ഇന്ദ്രജിത്ത് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഇന്ദ്രജിത്ത് (വിവക്ഷകൾ) എന്ന താൾ കാണുക. ഇന്ദ്രജിത്ത് (വിവക്ഷകൾ)

ഭാരതീയ ഇതിഹാസകാവ്യമായ രാമായണത്തിൽ ലങ്കാധിപതിയായ രാവണന്റെ മകനാണ് ഇന്ദ്രജിത്ത്. ഇന്ദ്രനെ ജയിച്ചവൻ എന്നാണ് ഇന്ദ്രജിത്ത് എന്ന പദത്തിന്റെ അർത്ഥം. രാമരാവണയുദ്ധത്തിൽ സുപ്രധാനപങ്കുവഹിച്ച ഇന്ദ്രജിത്ത് ലക്ഷ്മണണനുമായി മൂന്നുതവണ ഏറ്റമുട്ടി. ആദ്യത്തെ രണ്ടുവട്ടവും വിജയിച്ചപ്പോൾ മൂന്നാമത്തെ തവണ വിഭീഷണന്റെ സഹായത്തോടെ ലക്ഷ്മണൻ ഇന്ദ്രജിത്തിനെ പരാജയപ്പെടുത്തുകയും കൊലപ്പെടുത്തുകയും ചെയ്തു.[1]

'മേഘനാദവിജയം',
ഒരു രവിവർമ്മ ചിത്രം.
  1. The Ramayana and Mahabharata by Romesh Chunder Dutt
"https://ml.wikipedia.org/w/index.php?title=ഇന്ദ്രജിത്ത്&oldid=1690238" എന്ന താളിൽനിന്ന് ശേഖരിച്ചത്