വെട്ടം (ചലച്ചിത്രം)

മലയാള ചലച്ചിത്രം

പ്രിയദർശന്റെ സംവിധാനത്തിൽ ദിലീപ്, ഭാവ്ന പാനി കലാഭവൻ മണി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2004-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് വെട്ടം. രേവതി കലാമന്ദിറിന്റെ ബാനറിൽ മേനക സുരേഷ്‌കുമാർ, കീർത്തി സുരേഷ്‌, രേവതി സുരേഷ്‌കുമാർ എന്നിവർ നിർമ്മാണം ചെയ്ത ഈ ചിത്രം സ്വർഗ്ഗചിത്ര ആണ് വിതരണം ചെയ്തത്. ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചത് ഉദയകൃഷ്ണ, സിബി കെ. തോമസ്, പ്രിയദർശൻ എന്നിവർ ചേർന്നാണ്.1995 ഇൽ പുറത്തിറങ്ങിയ ' ഫ്രഞ്ച് കിസ്സ്‌ ' എന്ന ചലച്ചിത്രത്തെ ആധാരമാക്കിയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. [1] [2] [3]

വെട്ടം
ചിത്രത്തിലെ രംഗം
സംവിധാനംപ്രിയദർശൻ
നിർമ്മാണംമേനക
കീർത്തി സുരേഷ്
രേവതി സുരേഷ്‌കുമാർ
രചനഉദയകൃഷ്ണ
സിബി കെ. തോമസ്

പ്രിയദർശൻ
അഭിനേതാക്കൾദിലീപ്
കലാഭവൻ മണി
ഭാവ്ന പനി,
സംഗീതംബേണി ഇഗ്നേഷ്യസ്
ഗാനരചനരാജീവ് ആലുങ്കൽ ബി.ആർ. പ്രസാദ്
ന‍ാദിർഷാ
ഛായാഗ്രഹണംഏകാംബരം
ചിത്രസംയോജനംഎൻ. ഗോപാലകൃഷ്ണൻ
അരുൺ കുമാർ
സ്റ്റുഡിയോരേവതി കലാമന്ദിർ
വിതരണംസ്വർഗ്ഗചിത്ര
റിലീസിങ് തീയതി2004 ഓഗസ്റ്റ് 20
രാജ്യംഇന്ത്യ
ഭാഷമലയാളം

താരനിര[4] തിരുത്തുക

ക്ര.നം. താരം വേഷം
1 ദിലീപ് ഗോപാലകൃഷ്ണൻ
2 കലാഭവൻ മണി മണി
3 ഇന്നസെന്റ് കെ.ടി. മാത്യു
4 ജനാർദ്ദനൻ ഫെർണ്ണാണ്ടസ്
5 നെടുമുടി വേണു ഡി.ഐ.ജി ടോം അങ്കിൾ
6 ജഗതി ശ്രീകുമാർ പാഷ / അന്തപ്പൻ
7 കൊച്ചിൻ ഹനീഫ കുറുപ്പ് മാലയുടെ അഛൻ
8 ജഗദീഷ് വെയിറ്റർ
9 മാമുക്കോയ രാമൻ കർത്താ
10 ബൈജു ഗോപാലകൃഷ്ണന്റെ ചേട്ടൻ
11 സ്ഫടികം ജോർജ്ജ് പോലീസ് ഓഫീസർ
12 കലാഭവൻ നവാസ് കാമുകൻ
13 കുഞ്ചൻ ടി.ടി. ഇ
14 മിധുൻ രമേഷ് ഫെലിക്സ്
15 ഭാവ്ന പാനി വീണ
11 ഗീത വിജയൻ അഭിസാരിക
12 ബിന്ദു പണിക്കർ കെ ടി മാത്യുവിന്റെ ഭാര്യ
13 സുകുമാരി അങ്കിൾ ടോമിന്റെ ഭാര്യ
14 സോന നായർ ഗോപാലകൃഷ്ണന്റെ ചേച്ചി
15 ജയറാം ടാക്സി ഡ്രൈവർ (മുഖം വ്യക്തമല്ലാത്ത അതിഥി വേഷം)
14 ശ്രുതി നായർ മാല
15 മണികണ്ഠൻ പട്ടാമ്പി
14 നന്ദു പൊതുവാൾ ട്രെയിൻ യാത്രക്കാരൻ
15 അംബിക മോഹൻ അംബികാ റാവു
14 നിവേദിത വീണയുടെ സുഹൃത്ത്
15 കൃഷ്ണപ്രസാദ് ഹോട്ടൽ റീസെപ്ഷനിസ്റ്റ്
14 [[]]
15 [[]]


ഗാനങ്ങൾ[5] തിരുത്തുക

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ഐ ലവ് യൂ ഡിസംബർ എം ജി ശ്രീകുമാർ,ജ്യോത്സ്‌ന രാധാകൃഷ്ണൻ ,സയനോര ഫിലിപ്പ്
2 ഇല്ലത്തെ കല്ല്യാണത്തിനു സുജാത മോഹൻ,ബീയാർ പ്രസാദ്
3 മാക്കാസായി എം ജി ശ്രീകുമാർ ,നാദിർഷാ
4 മഴത്തുള്ളികൾ എം ജി ശ്രീകുമാർ
5 ഒരു കാതിലോല എം ജി ശ്രീകുമാർ ,സുജാത മോഹൻ ശ്യാം കല്യാൺ

അണിയറ പ്രവർത്തകർ തിരുത്തുക

റിലീസും സ്വീകരണവും തിരുത്തുക

കാഴ്ച , നാട്ടുരാജാവ് , സത്യം തുടങ്ങിയ സിനിമകൾക്കൊപ്പം 2004 ഓഗസ്റ്റ് 20-ന് ഓണത്തിന് റിലീസ് ചെയ്തു. ചിത്രം ബോക്സോഫീസിൽ പരാജയപ്പെട്ടു . 2.25 കോടി മുതൽമുടക്കിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. എന്നിരുന്നാലും, അവസാന റണ്ണിൽ ബോക്‌സ് ഓഫീസിൽ ഒരു കോടി മാത്രമേ ചിത്രത്തിന് നേടാനായുള്ളൂവെന്ന് സിഫി ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. കാലക്രമേണ ഇതിന് ഒരു ആരാധനാ പദവി ലഭിച്ചു.

അവലംബം തിരുത്തുക

  1. "വെട്ടം(2004)". മലയാളചലച്ചിത്രം.കോം. ശേഖരിച്ചത് 2022-12-24.
  2. "വെട്ടം(2004)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2022-12-24.
  3. "വെട്ടം(2004)". സ്പൈസി ഒണിയൻ. ശേഖരിച്ചത് 2022-12-24.
  4. "വെട്ടം(2004)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. ശേഖരിച്ചത് 24 ഡിസംബർ 2022.
  5. "വെട്ടം(2004)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2022-12-24.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=വെട്ടം_(ചലച്ചിത്രം)&oldid=3917364" എന്ന താളിൽനിന്ന് ശേഖരിച്ചത്