അരവിന്ദന്റെ അതിഥികൾ

മലയാള ചലച്ചിത്രം

2018-ൽ എം. മോഹനൻ സംവിധാനം ചെയ്ത ഒരു കോമഡി-നാടക മലയാളചലച്ചിത്രമാണ് അരവിന്ദന്റെ അതിഥികൾ (transl. Aravindan's Guests) വിനീത് ശ്രീനിവാസൻ, ശ്രീനിവാസൻ, നിഖില വിമൽ എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ. ശ്രീനിവാസന്റെ 200-മത് ചിത്രം എന്ന ബഹുമതിയും ഈ ചിത്രത്തിനുണ്ട്.[1][2] സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിർവ്വഹിക്കുകയും രഞ്ജൻ എബ്രഹാം ഈ ചിത്രത്തിൻറെ എഡിറ്ററുമായിരുന്നു.[3] ഉർവശി, ശാന്തികൃഷ്ണ, അജു വർഗീസ്സ് എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.[4][5]

അരവിന്ദന്റെ അതിഥികൾ
പ്രമാണം:Aravindante Athidhikal film poster.jpg
Theatrical release poster
സംവിധാനംM. Mohanan
നിർമ്മാണംPradeep Kumar Pathiyara
Noble Babu Thomas
രചനRajesh Raghavan
അഭിനേതാക്കൾVineeth Sreenivasan
Sreenivasan
Nikhila Vimal
Urvashi
സംഗീതംShaan Rahman
ഛായാഗ്രഹണംSwaroop Philip
ചിത്രസംയോജനംRanjan Abraham
സ്റ്റുഡിയോPathiyara Entertainments
Big Bang Entertainments
വിതരണംKalasangham Films (India)
Phars Films (GCC)
Omega Movies (United States and Canada)
റിലീസിങ് തീയതി
  • 27 ഏപ്രിൽ 2018 (2018-04-27)
രാജ്യംIndia
ഭാഷMalayalam
സമയദൈർഘ്യം122 minutes

2018 ഏപ്രിൽ 27 ന് റിലീസ് ചെയ്ത ചിത്രം നിരൂപക പ്രശംസ നേടി. ഈ ചിത്രം ബോക്സോഫീസിൽ വാണിജ്യ വിജയമായിരുന്നു. [6] 2018 ഓഗസ്റ്റ് 5 ന് ചിത്രം 100 ദിവസത്തെ ഓട്ടം തിയേറ്ററുകളിൽ പൂർത്തിയാക്കി. [7] 49-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ ഈ ചിത്രം മികച്ച നൃത്തസംവിധാനത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. കേരള കൗമുദി ഫ്ലാഷ് മൂവീസ് അവാർഡ് 2018-ൽ അരവിന്ദന്റെ അതിഥികൾ നാല് അവാർഡുകൾ നേടി. അതിൽ ഏറ്റവും ജനപ്രിയമായ ചിത്രം, നിഖില വിമൽ ഏറ്റവും ജനപ്രിയ നടി, അജു വർഗീസ് ഏറ്റവും ജനപ്രിയ സഹനടൻ, രണ്ടാമത്തെ ഏറ്റവും ജനപ്രിയ സംവിധായകൻ എന്നിവയുൾപ്പെടുന്നു. വനിത ഫിലിം അവാർഡ് 2019-ൽ മികച്ച സ്റ്റാർ പെയർ അവാർഡ് വിനീത് ശ്രീനിവാസനും നിഖില വിമലും നേടി.

  1. "Vineeth Sreenivasan starts shooting for Aravindante Adithikal". The Times of India. 3 December 2017. Archived from the original on 13 March 2019. Retrieved 20 December 2017.
  2. "Aravindante Athithikal: Here Is An Update On Vineeth Sreenivasan's Role In The Movie!". Filmibeat. 28 October 2017. Archived from the original on 13 March 2019. Retrieved 20 December 2017.
  3. "Vineeth Sreenivasan is a lodge manager in Aravindante Athithikal". The Times of India. 20 October 2017. Archived from the original on 13 March 2019. Retrieved 20 December 2017.
  4. "Shanthi Krishna in Vineeth Sreenivasan's Aravindante Athithikal". The Times of India. 29 October 2017. Archived from the original on 13 March 2019. Retrieved 20 December 2017.
  5. "Urvashi comes back to Mollywood in Vineeth Sreenivasan starrer". The Times of India. 18 October 2017. Archived from the original on 13 March 2019. Retrieved 20 December 2017.
  6. "Sudani From Nigeria to Aravindante Athidhikal, small films lead summer box office collections in Kerala". Firstpost. 23 May 2018. Archived from the original on 13 March 2019. Retrieved 4 March 2019.
  7. "Vineeth Sreenivasan and team celebrate Aravindante Adhithikal's 101 days". The Times of India. 7 August 2018. Archived from the original on 13 March 2019. Retrieved 12 March 2019.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അരവിന്ദന്റെ_അതിഥികൾ&oldid=3735744" എന്ന താളിൽനിന്ന് ശേഖരിച്ചത്