ്രദേശ് മലമുഴക്കി വേഴാമ്പൽ Buceros bicornis  
ആസ്സാം വെള്ളച്ചിറകൻ കാട്ടുതാറാവ് Asarcornis scutulata  
ബീഹാർ അങ്ങാടിക്കുരുവി Passer domesticus

 

ഛത്തീസ്‌ഗഢ് കാട്ടുമൈന Gracula religiosa peninsularis  
ഗോവ മണികണ്ഠൻ Pycnonotus gularis

 

ഗുജറാത്ത് വലിയ അരയന്നക്കൊക്ക് Phoenicopterus roseus  
ഹരിയാന ബ്ലാക്ക് ഫ്രാങ്ക്ളിൻ Francolinus francolinus  
ഹിമാചൽ പ്രദേശ് വെസ്റ്റേൺ ട്രഗോപാൻ Tragopan melanocephalus  
ഝാർഖണ്ഡ്‌ നാട്ടുകുയിൽ Eudynamys scolopacea  
കർണ്ണാടക പനങ്കാക്ക Coracias benghalensis  
കേരളം മലമുഴക്കി വേഴാമ്പൽ Buceros bicornis  
മദ്ധ്യപ്രദേശ് നാകമോഹൻ Terpsiphone paradisi  
മഹാരാഷ്ട്ര മഞ്ഞക്കാലി പച്ചപ്രാവ് Treron phoenicoptera  
മണിപ്പൂർ മിസ്സിസ് ഹ്യൂംസ് ഫെസൻ്റ് Syrmaticus humiae  
മേഘാലയ കാട്ടുമൈന Gracula religiosa peninsularis  
മിസോറം മിസ്സിസ് ഹ്യൂംസ് ഫെസൻ്റ് Syrmaticus humiae  
നാഗാലാന്റ് ബ്ലിത്ത്സ് ട്രഗോപാൻ Tragopan blythii  
ഒഡീഷ പനങ്കാക്ക Coracias benghalensis  
പഞ്ചാബ് നോർത്തേൺ ഗോഷാക് Accipiter gentilis  
രാജസ്ഥാൻ ഇന്ത്യൻ ബസ്റ്റാർഡ് പക്ഷി Ardeotis nigriceps  
സിക്കിം ബ്ലഡ് ഫെസന്റ് Ithaginis cruentus  
തമിഴ്‌നാട് ഓമനപ്രാവ് Chalcophaps indica  
തെലങ്കാന പനങ്കാക്ക Coracias benghalensis  
ത്രിപുര മേനിപ്രാവ് Ducula aenea  
ഉത്തർപ്രദേശ് സാരസ കൊക്ക് Grus antigone  
ഉത്തരാഖണ്ഡ് ഹിമാലയൻ മൊണാൽ Lophophorus impejanus  
പശ്ചിമ ബംഗാൾ മീൻകൊത്തിച്ചാത്തൻ Halcyon smyrnensis  

കേന്ദ്രഭരണപ്രദേശങ്ങൾ

തിരുത്തുക
കേന്ദ്രഭരണപ്രദേശം പക്ഷിയുടെ പേര് ശാസ്ത്രീയ നാമം ചിത്രം
ആന്തമാൻ നിക്കോബാർ ദ്വീപുകൾ Andaman wood pigeon[2] Columba palumboides  
ചണ്ഡീഗഢ് നാട്ടുവേഴാമ്പൽ[3] Ocyceros birostris  
ദാദ്ര ആന്റ് നഗർ ഹവേലി ആൻ്റ് ദമൻ ആന്റ് ദിയു ഇതുവരെ തീരുമാനമായിട്ടില്ല
ഡൽഹി അങ്ങാടിക്കുരുവി Passer domesticus  
ജമ്മു-കശ്മീർ Kalij pheasant[4] Lophura leucomelanos

 

ലഡാക് ടിബറ്റൻ കൊക്ക് Grus nigricollis  
ലക്ഷദ്വീപ് സൂട്ടി ടേൺ Onychoprion fuscatus  
പുതുച്ചേരി നാട്ടുകുയിൽ Eudynamys scolopaceus  
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-05-05. Retrieved 2021-11-05.
  2. "State Bird/Animal/Tree - Andaman and Nicobar Administration, India". www.andaman.gov.in. Archived from the original on 2018-09-25. Retrieved 2016-10-16.
  3. "State Animal, Bird, Tree, and Flower of Chandigarh" (PDF).
  4. "Kalij Pheasant declared bird of J&K UT". 21 October 2021.