വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/കുഴൂർ വിൽസൺ
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: ശ്രദ്ധേയത സംബന്ധിച്ച പൊതുവായ മാനദണ്ഡം പാലിക്കുന്ന തരത്തിൽ അനവധി സ്രോതസ്സുകളിലെ പരാമർശങ്ങളിൽ നിന്നും ശ്രദ്ധേയത വ്യക്തമാണെന്നതിനാലും, എഴുത്തുകാരുടെ ശ്രദ്ധേയത എന്ന മാർഗ്ഗരേഖയിലെ വിവർത്തനം സംബന്ധിച്ച മാനദണ്ഡം പാലിക്കുന്ന അവലംബങ്ങൾ ലേഖനത്തിൽ ലഭ്യമാക്കിയിരിക്കുന്നതിനാലും ലേഖനം നിലനിർത്തുന്നു --Adv.tksujith (സംവാദം) 01:57, 22 നവംബർ 2013 (UTC)[മറുപടി]
- കുഴൂർ വിൽസൺ (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ശ്രദ്ധേയതയില്ലാതെ നീക്കം ചെയ്ത ലേഖനം വീണ്ടും ശ്രദ്ധേയതയില്ലാതെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു - — ഈ തിരുത്തൽ നടത്തിയത് Roshan (സംവാദം • സംഭാവനകൾ) കൂടുതൽ ചർച്ചയ്ക്കായി ഇവിടെയേക്ക് മാറ്റുന്നു. സംവാദം താളിലെ ചർച്ചകൾ കൂടി കാണുക. --മനോജ് .കെ (സംവാദം) 14:41, 9 നവംബർ 2013 (UTC)[മറുപടി]
ഇപ്പോൾ അവലംബങ്ങൾ 10 എണ്ണം ആയിട്ടുണ്ട്. ഉത്സാഹിച്ച് 100 ആക്കുക. അതിൽ നിന്നും malayal.am എന്ന സൈറ്റ് അവലംബമാക്കിയത് നീക്കുന്നു. അത് ആധികാരിക വെബ്സൈറ്റല്ല. അതിനാൽ ആ കണ്ണി പുറത്തേക്കുള്ള കണ്ണിയായി മാറ്റുന്നു.--Roshan (സംവാദം) 05:32, 10 നവംബർ 2013 (UTC)[മറുപടി]
- അതേ ലിങ്ക് പുറത്തേയ്ക്കുള്ള കണ്ണിയാക്കി നിലനിർത്തിയിട്ടുണ്ട്.കൂടുതൽ വല്ലതും അവലംബം കിട്ടുമോന്ന് നോക്കട്ടെ :P --മനോജ് .കെ (സംവാദം) 08:34, 10 നവംബർ 2013 (UTC)[മറുപടി]
ലേഖനത്തിന്റെ സംവാദതാളിലും കാര്യങ്ങൾ കുറിച്ചിട്ടുണ്ട്.--Roshan (സംവാദം) 05:40, 10 നവംബർ 2013 (UTC)[മറുപടി]
- അനാവശ്യമായി എന്റെ പേരു് വലിച്ചിഴയ്ക്കുന്നതിലും വെബ്സൈറ്റിന്റെ മൂല്യവിചാരം നടത്താൻ വിക്കിയുടെ സംവാദത്താൾ ആധാരമാക്കുന്നതിലും പ്രതിഷേധിക്കുന്നു. സോഷ്യൽ മീഡിയയിലെ ഉപയോക്താവു് എന്ന നിലയിൽ പറയുന്ന കാര്യങ്ങൾ വച്ചു് ഒരു പ്രൊഫഷണൽ വെബ്സൈറ്റിനെ, അതിന്റെ ആധികാരികതയെ ഇകഴ്ത്തിക്കാട്ടുന്ന നടപടി അങ്ങേയറ്റം ദുഷ്ടലാക്കോടെയുള്ളതാണു്.user:Sebinaj 10:51, 10 നവംബർ 2013 (UTC)[മറുപടി]
വെടക്കാക്കി തനിക്കാക്കുക എന്നു പറയുന്നതായിരിക്കും പ്രായോഗികം. എനിക്കു ദുഷ്ടലാക്കും ഇല്ല. അതിന് ആധികാരികത ഇല്ല എന്നത് വീണ്ടും ആവർത്തിക്കുന്നു. താങ്കളുടെ ഈ സംവാദം ഇതിനു യോജിക്കും--Roshan (സംവാദം) 11:14, 10 നവംബർ 2013 (UTC)[മറുപടി]
