ബൈജു (നടൻ)
മലയാള ചലച്ചിത്ര, സീരിയൽ അഭിനേതാവാണ് ബൈജു എന്നറിയപ്പെടുന്ന ബൈജു സന്തോഷ് കുമാർ. [2].1982-ൽ അദ്ദേഹം പന്ത്രണ്ടാമത്തെ വയസിൽ ബാലചന്ദ്രമേനോന്റെ മണിയൻപിള്ള അഥവാ മണിയൻപിള്ള എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടനായി. [3]. [4].[5] [6][7]
ബൈജു | |
---|---|
ജനനം | ബി. സന്തോഷ് കുമാർ[1] 1 ജനുവരി 1970 |
ദേശീയത | ഭാരതീയൻ |
തൊഴിൽ | ചലച്ചിത്രനടൻ |
സജീവ കാലം | 1982–മുതൽ |
ജീവിതപങ്കാളി(കൾ) | രഞ്ജിത |
കുട്ടികൾ |
|
ജീവിതരേഖ
തിരുത്തുകമലയാള ചലച്ചിത്ര അഭിനേതാവായ ബൈജു 1970-ൽ തിരുവനന്തപുരത്ത് ജനിച്ചു. ബൈജു സന്തോഷ് കുമാർ എന്നതാണ് മുഴുവൻ പേര്. 1981-ൽ പതിനൊന്നാം വയസിൽ രണ്ട് മുഖങ്ങൾ എന്ന ചിത്രത്തിൽ ബാല താരമായിട്ടാണ് അഭിനയ ജീവിതത്തിൻ്റെ തുടക്കം. 1982ൽ മുകേഷ് അഭിനയിച്ച ആദ്യ ചിത്രമായ ബലൂണിൽ മുകേഷിന്റെ ബാല്യ കാലം ഡബ്ബ് ചെയ്തിരുന്നു. ആ ചിത്രത്തിൽ മമ്മൂട്ടിയും ജഗതിയും ഉണ്ടായിരുന്നു.1982-ൽ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത മണിയൻ പിള്ള അഥവാ മണിയൻ പിള്ള എന്ന സിനിമയിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് നിരവധി സിനിമകളിൽ ബാല താരമായി അഭിനയിച്ചു. സ്വഭാവ നടനായും നായകൻ്റെ കൂട്ടുകാരനായും ഉള്ള വേഷങ്ങളിൽ ബൈജു ചെയ്തതിൽ അധികവും കോമഡി റോളുകളായിരുന്നു. ചില സിനിമകളിൽ വില്ലനായും വേഷമിട്ടു.
കുറച്ചു നാൾ സിനിമയിൽ നിന്ന് മാറി നിന്ന ബൈജു 2014-ൽ പുത്തൻപണം എന്ന സിനിമയിലൂടെ അഭിനയ രംഗത്ത് തിരിച്ചെത്തി. 2018-ലെ എൻ്റെ മെഴുതിരി അത്താഴങ്ങൾ എന്ന സിനിമയിൽ ബൈജു അവതരിപ്പിച്ച കഥാപാത്രം നിരൂപക പ്രശംസ നേടി. 2019-ൽ നാദിർഷാ സംവിധാനം ചെയ്ത മേരാനാം ഷാജി എന്ന സിനിമയിൽ നായകതുല്യമായ വേഷം ചെയ്തു. ഇതു വരെ 300-ലധികം സിനിമകളിൽ അഭിനയിച്ച ബൈജു സിനിമ കൂടാതെ ടി വി സീരിയലുകളിലും സജീവമാണ്[8].
സ്വകാര്യ ജീവിതം
- ഭാര്യ : രഞ്ജിത
- മക്കൾ : ഐശ്വര്യ, ലോക്നാഥ്
അഭിനയിച്ച സിനിമകൾ
തിരുത്തുക(Selected Filmography)
അവലംബം
തിരുത്തുക- ↑ "Thiranottam - Baiju ( Santhosh ) Part Ll - Youtube". M.youtube.com. 2012-06-10. Retrieved 2016-12-01.
- ↑ http://entertainment.oneindia.in/celebs/baiju/filmography.html[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-06-08. Retrieved 2018-08-20.
- ↑ "ബൈജു". malayalachalachithram. Retrieved 2018-07-04.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-08. Retrieved 2018-08-20.
- ↑ "സർക്കാരിന് മദ്യം വിൽക്കാമെങ്കിൽ നമുക്കെന്താ കഴിച്ചുകൂടെ?". mangalam.com. 2014-07-22. Retrieved 2016-12-01.
- ↑ "ആർക്കൈവ് പകർപ്പ്". mangalamvarika.com. Archived from the original on 2014-07-23. Retrieved 22 July 2014.
{{cite web}}
:|first1=
missing|last1=
(help) - ↑ https://m3db.com/baiju-santhosh
- ↑ https://www.filmibeat.com/celebs/baiju/filmography.html
- ↑ https://www.m3db.com/films-acted/20864?page=2
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2018-08-20.