മലയാളിയായ ഒരു ഇന്ത്യൻ ചലച്ചിത്രസംവിധായകനും രചയിതാവുമാണ്  മിഥുൻ മാനുവൽ തോമസ്.[1][2][3] 2014-ൽ പുറത്തിറങ്ങിയ ഓം ശാന്തി ഓശാന എന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിക്കൊണ്ട് ഒരു തിരക്കഥാകൃത്തായി അരങ്ങേറ്റം നടത്തി.[4]

മിഥുൻ മാനുവൽ തോമസ്
ദേശീയതഇന്ത്യൻ
കലാലയംസെന്റ് മേരീസ് കോളേജ്, കമ്പളക്കാട് കുംബ്ലാട് വയനാട്
തൊഴിൽസംവിധായകൻ, തിരക്കഥാകൃത്ത്
സജീവ കാലം2014–നിലവിൽ
ജീവിതപങ്കാളി(കൾ)ഫിബി
കുട്ടികൾ1

വ്യക്തിഗത ജീവിതം തിരുത്തുക

2018 മെയ് 1 ന് വയനാട് പറളിക്കുന്ന് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ വെച്ച് മിഥുൻ ഫിബിയെ വിവാഹം കഴിച്ചു. 2020ൽ അദ്ദേഹത്തിന് ഒരു മകനുണ്ടായി.

കരിയർ തിരുത്തുക

നിവിൻ പോളിയെയും നസ്രിയ നസീമിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ഓം ശാന്തി ഓശാന എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായി 2014-ൽ തോമസ് മലയാള സിനിമയിൽ തന്റെ കരിയർ ആരംഭിച്ചു. ജയസൂര്യ, വിജയ് ബാബു, സണ്ണി വെയ്ൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 2015-ൽ പുറത്തിറങ്ങിയ ആട് ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ സംവിധാന ചിത്രം. പിന്നീട് അദ്ദേഹം ആൻമരിയ കലിപ്പിലാണ് (2016), അലമാര (2017), ആട് 2 (2017), അർജന്റീന ഫാൻസ് കാട്ടൂർക്കടവ് (2019) എന്നിവ സംവിധാനം ചെയ്തു. 2020-ൽ അഞ്ചാം പാതിര എന്ന ചിത്രം സംവിധാനം ചെയ്തു.

ചലച്ചിത്രങ്ങൾ തിരുത്തുക

വർഷം തലക്കെട്ട് സംവിധായകൻ തിരക്കഥാകൃത്ത് കുറിപ്പുകൾ
2014 ഓം ശാന്തി ഓശാന  N  Y
2015 ആട്  Y  Y
2016 ആൻമരിയ കലിപ്പിലാണ്  Y  Y
2017 അലമാര  Y  N
ആട് 2  Y  Y
2019 അർജന്റീന ഫാൻസ് കാട്ടൂർക്കടവ്  Y  Y
2020 അഞ്ചാം പാതിര  Y  Y

അവലംബം തിരുത്തുക

  1. https://timesofindia.indiatimes.com/entertainment/malayalam/movies/news/Midhun-Manuel-turns-director/articleshow/31594368.cms
  2. https://in.bookmyshow.com/person/midhun-manuel-thomas/1050521
  3. https://malayalam.filmibeat.com/celebs/midhun-manuel-thomas.html
  4. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2018-08-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-07-03.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മിഥുൻ_മാനുവൽ_തോമസ്‌&oldid=3831054" എന്ന താളിൽനിന്ന് ശേഖരിച്ചത്