വാമനപുരം ബസ്റൂട്ട്
മലയാള ചലച്ചിത്രം
മോഹൻലാൽ നായകനായി 2004-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് വാമനപുരം ബസ് റൂട്ട്. ആദിത്യ സിനി വിഷന്റെ ബാനറിൽ ആനന്ദ് നിർമ്മിച്ച ഈ ചിത്രം സോനു ശിശുപാൽ ആണ് സംവിധാനം ചെയ്തത്. ശ്രീഹരി റിലീസ് ചിത്രം വിതരണം ചെയ്തിരിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് സുധീഷ്, ജോൺ എന്നിവർ ചേർന്നാണ്.
വാമനപുരം ബസ് റൂട്ട് | |
---|---|
സംവിധാനം | സോനു ശിശുപാൽ |
നിർമ്മാണം | ആനന്ദ് |
രചന | സുധീഷ് ജോൺ |
അഭിനേതാക്കൾ | മോഹൻ ലാൽ ലക്ഷ്മി ഗോപാലസ്വാമി ജഗതി ശ്രീകുമാർ ജനാർദ്ദനൻ കോട്ടയം നസീർ |
സംഗീതം | സോനു ശിശുപാൽ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി ബി.ആർ. പ്രസാദ് |
ഛായാഗ്രഹണം | സഞ്ജീവ് ശങ്കർ |
ചിത്രസംയോജനം | ജി. മുരളി |
സ്റ്റുഡിയോ | മെസ്സേഴ്സ് ആദിത്യ സിനി വിഷൻ |
വിതരണം | ശ്രീഹരി റിലീസ് |
റിലീസിങ് തീയതി | 2004 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- മോഹൻ ലാൽ – ലിവർ ജോണി
- ലക്ഷ്മി ഗോപാലസ്വാമി – മീനാക്ഷി
- ജഗതി ശ്രീകുമാർ – ഗോപാലൻ നായർ
- ജനാർദ്ദനൻ – ബാഹുലേയൻ
- കോട്ടയം നസീർ – കുട്ടപ്പൻ
- ആദിത്യ – കരിപ്പിടി ഗോപി
- ജഗദീഷ് – കുമാരൻ
- മണിയൻപിള്ള രാജു – രാജപ്പൻ
- ഒടുവിൽ ഉണ്ണികൃഷ്ണൻ – അപ്പുക്കുട്ടൻ
- വി. കെ. ശ്രീരാമൻ – ഗംഗാധരൻ
- മങ്കാമഹേഷ് – അംബുജം
- രാജൻ പി. ദേവ് – ഔസേപ്പ്
- ലിസി ജോസ്
- അഗസ്റ്റിൻ – തങ്കപ്പൻ
- കെ. ടി. ഏസ്. പടന്നയിൽ – വേലപ്പൻ നായർ
- ബൈജു – കുരിയപ്പൻ
- ഇന്നസെന്റ് – ചന്ദ്രൻ പിള്ള
- നന്ദു – കുട്ടപ്പൻ
- മച്ചാൻ വർഗ്ഗീസ് – വേലായുധൻ
- സാജു കൊടിയൻ
സംഗീതം
തിരുത്തുകഗാനരചന ഗിരീഷ് പുത്തഞ്ചേരി, ബി.ആർ. പ്രസാദ്, ഈ ചിത്രത്തിലെ ഗാനങ്ങളുടെ സംഗീതസംവിധാനം നിർവ്വഹിച്ചത് സംവിധായകനായ സോനു ശിശുപാൽ തന്നെയാണ്. ചിത്രത്തിന്റെ പശ്ചാത്തലസംഗീതം രാജാമണി ഒരുക്കിയിരിക്കുന്നു. ഗാനങ്ങൾ വിപണനം ചെയ്തത് എം.സി. ഓഡിയോസ്.
- ഗാനങ്ങൾ
- ഏഴൈ പറവകളേ – എം. ജി. ശ്രീകുമാർ (ഗാനരചന: ബീയാർ പ്രസാദ്)
- ഉണ്ണി മാവിലൂയലിട്ടു – എം. ജി. ശ്രീകുമാർ ഇന്ദിര ശിസുപാൽ (ഗാനരചന: ഗിരീഷ് പുത്തഞ്ചേരി)
- എണ്ണിയെണ്ണി ചക്കക്കുരു – എം. ജി. ശ്രീകുമാർ (ഗാനരചന: ഗിരീഷ് പുത്തഞ്ചേരി)
- നിറ ഗോപിക്കുറി ചാർത്തി – കെ. ജെ. യേശുദാസ് (ഗാനരചന: ഗിരീഷ് പുത്തഞ്ചേരി)
- വാമനപുരമുണ്ടേ – എം. ജി. ശ്രീകുമാർ (ഗാനരചന: ഗിരീഷ് പുത്തഞ്ചേരി)
- രാജാവിൻ പാർവെ (റീ മിക്സ്) – എസ്. പി. ബാലസുബ്രഹ്മണ്യം കെ. എസ്. ചിത്ര (ഗാനരചന: കണ്ണദാസൻ, സംഗീതം: കെ. വി. മഹാദേവൻ)
- താനെ തംബുരു മൂളി – കെ. എസ്. ചിത്ര (ഗാനരചന: ഗിരീഷ് പുത്തഞ്ചേരി)
അണിയറ പ്രവർത്തകർ
തിരുത്തുക- ഛായാഗ്രഹണം: സഞ്ജീവ് ശങ്കർ
- ചിത്രസംയോജനം: ജി. മുരളി
- കല: ഗിരീഷ് മേനോൻ
- കോറിയോ: ഗ്രാഫി കല
- സംഘട്ടനം: ത്യാഗരാജൻ
- ചമയം: പി. എൻ. മണി, സലീം
- വസ്ത്രാലങ്കാരം: പഴനി, മുരളി
- ലാബ്: പ്രസാദ് ഫിലിം ലബോറട്ടറി
- ടൈറ്റിൽസ്: ടീ . ഡീ. അജിത്ത്
- എഫക്റ്റ്സ്: മുരുകേഷ്
- പ്രൊഡക്ഷൻ കണ്ട്രോളർ: സിത്തു പനയ്ക്കൽ
- പി.ആർ.ഒ.: വാഴൂർ ജോസ്
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- വാമനപുരം ബസ്റൂട്ട് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- വാമനപുരം ബസ്റൂട്ട് – മലയാളസംഗീതം.ഇൻഫോ