- ഈ താളിൽ ഉ:Roshan നടത്തിയ വ്യക്തിപരമായ ആക്രമണം നീക്കിയിരിക്കുന്നു. --Anoop | അനൂപ് (സംവാദം) 14:58, 10 നവംബർ 2013 (UTC)[മറുപടി]
- അനൂപൻ, വിഷ്ണുപ്രസാദിന്റെ ലേഖനം കുഴൂരിന്റെ തന്നെ പുസ്തകത്തിൽ ചേർത്തിട്ടുള്ളതാണു്. അതിനുമുമ്പായി ഈ ലേഖനം മലയാളത്തിൽ പ്രസിദ്ധീകരിക്കാൻ വിഷ്ണുപ്രസാദ് അയച്ചുതന്നതായിരുന്നു. അതു് അവലംബമായോ പുറത്തേക്കുള്ള കണ്ണിയായോ നിലനിർത്തേണമെന്നു് എനിക്കു യാതൊരാഗ്രഹവുമില്ല. ഈ പേജ് തന്നെ നിലനിർത്തണമെന്നു് എനിക്കു് നിർബന്ധമില്ല. ഇതൊരു വിഷയമാണെന്നു് ഫീൽ ചെയ്തതുകൊണ്ടു് പുറത്തു് ഉന്നയിച്ചുവെന്നേയൂള്ളൂ. ഞാൻ അതിൽ നിന്നു് പിന്മാറുകയാണു്. ലേഖനം വായിച്ചുനോക്കിയിട്ടു് അതിന്റെ നിലവാരവും സ്വഭാവവും നിർണ്ണയിക്കുക. സൈറ്റിനെതിരായ അനാവശ്യമായ ആക്രമണം പിൻവലിക്കുക. സൈറ്റിനെ ഇകഴ്ത്തി പറയുന്നതു് നീക്കം ചെയ്യുക. അതിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങൾ അവലംബമാക്കാൻ ഗരിമയുള്ളതാണെന്നു് തോന്നുമ്പോൾ മാത്രം ചേർത്താൽ മതിയാകും. absolute_void(); 16:01, 10 നവംബർ 2013 (UTC)
അവലംബങ്ങളായി കൊടുക്കുന്ന വെബ്സൈറ്റിന്റെ ആധികാരികത തീരിമാനിക്കുന്നതിൽ വിക്കിപീഡിയക്ക് എന്തെങ്കിലും നയങ്ങളുണ്ടോ? ഉണ്ടെങ്കിൽ ദയവായി ലിങ്ക് തരുക. അങ്ങിനെയൊന്ന് ഇല്ലായെങ്കിൽ ഒരു വെബ്സൈറ്റ് ആധികാരികമെന്നും മറ്റൊന്ന് അങ്ങിനെയല്ല എന്നും തീരുമാനിക്കുന്നതെങ്ങിനെയാണ്? 94.59.244.251 17:09, 10 നവംബർ 2013 (UTC)[മറുപടി]
നന്ദി കിരൺ, ആ ലിങ്കിൽ പറയുന്നതിപ്രകാരമാണ്,
Anyone can create a personal web page or publish their own book, and also claim to be an expert in a certain field. For that reason self-published media—whether books, newsletters, personal websites, open wikis, blogs, personal pages on social networking sites, Internet forum postings, or tweets—are largely not acceptable. This includes any website whose content is largely user-generated, including the Internet Movie Database (IMDB), CBDB.com, collaboratively created websites such as wikis, and so forth, with the exception of material on such sites