കമ്മീഷണർ (ചലച്ചിത്രം)
മലയാള ചലച്ചിത്രം
ഷാജി കൈലാസിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, എം.ജി. സോമൻ, രതീഷ്, ശോഭന എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 1994-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് കമ്മീഷണർ. സുനിത പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. മണി നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് അരോമ റിലീസ് ആണ്. സുരേഷ് ഗോപിയുടെ ചലച്ചിത്ര ജീവിതത്തിലെ ഒരു വഴിത്തിരിവാണ് ഈ സിനിമയിലെ ഭരത് ചന്ദ്രൻ എന്ന ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ വേഷം.[1] കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് രഞ്ജി പണിക്കർ ആണ്.
കമ്മീഷണർ | |
---|---|
സംവിധാനം | ഷാജി കൈലാസ് |
നിർമ്മാണം | എം. മണി |
രചന | രഞ്ജി പണിക്കർ |
അഭിനേതാക്കൾ | സുരേഷ് ഗോപി എം.ജി. സോമൻ രതീഷ് ശോഭന |
സംഗീതം | രാജാമണി |
ഛായാഗ്രഹണം | ദിനേശ് ബാബു |
ചിത്രസംയോജനം | എൽ. ഭൂമിനാഥൻ |
സ്റ്റുഡിയോ | സുനിത പ്രൊഡക്ഷൻ |
വിതരണം | അരോമ റിലീസ് |
റിലീസിങ് തീയതി | 1994 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 165 മിനിറ്റ് |
അഭിനേതാക്കൾ
തിരുത്തുക- സുരേഷ് ഗോപി – ഭരത് ചന്ദ്രൻ ഐ.പി.എസ്
- എം.ജി. സോമൻ – ബാലചന്ദ്രൻ നായർ
- രതീഷ് – മോഹൻ തോമസ്
- വിജയരാഘവൻ – മുഹമ്മദ് ഇൿബാൽ
- കെ.ബി. ഗണേഷ് കുമാർ – പ്രസാദ്
- രാജൻ പി. ദേവ് – രാജൻ ഫിലിപ്
- എൻ.എഫ്. വർഗ്ഗീസ് – മേനോൻ
- ഭീമൻ രഘു – വിൽഫ്രഡ് വിൻസെന്റ് ബാസ്റ്റിൻ
- ബൈജു – സണ്ണി തോമസ്
- രവി വള്ളത്തോൾ – കെ.എം. വർഗ്ഗീസ്
- കരമന ജനാർദ്ദനൻ നായർ – ജസ്റ്റിസ് മഹേന്ദ്രൻ
- മണിയൻപിള്ള രാജു – ഗോപിനാഥൻ
- അഗസ്റ്റിൻ – വട്ടപ്പാറ് പീതാംബരൻ
- കൊല്ലം തുളസി – ആഭ്യന്തര മന്ത്രി
- തിക്കുറിശ്ശി സുകുമാരൻ നായർ – കുഞ്ഞുരാമ കുറുപ്പ്
- സത്താർ – ബോബി
- കെ.പി.എ.സി. സണ്ണി – കുഞ്ഞുമൊയ്തീൻ സാഹിബ്
- സാദിഖ്
- ശോഭന – ഇന്ദു
- ചിത്ര – ശ്രീലത വർമ്മ
- പ്രിയങ്ക – സുശീല
സംഗീതം
തിരുത്തുകഗാനങ്ങളില്ലാത്ത ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത് രാജാമണി ആണ്.
അണിയറ പ്രവർത്തകർ
തിരുത്തുക- ഛായാഗ്രഹണം: ദിനേശ് ബാബു
- ചിത്രസംയോജനം: എൽ. ഭൂമിനാഥൻ
- കല: ബോബൻ
- ചമയം: മോഹൻദാസ്
- വസ്ത്രാലങ്കാരം: പളനി
- സംഘട്ടനം: പഴനിരാജ്
- എഫക്റ്റ്സ്: മുരുകേഷ്
തുടർചിത്രങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കമ്മീഷണർ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- കമ്മീഷണർ – മലയാള സംഗീതം.ഇൻഫോ