ദിനരാത്രങ്ങൾ

മലയാള ചലച്ചിത്രം

ഡെന്നിസ് ജോസഫ് കഥയും തിരക്കഥയും സംഭാഷണവുമെഴുതി ജോഷി സംവിധാനം ചെയ്ത് 1988ൽ പ്രദർശനത്തിനെത്തിയ ചലച്ചിത്രമാണു് ദിനരാത്രങ്ങൾ. ശ്രീ വെങ്കിടേശ്വര മൂവീസിന്റെ ബാനറിൽ നിർമ്മിക്കപ്പെട്ട 'ദിനരാത്രങ്ങൾ' 1988 ജനുവരി 21നു പ്രദർശനത്തിനെത്തി. ബോക്സ് ഓഫീസിൽ വൻ പരാജയമായിരുന്നു ഈ ചിത്രം.

അഭിനേതാക്കൾ

തിരുത്തുക

മമ്മൂട്ടി, സുമലത, മുകേഷ്, വിജയരാഘവൻ, പാർവ്വതി, സുകുമാരി, ജഗന്നാഥ വർമ്മ, സിദ്ദിഖ്, ഗണേഷ് കുമാർ, പ്രതാപചന്ദ്രൻ, കുഞ്ചൻ, രോഹിണി, കെ.പി.എ.സി. അസീസ്, മോഹൻ ജോസ്, ബൈജു, ബാബു നമ്പൂതിരി, ജഗന്നാഥൻ, ഫിലോമിന, ദേവൻ, കരമന, ശാന്താദേവി തുടങ്ങിയവരായിരുന്നു അഭിനേതാക്കൾ.[1][2]

ഗാനങ്ങൾ

തിരുത്തുക

ഈ ചിത്രത്തിൽ ഒരു ഗാനമേ ഉള്ളൂ. ഷിബു ചക്രവർത്തി എഴുതി ഔസേപ്പച്ചൻ ഈണം പകർന്ന് എം.ജി. ശ്രീകുമാറും കെ.എസ്. ചിത്രയും ചേർന്ന് ആലപിച്ച 'തിരുനെല്ലിക്കാട് പൂത്തു' എന്നുതുടങ്ങുന്ന ഗാനമാണത്. ചിത്രം വൻ പരാജയമായിരുന്നെങ്കിലും ഈ ഗാനം സൂപ്പർഹിറ്റായി. ഇന്നും വളരെ ജനപ്രിയമാണ് ഈ ഗാനം.

  1. ദിനരാത്രങ്ങൾ (1988)-www.malayalachalachithram.com
  2. ദിനരാത്രങ്ങൾ (1988)-malayalasangeetham.info
"https://ml.wikipedia.org/w/index.php?title=ദിനരാത്രങ്ങൾ&oldid=2512855" എന്ന താളിൽനിന്ന് ശേഖരിച്ചത്