നമസ്കാരം Dr. Mohan P.T. !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 05:40, 16 ജനുവരി 2015 (UTC)Reply

താങ്കളുടെ ലേഖനങ്ങൾ സംഗീതമേ ഉലകം, ലിംഗത്തകരാറുകൾ, ആനന്ദം ...

തിരുത്തുക

പ്രിയ Dr. Mohan P.T താങ്കൾ സംഗീതമേ ഉലകം, ലിംഗത്തകരാറുകൾ, ആനന്ദം, ലൈംകീക മന: ശാസ്ത്രങ്ങൾ പരംപര-൪, തലച്ചോറും വികാരങ്ങളും, ലൈംകീക മന: ശാസ്ത്രങ്ങൾ പരംപര-1, ജെം ധാരണം തുടങ്ങി വിവിധ വിഷയങ്ങളിൽ വി‍ജ്ഞാനപ്രദമായ ലേഖനങ്ങൾ സംഭാവന ചെയ്തു കാണുന്നു. വിക്കിപ്പീഡിയയിൽ ലേഖനങ്ങളെഴുതാൻ ഹാർദ്ദവമായ സ്വാഗതം. എന്നാൽ വിക്കിപീഡിയ ഒരു വിജ്ഞാനകോശമായതുകൊണ്ട് ലേഖനങ്ങളുടെ ഭാഷ ഒരു വിജ്ഞാനകോശത്തിനു ചേർന്നതായിരിക്കണം. വിവരിക്കുന്ന കാര്യങ്ങൾക്ക് ആവശ്യമായ അവലംബം വിക്കിപീഡിയയിൽ അത്യാവശ്യവുമാണ്. നിർഭാഗ്യവശാൽ താങ്കളുടെ ലേഖനങ്ങൾ വിക്കിപീഡിയയിൽ ചേർക്കാവുന്ന തരത്തിലല്ല എഴുതപ്പെട്ടിരിക്കുന്നത് എന്നു തോന്നുന്നു. അതുകൊണ്ട് അവ മാറ്റിയെഴുതുന്ന കാര്യം പരിഗണിക്കുമല്ലോ. എങ്ങനെയാണ് ലേഖനങ്ങൾ എഴുതേണ്ടത് എന്നറിയാനായി ആ വിഷയത്തിൽ നിലവിലുള്ള ലേഖനങ്ങൾ നോക്കുക. ഉദാഹരണത്തിന് സംഗീതമേ ഉലകം എന്ന ലേഖനത്തിൽ സംഗീതം ആണല്ലോ വിഷയം. അതുകൊണ്ട് നിലവിലുള്ള ലേഖനം നോക്കുക കൂടാതെ അതിന്റെ [1] ഇംഗ്ലീഷ് വിക്കി ലേഖനവും നോക്കാവുന്നതാണ്. അതുപോലെ തലച്ചോറും വികാരങ്ങളും എന്ന വിഷയത്തിന് മസ്തിഷ്കം എന്നലേഖനവും [2] ഇംഗ്ലീഷ് വിക്കി ലേഖനവും നോക്കണം . ഈ ലേഖനങ്ങളിൽ കൂട്ടിച്ചേർക്കൽ വരുത്താവുന്നതാണെങ്കിൽ പുതിയ ലേഖനം തുടങ്ങേണ്ടതില്ലല്ലോ.ലൈംഗികബന്ധം, ലിംഗം ,[3], [4], [5] തുടങ്ങിയ ലേഖനങ്ങളും നോക്കാവുന്നതാണ്.

ജെം ധാരണം പോലുള്ള ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത് വിഷയങ്ങളിൽ ലേഖനമെഴുതുമ്പോൾ വസ്തുതകൾ ശരിയായിരിക്കാൻ കൂടുതൽ ശ്രദ്ധിക്കുമെന്ന് കരുതുന്നു. വിക്കിപീഡിയ വിശ്വാസങ്ങൾ സ്ഥാപിച്ചെടുക്കാനുള്ള വേദിയായി ഉപയോഗിക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു. ആരുടെയെങ്കിലും അഭിപ്രായങ്ങളല്ല വസ്തുതകൾക്കാണ് ഒരു വി‍ജ്ഞാനകോശത്തിൽ പ്രാധാന്യം വരേണ്ടതെന്ന് കരുതുന്നു.

ഇവ വിക്കിഫൈ ചെയ്തില്ലെങ്കിൽ ഭാവിയിൽ മായ്ക്കപ്പെടാൻ സാധ്യതയുള്ളതാണ്.


താങ്കൾ വിക്കിപീഡിയക്ക് അനുരൂപമായ രീതിയിൽ കൂടുതൽ ലേഖനങ്ങൾ സംഭാവനചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. സ്നേഹമോടെ. --രൺജിത്ത് സിജി {Ranjithsiji} 10:05, 16 ജനുവരി 2015 (UTC)Reply

താങ്കളുടെ ഉപയോക്തൃതാൾ

തിരുത്തുക

താങ്കളുടെ ഉപയോക്തൃതാൾ വിക്കിപീഡിയയുടെ നയങ്ങൾക്ക്‌ എതിരാണ് . ദയവായി ഇത് വായിക്കുക ഉപയോക്തൃതാൾ , കഴിയുന്നതും വേഗം വേണ്ട മാറ്റങ്ങൾ താങ്കൾ വരുത്തും എന്ന് പ്രതീക്ഷിക്കുന്നു. ആശംസകളോടെ --രൺജിത്ത് സിജി {Ranjithsiji} 05:46, 17 ജനുവരി 2015 (UTC)Reply

ഇത് വരെ മാറ്റി എഴുതാത്ത കാരണം താങ്കളുടെ ഉപയോക്തൃതാൾ താൾ ശൂന്യമാക്കി - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 08:17, 22 ഡിസംബർ 2015 (UTC)Reply

പകർപ്പവകാശലംഘനം

തിരുത്തുക

സംഗീതമേ ഉലകം, ലിംഗത്തകരാറുകൾ, ആനന്ദം, ലൈംകീക മന: ശാസ്ത്രങ്ങൾ പരംപര-൪, തലച്ചോറും വികാരങ്ങളും, ലൈംകീക മന: ശാസ്ത്രങ്ങൾ പരംപര-1, ജെം ധാരണം എന്നി ലേഖനങ്ങൾ വിവരങ്ങൾ പകർപ്പവകാശലംഘനമെന്ന കാരണത്താൽ ഒഴിവാക്കിയിട്ടുണ്ട്. സ്വതന്ത്രമല്ലാത്ത ഉറവിടങ്ങളിൽനിന്നുള്ള ഉള്ളടക്കം വിക്കിപീഡിയയിലേക്ക് പകർത്തുന്നത് അനുവദനീയമല്ല. എന്നാൽ ഇത്തരം ഉള്ളടക്കങ്ങളെ ആധാരമാക്കി, സ്വന്തം വാചകങ്ങളിൽ, വിജ്ഞാനകോശസ്വഭാവമുള്ള ലേഖനങ്ങൾ നിങ്ങൾക്കെഴുതാം. അതിനായി താങ്കളെ സ്വാഗതം ചെയ്യുന്നു. താങ്കൾക്കെന്തെങ്കിലും സംശയമുണ്ടെങ്കിൽ ദയവായി ചോദിക്കുക. ആശംസകളോടെ ----- Irvin Calicut....ഇർവിനോട് സംവദിക്കാൻ 11:20, 18 ജനുവരി 2015 (UTC)Reply