that is labeled as originating from credentialed members of the sites' editorial staff, rather than users. "Blogs" in this context refers to personal and group blogs. Some news outlets host interactive columns they call blogs, and these may be acceptable as sources so long as the writers are professional journalists or are professionals in the field on which they write and the blog is subject to the news outlet's full editorial control. Posts left by readers may never be used as sources; see WP:NEWSBLOG. Self-published material may sometimes be acceptable when its author is an established expert whose work in the relevant field has been published by reliable third-party publications. Self-published information should never be used as a source about a living person, even if the author is a well-known professional researcher or writer
എന്റെ സംശയവും അതുതന്നെയാണ്, മുകളിൽ പറയുന്ന ലോജിക് വെച്ചാണെങ്കിൽ ഈ ലേഖനത്തിലുള്ള അവലംബ വെബ്സൈറ്റുകളെല്ലാം തന്നെ ആധികാരികമാണ്, അല്ലെങ്കിൽ ആധികാരികത ഇല്ലാത്തതാണ്. രണ്ടാണെങ്കിലും ലേഖനത്തിലുള്ള മറ്റ് വെബ്സൈറ്റുകളിൽ നിന്ന് എന്ത് വിത്യാസമാണ് malayal.am എന്ന വെബ്സൈറ്റിനുള്ളത്? ഏത് അളവുകോൽ വെച്ചാണ് മറ്റുള്ളതെല്ലാം ആധികാരികവും ഒന്നുമാത്രം അങ്ങിനെയല്ലാതാവുന്നതും?
കുഴൂരിന്റെ തന്നെ പുസ്തകത്തിൽ ചേർത്തിട്ടു കാര്യം എങ്ങനാ വോയിഡേ സ്വതന്ത്ര അവലംബം ആകുന്നത്. പിന്നെ സൈറ്റിന്റെ കാര്യം കൂടുതൽ പറയണ്ട കാര്യമില്ല. ആകെയുള്ള CC BY SA മാത്രം എല്ലാവർക്കും മാതൃകയാണ്. ആധികാരികത മനസ്സിലാക്കാൻ ഇതു മാത്രം നോക്കിയാൽ മതി. ഇനി കൂടുതൽ വലിച്ചുനീട്ടി ഞാൻ ബ്ലോക്ക് വാങ്ങുന്നില്ല. അന്തിമ മുന്നറിയിപ്പായതിനാൽ അനന്തകാലം തടയപ്പെടാം. പിന്നെ ഒരു രൂപ രണ്ടു രൂപ അരി മാത്രം കഴിക്കേണ്ടി വരും. അതിനർഥം ഇവിടുന്ന് ഉരുട്ടിത്തരുന്ന ഉരുളകളാണല്ലോ എന്റെ അന്നം--Roshan (സംവാദം) 17:42, 10 നവംബർ 2013 (UTC)[മറുപടി]
സംവാദം:കുഴൂർ വിൽസൺ എന്ന സ്ഥലത്ത് കുറിച്ച കാര്യങ്ങൾക്ക് ആർക്കും ഒന്നും പറയാനില്ലേ. ഓ അതെങ്ങനാ ശ്രദ്ധേയതാനയം അനുസരിച്ച് കുഴൂരിന് ശ്രദ്ധേയത ആയിക്കഴിഞ്ഞല്ലോ അല്ലേ.--Roshan (സംവാദം) 17:45, 10 നവംബർ 2013 (UTC)[മറുപടി]
