ലിസമ്മയുടെ വീടു്
മലയാള ചലച്ചിത്രം
(ലിസമ്മയുടെ വീട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബാബു ജനാർദ്ദനന്റെ രചനയും സംവിധാനവും നിർവ്വഹിച്ച് 2013-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ലിസമ്മയുടെ വീട്. മീര ജാസ്മിൻ, രാഹുൽ മാധവ്, സലീം കുമാർ തുടങ്ങിയവരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കൾ. ബാബു ജനാർദ്ദനന്റെ തന്നെ തിരക്കഥയിൽ ലാൽജോസ് സംവിധാനം ചെയ്ത് 2006-ൽ പുറത്തിറങ്ങിയ അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയുടെ തുടർച്ചയായാണ് ഈ സിനിമ നിർമ്മിച്ചത്. സാമുവേലിന്റെ മക്കൾ എന്ന് പേരിടാനായിരുന്നു ആദ്യം ഉദ്ദേശിച്ചതെങ്കിലും പിന്നീട് പ്രധാനകഥാപാത്രത്തിന്റെ പേരിനോട് അനുബന്ധിച്ച് ലിസമ്മയുടെ വീട് എന്ന പേര് സ്വീകരിക്കുകയായിരുന്നു.[1]
ലിസമ്മയുടെ വീട് | |
---|---|
സംവിധാനം | ബാബു ജനാർദ്ദനൻ |
നിർമ്മാണം | പി.ടി. സലീം |
രചന | ബാബു ജനാർദ്ദനൻ |
അഭിനേതാക്കൾ | |
സംഗീതം | വിനു തോമസ് |
ഗാനരചന | എം.ടി. പ്രദീപ് |
ഛായാഗ്രഹണം | സിനു സിദ്ധാർത്ഥ് |
ചിത്രസംയോജനം | സോബിൻ കെ. സോമൻ |
സ്റ്റുഡിയോ | ഗ്രീൻ അഡ്വർടൈസിംഗ് |
വിതരണം | ഗ്രീൻ അഡ്വർടൈസിംഗ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 137 മിനിറ്റ് |
അഭിനേതാക്കൾ
തിരുത്തുക- മീര ജാസ്മിൻ – ലിസമ്മ
- രാഹുൽ മാധവ് – ശിവൻകുട്ടി
- സലീം കുമാർ – സാമുവേൽ
- ജഗദീഷ് – ഉത്തമൻ
- ബൈജു – രാജപ്പൻ തൈക്കാട്
- വി.കെ. ശ്രീരാമൻ
- സംഗീത മോഹൻ – ട്രീസ
- രഞ്ചു
- പ്രീഷ
സംഗീതം
തിരുത്തുകഗാനരചന നിർവ്വഹിച്ചിരിക്കുന്നത് എം.ടി. പ്രദീപ്, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് വിനു തോമസ്.
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗായകർ | ദൈർഘ്യം | |||||||
1. | "വെള്ളിമുകിൽ" | |||||||||
2. | "സീയോൺ മണവാളൻ" |
അവലംബം
തിരുത്തുക- ↑ Zachariah, Ammu (June 2, 2012). "Samuvelinte Makkal renamed Lisammayude Veedu". The Times of India. Archived from the original on 2013-01-03. Retrieved July 2, 2012.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- മലയാളസംഗീതം ഡാറ്റാബേസിൽ നിന്ന് ലിസമ്മയുടെ വീടു്