കണ്ടതും കേട്ടതും
ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത 1988 ലെ ഇന്ത്യൻ മലയാളം ചിത്രമാണ് കണ്ടതും കേട്ടതും[1]. തിലകൻ, ബാലചന്ദ്ര മേനോൻ, ഉഷ, ബൈജു എന്നിവരാണ് പ്രധാന വേഷങ്ങളിൽ. [2] 15 ലക്ഷം ₹ നിർമ്മാണ ചെലവിൽ നിർമ്മിച്ച ഈ ചിത്രം ശരാശരി ബിസിനസ്സ് നടത്തിയിട്ടും ബോക്‌സോഫീസിൽ സുരക്ഷിതമായിരുന്നു. [3]
കണ്ടതും കേട്ടതും | |
---|---|
സംവിധാനം | ബാലചന്ദ്രമേനോൻ |
നിർമ്മാണം | ഭാവന ആർട്ട്സ് |
രചന | ബാലചന്ദ്രമേനോൻ |
തിരക്കഥ | ബാലചന്ദ്രമേനോൻ |
അഭിനേതാക്കൾ | തിലകൻ ബാലചന്ദ്രമേനോൻ ഉഷ ബൈജു |
ഛായാഗ്രഹണം | സന്തോഷ് ശിവൻ |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
സ്റ്റുഡിയോ | ഭാവന ആർട്ട്സ് |
വിതരണം | സേവ് ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
ബജറ്റ് | ₹15 ലക്ഷം (US$23,000) |
കഥാംശം
തിരുത്തുകആത്മവിശ്വാസക്കുറവും സാത്വികമനസ്സും ഒരു സാധുവിനെ എങ്ങനെ ബാധിക്കുന്നു. സമൂഹത്തിന്റെ അവനോടുള്ള മനോഭാവം എന്ത് എന്നിവയാണ് ഈ ചിത്രം അന്വേഷിക്കുന്നത്.തൊഴിലില്ലാത്ത കൃഷ്ണൻ കുട്ടി (ബാലചന്ദ്രമേനോൻ) പ്ലാഷ് സ്റ്റുഡിയോ എന്ന സ്ഥാപനത്തിൽ 15000 രൂപകൊടുത്ത് പാർട്ട്നർ ആയിക്കൂടി. എന്നാൽ സദാനന്ദൻ മുതലാളി(മാള അരവിന്ദൻ) അവിടുത്തെ പയ്യനായ ഗണേശനോടെന്നപോലെ(ബൈജു) ഇവനെയും ഭൃത്യനോടെന്നപോലെ പെരുമാറുന്നു. സഹികെട്ട് അയാൾ അവിടുന്ന് ഒരു കാമറയും മോഷ്ടിച്ച് ക്ലിക് സ്റ്റുഡിയോ തുടങ്ങി. പക്ഷേ മുതലാളി(മാള അരവിന്ദൻ) പാരവെക്കുന്നു. ആപാര തിരിച്ചിട്ട ഗണേശനും കൃഷ്ണൻ കുട്ടിയും നാടുവിടുന്നു. മറ്റൊരു നാട്ടിലെത്തിയ അയാൾ മിന്നൽ ദിനപത്രത്തിലെ എഡിറ്റർ ആകുന്നു. കമ്പനിക്ക് ലാഭമുണ്ടായാലും മുതലാളി(തിലകൻ) അയാളെ പിഴിയുന്നു. വാടകകൊടുക്കാനില്ലാതെ വാടകക്കാരിയും(മീന) അയാളെ അലട്ടുന്നു. അവിടെ കണ്ട വേലക്കാരി മുത്തുലക്ഷ്മിയെ(ഉഷ) സ്ത്രീവാണിഭസംഘം നോട്ടമിട്ടതുമനസ്സിലാക്കി അവളെ രക്ഷിക്കാനൊരുങ്ങുന്നു. അതിനിടയിൽ ഗണേശനെ ആക്രികച്ചവടത്തിൽ പച്ചപിടിച്ചു കാണുന്നു. രണ്ട് പേരും ചേർന്ന്മുത്തുലക്ഷ്മിയെ രക്ഷിക്കുന്നു.
ക്ര.നം. | താരം | വേഷം |
---|---|---|
1 | ബാലചന്ദ്രമേനോൻ | കൃഷ്ണൻകുട്ടി |
2 | തിലകൻ | മിന്നൽ മുതലാളി |
3 | വത്സല മേനോൻ | മാനേജർ |
4 | ബൈജു | ഗണേശൻ |
5 | ആലുമ്മൂടൻ | കൃഷ്ണൻകുട്ടിയുടെ അച്ഛൻ |
6 | മാള അരവിന്ദൻ | സദാനന്ദൻ മുതലാളി |
7 | ജഗദീഷ് | കള്ളക്കടത്തുകാരൻ |
8 | മീന | മിസിസ് പത്മനാഭൻ |
9 | അടൂർ പങ്കജം | കൃഷ്ണൻകുട്ടിയുടെ അമ്മ |
10 | ചന്ദ്രാജി | പെണ്ണുകടത്ത്കാരൻ |
11 | ഉഷ | മുത്തുലക്ഷ്മി |
12 | കെ പി എ സി സണ്ണി | ഡിവൈഎസ്പി ജോർജ്ജ് |
13 | കൊല്ലം തുളസി | പ്യൂൺ നാരായണൻ |
14 | പി സി സോമൻ | സൂപ്രണ്ട് |
15 | കനകലത | |
16 | ഡി പി നായർ | |
17 | മണക്കാട് ഉഷ | |
18 | രാജമ്മ പോത്തൻ | |
13 | ബിന്ദ്യ | |
19 | പൂജപ്പുര രാധാകൃഷ്ണൻ |
പരാമർശങ്ങൾ
തിരുത്തുക- ↑ "കണ്ടതും കേട്ടതും (1988)". www.malayalachalachithram.com. Retrieved 2020-02-13.
- ↑ "കണ്ടതും കേട്ടതും (1988)". .malayalasangeetham.info. Retrieved 2020-02-13.
- ↑ "കണ്ടതും കേട്ടതും (1988)". spicyonion.com. Retrieved 2020-02-13.
- ↑ "കണ്ടതും കേട്ടതും (1988)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-02-13.
{{cite web}}
: Cite has empty unknown parameter:|1=
(help)