ഇതാണ് ശ്രദ്ധേയത എന്നു പറയുന്നത്. അതായത്, അംഗീകരിക്കപ്പെടണം എന്ന്.--Roshan (സംവാദം) 18:29, 10 നവംബർ 2013 (UTC)[മറുപടി]
റോഷൻ അല്പം സംയമനത്തോടെ ഇടപെടണമെന്ന് അഭ്യർത്ഥിക്കുന്നു. കുഴൂർ വിൽസന്റെ കാര്യത്തിൽ എഴുത്തുകാർക്കുള്ള ശ്രദ്ധേയതാമാനദണ്ഡം നോക്കാതെ പൊതുവായ ശ്രദ്ധേയതാമാനദണ്ഡമനുസരിച്ചുതന്നെ ശ്രദ്ധേയതയുണ്ടെന്ന് കരുതുന്നു. വിൽസനെയും വിൽസന്റെ കൃതികളെയും പറ്റിയുള്ള വാർത്തകളും ഫീച്ചറുകളും ശ്രദ്ധേയമായ മാധ്യമങ്ങളിൽ ഒന്നിലധികം തവണ വന്നിട്ടുള്ളതാണ്. അതിനാൽ ലേഖനം നിലനിർത്തുക. -- റസിമാൻ ടി വി 20:47, 10 നവംബർ 2013 (UTC)[മറുപടി]
പൊതുവായ മാനദണ്ഡം മാത്രമാണല്ലോ പാലിക്കുന്നത്. അപ്പോൾ മലയാളകവികൾ എന്ന വർഗ്ഗത്തിന്റെ തന്നെ വില കളയുന്ന ആ വർഗ്ഗം നീക്കണം--Roshan (സംവാദം) 03:15, 11 നവംബർ 2013 (UTC)[മറുപടി]
- ഓരോ വരിയിലും രണ്ടും മൂന്നും അവലംബങ്ങൾ നൽകി ഒരു കവിയെ വിക്കിയിൽ പിടിച്ചു കെട്ടുന്നതെന്തിന്... എന്തരിന് ഇത്രയും അവലംബങ്ങൾ.... ഓരോ കർമ്മ മണ്ഡലത്തിലും ഇദ്ദേഹം ശ്രദ്ധേയനാണെന്നു തെളിയിക്കുന്ന ഒരു അവലംബം വീതം മതി... അല്ലാതെ 20 അവലംബങ്ങൾ ചേർത്തതുകൊണ്ട് ശ്രദ്ധേയനല്ലാത്ത ഒരാൾ ശ്രദ്ധേയനാകില്ല.. പ്രത്യേകിച്ചും ഇപ്പോഴുള്ള നയപ്രകാരം... അതിനാൽതന്നെ നീക്കം ചെയ്യുന്നതിനെ അനുകൂലിക്കുന്നു. നീക്കം ചെയ്യേണ്ട എങ്കിൽ ഇപ്പോഴുള്ള നയപ്രകാരം ലേഖനം മാറ്റി എഴുതുക..--സുഗീഷ് (സംവാദം) 13:25, 12 നവംബർ 2013 (UTC)[മറുപടി]
- ഇദ്ദേഹത്തിന്റെ ശ്രദ്ധേയത കവി എന്ന നിലയിലോ അവതാരകൻ എന്ന നിലയിലോ?--റോജി പാലാ (സംവാദം) 06:40, 15 നവംബർ 2013 (UTC)[മറുപടി]
- കവി/അവതാരകൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ് എന്നു തെളിയിക്കുന്നതിനാവശ്യമായ യാതൊരു അവലംബങ്ങളും നൽകിയിട്ടില്ല. ചിലപ്പോൾ ആറ്റംബൊംബിനേക്കുറിച്ച് അറിവുള്ളവർ കൊണ്ടു വരുമായിരിക്കും...--സുഗീഷ് (സംവാദം) 06:56, 15 നവംബർ 2013 (UTC)[മറുപടി]
ഇത് ഇതുവരെ മായിച്ചില്ലേ. ഇതാണോ സ്രധേയധ. നിരവധി കവികളും അവതാരകരും ഉണ്ട്. അതിലൊരാൾ അത്രയ്ക്കേ ഉള്ളൂ. അതിൽ കവിഞ്ഞ ശ്രദ്ധേയതയൊന്നും ഈ ലേഖനത്തിലില്ല. ദയവായി എത്രയും പെട്ടെന്ന് മായ്ക്കുക.--Roshan (സംവാദം) 02:56, 17 നവംബർ 2013 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.