രഞ്ജിത്ത്
മലയാള സിനിമയിലെ പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമാണ് രഞ്ജിത്. അതോടൊപ്പം ഏതാനും സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്. നിലവിൽ കേരളസംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനാണ്.
രഞ്ജിത് | |
---|---|
![]() | |
ജനനം | രഞ്ജിത് ബാലകൃഷ്ണൻ സെപ്റ്റംബർ 5, 1964 |
തൊഴിൽ | സിനിമാസംവിധായകൻ, തിരക്കഥാകൃത്ത് |
സജീവ കാലം | 1987 മുതൽ |
ജീവിതപങ്കാളി(കൾ) | ശ്രീജ |
ജീവിതവഴികൾതിരുത്തുക
1985 ൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ഡിഗ്രി എടുത്തു. രണ്ട് വർഷങ്ങൾക്ക് ശേഷം തന്റെ ആദ്യ സിനിമ ഒരു മെയ് മാസപുലരിയിൽ പുറത്തിറങ്ങി.തുടർന്ന് കമൽ, ഷാജി കൈലാസ്, സിബി മലയിൽ, വിജി തമ്പി തുടങ്ങി പ്രമുഖ സംവിധായകർക്കു വേണ്ടി തിരക്കഥകൾ രചിച്ചു. പക്ഷേ മലയാള സിനിമയിലെ തിരക്കഥാ രീതി തന്നെ മാറ്റി മറിച്ച ഒരു തിരക്കഥയായിരുന്നു ദേവാസുരം എന്ന സിനിമയുടേത് . മോഹൻലാൽ അഭിനയിച്ച മംഗലശ്ശേരി നീലകണ്ഠൻ എന്ന കഥാപാത്രത്തെ അനശ്വരമാക്കുന്നതിൽ രഞ്ജിതിൻ്റെ തിരക്കഥക്ക് ഒരു പാട് പങ്കുണ്ട്.
ദേവാസുരത്തിന്റെ വിജയത്തിനു ശേഷം രഞ്ജിത് ഷാജി കൈലാസ് - മോഹൻലാൽ സഖ്യത്തിനോടൊപ്പം ചേർന്ന് ആറാം തമ്പുരാൻ, നരസിംഹം എന്നി ചിത്രങ്ങൾക്കും തിരക്കഥ എഴുതി. രണ്ടും വൻ വിജയം നേടിയ സിനിമകളായിരുന്നു. ഈ സിനിമകളുടെ വിജയത്തിനു ശേഷം രഞ്ജിത് ആദ്യമായി തിരക്കതയെഴുതി സംവിധാനം ദേവാസുരം സിനിമയുടെ രണ്ടാം ഭാഗമായ രാവണപ്രഭു സംവിധാനം ചെയ്തു. ആ വർഷത്തെ ഏറ്റവും നല്ല ജനപ്രിയ സിനിമയായിരുന്ന് രാവണപ്രഭു. അതിനു ശേഷം നന്ദനം എന്ന സിനിമയും രഞ്ജിത് സംവിധാനം ചെയ്തു
ബഹുമതികൾതിരുത്തുക
- 2008 – മികച്ച മലയാളചലച്ചിത്രം – തിരക്കഥ[1]
- 2011 – മികച്ച മലയാളചലച്ചിത്രം - ഇന്ത്യൻ റുപ്പി
- 2011 - മികച്ച ചിത്രം - ഇന്ത്യൻ റുപ്പി
- 2009 – മികച്ച ചിത്രം - പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ[2]
- 2001 – മികച്ച ജനപ്രിയ ചിത്രം - രാവണപ്രഭു[3]
ചലച്ചിത്രജീവിതംതിരുത്തുക
വർഷം | സിനിമ | വിഭാഗം | ||||
---|---|---|---|---|---|---|
സംവിധാനം | നിർമ്മാണം | തിരക്കഥ | കഥ | അഭിനേതാവ് | ||
2014 | ഞാൻ | |||||
2013 | കടൽ കടന്ന് ഒരു മാത്തുക്കുട്ടി | |||||
അന്നയും റസൂലും | ||||||
2012 | ബാവുട്ടിയുടെ നാമത്തിൽ | |||||
ജവാൻ ഓഫ് വെള്ളിമല | ||||||
സ്പിരിറ്റ് | ||||||
2011 | ഇന്ത്യൻ റുപ്പി | |||||
ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് | ||||||
2010 | പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയിന്റ് | |||||
ബെസ്റ്റ് ആക്ടർ | ||||||
പെൺപട്ടണം | ||||||
2009 | പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ | |||||
കേരള കഫേ | ||||||
2008 | ഗുൽമോഹർ | |||||
തിരക്കഥ | ||||||
2007 | റോക്ക് & റോൾ | |||||
നസ്രാണി | ||||||
കയ്യൊപ്പ് | ||||||
2006 | പ്രജാപതി | |||||
2005 | ചന്ദ്രോത്സവം | |||||
2004 | ബ്ലാക്ക് | |||||
2003 | അമ്മക്കിളിക്കൂട് | |||||
മിഴിരണ്ടിലും | ||||||
2002 | നന്ദനം | |||||
2001 | രാവണപ്രഭു | |||||
2000 | നരസിംഹം | |||||
വല്ല്യേട്ടൻ | ||||||
1999 | ഉസ്താദ് | |||||
1998 | സമ്മർ ഇൻ ബത്‌ലഹേം | |||||
കൈക്കുടന്ന നിലാവ് | ||||||
1997 | ആറാം തമ്പുരാൻ | |||||
അസുരവംശം | ||||||
കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് | ||||||
1996 | രജപുത്രൻ | |||||
1994 | രുദ്രാക്ഷം | |||||
1993 | യാദവം | |||||
മായാമയൂരം | ||||||
ദേവാസുരം | ||||||
1992 | ജോണി വാക്കർ | |||||
1991 | നീലഗിരി | |||||
പൂക്കാലം വരവായി | ||||||
ജോർജ്ജൂട്ടി C/O ജോർജ്ജൂട്ടി | ||||||
1990 | നഗരങ്ങളിൽ ചെന്നു രാപ്പാർക്കാം | |||||
മറുപുറം | ||||||
നന്മ നിറഞ്ഞവൻ ശ്രീനിവാസൻ | ||||||
പാവക്കൂത്ത് | ||||||
1989 | പെരുവണ്ണാപുരത്തെ വിശേഷങ്ങൾ | |||||
കാലാൾപ്പട | ||||||
പ്രാദേശിക വാർത്തകൾ | ||||||
1988 | ഓർക്കാപ്പുറത്ത് | |||||
വിറ്റ്നസ് | ||||||
1987 | ഒരു മെയ് മാസപുലരിയിൽ | |||||
എഴുതാപ്പുറങ്ങൾ |
അവലംബംതിരുത്തുക
- ↑ "56ആം ദേശീയ ചലച്ചിത്രം പുരസ്കാരം". പബ്ലിക് ഇൻഫോർമേഷൻ ബ്യുറോ. ശേഖരിച്ച തീയതി 2011-03-02.
- ↑ "2009 കേരള ചലച്ചിത്രം പുരസ്കാരങ്ങൾ" (PDF). Keralafilm.com. മൂലതാളിൽ (PDF) നിന്നും 2011-07-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-03-02.
- ↑ "2001കേരള ചലച്ചിത്രം പുരസ്കാരങ്ങൾ". Keralafilm.com. മൂലതാളിൽ നിന്നും 2011-07-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-03-02.
പുറത്തേയ്ക്കുള്ള കണ്ണികൾതിരുത്തുക
ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് രഞ്ജിത്ത്